Pages

Friday, February 28, 2014

ചിക്കാഗോയില്‍ സെമിനാര്‍ ഞായാറാഴ്ച...നോക്കണേ ഈ നേതൃത്വത്തിന്റെ ഗതികേട്


ചിക്കാഗോയില്‍ ഞായറാഴ്ച വൈകുന്നേരം ഒരു എമിനാര്‍ നടക്കുന്നുണ്ട്. ക്നാനായ സമുദായത്തിന്റെ എന്‍ഡോഗമിയുടെ ശ്രീകോവില്‍ എന്ന് അറിയപ്പെടുന്ന ചിക്കാഗോകെ സി എസ് ന്റെ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ക്നാനായ സമുദായം നേരുടുന്നവെല്ലുവിളികള്‍ ആണ് പ്രധാന വിഷയം.ശ്രദ്ധിക്കേണ്ട കാര്യം നോക്കുക. 
  1. സമുദായം നേരിടുന്ന പ്രശനങ്ങളുടെ നിജ സ്ഥിതി സമുദായാംഗങ്ങളില്‍ എത്തിക്കുക & അവരില്‍ അവബോധം സൃഷ്ടിക്കുക. പ്രശ്നങ്ങള്‍ എല്ലാം ഒന്ന് തനുത്തുവരുമ്പോള്‍ എങ്ങിനെയും അതൊന്നു ആളികത്തിക്കുക. എന്നാലെ ഗ്രൂപ്പിന്റെ നിലനില്‍പ്പ്‌ ഉണ്ടാവുകയുള്ളൂ എന്ന് എമാന്മാര്‍ക്ക് നല്ലത് പോലെ അറിയാം. എന്തെങ്കിലും കാരണത്താല്‍ ആരെങ്കിലും ഒക്കെ ഒന്ന് ശാന്തമായിട്ടുണ്ട് എങ്കില്‍ അവരില്‍ തീ ആളികത്തിച്ച് "അവബോധം " സൃഷ്ടിക്കുക. കൊള്ളാം നല്ല കാര്യം. സമുദായ സ്പിരിറ്റ്‌ നമ്മള്‍ മൈന്റൈന്‍ ചെയ്യണം. അല്ലെങ്കില്‍ ഈ സമുദായ സംഘടനകള്‍ക്ക് നിലനില്പ്പില്ലല്ലോ.
  2. പ്രശ്ന പരിഹാരത്തിനുള്ള തടസ്സങ്ങള്‍, നേതൃത്വ നിരയുടെ നിസ്സംഗത എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇത് ഇഷ്ടപ്പെട്ടു. വളരെ കാലികമായ ഒരു സംഗതി തന്നെയാണ്. അത് ചര്‍ച്ച ചെയ്യുവാന്‍ ഏറ്റവും യോഗ്യതയുള്ളതും ഇപ്പോഴത്തെ ഭരണ സമിതിക്ക് തന്നെയാണ്. ഒരു വര്ഷം മുന്‍പ് കൊടും തണുപ്പത്ത് ക്നാനായ മക്കളെ കോളം കെട്ടിച്ച് റാലി നടത്തിയ നേതാക്നമാര്‍ നാളിതുവരെയും കമാ എന്ന് പിന്നെ ഈ പ്രശനത്തെ പറ്റി പറഞ്ഞു കേട്ടില്ല. അടുത്ത തെരഞ്ഞെടുപ്പു വരുന്നൂ. പതിവ് പോലെ ഇനി തുടങ്ങട്ടെ പഴയ കളി. അന്ന് ഉണ്ടാക്കിയ ആക്ഷന്‍ കൌണ്‍സില്‍ ഇന്ന് എവിടെ പോയി എന്നും ആ ആക്ഷന്‍ കൌണ്‍സിലിനെ നിര്‍ജ്ജീവമാക്കിയത് എന്തിനു വേണ്ടിയാണ് എന്ന് കൂടി ചര്‍ച്ച ചെയ്യപ്പെടട്ടെ. പ്രതിപക്ഷത്ത് ആണുങ്ങള്‍ ഉണ്ട് എങ്കില്‍ ഇത് വെളിച്ചത്ത് കൊണ്ട് വരട്ടെ.  
  3. സമുദായത്തില്‍ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കും : ഇതും ഇഷ്ടപ്പെട്ടു. ഏതൊക്കെ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിച്ചവര്‍ ആണ് എന്ന് ഞായറാഴ്ച അറിയാം. കാലുവാരല്‍, കാലു നക്കല്‍, തെറിയഭിക്ഷേകം, കല്ലെറിയല്‍, ഫണ്ട് വിഴുങ്ങല്‍, ഓണകുംഭകോണം, ഗ്രൂപ്പ് കളി, കസേര കളി ഇത്യാദി കലകളില്‍ പ്രാഗത്ഭ്യം തെളിയച്ച്ചവരുടെ പേര് കൂടെ കൊടുത്തിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. 

ചിക്കാഗോയിലെ ജനങ്ങളുടെ ഒരു യോഗമേ. ഇതുപോലുള്ള നപുംസകങ്ങളുടെ കൂത്താട്ടിനു കുടപിടിക്കുവാന്‍ വിധിക്കപെട്ട പാവം പൊതുജനം , കഴുതകള്‍. സത്യത്തില്‍ ആം ആദ്മി ഇന്ത്യയില്‍ മാത്രം ഒതുങ്ങേണ്ട കാര്യമല്ല. ഇവിടെയാണ്‌ വേണ്ടത്. ക്നാനായ സമുദായത്തില്‍. കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

Thursday, February 13, 2014

ഹൂസ്റ്റണില്‍ വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകള്‍ :

കുറെ ദിവസങ്ങളായി അമേരിക്കന്‍ ക്നായിലൂടെ വിസ്സര്‍ജ്ജിക്കപ്പെടുന്ന കുറെ ഈമെയിലുകള്‍ കണ്ടില്ല എന്ന് നടക്കുവാന്‍ ഈയുള്ളവന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഒന്നിന് പിറകെ ഒന്നായി ജനങ്ങളെ തെട്ടിധരിപ്പിച്ചുകൊണ്ട്‌ നന്ദികേട്ട കുറെ പാഴ്ജന്മങ്ങള്‍ ഒരു സമൂഹത്തിന്റെ മനസ്സിലേക്ക് വിഷം കുത്തിവച്ചുകൊണ്ട് നടത്തുന്ന ജല്പനങ്ങള്‍ അതിര് കടക്കുന്നത്‌കണ്ടില്ല എന്ന് നടിച്ചാല്‍ ഈസമൂഹത്തിനോട് ചെയ്യുന്ന അപരാധമായി പോവില്ലേ എന്ന് തോന്നിയതിനാല്‍ വീണ്ടും ഈയുള്ളവന്‍ എഴുതുന്നു.

Saturday, February 01, 2014

Breaking News: കണ്‍വെന്‍ഷന്‍ രാജിഷ്ട്രേശന്‍ : അഴിമതിയും കെടുകാര്യസ്ഥതയും പുറത്ത്. കാശ് കൊടുക്കാത്ത തട്ടിപ്പ് രാജിഷ്ട്രേശന്‍ കഥകളുമായി ഏലക്കായും തീട്ടപ്പുറവും

രണ്ടാഴ്ച മുന്‍പ് ഏറെ കൊട്ടിഘോഷിച്ചു ഈമെയിലുകളും വാര്‍ത്തകളും കൊണ്ട് നിറഞ്ഞു നിന്ന കണ്‍ വെന്‍ഷന്‍ രാജിഷ്ട്രേശന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു കഴിഞ്ഞു. ചിക്കാഗോയില്‍ നിന്നും പെരുപ്പിച്ചു കാട്ടിയ കണക്കുകള്‍ വിശ്വസിച്ചു വെള്ളമിറക്കിയ കെ സി സി എന്‍ എ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ജോര്ജ്ജുകുട്ടിക്കും കൂട്ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുകയാണ് എന്നാണു അറിഞ്ഞത്. early bird registration  എന്ന സാധനം വെച്ചു ചിക്കാഗോയിലെ അഭിനവ കെ സി എസ് പ്രസിടന്റ്റ് ശ്രീ മാന്‍ ഏലക്കാ കാണിച്ചു കൂട്ടിയ കണക്കിലെ കളി ഇതിനും മുന്‍പും നമ്മള്‍ കണ്ടതല്ലേ? കണ്‍വെന്‍ഷന്‍ കിക്ക് ഓഫിന് ക്നാനായ നൈറ്റ് സ്റെജില്‍ വച്ചു പറഞ്ഞു ചിക്കാഗോയില്‍ നിന്നും മുന്നൂറ്റി അന്‍പതു ഫാമിലി രേജിഷ്ട്രേശന്‍ ആയി എന്ന്. ഇതും പറഞ്ഞു ഒരു ലിസ്റ്റ് ഉണ്ടാക്കി കെ സി സി എന്‍ എ പ്രസിടന്റിനു കൊടുക്കുകയും ചെയ്തു. എന്തേ നിഷേധിക്കുവാന്‍ പറ്റുമോ? അന്ന് ലിസ്റ്റില്‍ ഉണ്ടായിരുന്ന പലരും ഇതുവരെയും രേജിഷ്ട്രേശന്‍ ചെയ്തിട്ട് പോലും ഇല്ല. കാരണം അവര്‍ അറിയാതെ അവരുടെ പേര് വച്ച് നടത്തിയ നാടകം ആര്‍ക്കാണ് ഇഷ്ട്ടപ്പെടുക? അന്നയച്ച ഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.