Pages

Thursday, July 31, 2014

Rosemont Vs McCormic Place... ജനങ്ങളെ പറ്റിച്ചത് ആര്? ഷാജിയോ അതോ ഷീന്‍സോ? കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം 7

2011 ല്‍ ചിക്കാഗോയില്‍ നടത്തുവാന്‍ ഒരുങ്ങിയ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ നിന്നും മാറി താമ്പാക്കാര്‍ കൊണ്ട് പോവുകയും വലിയ ഗൂടാലോച്ചങ്കല്‍ ഇവിടെ നടക്കുകയും ചെയ്തത് എന്റെ മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. റോസ്മൌണ്ടില്‍ വച്ച് നടത്തുവാന്‍ ഉദ്ദേശിച്ച കണ്‍വെന്‍ഷനെ ഇത്തവണ നടത്തിയ മക്കൊര്മിക്ക് സെന്ററിന്റെ പേരും പറഞ്ഞ് , ഷാജിയുടെ പിടിവാശി എന്ന പേരും പറഞ്ഞു, ഷാജിയെ ചെയര്‍മാനായി അമ്ഗീകരിക്കാതിരിക്കുവാന്‍ വേണ്ടി, ഷാജിയോട് തെരഞ്ഞെടുപ്പില്‍ തോറ്റുപോയത്തിന്റെ പേരില്‍ നടത്തിയ ഗൂഡാലോചനകള്‍ പുറത്ത് കൊണ്ട് വന്നുകൊണ്ടാണല്ലോ ഈ ബ്ലോഗര്‍ ചേട്ടന്‍ ആദ്യമായി രംഗത്ത് വന്നത് തന്നെ. അതിന്റെ പേരില്‍ നിയമ യുദ്ധം ഈയുള്ളവന്‍ കുറെ നടത്തി മാഫിയയെ ചെറുത്തു നിന്നതും ചരിത്രത്തിന്റെ ഭാഗം.

Tuesday, July 29, 2014

അപ്പനെ തെറി പറഞ്ഞു രസിക്കാന്‍ ഒരു ടൌണ്‍ ഹാള്‍ മീറ്റിംഗ് ! കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം 6


ആറായിരത്തില്‍ ആധികം ആളുകള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ അല്ലെ? പങ്കെടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും സുഖിക്കത്തക്ക രീതിയില്‍ പരിപാടികള്‍ വേണമല്ലോ. കുഞ്ഞുങ്ങള്‍ക്കായി inflatables, മുതിര്‍ന്ന കുട്ടികള്‍ക്കായി ക്ലബ്ബിങ്ങും പിന്നെ അവരുടെ കൂത്താട്ടവും, പെണ്ണുങ്ങള്‍ക്കായി അവരുടെ സെമിനാറുകള്‍ ഫാഷന്‍ ഷോ, സ്ഥിരമായി എ പടം കാണുന്ന കാരണവന്മാര്‍ക്കും അച്ഛന്മാര്‍ക്കുമായി എ ക്ലാസ് ചിരിയരങ്ങ് തുടങ്ങി നിരവധി പരിപാടികള്‍. ന്യൂയോര്‍ക്കില്‍ നിന്നും എത്തിയ കുറെ പള്ളി വിരുഷന്മാര്‍ക്ക് വേണ്ടിയും ഉണ്ടായിരുന്നു പതിവ് പോലെ ഒരു പരിപാടി. ടൌണ്‍ ഹാള്‍ മീറ്റിംഗ് എന്ന ഓമനപേരില്‍ ഒരു മിനി ചൈതന്യ മീറ്റ്. ലക്‌ഷ്യം ഒന്നേയൊന്ന്. ക്നാനായത്വത്തിന്റെ പേരില്‍ കുറെ തെറികള്‍ വിളിച്ചു പറയുക. മുത്തു വികാരി ജെനരാല്‍ സ്ഥാനത് നിന്ന് മാറിയാലും എന്താ, അതിനെക്കാളും വലിയ ഇരയെ അല്ലെ കെ സി സി എന്‍ എ നേതൃത്വം കൊണ്ട് കൊടുത്തത്?

Sunday, July 27, 2014

ചിക്കാഗോ തീൻ മേശയിലെ ക്രിമിനൽ കുംഭകോണത്തിന്റെ ഉത്തരവാതികൾ

മനുക്ഷ്യന്റെ മറക്കാനുള്ള ബലഹീനതെയെയാണ് ഇക്കഴിഞ്ഞ KCCNA കണ്‍വെൻഷനിലൂടെ ചിക്കാഗോയിലെ KCS നേതൃത്വം അതിക്രൂരമായി തങ്ങളുടെ ക്രിമിനൽ ചിന്താഗതിയിലൂടെ ചൂഷണം ചെയിതത്. രണ്ട് വർഷം കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കുകയും വീണ്ടും ക്നാനായ വികാരത്തിൽ ഒന്നിക്കുകയും ചെയ്യും. ഭക്ഷണ കാര്യത്തിൽ വന്ന പാളിച്ചകളുടെ നിജസ്ഥിതി വ്യക്തമാക്കി KCCNA പ്രസിഡന്റ്‌ ടോമി മ്യാൽക്കരപ്പുറം നാഷണൽ കൌണ്‍സിൽ അംഗങ്ങൾക്ക് ഷെയർ ചെയ്ത കത്തിലൂടെ പുറത്ത് വന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ചിക്കാഗോ നേതൃത്വത്തിന്റെ ക്രിമിനൽ മനോഭാവം വ്യക്തമാക്കുന്നു.

ചിക്കാഗോയിൽ ക്നാനായ വയറിളക്ക മഹോത്സവം രണ്ടാമൂഴം !!!പരദൂഷണം പരമുമാരുടെ കൂട്ടത്തിൽ ഇത്തവണ പല്ലൻ ഡോക്ടർ മത്തായിയുടേയും ഭൂലോകം മുഴുവൻ ബ്രഹ്മം വച്ച് കുളം കലക്കി കൂവൻ ചാണ്ടിയുടേയും പേരുകൾ കാണാനില്ല. ഇല്ലാ ഞങ്ങൾ തോറ്റട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ലായെന്ന് ചിക്കാഗോ KCS ന്റെ അഞ്ച് എക്സിക്കുട്ടീവ് അംഗങ്ങളും ഒരുമിച്ച് ആവർത്തിക്കുന്നു. നാണം ഇല്ലാത്തവനെ നാണം കെടുത്താൻ ശ്രമിക്കുന്ന നാണം കെട്ടവരായി മാറാൻ ഒരു ചിക്കാഗോക്കാരനും തയ്യാറല്ലയെന്ന് ചരിത്രം ഒരിക്കൽ കൂടി തോട്ടപ്പുറം ജോർജ്ജുകുട്ടിയുടെ കാര്യത്തിൽ തെളിയിക്കുന്നു. KCCNA കണ്‍വെൻഷൻ കഴിഞ്ഞ് കൊച്ചുകുട്ടി പരാധീനമടക്കം ശരാശരി പത്ത് പൌണ്ട് വീതം തൂക്കം കുറച്ച് അവനവന്റെ വീടുകളിൽ എത്തിയ മൂലക്കാട്ട് തിരുമേനിയടക്കം സകലരും KCCNA / KCS സൻഘടനകളുടെ വിജയകരമായ WEIGHT LOSS പ്രോഗ്രാമിന്റെ ഫൈനൽ ബിൽ കാത്തിരിക്കുകയാണ്.

Tuesday, July 22, 2014

ചിക്കാഗോയിലെ " ഫുഡ്‌ ടേസ്റ്റിങ്ങ് "കഴിഞ്ഞ എട്ടു മാസം ആയി KCCNA കൻവഷന്റെ പേരില് ചിക്കാഗോയിൽ ഉള്ള ഇന്ത്യൻ പാകിസ്ഥാനി അഫ്ഗാനിസ്താനി രേസ്ടോരന്റുകൾ എല്ലാ ആഴ്ചയിലും മാറി മാറി കയറി വയറു നിറച്ചു ഓസിനു ശാപ്പാട് കഴിച്ച ചിക്കാഗോയിലെ നേതാക്കന്മാർ അതിനു ഒരു പേരിട്ടു. " ഫുഡ്‌ ടേസ്റ്റിങ്ങ് " എന്ത് സുഖമുള്ള പരിപാടി, അവധി ഉള്ളപ്പോൾ, അല്ലെങ്കിൽ വീട്ടില് ബന്ധുക്കാർ വരുമ്പോൾ, അല്ലെങ്കിൽ പോകുന്ന വഴി വിശക്കുമ്പോൾ വരാൻ പോകുന്ന കണ്വശന്റെ പേരില് വഴിയില കാണുന്ന കടയിൽ കയറി ഓസിനു ശാപ്പാടടി , ഇതിന്റെ കണ്വശൻ കമ്മറ്റിയിലെ ഒരു വര്ഷം ആയി കേട്ടിരുന്ന പേരായിരുന്നു " ഫുഡ്‌ ടേസ്റ്റിങ്ങ് ".

Thursday, July 17, 2014

ഇങ്ങിനെയും ഒരു ബാങ്ക്വറ്റോ? കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം 5

വയറിളകി ചാകാറായ ക്നാനായമക്കള്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ കണ്‍വെന്‍ഷന്റെ അവസാന ദിനത്തിലെ ബാങ്ക്വറ്റ് എത്തിയത്. ആദ്യമായി ആ വലിയ ഹാള്‍ നമ്മുടെ ആളുകളെ എല്ലാവരെയും ഉള്‍കൊള്ളിക്കാന്‍ വേണ്ടി ഉപയോഗിക്കുവാന്‍ പോകുന്നു. ആ പ്രതീക്ഷയുടെ അടയാളമായിരുന്നു indian standard time ഉപേക്ഷിച്ചു കൃത്യ സമയത്ത് തന്നെ കൊട്ടും സ്യൂട്ടും പിന്നെ മിലന്‍ ഫാഷന്‍ കാരെ പോലും അന്തിപ്പിച്ചുകൊണ്ട്‌ വര്‍ണ്ണ പ്രപഞ്ചം തീര്‍ത്ത് സ്ത്രീജനങ്ങളും ഹാളിന്റെ പുറത്ത് എത്തിയത്. ജനങ്ങളുടെ ല്രുത്യ നിഷ്ടക്ക് സംഘാടകര്‍ മറുപടി കൊടുത്തത് ഒന്നര മണിക്കൂറോളം ആറായിരത്തോളം ജനങ്ങളെ ആ hallwayല്‍ കാത്തു നിര്‍ത്തികൊണ്ടാണ്. പ്രായമായവരും രോഗികളും ഒക്കെ എവിടയെങ്കിലും ഒന്ന് ഇരിക്കുവാന്‍ വേണ്ടി തത്രപ്പാടെടുത്ത് നടക്കുന്നത് കണ്ടിട്ടും ഒരു സംഘാടകന്‍ പോലും തിരിഞ്ഞു നോക്കിയില്ല.

Tuesday, July 15, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം നാല്: കുളം കുത്തിയ സ്പോര്‍ട്സ് അരീന

ചിക്കാഗോ കണ്‍വെന്‍ശന്റെ ഏറ്റവും പ്രധാന ഇനങ്ങളായ കായിക മത്സരങ്ങളുടെ നടത്തിപ്പാകട്ടെ നമ്മുടെ ഇന്നത്തെ ചിന്താ വിഷയം. യുവ ജനങ്ങളും യുവ ജനങ്ങള്‍ എന്ന് നടിക്കുന്ന വൃദ്ധന്മാരും, ശരിക്കുമുള്ള വൃദ്ധ ജനങ്ങളും ഒക്കെ ഒരു പോലെ ഉപയോഗിച്ച ഓര്‍ ഏരിയാ ആണ് കണ്‍വെന്‍ശന്റെ സ്പോര്‍ട്സ് അരീന. സ്പോര്‍ട്ട്സ് അരീന എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ ഒരു സംഭവമായി കരുതുമെങ്കിലും ഒരു വലിയ കണ്‍വെന്‍ഷന്‍ ഹാള്‍ എന്നതില്‍ കവിഞ്ഞു ഒന്നുമല്ല ആ സാധനം. എന്നാല്‍ ഒന്ന് മല്ലാത്ത ആ സ്ഥലത്തെ അഴിമതികൊണ്ട് കുളിപ്പിച്ച് നടത്തിപ്പുകാര്‍ ഒരു വന്‍ പരാജയമാക്കി എന്ന് പറയുവാന്‍ സാധിക്കാതെ വയ്യ.

Sunday, July 13, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം മൂന്ന് Zero Incidence എന്ന് കെ സി സി എന്‍ എ. സത്യത്തില്‍ എന്താണ് സംഭവിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ മെയിലുകളിലൂടെ നമ്മുടെ പ്രീയ നേതാക്കന്മാര്‍ നടത്തുന്ന ചെളിവാരിയെരിയലുകളില്‍ കൂടെ കൂടെ കേള്‍ക്കുന്ന ഒരു കാര്യമാണ് സീറോ ഇന്‍സിഡന്‍സ് അഥവാ സമ്പൂര്‍ണ്ണ സുരക്ഷിതത്വം. സെക്യൂരിറ്റി എന്ന സുപ്രാധാന വിഭാഗത്തെ സംബന്ധിച്ച് രാജിഷ്ട്രേശന്‍ ഭാഗമായി ക്ലാസ് കൂടണം എന്ന് കേട്ടപ്പോള്‍ ഓര്‍ത്തു ഇത് ഭയങ്കര സംഭാമായിരിക്കും എന്ന്. ക്ലാസ് കൂടിയപ്പോള്‍ അല്ലെ അറിഞ്ഞത് ഈ ക്ലാസ് വെറുതെ ഒരു സാറിന്റെ ഗമ കാണിക്കുവാനുള്ള വെറും പത്രാസ് മാത്രമായിരുന്നു എന്ന്. അവിടെ തുടങ്ങി ഈ കണ്‍വെന്‍ഷന്റെ ഗതികേട്. എഴുന്നേറ്റു നില്‍ക്കുവാന്‍ പോലും ത്രാണിയില്ലാത്ത, സൌത്ത് സൈഡിലെ തെരുവില്‍ അലഞ്ഞു തിരിയുന്ന കറമ്പന്‍മാരെയും കറമ്പികളെയും വാടകയ്ക്ക് കിട്ടുന്ന സെക്യൂരിറ്റി ഡ്രസ്സില്‍ തിരുകികയറ്റി എത്തിച്ചതാണോ എന്ന് സംശയിക്കത്തക്ക വിധത്തില്‍ പേരിനു കുറെ എമ്പോക്കികളെ കണ്‍വെന്‍ഷന്‍ നിയത്രിക്കുവാന്‍ വേണ്ടി കൊണ്ട് നിര്‍ത്തിയതു കണ്ടപ്പോഴേ തീരുമാനിച്ചു ഈ കണ്‍വെന്‍ഷന്റെ അധോഗതി.

Thursday, July 10, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം രണ്ട്: അലങ്കോലമായ പരിപാടികള്‍

ഇന്നലെ ഈയുള്ളവന്‍ എഴുതിയ ഭക്ഷണത്തെ സംബന്ധിച്ചുള്ള പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചാല്‍ ഈയുള്ളവന്‍ എഴുതിയതില്‍ സത്യമേ ഉള്ളൂ എന്ന് മനസ്സിലാകും. അത് വായിക്കാത്താവര്‍ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ആ പോസ്റ്റ് വായിക്കുക :

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം ഒന്ന്.: ഭൂരിഭാഗം ആളുകളെയും വയറിളക്കി ചരിത്രം സൃഷ്ടിച്ച കണ്‍വെന്‍ഷന്‍

 

  ഇന്നത്തെ ചിന്താ വിഷയം കണ്‍വെന്‍ഷനിലെ പരിപാടികളെ കുറിച്ചാണ്. ധൂര്‍ത്തിന്റെ പര്യായമായ കുറെ കൂത്ത് ഒപ്പിച്ചെടുത്തുഎന്ന് പറയേണ്ടി വരും. കാരണം കഠിനാധ്വാനം ചെയ്തു കുറെ പേര്‍ ചിട്ടപെടുത്തിയ പരിപാടികളുടെ പോലും നിറം കെടുത്തുന്ന രീതിയില്‍ ആയിരന്നു പരിപാടികളുടെ ക്രമീകരണങ്ങള്‍. ടൈം മാനേജു ചെയ്യാന്‍ ഏല്‍പ്പിച്ച വിദ്വാന്‍ മുങ്ങി. കാരണം രണ്ടു ദിവസം മുന്‍പാണ് പോലും അങ്ങേര്‍ക്കു പരിപാടിയുടെ ലിസ്റ്റ് കിട്ടിയത്.

Tuesday, July 08, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം ഒന്ന്.: ഭൂരിഭാഗം ആളുകളെയും വയറിളക്കി ചരിത്രം സൃഷ്ടിച്ച കണ്‍വെന്‍ഷന്‍

അങ്ങിനെ ഈയുള്ളവന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. അഴിമതിയില്‍ കുളിച്ച കണ്‍വെന്‍ഷനില്‍ ഭക്ഷണത്തില്‍ കയ്യിട്ടു വാരുവാന്‍ ശ്രമം നടക്കുന്നു എന്ന് ഈയുള്ളവന്‍ കഴിഞ്ഞ ആഴ്ച എഴ്ടുതിയത് അത് പോലെ തന്നെ ഫലിച്ചു.


ഇതൊരു കന്വേന്ഷന്റെയും വിജയ പരാജയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഭക്ഷണ കമ്മറ്റി തോറ്റു തുന്നം പാടിയത്ചിക്കാഗോയുടെ ചരിത്രം.

Friday, July 04, 2014

ക്നാനായ യാക്കൊബായയിലേക്ക് സ്വാഗതം തുടരുന്നു.

ക്നാനായ യാക്കൊബായിലേക്ക് പോകാനിരിക്കുന്ന നമ്മുടെ നേതാക്കന്മാര്‍ക്കായി യാക്കോബായ സമുദായത്തിലെ രാഷ്ട്രീയ കളികളെ പറ്റി ഈയുള്ളവന്‍ എഴുതിയതിന്റെ തുടര്‍ച്ചയാണ് ഇത്. Anti Savarios അഥവാ സില്‍വാനോസ് ഗ്രൂപ്പിന്റെ മറ്റൊരു ഈമെയില്‍ താഴെ കൊടുത്തിരിക്കുന്നു. വായിക്കുക പ്രബുദ്ധരാകുക.

Thursday, July 03, 2014

ഭരണികുളങ്ങര പിതാവിനുള്ള മറുപടി

അഭിവന്ദ്യ  മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവിന്,
ഡല്‍ഹിയിലെ ക്നാനായ വൈദീകനെയും സമുദായ അംഗങ്ങളെയും  അഭിസംബോധന ചെയ്ത് ഇക്കഴിഞ്ഞ ഏപ്രില്‍ 21st ന് അങ്ങ് അയച്ച കത്ത് വായിക്കാനിടയായി. തങ്ങളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിന് പേഴ്സണല്‍ പാരീഷ് അനുവദിക്കണമെന്ന ക്നാനായക്കാരുടെ താഴ്മയായ അപേക്ഷയെ ഈ കത്തിലൂടെ  അങ്ങ് പരിഹസിക്കുകയും, ക്നാനായക്കാരുടെ ക്രിസ്തീയ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി. ഈ അവഹേളനം ആത്മാഭിമാനമുള്ള ഒരു ക്നാനായക്കാരന് സഹിക്കാവുന്നതിനപ്പുറമായതുകൊണ്ട് അങ്ങയുടെ ഈ കത്തിന് മറുപടി എഴുതുന്നു....

Tuesday, July 01, 2014

കണ്‍വെന്‍ഷന്‍ അഴിമതിയുടെ കഥകള്‍ പുറത്തുവരുന്നു.

കണ്‍വെന്‍ഷന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ചില പച്ചയായ യാതാര്ത്യങ്ങള്‍ ഇവിടെ പങ്കു വെയ്ക്കുന്നു.