Pages

Wednesday, July 31, 2013

കണ്‍വെന്‍ഷന്‍ സ്ഥാനമാനങ്ങള്‍ വേണോ ആര്‍ക്കെങ്കെങ്കിലും. എടുക്കുവാന്‍ ആളില്ലാത്തെ മൊത്തമായും ചില്ലറയായും വില്‍പ്പനക്ക്.

കണ്‍വെന്‍ഷന്‍ വക പോടിപൂരങ്ങള്‍ ഒരു വഴിക്ക് നടക്കുന്നു. ഇതിനിടയില്‍ സാധാരണയില്‍ നിന്നും വ്യതസ്തമായി ഇത്തവണ കണ്‍വെന്‍ഷന്‍ വക സ്ഥാനമാനങ്ങള്‍ ആര്‍ക്കും വേണ്ടാതെ കെട്ടികിടക്കുന്നു. പണ്ടായിരുന്നു എങ്കില്‍ ചൂടപ്പം പോലെ തീര്‍ന്നു പോകുന്ന സ്ഥാനമാനങ്ങള്‍ അവസാനം ലേലം വിളിക്കാന്‍ ഇറങ്ങി തിരിച്ചതോ കെ സി സി എന്‍ എ നേരിട്ടും. ചിക്ക്കാഗോ കെ സി എസ് നെ നോക്ക് കുത്തിയാക്കി പുല്ലനും കുഴിവെട്ടു പത്രോസും കൂടിയാണ് ലേലം വിളിക്കുന്നത്‌. തീട്ട്ടപ്പുരവും പല്ലനുംപിന്നെ കൂവനും ഒക്കെ ഇതൊന്നും അറിഞ്ഞില്ലേ ?

Wednesday, July 24, 2013

പാവം ഒരു നന്ടികെട്ടവന്റെ രോദനം.


മുത്തു വിരോധം എന്നുള്ള ഒരു കാര്യം മാത്രം ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുന്ന പാവം നന്ടികെട്ടവന്റെ ദീന രോദനം കേട്ടിട്ട് ചിരിവന്നു പോയി. ഹൂസ്റ്റണിൽ കാള പെറ്റു എന്ന് കേട്ടതേ കയറുമായി ഓടിയ നന്ദികെട്ടവനും കൂട്ടരും തോറ്റു തുന്നം പാടിയിട്ടും മതിയായില്ല. ഇന്നലെ വന്ന ഒരു നനഞ്ഞ പടക്കത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.Monday, July 22, 2013

അങ്ങിനെ കോടതി ഉത്തരവും വന്നു. ഇനി എന്ത് ? അപ്പീൽ കൊടുക്കുവാൻ മറക്കരുതേ ജോയികുട്ടാ.

ഈ കഴിഞ്ഞ ആഴ്ച നടന്ന സുപ്രാധാന സംഭവങ്ങളിൽ രണ്ടും മാഫിയായ്ക്കിട്ടു കിട്ടിയ പണി ആയിരുന്നു. ആദ്യത്തെ കാര്യം നമ്മുടെ ഫൈവ് സ്റ്റാർ ധ്യാനം തന്നെ . വൻ  വിജയം എന്ന് പറയുവാൻ സാധിക്കില്ല എങ്കിലും പരാജയം തീരെ ആകാത്ത ഫൈവ്  സ്റ്റാർ ധ്യാനം ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.  മൂഞ്ചികൾ കുറെ പേര് പിൻ  വാതിലിലൂടെ വന്നു അനുഗ്രഹം കൈപ്പറ്റി . പ്രാഞ്ചികൾ  മൂഞ്ചികളുടെ കൂടെ   കൂടി ധ്യാനം ബഹിഷ്കരിച്ചു.  പ്രാര്തനക്കാരും അവരുടെ സിൽപന്തികളും കൂടി  ധ്യാനിച്ച്‌ പരിപാടിയെ വിജയിപ്പിച്ചു.  ഇനി നഷ്ടം വന്നു വെങ്കിൽ മുത്തുവിന്റെ അഗാപ്പെക്ക് നഷ്ടം. 

Saturday, July 20, 2013

ഹൂസ്റ്റൻ കലാപം : കഥ തുടരുന്നു.

ഹൂസ്റ്റൻ നഗരത്തിൽ നടന്നു വന്നിന്നുരുന്ന കേസും കേസുകെട്ടും ഒക്കെയായി ആകെപ്പാടെ ജഗ പൊക ആയിരുന്നു എങ്കിലും അന്നത്തെ ഭൂകമ്പത്തിന്റെ ശേഷം ഭൂകമ്പങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ആണ് പുതിയൊരു കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. വായിക്കുക പ്രബുധരാകുക. ശ്രദ്ധിക്കുക ഈ കത്ത് അമേരിക്കാൻ ക്നായിലൂടെ വരില്ല. കാരണം സത്യത്തെ തുറന്നു കാട്ടുന്ന ഒന്നും അവിടെ വരില്ലല്ലോ.

Thursday, July 18, 2013

മുപ്രാൻ വീണ്ടും . ഇവിടുത്തെ പോലെ അവിടെയും . എൻഡോ ഗാമി ഇലക്ഷന് വേണ്ടിമുപ്രാൻ വീണ്ടും അമേരിക്കാൻ സ്റ്റൈലിൽ നേതാവായി. എന്ടോ ഗമിക്കു വേണ്ടി എന്തൊക്കയോ ചെയ്തു തീര്ക്കുവാൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആളുകളെ മണ്ടന്മാരാക്കി വീണ്ടും അധികാരത്തിൽ കയറിയ മുപ്രാനോട് ഒരു ചോദ്യം മാത്രം ഈൗയുല്ലവനു ചോദിക്കാനുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മൈക്ക് കാണുമ്പോൾ തികട്ടി വരുന്ന ഈ എൻഡോ ഗാമി പ്രേമവും പിന്നെ ആളുകളുടെ കണ്ണിൽ പൊടിയിടുവാനായി നടത്തിയ ഒപ്പുശേഖരണവും അല്ലാതെ എന്ത് ചെയ്തു മഹാൻ? ശേഖരിച്ച ഒപ്പുകൾ എവിടെ കൊണ്ടുപോയി പൂഴ്ത്തി വച്ചിരിക്കുന്നു.

Monday, July 15, 2013

നന്ടികെട്ടവന്റെ നനഞ്ഞ പടക്കം : വീണ്ടും പഴയ ലീക്കുമായി ഇറങ്ങിയിരിക്കുന്ന്നു. ഈ മണ്ടന്റെ തലയില ആൾ താമസമില്ലേ ?

കാൽ കാശിനു വിലയില്ലാത്ത കുറെ നനഞ്ഞ പടക്കങ്ങളുമായി വീണ്ടും ഉമ്മാക്കി കാണിച്ചു ആളുകളെ വിഡ്ഢികളാക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് നന്ടികെട്ടവാൻ എന്ന വിഡ്ഢികളുടെ രാജാവ്. കണിയാൻ എന്ന കൃമി ഇപ്പോൾ എവിടെയാണ് എന്ന് ആര്ക്കും അറിയില്ല. എന്നിരുന്നാലും മുത്തുവിനെതിരെ എന്ത് പറഞ്ഞാലും കയ്യടിക്കാൻ തയ്യാറായ കുറെ മാഫിയാ കാനികല്ക്ക് വേണ്ടി ഇല്ലാത്ത കുറെ വെടികൾ പൊട്ടിച്ചാൽ ജീവിതം കൃതാര്തമാകും എന്ന് കരുതുന്ന കുറെ പമ്പര വിഡ്ഢികൾ !!!!

Friday, July 12, 2013

ഹൂസ്റ്റണിലെ തിരക്കഥ: നുണകളും സത്യങ്ങളും

ഹൂസ്റ്റണിലെ പ്രശനങ്ങള്‍ സംബന്ധിച്ച് പള്ളിയുടെ പീ ആര്‍ ഓ പുറത്തിറക്കിയ കത്താണ് താഴെ കൊടുത്തിരിക്കുന്നത്. വായിക്കുക...അറിയുക സത്യം......

പ്രീയപ്പെട്ട ഇടവകാംഗങ്ങളെ, 

ഹ്യൂസ്റ്റന്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയെ  സംബന്ധിച്ചുള്ള അസത്യങ്ങളും കള്ള പ്രചരണങ്ങളും കൊടുമ്പിരികൊസ്ഥിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഹ്യൂസ്റ്റനിലെ സത്യാവസ്‌ഥ വസ്‌തുനിഷ്‌ഠമായി ഏവരേയും അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു.  


Wednesday, July 10, 2013

അഭയാ കേസ് : മാഫിയയുടെ രോദനം

കുറെ നാളുകളായി കേള്‍ക്കുന്നതാണ് അഭയ കേസില്‍ കോട്ടയത്തെ അച്ചന്മാരുടെ പങ്കിനെ പറ്റി അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഗീര്‍വാണങ്ങള്‍. കോട്ടയം രൂപതയെ എങ്ങിനെയും തകര്‍ക്കുക, നാട്ടിക്കുക എന്നുള്ള വൃത്തം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന കാനായിലെ മാന്യന്മാര്‍ക്കു വേണ്ടി വീട്ടു പണി ചെയ്യുന്ന ഈ അമേരിക്കന്‍ ക്നാ എന്നുള്ള സമുദായ സ്നേഹികളുടെ കൂട്ടായ്മയുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ് എന്ന് ഓരോ ഈമെയില്‍ വരുമ്പോഴും കാണുവാന്‍ കഴിയും. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഈമെയിലെന്റെ ഒരു പ്രസക്ത ഭാഗം മാത്രം ഇവിടെ കൊടുക്കുകയാണ്.Sunday, July 07, 2013

ഹൂസ്റ്റണിലെ ഞായര്‍ : വിശേഷങ്ങള്‍ തുടരുന്നു

ഹൂസ്റ്റണിലെ കഥ തുടരുന്നു. പള്ളിയില്‍ വായിച്ച ലീഗല്‍ നോട്ടീസിന്റെ വിശേഷങ്ങള്‍ഈ പോസ്റ്റിനു തൊട്ടു മുന്പായി എഴുതിയിരിക്കുന്നത് വായിക്കുക. ഇന്നത്തെ പ്രധാന വിശേഷങ്ങള്‍ ഇവയാണ്. 

ഹൂസ്റ്റണിലെ കള്ളത്തരങ്ങള്‍ പുറത്ത് വന്നു. മാഫിയാ ഇനി തലയില്‍ മുണ്ടിട്ടു നടക്കട്ടെ.

ഹൂസ്റ്റണില്‍ എന്തൊക്കയോ നടക്കും എന്ന് ഈയുള്ളവന് അറിവ് കിട്ടിയിരുന്നു എങ്കിലും ഇത് പോലെ ഒരു ഇടിത്തീ മാഫിയയുടെ തലയില്‍ വീഴും എന്ന്പ്രതീക്ഷിച്ചില്ല. ഹൂസ്റ്റണിലെ കുര നാളായി നീറുന്ന പ്രശനമായ വിവാദ ഭേദഗതിയെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരംമാമിട്ടു കൊണ്ട് ഹൂസ്റ്റണിലെ ഗാള്‍വെസ്ട്ടന്‍ രൂപതയില്‍ നിനൂമ്മുല്ല ഔദ്യോഗികമായ Legal Notice കിട്ടി. തികച്ചും നിയമവിധേയമാല്ലത്താ രീതിയില്‍ പള്ളിയുടെയോ. പള്ളി കമ്മറ്റിയുടെയോ പൊതു യോഗത്തിന്റെയോ, തങ്ങള്‍ ഭാഗമായിരിക്കുന്ന രൂപതയുടെയോ അല്ലെങ്കില്‍ മാറ്റം വരുത്തിയപ്പോള്‍ തങ്ങള്‍ വിധേയപ്പെടുന്നു എന്ന് എഴുതി ചേര്‍ത്ത ഹൂസ്റ്റണിലെ രൂപതയുടെയോ ഒന്നും അനുമതിയോ അറിവോ ഇല്ലാതെ നടത്തിയ ഭേദഗതിയുടെ നിയമ സാധുതയെപറ്റി ഇനി ആര്‍ക്കെന്കെങ്കിലും സംശയം ഉണ്ടാകുമോ. ഇതാ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ക്ക് വേണ്ടി ഈ ലെറ്റര്‍ താഴെ കൊടുത്തിരിക്കുന്നു. 

Saturday, July 06, 2013

ജാഗ്രതാ സമിതിയൊക്കെ അവിടെ നില്‍ക്കട്ടെ...നാളെ ഹൂസ്റ്റണില്‍ പൊട്ടുന്ന ഇടിവെട്ടിനായി കാത്തിരിക്കാം. പള്ളിയില്‍ പോകാന്‍ മറക്കരുതേ

കഴിഞ്ഞ ദിവസം ഉണ്ടാക്കിയ കടലാസ് പോലീസ് ആയ ജാഗ്രതാ സമിതിയെപറ്റി ഇനി അധികം പറയേണ്ടല്ലോ. കടലാസ് പോലീസിനു പിറകെ നട്ടെല്ല് ഉണ്ട് എന്ന് കാണിക്കുവാന്‍ വേണ്ടി മുത്തുവും കൂട്ടരും കാല്‍കാശിനു വിലയില്ലാത്ത ഒരു പ്രമേയം പാസാക്കുകയും അതിന്റെ പേരില്‍ വ്യക്തി ഹത്യ നടത്തി നന്ദികെട്ടവന്‍ അഴിഞാടുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ട് ഈ പറഞ്ഞ ജാഗ്രതാ സമിതി എന്ത് ചെയ്യും? വേണമെങ്കില്‍ ഒരു പ്രമേയം കൂടി പാസാക്കാം. നട്ടെല്ലില്ലാത്ത നശൂലങ്ങള്‍.