Pages

Sunday, January 18, 2015

പ്രീയ സാബുമോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്.

പ്രീയ സാബുമോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്."ക്നാനായക്കാരുടെ രോഷം ആളികത്തുവാൻ തുടങ്ങി,
ഏറ്റവും സ്നേഹമുള്ളവരെ
കഴിഞ്ഞ വർഷം മൂലകട്ടു പിതാവിന്റെ വാക്കുകളെ വിശ്വസിച്ചു KCCNA പ്രിസിടെന്റ്റ് ടോമി മ്യൽകരപുറവും ഞാനും കൂടി നടത്താനിരുന്ന ഉപവാസ പാർത്ഥന നടത്താതിരിക്കുകയും തുടർ നടപടികൾ എന്ന നിലയിൽ അലഞ്ചെരിപിതവ് കാണുവാൻ പോലും സമ്മതിക്കാത്തെ സിറോ മലബാർ അധികാരികളെ നിങ്ങൾ ഒരിക്കലും കാണാത്ത ക്നാനായ പ്രതിഷേതം വരും ദിവസങ്ങളിൽ ഉണ്ടായിരിക്കും. കഴിഞ്ഞ ആഴ്ച KCAG ജെനറൽ ബോഡി മീറ്റിങ്ങിൽ ചക്കാലപടവിൽ ലുക്കചേട്ടൻ പറഞ്ഞത് നമുക്ക് കോട്ടയത്തെ പോലെ സഭ സംവിതാനം തരുന്നില്ല എങ്കിൽ സംഗരപള്ളികൾ പൂട്ടികെട്ടി അച്ചന്മാരെ തിരികെ നാട്ടിലേക്കു വിടുക. നമ്മൾ ഓരോരുത്തർക്കും എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിക്കുക
മാക്കിൽ പിതാവിന്റെ അനുഗ്രഹം എല്ലാവരുടെയും മേൽ ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിറുത്തുന്നു.
സാബു ചെമ്മലക്കുഴി."

ക്നാനയക്കാരെ വീണ്ടും കഴുതവേക്ഷം കെട്ടിക്കാന്‍ സാബുവും മ്യാലുവും.

കുറെ നാളുകളായി സാബു എന്തോ സംഭവിച്ചു എന്നും പറഞ്ഞു ഫെസ് ബുക്കിലൂടെ പഴയ ചരിത്രങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഉദ്ടെസ്സം എന്താണ് എന്ന് മ്യാലുവിന്റെ പുതിയ ഈമയില്‍ വന്നപ്പോഴാണ് മനസ്സിലായത്‌. മ്യാല് ആലന്ചെരിയുടെ അടുത്ത് പോകുന്നതിനു മുന്പായി അദേഹത്തെ പരമാവധി irritate ചെയ്തു ഒരു സീന്‍ ഉണ്ടാക്കി എടുക്കുക. അതുകൊണ്ട് പരമാവധി ഒരിക്കല്‍ കൂടി ആന്റി സീറോ മലബാര്‍ വികാരം ഉണ്ടാക്കി തണുത്തു നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്ന് ചൂടാക്കി എടുക്കുക. എന്താണ് പെട്ടന്നുള്ള ഈ നയം മാറ്റത്തിന്റെ കാരണം എന്ന് സാബു ഇതുവരെയും പറഞ്ഞിരുന്നില്ല. എങ്ങും തൊടാതെ എന്തൊക്കയോ പറഞ്ഞു. ഒരിക്കല്‍ കൂടി ചോദിക്കട്ടെ,

ആലെഞ്ചേരി പിതാവുമായാണോ ടോമി കരാറില്‍ ഒപ്പിട്ടത്?...........

ക്നാനായ പള്ളികള്‍ ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം എന്നും ക്നാനായക്കാര്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്നും ചരിത്രപരമായ ഉത്തരവ് സീറോ മലബാറില്‍ നിന്നും കിട്ടി. ഇനി അതില്‍ കൂടുതല്‍ എന്താണാവോ ഈ ടോമിക്ക് വേണ്ടത്?

അതില്‍ കൂടിയ എന്തെങ്കിലും ഉണ്ടോ? ക്നാനായക്കാര്‍ക്ക് വേണ്ടി സ്വന്തമായ സഭയുണ്ടാക്കുക എന്നതാണ് ഇതിലും മുകളില്‍ ഉള്ളത്. അത് ആലഞ്ചേരി പിതാവിന് തരാന്‍ പറ്റില്ല.......

എന്റെ ടോമി, ടോംസുകുട്ടാ....ജനങ്ങളെ ഇനിയും പറ്റിക്കരുത്.....സമയം കിട്ടുമ്പോള്‍ അവര്‍ തമ്മില്‍ ഉണ്ടാക്കിയ ആ കരാര്‍ ഒന്ന് വായിച്ചു നോക്കുക.

Monday, January 05, 2015

ദേ പോയി ദാ വന്നു.... ഉണ്ട സാബു വീണ്ടും അവതരിക്കുന്നു.

Hunger strike  എന്ന് പറഞ്ഞു ലോകമെമ്പാടുമുള്ള പാവ പെട്ട ക്നാനായ സ്നേഹികളെ മോഹിപ്പിച്ചിട്ട് ഒരു സുപ്രഭാതത്തില്‍ ഒരു ഉളിപ്പും ഇല്ലാതെ വിശ്വസിച്ചു കൂടെ നിന്നവര്‍ക്ക് ഒരു വിശദീകരം പോലും നല്‍കാതെ, നമ്മുടെ പിതാവ് പറഞ്ഞാല്‍ നാം കേള്‍ക്കണം " എന്ന കോരിത്തരിപ്പിക്കുന്ന ഡയലോഗും അടിച്ചു കൊണ്ട് മുങ്ങിയ സാബു ഇതാ വീണ്ടും തുടങ്ങി പണി. ശങ്കരന്‍ ഇപ്പോഴും തെങ്ങില്‍ തന്നെ എന്നുള്ള ദയലോഗ് ഫേസ്ബുക്കില്‍ അദ്ദേഹം ഇട്ട പോസ്റ്റില്‍ ആരോ കമന്റ്ആയി ഇട്ടതു ശരിക്കും സത്യമായി.