Pages

Thursday, March 27, 2014

ചിക്കാഗോയുടെ അന്തസ്സ് ഉയർത്തി KCCNA നാഷണൽ കൌണ്‍സ്സിലിൽ തോട്ടപ്പുറം ജോർജ്ജ്

കഴിഞ്ഞ ദിവസം വോയിസ് ഓഫ് ക്നാ എന്ന പുതിയ ബ്ലോഗില്‍ വന്ന ഒരു പോസ്റ്റ് ആണ് ഇന്നത്തെ ചിന്തക്ക് ആധാരം. തീട്ടപ്പുറത്തിനോട് വ്യക്തി വൈരാഗ്യം ഉള്ള ഏതോ ഒരു മോന്‍ എന്തായാലും കാര്യങ്ങള്‍ ഒക്കെ വ്യക്തമായി പറയുന്നുണ്ട്. പണ്ട് ഈ കാര്യങ്ങള്‍ ഈയുള്ളവന്‍ പറഞ്ഞപ്പോള്‍ ഈ പാവപെട്ടവന്റെ തലയില്‍ കയറിയവര്‍ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതില്‍ സന്തോഷം. ഈയുള്ളവന്റെ ഈ ബ്ലോഗിനെ സഹോദര ബ്ലോഗ്‌ എന്നൊക്കെ പറഞ്ഞു വിശേഷിപ്പിച്ചത്‌ കണ്ടു. ഒന്ന് വ്യക്തമാക്കട്ടെ. ഈയുള്ളവന് അങ്ങിനെ യാതൊരു സഹോദര ബ്ലോഗ്‌ ബന്ധവും ഇല്ല. അതും പറഞ്ഞു വെറുതെ മുതെലെടുപ്പ് നടത്തുവാന്‍ നോക്കുകയും വേണ്ട. അവസര വാദം ഈയുള്ളവന് പണ്ടേ ഇഷ്ടമില്ലാത്തതിനാല്‍ ആണ്. എന്തായാലും ഈ ബ്ലോഗര്‍ എഴുതിയത് അതെ പടി താഴെ കൊടുത്തിരിക്കുന്നു. ജനങ്ങള്‍ അറിയട്ടെ ജോര്‍ജ്ജുകുട്ടിയുടെ തനി നിറം.

Thursday, March 20, 2014

കത്തോലിക്കാ സഭ വിടണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു - ജോർജ്ജ് തോട്ടപ്പുറം !!!

ചിക്കാഗോ പ്രസിടന്റ്റ് ശ്രീ തീട്ടപ്പുറവും മാവേലിയും ഒക്കെ കൂടി കോട്ടയം രൂപതയില്‍ നിന്നും അമേരിക്കയിലെ ക്നാനായ സമുദായത്തെ അടര്‍ത്തി മാറ്റും എന്നുള്ള ഭീക്ഷണി മുഴക്കിയ കാര്യവും അതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് മുത്തു കൊടുത്തതിന്‍ പ്രകാരം മറുപടി കൊടുത്തതും അതിനുള്ള മറുപടി ഈയുള്ളവന്‍ കൊടുത്തതും ഒക്കെ മാന്യ വായനക്കാര്‍ വായിച്ചു കാണും. ഇന്ന് ഈമെയിലിലൂടെ വന്ന മറ്റൊരു മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്. ആര് എഴുതിയത് ആണ് എങ്കിലും, കൃത്യമായ വിവരങ്ങലോടെ ആധികാരികമായി തന്നെയാണ് പ്രസ്തുത ലേഖനം എഴിതിയിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. എന്നാല്‍ ഈയുള്ളവന്‍ എന്നുള്ള ഒരു വാക്കുപയോഗിച്ച് ഈ പാവപെട്ട ബ്ലോഗര്‍ ചേട്ടന്റെ അക്കൌണ്ടിലേക്ക് പ്രസ്തുത ഈമെയിലും കെട്ടി വെയ്ക്കാന്‍ നോക്കുന്നത് കണ്ടപ്പോള്‍ ചിരി അടക്കാന്‍ സാധിച്ചില്ല. ഒരു കാര്യം ഉറപ്പാണ് എഴുതിയത് നല്ലത്. പിന്നെ ഒരു കാലത്ത് ഈയുള്ളവന്‍ ഒറ്റയാള്‍ പോരാട്ടം ആണ് നടത്തിയത് എങ്കില്‍, ഇന്ന് സത്യം തിരിച്ചറിഞ്ഞു പലരും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കു ചേരുന്നു. അത് വളരെ നല്ലത്. ക്നായി തൊമ്മന്‍ കൊളുത്തിയ ദീപശിഖ കൈമാറി വന്നത് പോലെ എളിയവനായ ഈയുള്ളവന്റെ ദൌത്യത്തിന്റെ ദീപശിഖ വളരട്ടെ. മറ്റൊരു ക്നാനായ ആം ആദ്മിയായി. താഴെ കൊടുത്തിരിക്കുന്ന ലേഖനം ഈയുള്ളവന്‍ എഴിതിയതല്ല. ആക്കാരനത്താല്‍ തന്നെ ഇതിന്റെ ഉള്ളടക്കത്തിന് ഈയുള്ളവന്‍ യാതൊരു കാരണവശാലും ഉത്തരവാദിയും അല്ല.



Tuesday, March 18, 2014

കെ സി എസ് ന്റെ രഹസ്യ രേഖ കെ സി സി എന്‍ എ പുറത്താക്കിയെന്ന് കെ സി എസ് സെക്രട്ടറിയുടെ ആരോപണം. വീണിടത്ത് കിടന്നു ഉരുളുന്ന നാണം കേട്ട കെ സി എസ് നേതൃത്വം.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഈമെയിലിനെ ആധാരമാക്കി ചിക്കാഗോ കെ സി എസ് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഈയുള്ളവന്‍ ഇവിടെ പ്രസിദ്ധീകരിക്കുകയും, ഒരു കത്തോലിക്കാ സംഘടനയുടെ അമരത്ത് നിന്നുകൊണ്ട് കത്തോലിക്കാ സഭ വിട്ടു പോകും എന്ന് ഭീക്ഷണി മുഴക്കിയ ശ്രീ ജോര്‍ജ്ജുകുട്ടി നാനാതുറകളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നത് പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ആയിരത്തില്‍ അധികം ക്നാനായ കുടുംബങ്ങള്‍ ഉള്ള ചിക്കാഗോയില്‍. രണ്ടായിരത്തി അഞ്ഞൂറില്‍ അധികം വോട്ടര്‍മാര്‍ ഉള്ള ചിക്കാഗോ കെ സി എസ് ന്റെ ഇത്രക്കും പ്രധാനപെട്ട ഒരു സെമിനാറില്‍ വെറും ഇരുപത്തി അഞ്ചില്‍ താഴെ മാത്രം ആളുകള്‍ (കെ സി എസ് ന്റെ ഭാരവാഹികളും കമ്മറ്റിക്കാരും മാത്രം ഉണ്ടായിരുന്നെങ്കില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നേനെ.) പങ്കെടുത്ത സെമിനാറിന്റെ പേരും പറഞ്ഞു ഓരോ തോന്നിയവാസങ്ങള്‍ പടച്ചുണ്ടാക്കിയതാണ് ശേഷം   ചിക്കാഗോ കെ സി എസ് ന്റെ സ്പിരിച്വല്‍ ഡയരക്ടര്‍ സാക്ഷാല്‍ മുത്തു വിശദീകരണം ആവശ്യപ്പെടുകയുണ്ടായി.

Sunday, March 16, 2014

ഇത് കോപമോ ശാപമോ അതോ വേദനയോ ? ഒരു വയോധികന്റെ മനസ്സ് വായിക്കൂ !!!

ഹൂസ്റ്റണില്‍ നിന്നും ഒരു പുപ്പുലി അയച്ച കത്താണ് താഴെ കൊടുത്തിരിക്കുന്നത്. ഒരു വൃദ്ധനെകൊണ്ട് ചുടുചോറു വാരിപ്പിച്ച്ചു രസിച്ചിട്ടു മുതല കണ്ണീര്‍ വീഴ്ത്തുന്ന നരഭോജികള്‍.

കഴിഞ്ഞ ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം ഹ്യൂസ്റ്റൻ സെന്റ്‌ മേരീസ്സ് ക്നാനായ പള്ളിയിലെ മുപ്പത് പേർ പങ്കെടുത്ത പൊതുയോഗത്തിൽ പങ്കെടുത്തുകൊണ്ട് എൻ.പി.ജോണ്‍ സാർ നടത്തിയ വികാര നിർഭരമായ പ്രസംഗം കേൾക്കാൻ ഇടയായ ഒരു ഇടവകക്കാരൻ ആയ എനിക്ക് കേട്ടതും കണ്ടതും കുറച്ചുനാളായി അനുഭവിക്കുന്നതുമായ ചില സത്യങ്ങൾ പുറത്ത് പറയാതെ വയ്യ. തന്റെ പ്രസംഗത്തിന്റെ ഒടുവിൽ നടത്തിയ അപേക്ഷയാണ് എന്നെ ഈ കത്ത് എഴുതുവാൻ പ്രേരിപ്പിച്ചത്‌.

അദേഹം ഇപ്രകാരം പറഞ്ഞു. " എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്. ഇത് എന്റെ ഏറ്റവും വലിയ ഒരു അപേക്ഷയാണന്ന് മാത്രമല്ല ദയവായി ഇവിടെ കൂടിയിരിക്കുന്ന മാന്യജനങ്ങൾ എന്റെ ആഗ്രഹം നടത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇവിടെ ഇരിക്കുന്ന പലർക്കും എന്നോട് അതിയായ വെറുപ്പും വിദ്വേഷവും ധാരാളം ഉണ്ട് എന്ന് എനിക്കറിയാം. ക്നാനായ സമുദായത്തിന്റെ പൊതുവായ നന്മയെക്കരുതി മാത്രം പ്രവർത്തിച്ച എന്നോട് ജീവിച്ചിരിക്കുമ്പോൾ അപമാനിക്കുകയും ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയിതവർ ഞാൻ മരിച്ചുകഴിയുമ്പോൾ എന്റെ ശവശരീരത്തിന്റെ അടുക്കൽ വന്ന് അന്ത്യ ഉപചാരം അർപ്പിക്കുകയും പുകഴ്ത്തിപറയുകയും ചെയിതിട്ട് ഒരു  കാര്യമില്ലന്ന് മാത്രമല്ല അത് എന്നോടും എന്റെ ശവശരീരത്തോടും കാണിക്കുന്ന ഏറ്റവും വലിയ അനാദരവുംകൂടി ആയിരിക്കും. ഫാദർ മാത്യു മേലേടം, ജാസ്സിം ജേക്കബ് തയ്യിൽ പുത്തൻപുര, സൈമണ്‍ വാളിമറ്റത്തിൽ, സൈമണ്‍ കൈതമറ്റത്തിൽ എന്നിവരും  അവരുടെ മറ്റ് കൂട്ടാളികളും പിന്നെ അവരെപ്പോലെ ചിന്തിക്കുന്നവരും ഞാൻ മരിക്കുമ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്നുവെങ്കിൽ ദയവ്ചെയിത് എന്റെ ശവശരീരത്തിന്റെ എഴ് അയൽവക്കത്ത്‌പോലും വരുകയോ അന്ത്യകർമ്മം ചെയ്യുകയോ അരുത്. ഇത് എന്റ ഏറ്റവും വലിയ അപേക്ഷയാണ്. " 

Friday, March 14, 2014

ക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം - ജോർജ്ജ് തോട്ടപ്പുറം, ചിക്കാഗോ KCS പ്രസിഡന്റ്‌ !!!

നോർത്ത് അമേരിക്കയിലെ പ്രവാസ്സി ക്നാനായക്കാരുടെ പ്രശ്നങ്ങളിൽ നിഷേധാൽമകമായ നിലപാടുകൾ സ്വീകരിക്കുന്ന സീറോ മലബാർ സഭയുടെയും അവർക്ക് ഓശാന പാടുന്ന കോട്ടയം അതിരൂപതാ വലിയ മെത്രാപ്പോലീത്ത മൂലക്കാട്ട് പിതാവിന്റേയും നിലപാടിൽ പ്രധിക്ഷേധിച്ച്‌ ക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം എന്ന് ചിക്കാഗോ KCS പ്രസിഡന്റ്‌  ജോർജ്ജ്  തോട്ടപ്പുറം KCCNA യോട് ആവശ്യപ്പെട്ടിരിക്കുന്നു. തങ്ങളെ സ്വീകരിക്കുന്ന ഏതെങ്കിലും ഒരു ക്രിസ്തീയ സഭാവിഭാഗവുമായി ചേർന്ന് തങ്ങളുടെ ആയിരക്കണക്കിന് വർഷങ്ങളുടെ സമുദായ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ KCCNA മുൻകൈ എടുക്കുന്നതിനായി ചിക്കാഗോയിലെ KCS ന്റെ നേതൃത്വത്തിലുള്ള ക്നാനായ ആക്ഷൻ കൌണ്‍സിൽ ജനപ്രിയ നായകൻ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ എടുത്ത ചരിത്ര പ്രസിദ്ധമായ തീരുമാനം ആണിത്.

Wednesday, March 05, 2014

ഇതാ അന്വേഷണ കമ്മീഷന്റെ വിലയിരുത്തലും യാതാര്ത്യവും

ഹൂസ്റ്റണില്‍ അനേഷണ കമ്മീഷന്‍ മുപാകെ തെളിവ് കൊടുത്തവര്‍ക്കും പരാതി കൊടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ ഇതാ ഒരുശുഭ വാര്‍ത്ത. കാത്തിരുന്നത് പോലെ അന്വേഷണ കമ്മീഷനും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സീറോ മലബാര്‍ മെത്രാനും പൊതു ജനത്തിനായി തങ്ങളുടെ കണ്ടെത്തലുകള്‍ സമര്‍പ്പിച്ചു. കൂടുതല്‍ പറയുന്നതിന് മുന്പായി വായിക്കുക പ്രബുദ്ധരാകുക.

Sunday, March 02, 2014

Breaking News from Houston: അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടും മെത്രാന്റെ റിപ്പോര്‍ട്ടിന്മേല്‍ ഉള്ള മറുപടിയും പൊതുജനസമക്ഷം.

ഹൂസ്റ്റണില്‍ ഇല്ലിയും ജോണ്‍ സാറും ചേര്‍ന്നൊരുക്കിയ നാടകവും പിന്നെ അതിന്റെ പിറകെ വന്ന കേസും കേസുകെട്ടും ഒക്കെ നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്തു കഴിഞ്ഞതാണല്ലോ. അവിടെ ഉണ്ടായ പ്രശനങ്ങളെ പറ്റി അന്വേഷിക്കുവാന്‍ നിയോഗിക്കപെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൂസ്റ്റണില്‍ പ്രസിദ്ധപെടുത്തി. അങ്ങാടിയത്ത് പിതാവ് ജനഗല്‍ക്കായി അത് അറിയിച്ചു. ഈ പ്രശനഗല്‍ ഉണ്ടായതിനു ശേഷം ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ കോടതി വിധിയിലൂടെയും അല്ലാതെയും ഒക്കെ ഇല്ലി - ജോണ്‍ സാര്‍- കിഴക്കേല്‍ ഉണ്ണി ടീമുകള്‍ നേരിട്ട് എങ്കിലും ഇതാ അവരുടെ ശവപെട്ടിയില്‍ ഒരാണി കൂടി. 

ചിക്കാഗോയിലെ ഓണക്കള്ളനും ഒരുവർഷവും !!!


ചിക്കാഗോ കെ സി എസ് ന്റെ ന്യൂസ് ലെറ്ററില്‍ എഴുതിയിരിക്കുന്ന ഒരു വര്‍ഷത്തെ നേട്ടങ്ങളെ കുറിച്ചുള്ള ലേഖനത്തിനു കഴിഞ്ഞ കുറെ ആഴ്ചകള്‍ക്ക് മുന്‍പ് പ്രചരിച്ച മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്. മറുപടി തികച്ചും ന്യായവും സത്യവുമാണ് എന്ന് ഈയുളവന് ബോധ്യമായതിനാല്‍ അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.