Pages

Sunday, August 24, 2014

സത്യാഗ്രഹവും അതിന്റെ ചില പിന്നാമ്പുറ കഥകളും


ഇപ്പോള്‍ ചിക്കാഗോയിലെ സംസാര വിഷയം ചെമ്മലക്കുഴിയുടെ സത്യാഗ്രഹവും പിന്നെ പുതുതായി പിറന്നു വീണ സംരക്ഷണ സമിതിയുമാണ്.ച്മ്മലക്കുഴി നടത്തിയ സത്യാഗ്രഹം തിരസ്കരിച്ചു വിട്ടു നിന്ന അസോസിയേഷന്‍ നേതാക്കള്‍ പ്രതിപക്ഷം കയറി ഗോളടിക്കുന്നത് കണ്ടു ഉടനെ തന്നെ പ്രതി പക്ഷം വിളിച്ച് യോഗത്തില്‍ കയറി സംരക്ഷണ സമിതി ഉണ്ടാക്കാന്‍ ആവേശത്തോടെ ഇടിച്ചു കയറി. ആവേശം നല്ലത് തന്നെ. എന്നാല്‍ സത്യാഗ്രഹം ഇരിക്കുവാന്‍ പോകുന്നവര്‍ ഒന്ന് ചിന്തിക്കണം. ഇത് കൊണ്ട് ആര്‍ക്കാണ് ഗുണം? സമുടായത്തിനോ? അതോ നേതാക്ന്മാര്‍ക്കോ? പണ്ട് റാലി നടത്തിയിട്ട്കിട്ടിയോ എന്‍ഡോഗാമി? സ്വന്തം നിഷ്ക്രിയത്വവും ജാള്യതയും ഒക്കെ മറക്കുവാന്‍ വേണ്ടി നേതാക്ന്മാര്‍ നടത്തുന്ന ഈ നാടകങ്ങള്‍ കൊണ്ട് എന്ത് ഫലം? 

Monday, August 18, 2014

ചെമ്മലക്കുഴിക്ക് പിന്തുണയില്ല. പക്ഷെ വിതച്ചത് കൊയ്യാന്‍ വേണ്ടി കെ സി സി എന്‍ യുടെ മത്സരം.

ഇന്നലെ ചിക്കാഗോയില്‍ അരങ്ങേറിയ നിരാഹാര സത്യാഗ്രഹം ആണ് ഇന്നത്തെ ചിന്താ വിഷയം. എന്‍ഡോഗമിക്കു വേണ്ടി നിരാഹാരം എന്ന പേരില്‍ നടത്തിയ നാടകം ഗംഭീരമായി. ആരോ പാവം ചെമ്മലക്കുഴി എന്ന അഭിനവ ക്നായി തോമ്മനോട് നിരാഹാരം നടത്തിയാല്‍ വീണ്ടും അവാര്‍ഡു കിട്ടും എന്ന് പറഞ്ഞു കാണും. നാട്ടില്‍ നടന്നതിനു കണ്‍വെന്‍ഷനില്‍ അവാര്‍ഡ് കിട്ടിയത് പോലെ വീണ്ടും ഒരെണ്ണം കൂടി ഒപ്പിച്ചെടുക്കാന്‍ വേണ്ടി നടത്തിയ നാടകത്തില്‍ ഇത്തവണ നമ്മുടെ എന്‍ഡോഗാമി വാദികളും സംഘടനാ നേതാക്കന്മാരും തനി നിറം കാണിച്ചു. ഒരാഴ്ച നടത്തിയ പബ്ലിസിറ്റിയിലും നാടകം അരങ്ങേരിയപ്പോഴും ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കാതെ, ആയിരത്തില്‍ അധികം ക്നാനായ കുടുംബങ്ങള്‍ ഉള്ള ചിക്കാഗോയില്‍ ഒരു നിരാഹാരം വെറും വിരലില്‍ എണ്ണാവുന്ന ആളുകളുമായി നടത്തേണ്ടി വന്നു. എന്‍ഡോ ഗമിക്കു വേണ്ടി മുറവിളി കൂട്ടുന്ന ചിക്കാഗോയിലെ കൊട്ടൂരാന്‍ ആണ്ട് കമ്പനി ഇങ്ങനെ ഒരു സംഭവം അറിഞ്ഞതായി പോലും ഭാവിച്ചില്ല. കെ സി എസ് എന്ന സംഘടന ചിക്കാഗോയില്‍ ഉണ്ടോ എന്ന് പോലും അറിയാത്ത വിധത്തില്‍ എല്ലാ നേതാക്ന്മാരും കൃത്യമായി ഈ നിരാഹാരത്തില്‍ നിന്നും ഓടിയൊളിച്ചു. പിന്നെ കുറെ പള്ളി കമ്മറ്റിക്കാര്‍ കൂടി സാബുവിനെ ആസ്വപ്പിച്ചു എന്നത് മാത്രം ആശ്വാസം. എന്തായാലും ഇവന്മാര്‍ ഒക്കെ ഓടിയിളിച്ചത് കാരണം നന്ദികെട്ടവന് നല്ല അവസരം കിട്ടി എന്ന് പറയാം. അവസാനം ചമ്മലക്കുഴിയാണോ നന്ദികെട്ടവന്‍ ആണോ ഈ പരിപാടി നടത്തിയത് എന്ന ഒരു സംശയം മാത്രമേ അവശേഷിച്ചുള്ളൂ. ജോര്‍ജ്ജു കുട്ടി ഇതിനിടക്ക്‌ കെ സി സി സി എന്‍ എ പള്ളികമ്മറ്റിക്കാരുമായി ചര്‍ച്ച നടത്തുന്നത് പോലും തടഞ്ഞു കൊണ്ട് ഈമെയില്‍ അയച്ചത് കണ്ടു. ഇതുകൊണ്ട് എങ്കിലും പണ്ട് ജോര്ജ്ജുകുട്ടിയെ പറ്റി ഈയുള്ളവന്‍ പറഞ്ഞത് വിശ്വസിച്ചാല്‍ മതിയായിരുന്നു. ജോര്ജ്ജുകുട്ടിയെ ആവേശത്തോടെ തെരെഞ്ഞെടുത്തവര്‍ക്ക് സന്തോഷമാകട്ടെ.

Saturday, August 02, 2014

Credibility...credibility...credibility.... ആരുടെ credibility? ഉത്തരം മുട്ടുമ്പോള്‍ ശ്രദ്ധ തിരിച്ചു വിടുന്നതിന്റെ നഗ്നമായ ഉദാഹരണം ഇതാ.


Credibility...credibility and credibility. ഇത്തവണത്തെ കെ സി സി എന്‍ എ കണ്‍വെന്‍ഷനില്‍ ഹിറ്റായ ഒരു വാക്കാണ്‌ ഇത്. ടൌണ്‍ ഹാള്‍ മീറ്റിങ്ങില്‍ വച്ച് നമ്മുടെ പ്രീയങ്കരനായ ഡോ. ആകാശാല വക പ്രത്യേക ഇറക്കുമതി.