Pages

Sunday, April 21, 2013

ആരാണപ്പാ ഈ നോട്ടീസ്‌ കള്ളന്‍? നോട്ടീസുകള്‍ കേട്ടോടെ അടിച്ചു മാറ്റിയ മായാവി ആര്?

ഇതുവരെയും അധികം ആളുകള്‍ ആരും പുറത്തറിയാത്ത ഒരു കാര്യമാണ് ഇനി പറയുവാന്‍ പോകുന്നത്. സ്ഥലവും കഥാപാത്രങ്ങളും പഴയത് തന്നെ. പണ്ട് ഈയുള്ളവന്‍ മൂന്നു ഫണ്ട് റൈസിംഗ്കളെ പട്ടി എഴുതിയിരുന്നു . അത് വായിക്കാത്താവര്‍ അത് ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. ലിങ്ക താഴെ കൊടുത്തിരിക്കുന്നു. 

Saturday, April 20, 2013

ചിക്കാഗോയിലെ അടിയുടെ നേര്‍ക്കാഴ്ച. പ്രതിപക്ഷം ന്യൂസ് ലെറ്ററുമായി രംഗത്ത്‌

ചിക്കാഗോ എന്നാല്‍ ക്നാനായക്കാരുടെ രാഷ്ട്രീഎയ കളികളുടെ തറവാട് ആണ്. ചരിത്രത്തില്‍ ആദ്യമായി ഔദ്യോഗികന്യൂസ് ലെറ്ററിനു ബദലായി പ്രതി പക്ഷ ന്യൂസ് ലെറ്ററുമായി പ്രതി പക്ഷം രംഗത്ത്‌ എത്തിയിരിക്കുന്നു. ഊമ കത്തുകളും പിന്നീട് ബ്ലോഗുകളും ഒക്കെ കൊടികുത്തി വാണിരുന്ന മണ്ണിലേക്ക്‌ പേര് വച്ച് കൊണ്ട് ഒരു പുതിയ കാല്‍ വയ്പ്പ്.  ഇതാ താഴെ കൊടുത്തിരിക്കുന്ന ന്യൂസ് ലെറ്റര്‍ വായിക്കുക പ്രബുധരാകുക. ഇതിന്റെ അണിയറ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന മാത്രം. വെറും ഒരു ബ്ലോഗിന്റെ നിലവാരത്തിലേക്ക് ഈ സംരഭത്തെ മാറ്റരുത്. വസ്തുതകള്‍ വളച്ചൊടിക്കാതെ വ്യക്തമായി എഴുതണം. ഉദാഹരണത്തിന് ലെജിസ്ലേറ്റീവ് ബോര്‍ഡിലെ തെരഞ്ഞെടുപ്പില്‍ നിന്നും ആരെ പുറത്താക്കിയെന്നും ആരെ നിയമ വിരുദ്ധമായി അകത്ത്തിരുത്തി എന്നും വ്യക്തമാക്കണം. അന്ന് ആരൊക്കെ കൃത്യ സമയത്ത് വന്നു ആര് വന്നില്ല എന്ന് കൂടി പറയണം. എങ്ങും തൊടാതെ എന്തെങ്കിലും ഒക്കെ പറഞ്ഞു വെയ്ക്കാന്‍ ആര്‍ക്കും കഴിയും എന്ന് മനസ്സിലാക്കുക. എന്തായാലും നിങ്ങളുടെ ഈ ചങ്കൂറ്റത്തെ നമിക്കുന്നു.

Monday, April 15, 2013

കസേരകളി തുടരട്ടെ. ഇനി ഒരു ടിക്കറ്റ് വില്‍പ്പന കഥ.

കസേരകളിയെപട്ടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം വായിച്ച് അനേകം പേര്‍ പ്രബുദ്ധരായി എന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ തോന്നി . കസേരകളി അവര്‍ തുടരട്ടെ. പുല്ലണോ പല്ലണോ കൂവനോ ഒക്കെ കളിക്കട്ടെ. എങ്ങിനെ പോയാലും ഷിക്കാഗോയില്‍ ആണോ കണ്‍വെന്‍ഷന്‍ , എങ്കില്‍ എന്തെങ്കിലും ഒക്കെ നടക്കും . ഇനി അല്പം ഫണ്ട് രിസിംഗ് വിശേഷങ്ങളിലേക്ക് കടക്കാം.

ഈ  കഥയിലെ കഥാപാത്രങ്ങളോ കഥയോ സാങ്കല്പ്പികാമോ ഭാവനയോ അല്ല. തികച്ചും സത്യവും യാതാര്ത്യവും ആണ് എന്ന് ആദ്യം തന്നെ പറഞുകൊള്ളട്ടെ. കഥയുടെ വേദി ചിക്കാഗോ പള്ളി തന്നെ ആയിക്കോട്ടെ. കഥാപാത്രങ്ങള്‍ ചിക്കാഗോ കെസിഎസ് ന്റെ പ്രബുദ്ധരായ നേതാക്കന്മാര്‍. മുന്‍പില്‍ നിന്ന് നയിക്കുവാന്‍ വിനിയോഗിക്കപെട്ടത്‌ തെറിപറമ്പന്‍ എന്ന് അപര നാമധേയത്തില്‍ അറിയപ്പെടുന്ന സാക്ഷാല്‍ ജോയിന്റില്ലാത്ത്ത സെക്രട്ടറി .

Saturday, April 13, 2013

കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ സാധിക്കാത്ത ചിക്കാഗോ രാഷ്ട്രീയം. കണ്‍വെന്‍ഷന്‍ ചരടുവലികള്‍ ശക്തം. കൂവന്‍ Vs പ്രാഞ്ചി പുല്ലന്‍ . കൂവന്‍ ഔട്ട് പുല്ലന്‍ നോട്ടൌട്ട് ?

ഏകദേശം  ഒരു മാസം മുന്‍പ്‌ ഈയുള്ളവന്‍ ഇവിടെചിക്കാഗോ കണ്വെന്‍ഷന്‍ കസേരകളിയെ പട്ടി എഴുതിയിരുന്നു. അത് വായിക്കാത്തവര്‍ ഇത് വായിക്കുന്നതിനു മുന്‍പായി അത് ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും 

ഒരു ഫണ്ട് റൈസിങ്ങും കണ്‍വെന്‍ഷന്‍ കസേരകളിയും

കണ്‍വെന്‍ഷന്‍ ചിക്കാഗോയ്ക്ക് കൊണ്ട് വരനായി കുഴിവെട്ടു പത്രോസും ജോര്‍ജ്ജു കുട്ടിയും പിന്നെ മ്യാലുവും തമ്മില്‍ ഉണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം ടോണി പുല്ലാപള്ളിയെന്ന പ്രാഞ്ചി പുല്ലനെ കണ്‍വീനര്‍ ആക്കാം എന്ന് വാക്ക് കൊടുക്കുകയും എന്നാല്‍ കണ്‍വെന്‍ഷന്‍ കിട്ടിക്കഴിഞ്ഞു പത്രോസിനെയും പുല്ലനെയും നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൂവനെ ആ കസേരയില്‍ വാഴിക്കാന്‍ ഗ്രൂപ്പ്‌ തീരുമാനിക്കുകയായിരുന്നു.

Wednesday, April 10, 2013

കണിയാന്റെ കപട വൈദീക സ്നേഹം

കണിയാന്‍ കഴിഞ്ഞ ദിവസം എഴുതിയ ഒരു ലേഖനവും ആ ലേഖനത്തിന് വന്ന ഒരു കമന്റും അതിനെ പറ്റി വീണ്ടും കണിയാന്‍ എഴുതിയ മറ്റൊരു ലേഖനവും ആണ് ഈയുള്ളവന്റെ ഇന്നത്തെ ചിന്തക്ക് ആധാരം .

വിഷയം വേറൊന്നുമല്ല. ക്നാനായ വൈദീകര്‍ നടത്തുന്ന ഉല്ലാസ യാത്രതന്നെ ഇവിടുത്തെ പ്രശനം. ഇതിനെ പറ്റി എന്തൊരു വിഷമം ആണ്. ഇതിനു മുന്‍പ് പല കത്തനാര്‍മാരും ക്രൂസ് നടത്തിയപ്പോള്‍ ആര്‍ക്കും പ്രശനം ഇല്ല. അസോസിയേഷനുകള്‍ നടത്തുന്ന ക്രൂസും നല്ലതാണ്. ഇത്തവണ അച്ഛന്മാര്‍ നടത്തിയപ്പോള്‍ എന്തൊരു കൃമികടി? മുത്തു അതില്‍ ഉണ്ട് എന്നുള്ള ഒറ്റ കാരണത്താല്‍ !!! ഈ അച്ചന്മാരുടെ ക്രൂസ് പള്ളികളുടെ ചിലവില്‍ ആണ് എങ്കില്‍ അത് പോക്രിത്തരം ആണ് എന്ന് പറയുവാന്‍ ഈയുള്ളവന്‍ കണിയാന്റെ കൂടെ ഉണ്ട്. സ്വന്തം പോക്കറ്റില്‍ നിന്നും അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്നും ആണ് എങ്കില്‍ ഈയുള്ളവന് എന്ത് ചേദം .

Sunday, April 07, 2013

കെ സി സി എന്‍ എ യുടെ ഇരട്ടമുഖം ഇതാ പുറത്തുവരുന്നു. മ്യാലുവിന്റെ വാലിനു തീ പിടിച്ചോ?

കഴിഞ്ഞ  ദിവസം നമ്മുടെ പുതിയ കെസിസിഎന്‍എ ഭരണസമിതി പുറത്തുവിട്ട ഈമെയില്‍ സന്ദേശമാണ് താഴെ കൊടുത്തിരിക്കുന്നത് . വാലിനു തീപിടിച്ച മ്യാലുവാണോ അതോ കൊട്ടൂരാന്റെ വാലായ കണ്ടോത്ത്‌ തമ്പുരാന്റെ വകയാണോ ഇത് എന്നറിയില്ല. എന്തായാലും ഇതില്‍ നിന്നും നമ്മുടെ തമ്പുരാക്ന്മാരുടെ തനിനിറം കണ്ടറിയാം . സ്വന്തം ഹിഡന്‍ അജണ്ട നടപ്പില്‍ വരുത്താന്‍ വേണ്ടി അല്ലെങ്കില്‍ ജനങ്ങളെ അസോസിയേഷന്റെയും പള്ളിയുടെയും പേരില് തമ്മിലടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ക്നാനായക്കാരുടെ തനിമയുടെ പേര് വേണ്ടിടത്തും വേണ്ടാത്തിടത്തും എടുത്ത്‌ ഉപയോഗിച്ച് നടത്തുന്ന പോക്രിത്തരങ്ങള്‍ അതിന്റെ സീമകള്‍ ലഘിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം 

Wednesday, April 03, 2013

കള്ളുകുടിയും ചിക്കാഗോയും പിന്നെ പള്ളിയും - എന്തിനു ഇങ്ങനെ ഒരു ഒരു ഈസ്റ്റര്‍??? Correction of the post added as addendum.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്ട്ടരിനെക്കാളും വലിയ പ്രാധാന്യത്തോടെ ആളുകള്‍ പറയുകയും ചിരിക്കുകയും കൂടെ എഴുതുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുന്ന ഒന്നാണല്ലോ ഷിക്കാഗോയിലെ മുത്തുവിന്റെ പള്ളിയിലെ കള്ളുകുടിയും ഈസ്റ്റര്‍ തല്ലും ഒക്കെ. എന്താണ് സത്യാവസ്ഥ എന്ന് ഈയുള്ളവന്‍ നടത്തിയ അന്വേഷണം അല്പം നീണ്ടു പോയതിനാലും അല്പം ജോലിത്തിരക്കുകള്‍ ഉണ്ടായിരുന്നതിനാലും ചൂടോടെ വിവരങ്ങള്‍ അറിയിക്കുവാന്‍ സാധിക്കാതിരുന്നതില്‍ ആദ്യമായി തന്നെ ഈയുള്ളവന്റെ പ്രീയ വായനക്കാരോട് ക്ഷമാപണം നടത്തികൊള്ളട്ടെ. കൂടുതല്‍ പറഞ്ഞു കയറുന്നതിനു മുന്‍പായി ഈ ആഘോഷങ്ങള്‍ക്കിടയില്‍ പൊളിഞ്ഞു പോയ ഏറ്റുമാനൂര്‍ക്കാരന്‍ അച്ഛന്റെ ആതമാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്ന് ഒരു നിമിഷം പ്രാര്‍ത്തിക്കുകയും ചെയ്യുന്നു.