Pages

Saturday, September 13, 2014

സമരം ചെയ്ത സാബുവിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്ത്? എന്തിനു ഈ ഒറ്റയാന്‍ സമരം നടത്തി?


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ഈയുള്ളവന്‍ സാബു ചെമ്മലക്കുഴിയുടെ ഉദ്ദേശത്തെ ചോദ്യം ചെയ്തു എഴുതിയിരുന്നു. അന്ന് സമരത്തിനായി ചിക്കാഗോയ്ക്ക് പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് സ്വന്തം കുടുംബത്തില്‍ പുറത്ത് നിന്നും ഒരുത്താന്‍ കെട്ടിയതിന്റെ ഔദ്യോഗിക സാക്ഷിയായി സേവനം ചെയ്തിട്ടാണ് ടിയാന്‍വണ്ടി കയറിയത്. ഈ സമരങ്ങളെല്ലാം സീറോ മലബാറിന്റെ മുറ്റത്ത് നടത്തിയിട്ട് ഇപ്പോള്‍ ആകെ പ്പടെ ആധിയാണ് അദ്ദേഹത്തിന്. ഇനി എഴുത്ത് അയക്കലും സമരവും ഒക്കെ നിര്‍ത്തേണ്ടി വരുമോ എന്നുള്ള ഭയം. ക്നാനായക്കാര്‍ക്ക് മാത്രമേ ക്നാനായ പള്ളികളില്‍ അംഗത്വം കൊടുക്കൂ എന്ന് അങ്ങാടിയത്ത് അടക്കമുള്ള മെത്രാന്‍ സമിതിയും കോട്ടയം രൂപതാ സമിതിയും ഒക്കെ പറഞ്ഞിട്ടും അങ്ങേരുടെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. ഇന്ന് ഒരു ഈമെയില്‍ അയച്ചിരിക്കുന്നത് കണ്ടു. ഒരു നിപ്പിലിന്റെ കഥയൊക്കെ പറഞ്ഞിട്ട്.





ക്നനയക്കാരുടെ വായിൽ നിപ്പിൾ വച്ചുതരുന്നു
ഒരു കടയിൽ ചെന്നപ്പോൾ ഒരു കൊച്ച് ഭയങ്കര കരച്ചിൽ, അപ്പോൾ അതിന്റെ അമ്മ ഒരു നിപ്പിൾ എടുത്ത് വായിൽ വച്ചു കൊടുത്തു കരച്ചിൽ നിന്നു. അപനദേശ് ന്റെ ന്യൂസ്‌ വായിച്ചപ്പോൾ എനിക്ക് ഓർമയിൽ വന്നതാണ്. ആലംചെരി പിതാവും, അങ്ങടിയത്തു പിതാവും, മൂലക്കാട്ട് പിതാവും ചേർന്ന് ക്നനയക്കാരുടെ വായിൽ വലിയ നിപ്പിൾ വച്ചിരിക്കുകയാണ്.
ഏറ്റവും സ്നേഹമുള്ളവരെ നമ്മൾ കരച്ചിൽ നിറുത്തിയാൽ നമ്മുക്ക് ഒരിക്കലും പാൽ കിട്ടുകയില്ല.
കഴിഞ്ഞ ദിവസം കോട്ടയം അതിരൂപതാ അസംബ്ലിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സീറോ മലബാര്‍സഭ മേജര്‍ആര്‍ച്ചു ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവ് പറയുന്നു കോട്ടയം ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും സീറോ മലബാര്‍സഭയുടെ അവിഭാജ്യഘടക മാണെന്ന്‌.(ക്നനയകരെ പോക്കുന്നു)ക്‌നാനായ സമൂദായത്തിന്റെ പാരമ്പര്യവുംശക്തിയും നിലനില്‍ക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതും സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണെന്നും സഭയുടെവിവിധ തലങ്ങളില്‍തിളങ്ങുന്ന വൈദികവരേണ്യരേയും അല്‌മായ പ്രമുഖരേയും സംഭാവന ചെയ്യുവാന്‍ കോട്ടയംഅതിരൂപതയ്‌ക്ക്‌സാധിച്ചിട്ടുണ്ടെന്നും മാര്‍ആലഞ്ചേരികൂട്ടിച്ചേര്‍ത്തു. (ക്നനയകരെ പോക്കുന്നു) കാലാകാലങ്ങളില്‍ ഈ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായതെല്ലാംചെയ്യാന്‍ സീറോമലബാര്‍സഭ പ്രതിജ്ഞാബദ്ധമാണെന്നും (വിണ്ടും ക്നനയകരെ പോക്കുന്നു കഴിഞ്ഞ 28 വർഷമായി പോക്കുന്നു.) അതിനായി സമരമുറകളുടെആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. (സമര മുറകളിലേക്ക് ഞങ്ങളെ കൊണ്ടുവന്നത് ആരാണ്?) അത്തരത്തിലുള്ള നടപടികള്‍ ഈ സമൂഹത്തിന്മേലുള്ള സഭയുടെ വിശ്വാസ്യതയെ മോശമായി ബാധിക്കുകയും വളര്‍ച്ചയെപിന്നോട്ടു വലിക്കുകയുമാണു ചെയ്യുന്നതെന്ന് ‌അദ്ദേഹം ഓര്‍മപ്പെടുത്തി. പിതാവേ ഞങ്ങൾ എങ്ങനെ വിശ്വസിക്കും, വിശ്വസിക്കാതിരിക്കും. അങ്ങയെ ഞാൻ കണ്ടപ്പോൾ പഞ്ഞത് അമേരിക്കയിൽ എനിക്ക് അധികാരമില്ല എന്ന്. പെട്ടെന്ന് ഉണ്ടായി എന്നും വിശ്വസിക്കാം. ആങ്ങ് പറയുന്നത് എല്ലാം വിശ്വസിച്ച് പള്ളി തുടങ്ങി കുറെ കഴിഞ്ഞ് റോമിന്റെ ലെറ്റർ വന്നാൽ എന്ത് ചെയ്യും.മാറി കേട്ടിയവരോടെ പോകാൻ പറയുമോ?ക്നാനായ സമുദായം ഇനി മുതൽ ഇല്ല എന്ന് പറയുമോ?
എന്ന്
സാബു ചെമ്മലക്കുഴി
(706)207-6275.
അല്ല മനസ്സിലാകാഞ്ഞിട്ട് ചോദിക്കുകയാണ്. ഇദ്ദേഹത്തിനു എന്താണ് വേണ്ടത്? മുകളില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന എന്താണ് ഇദ്ദേഹത്തിന് ഇഷ്ടപെടാതെ പോയത്? ഈ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണോ? എങ്കില്‍ തീര്‍ച്ചയായും ക്ഷമിക്കണം. 

ഇദ്ദേഹത്തിന്റെ പള്ളിയിലും വായിച്ചു കാണും മുളവനാലിന്റെ സര്‍ക്കുലര്‍. അതില്‍ എന്താണോ കുറ്റം ഇദ്ദേഹം കണ്ടു പിടിച്ചത്? അവിടെ വായിച്ച കാര്യത്തിനു വേണ്ടിയല്ലയോ ഇദ്ദേഹം കോട്ടയത്ത്‌ നിന്നും കൊച്ചിക്ക്‌ നടന്നതും, ഈ എഴുത്തുകള്‍ എല്ലാം എഴുതുന്നതും പിന്നെ സത്യാഗ്രഹം ഇരുന്നതുമൊക്കെ? എന്നിട്ട് ഇപ്പോള്‍ എന്ത് പറ്റി? നിങ്ങളുടെ ആവശ്യം അംഗീകരിച്ചപ്പോള്‍ വട്ടായി പോയോ? അതോ ഇതോടെ സമരത്തിനുള്ള സാധ്യതകള്‍ തീര്‍ന്നു എന്ന് കരുതിയോ? സമരം ചെയ്യുവാന്‍ ചെല്ലുക ചിക്കായിലേക്ക് വീണ്ടും. കിട്ടിയതു കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ട് പൊട്ടന്‍ കളിക്കാന്‍ വേണ്ടി. ഇനി അവിടെ ചെന്ന് എന്ത് പറയും ? എന്ത് ചോദിക്കും? കണ്ടു വച്ച്കൊള്ളുക പുതിയ ഏതെങ്കിലും ഒരു ആവശ്യം. ഇനി മാറി കെട്ടിയ നിന്റെ കുടുംബകാരനെ അകത്തു കയറ്റാന്‍ എന്ന് ആയിക്കോട്ടെ പുതിയ ആവശ്യം കാരണം നിന്റെ എഴുത്തിന്റെ അവസാനം വായിച്ചാല്‍ മനസ്സിലാകും ഉള്ളിലിരിപ്പ് അതാണ്‌ എന്ന്. റോമിന്റെ ലെറ്റര്‍ വന്നാല്‍ എന്ത് ചെയ്യും എന്ന്. ഒറ്റ തന്തയ്ക്കു പിറന്ന ക്നാനായക്കാരന്‍ ആണ് എങ്കില്‍ ചങ്കൂറ്റത്തോടെ പറയണം ഇവിടെ പറ്റില്ല എന്ന്. അവിടെയാണ് ചങ്കൂറ്റം കാണിക്കേണ്ടത്. അല്ലാതെ സീറോ മലബാറിന്റെ മുറ്റത്ത്‌ എഭ്യതരം കാണിക്കാന്‍ അല്ല.

12 comments:

  1. ഇപ്പോഴും മദ്യനിരോധനം ഒരു നയമായി കേരളം സ്വീകരിച്ചിട്ടില്ല. കള്ളുഷാപ്പുകളും വിദേശമദ്യശാലകളും നിലനിര്‍ത്തിക്കൊണ്ട്‌ മദ്യത്തിന്റെ ലഭ്യതയില്‍ കുറവു വരുത്തുന്നതിനുള്ള ചില ശ്രമങ്ങളാണ്‌ നടന്നുവരുന്നത്‌. അന്തിമമായി മദ്യനിരോധനത്തില്‍ എത്തിച്ചേരണമെന്നതാണു ലക്ഷ്യവും താല്‌പര്യവും. വര്‍ജനത്തിന്റെ വഴിയിലൂടെ ബോധവല്‍ക്കരണവുമായി ഇക്കാലമത്രയും മുന്നോട്ടു പോയ കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ എത്ര പരിതാപകരമാണ്‌. ലഹരി ഉപയോഗവും മദ്യാസക്‌തിയും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മണ്ഡലങ്ങളെ താറുമാറാക്കിയതിന്റെ നേരനുഭവങ്ങള്‍ പറഞ്ഞറിയിക്കാനാവുമോ മദ്യപന്റെ കുറഞ്ഞ പ്രായം 11 വയസായി കുറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ യൂണിഫോം അഴിച്ച്‌ ബാഗിനുള്ളില്‍ തിരുകി സാധാരണ വസ്‌ത്രം ധരിച്ച്‌ ബിവറേജസില്‍ നിന്നും മദ്യം വാങ്ങി, കൂട്ടു ചേര്‍ന്നു കുടിച്ച്‌, പൊതുസ്‌ഥലത്ത്‌ ബോധം കെട്ടു കിടക്കുന്നു. ഏഴു വയസുകാരനും ഒന്‍പതു വയസുകാരനും പിതാവിന്റെ മദ്യശേഖരത്തില്‍ നിന്നും ഊറ്റിക്കുടിച്ച്‌ മരണമടഞ്ഞു. രണ്ടു വയസുള്ള കുഞ്ഞും 85 വയസുള്ള മുത്തശ്ശിയും ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. സഹകുടിയന്റെ കാമകേളികള്‍ക്കായി സ്വന്തം അമ്മയെ ബലം പ്രയോഗിച്ചു കീഴടക്കി കൊടുക്കുന്ന മക്കളുടെ നാടായി മദ്യവര്‍ജന കേരളം മാറിക്കഴിഞ്ഞു.
    ബൈക്കപകടത്തില്‍ പെട്ട സുഹൃത്തിന്റെ വിവരം അറിഞ്ഞ്‌ അവനെ രക്ഷിക്കാനായി സുഹൃത്തുക്കള്‍ ആശുപത്രിയില്‍ തിരക്കിട്ട്‌ എത്തിച്ചേര്‍ന്നു. അമിതമായി രക്‌തം വാര്‍ന്നുപോയതിനാല്‍ രക്‌തം കൊടുക്കാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു. 20 പേരുടെ രക്‌തം ക്രോസ്‌ മാച്ച്‌ ചെയ്‌തപ്പോവള്‍ 18 പേരുടെയും രക്‌തത്തില്‍ കണക്കില്‍ കവിഞ്ഞ്‌ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇനി ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ശുദ്ധ രക്‌തമുള്ളവര്‍ എത്ര ശതമാനം ഉണ്ട്‌. അവരൊക്കെ നമ്മുടെ മകനും സഹോദരനും അനന്തരവനുമാണ്‌. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. എല്ലാ ശുദ്ധതയും കൈമോശം വന്നിരിക്കുന്നു. മദ്യവര്‍ജന കേരളത്തില്‍ അപകടത്തില്‍ പെട്ടവനു രക്‌തം കൊടുക്കാന്‍ ഇനി ആരുണ്ട്‌.
    നമ്മുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളില്‍ നിന്നും റാഞ്ചിക്കൊണ്ടു പോകാനായി റാകിപ്പറക്കുന്ന നാലായിരത്തോളം കഴുകന്മാരെയാണ്‌ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇത്‌ ലഹരി എന്ന മഞ്ഞുമലയുടെ പൊന്തിക്കിടക്കുന്ന ഭാഗം മാത്രമാണ്‌. മദ്യവര്‍ജന കേരളത്തില്‍ രൂപപ്പെടുന്ന മഞ്ഞുമലകള്‍ തത്വവും വ്യക്‌തിസ്വാതന്ത്രവും പറഞ്ഞ്‌ സാധൂകരിക്കാന്‍ ശ്രമിച്ചാല്‍ തലമുറകളുടെ നിത്യനാശമായിരിക്കും ഫലം. നാടിനെ ലഹരിയില്‍ നിന്നും വീണ്ടെടുക്കാന്‍ ജീവിതം സമര്‍പ്പിക്കേണ്ടവര്‍ എന്തുകൊണ്ടിങ്ങനെ പ്രവര്‍ത്തിക്കുന്നു. ശ്രീനാരായണ ഗുരുവിനെയും മന്നത്തു പത്മനാഭനെയും ചട്ടമ്പി സ്വാമികളെയും അയ്യങ്കാളിയെയും പൊതുജന മധ്യത്തില്‍ നിന്ദിക്കുന്ന സമീപനം എന്തുകൊണ്ട്‌ അവരുടെ പിന്മുറക്കാര്‍ സ്വീകരിക്കുന്നു. ആ വഴി പോയാല്‍ സ്വന്തം കാര്യം നടക്കില്ല എന്നിടത്താണ്‌ മദ്യനിരോധനം അസ്വീകാര്യമാകുന്നത്‌.

    ReplyDelete
  2. Blogger chetta, How dare you accuse Sabu for his intentions and protest styles; I am convinced that he is more Knanaya than you are. His actions are more fruitful than yours; It is his Hunger strike and the momentum created it caused KCCNA to announce a large scale Hunger strike at Mar Allappat's inauguration days.
    I am pretty sure that the hunger strike announcement was the only reason why, at least the Moolakkattu formula was accepted by Mar Angadiath and Mar Allenchery at lightning speed. We should not assume that our Bishops and priests alone can put the Synod in pressure, we must support them with our actions too, which is some time not very popular to all, still we must do it. I do not suspect Sabus's or even KCCNA's intentions; if not for the protest march ,hunger strike and other on goings protests nothing would have happened. They all would have happily ignored us.
    I am sure you agree with me that, endogamous parishes in USA is our end goal so we should continue to keep the syro Malabar hierarchy under pressure until we get what we all want.
    They have the authority to do so, this recent development proves that;but they are not going to use that authority until they are not forced to do so. Let Bishops and priests do what they have to do to obey the hierarchy, but must continue our fight, if we stop that is the end of endogamy and Knanayam.....

    ReplyDelete
    Replies
    1. Good Reply to the Bull shit of this blogger chettan

      Delete
    2. THE ABOVE 2 COMMENTS ARE MULLA OR THURAPPAN
      JUST IGNORE ..

      Delete
    3. എടാ മക്കളെ സമ്മതിക്കുന്നു. സാബു സമരം നടത്തിയത് കാരണമാണ് ഇപ്പോള്‍ ഭൂമി കീഴ്മേല്‍ മറിഞ്ഞ് ഇങ്ങിനെ ഒരു തീരുമാനം വന്നത്. അല്ലെങ്കില്‍ മ്യാലൂ സമരം പ്രഖ്യാപിച്ചത്കൊണ്ടാണ് ഇങ്ങനെയൊക്കെ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായത്.

      എന്നാല്‍ സമരം ചെയ്തത് ലഭിച്ചിട്ടും പിന്നെയും ആളുകളെ മണ്ടന്മാരാക്കികൊണ്ട് ഇല്ലാത്ത കാരണത്തിന് വേണ്ടി എന്തിനാണ് വീണ്ടും ഒരു സമര മുറ. സമരം ചെയ്തത് കിട്ടിയിട്ടില്ല എങ്കില്‍ എന്താണ് കിട്ടാത്തത് എന്ന് കൂടി വിശദീകരിക്കണം.

      Delete
    4. Why are some of you addressing this useless disrespectful idiot as 'chetta'. find a better word to address such rascals.

      Delete
    5. Sabu Chemmalakuzhy used to work in Tomy Myalkarapurath"s liquor store in Chicago. One day he steal money and told Tomy that a thief came in and took money. But the vedeo showed the fact and Tomy slapped Sabu Chemmalakuzhy!!!!!!

      Delete
  3. അമേരിക്കൻക്നയുടെ
    പ്രശ്നങ്ങൾ ചര്ച്ച ചെയ്യാൻ ചൈതന്യയിൽ നടന്ന പൊതുയോഗത്തിന് ശേഷം
    k c c യുടെ ഒരു ഭാരവാഹിഎല്ലാ വേദികളിലും അതൊരു ചരിത്ര സംഭവമായിരുന്നു എന്ന് പറഞ്ഞു കേൾക്കാറുണ്ട്‌. പിന്നിട് എന്ത്സംഭവിച്ചു ?
    അതിനു ശേഷം അങ്ങടിയത്തു; ഭരണികുളങ്ങര,ആലഞ്ചേരി,എന്നി പിതാക്കന്മാർ ക്നാനായ സഭയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തിട്ടും
    ഉത്തരവാദിത്വമുള്ള അവുദ്യോഗിക സംഘടന സംശയകരമായ അനാസ്ഥ കാണിക്കുന്നു; ഈ സാഹചര്യത്തിലാണ് ശ്രിമാൻ സാബു ചെമ്മാലക്കുഴിയെ പ്പോലുള്ള സാധാരണക്കാരായ സഭാ സ്നേഹികൾ രംഗത്തിരങ്ങിയത് ,ഇതുപോലുള്ളവരാന് സംഘടനയുടെ സ്ഥാനങ്ങളിൽ എത്തേണ്ടതും!

    ReplyDelete
  4. Sabu Chemmalakuzhy used to work in Tomy Myalkarapurath"s liquor store in Chicago. One day he steal money and told Tomy that a thief came in and took money. But the vedeo showed the fact and Tomy slapped Sabu Chemmalakuzhy!!!!!!

    ReplyDelete
    Replies
    1. Lot of pure Knanayites stole much greater than that from their own relatives, business partners, customers. By accusing Sabu does not make you a saint and no sinner either. Maybe look into your own and your parents and relatives past man. Don't be so cheap to mix personal and family issues with social issues.


      What Sabu stricked for was a socuail cause. Mahatma Gandhi himself has said that he once visited a prostitute, he abstained from his responsibilityas a husband and cheated his wife becuase of his wow of celebecy. How does all that personal come in conflict with his social activities. I'm sure you are a typical indian person who enjoy the fruits of someone elses labor and then criticise them.

      Delete
    2. So if this is a true endogamy strike then it should be done after taking away every type of support to the non endogamous system no? Not after enjoying everything within a non endogamous system?

      Delete
  5. ഏറ്റവും സ്നേഹമുള്ളവരെ,
    എഡി 345 മുതലുള്ള ഒരു നീണ്ട ചരിത്രം ക്നാനായ സമുദായത്തിനു പിൻബെലമായുണ്ട്. അങ്ങനെ ഒ...രു ചരിത്ര പാരംബര്യമില്ലങ്കിൽ ഇങ്ങനെ ഒരു പ്രബല സമുദായം ഇന്നില്ല. എല്ലാത്തരം പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും മറികടന്നു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ സമുദായം നിലനിൽക്കണമെങ്കിൽ അതിനു സഹായകമായി ചില പ്രബല ചരിത്ര സാക്ഷ്യങ്ങൾ നമുക്കുണ്ട്. നമ്മുടെ പാരന്പര്യങ്ങളും, പുരാവൃത്തങ്ങളും, തനിമയും, ആചാരനുഷ്ട്ടനങ്ങളും ഈ സമുദായത്തിന്റെ ഒരുമയിൽ ഇന്നും ശക്തമായിട്ടുണ്ട്. ക്നാനായ സമുദയത്തിന്റെ അസ്തിത്വത്തിനുള്ള ഒന്നാമത്തെ തെളിവ്, കാലങ്ങളിലുടെ കടന്നുപോയിട്ടും, സഭാ നേതൃത്വങ്ങൾ ഒന്നും പരിരക്ഷിക്കനില്ലതിരുന്നിട്ടും ക്നാനായ സമുദായം അതിന്റെ തനിമയിലൂടെ ഈ കാലംവരെ എത്തിച്ചു ഇന്നും നിലനിർത്തി പോരുന്നു എന്നതാണ്.
    ചില ആധുനിക പണ്ടിതന്മാരുടെ ക്നാനായ വിരുദ്ധ നിരിക്ഷണങ്ങളും ഭുരിപക്ഷ സമൂഹത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും ഈ സമുദായത്തിനെതിരെ അരവും കത്തിയും പിടിച്ച്‌ ഓങ്ങി നിൽക്കുകയാണ്. സ്വാർത്ഥലാഭങ്ങളുടെ പേരിൽ സമുദായത്തെ ഉപേക്ഷിച്ചു പോകുന്നവരും ശത്രു പക്ഷത്തുനിന്ന് ഒപ്പിസു പാടുന്നവരും ഈ സമുദായത്തിന് ഭീഷണി ഉണർത്തുന്നുണ്ട്.ക്നാനായ സമുദായം ഇല്ലാതാക്കാൻ സ്രമിക്കുന്ന പിതാക്കന്മാരെ ഞങ്ങൾ ക്നനയക്കാർ ഒത്തൊരുമിച്ചു പ്രതിഷേതം തുടങ്ങുകയും ജിവൻ കളഞ്ഞും പോരാടാൻ തീരുമാനിച്ച വിവരം അറിക്കുന്നു. 2012ഡിസംബർ 20-ന് പള്ളികളിൽ വായിച്ച ഇടയലെഹനത്തെ തുടർന്ന് ഉണ്ടായ തിരുമാനങ്ങൾ ആണ്. അങ്ങനെ 2013- മാർച്ച്‌ KCCNA യുടെ നേതൃത്വത്തിൽ മൌനജാഥ നടത്തി സിറോമലബാർ സഭയോ അഭി. അങ്ങടിയത്തു പിതാവോ കുലുങ്ങിഇല്ല.2014 ജൂണ്‍ 1 ന് കോട്ടയം അരമന മുതൽ സിറോ മലബാർ ആസ്ഥാനത്ത് നടന്ന് ചെന്നിട്ടും അവർ കുലുങ്ങിഇല്ല.2014 മാർച്ച്‌ 4ന് തുടങ്ങിയ എഴുത്ത് ( 4 എഴുത്ത് ദിവസവും മെയിലിൽ അയക്കുന്നു ഇന്ന് 560 മത്തെ എഴുത്താണ്) ഇന്നും മുടക്കമില്ലാതെ തുടരുന്നു. എന്നിട്ടും അവർ കുലുങ്ങിഇല്ല 2014 ഓഗസ്റ്റ്‌ 17 ന് ഒരു ദിവസത്തെ നിരാഹാര സമരം നടത്തി എന്നിട്ടും അവർ കുലുങ്ങിഇല്ല. 2014 സെപ്റ്റംബർ 26,27,27 തിയതികളിൽ KCCNAയുടെ നേതൃത്വത്തിൽ നടത്തുന്ന 48 മണിക്കൂർ നിരഹാരാ സമരംകൊണ്ടും അവർ കുലുങ്ങുകയില്ലയിരിക്കും, പിതാതക്കന്മാരെ എനിക്ക് പറയാനുള്ളത് 1911ൽ വികരിയാത്ത് കിട്ടി രുപതയകാൻ 12വർഷം കാത്തിരിക്കാമെങ്കിൽ 1923ൽരൂപത കിട്ടി 2005ൽ അതിരുപതയാക്കി കിട്ടുവാൻ 82വർഷം കാത്തിരിക്കാമെങ്കിൽ പിതാക്കന്മാരെ നിങ്ങള്ക്ക് തെറ്റി. ഇനി നടക്കുയില്ല എന്തെങ്കിലും തന്ന്‌ വാ അടപ്പിക്കുവാൻ നോക്കുന്ന നിങ്ങളുടെ കണക്ക്‌കൂട്ടലുകൾ തെറ്റി. എന്റെ കൂടെ ജീവൻ കളഞ്ഞും പോരാടുവാൻ ധാരാളം പേർ തയ്യാറായി കഴിഞ്ഞു. ഞങ്ങൾ പുറകോട്ടു പോകുന്ന പ്രശനം ഉതിക്കുന്നില്ല. ഇതു സത്യം, സത്യം, സത്യം.
    എന്ന്
    സാബു ചെമ്മലക്കുഴി

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.