Pages

Wednesday, March 27, 2013

താമ്പായില്‍ ആക്ഷന്‍ കൌണ്‍സില്‍ : എന്‍ഡോഗാമിക്ക് വേണ്ടിയല്ല . പള്ളിയുടെ ഫണ്ട് റൈസിംഗ് നു എതിരെ

താമ്പായിലെ  അസോസിയേഷന്‍ വക ആക്ഷന്‍ കൌണ്‍സില്‍ കഴിഞ്ഞ ആഴ്ച അയച്ച എമ്യില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌ . പള്ളി വക ഫണ്ട് റൈസിംഗ് എങ്ങിനെയും തോല്‍പ്പിക്കുക എന്ന ഏക ഉദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആക്ഷന്‍ കൌണ്‍സില്‍ ക്നാനായ സമുദായത്തിന് തന്നെ അഭിമാനമാകണം.

അടുത്ത പിരിവു തുടങ്ങുന്നു. കെ സി സി എന്‍ എ ക്ക് കേസ് കളിക്കാന്‍ വേണ്ടി

കണിയാന്റെ ബ്ലോഗിലെ പുതിയ വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത് 

ചിക്കാഗോ രൂപത ക്നാനായ സമുദായംഗങ്ങളോട് വിശ്വാസവഞ്ചന കാണിച്ചു എന്നാരോപിച്ച് കെസിസിഎന്‍എ നിയമനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ. ഈ കേസിന് വേണ്ടിവന്നേക്കാവുന്ന ഭീമമായ ചെലവിലെയ്ക്ക് ഒരു ലക്ഷം ഡോളറിന്റെ ലീഗല്‍ ഫണ്ട് സമാഹരിക്കുവാന്‍ കഴിഞ്ഞ ഞായറാഴ്ച കൂടിയ കെസിസിഎന്‍എ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.

ക്നാനായ സമുദായത്തെ സ്നേഹിക്കുന്ന – അമേരിക്കയിലും അമേരിക്കയ്ക്ക് വെളിയിലും ഉള്ള – ക്നാനായമക്കള്‍ ഉദാരമായ സംഭാവനകള്‍ നല്‍കി സംഘടനയുടെ നിയമപോരാട്ടാതെ വിജയിപ്പിക്കണമെന്ന് ക്നാനായ വിശേഷങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കെസിസിഎന്‍എ സാരഥികള്‍ക്ക് അനുമോദനവും ആശംസകളും.

Sunday, March 24, 2013

ഇത് ഫണ്ട് റൈസിംഗ് കാലം. മത്സരം മുറുകട്ടെ. കാലിയാകുന്നത് ക്നാനായക്കാരുടെ കീശ. ആര്‍ക്കു വേണ്ടി?

അമേരിക്കയില്‍ ഈ വരുന്ന സമ്മര്‍ ഫണ്ട് റൈസിംഗ് പരിപാടികളുടെ പൂക്കാലമാണ് . ഷിക്കാഗോയില്‍ അസോസിയേഷനും പള്ളിയും മത്സരിച്ച് പരിപാടികള്‍ കൊണ്ട് വരുന്നു. ഇപ്പോഴത്തെ നില അനുസരിച്ച് പള്ളി വക ഫണ്ട് റൈസിംഗ് ബഹുദൂരം അതി കേമം ആയി മുന്നോട്ടു പോകുന്നു. പിരിവ്‌ ഒരു ലക്ഷം കഴിഞ്ഞു എന്നാണ് അറിഞ്ഞത് . എന്നാല്‍ അസോസിയേഷന്റെ വക ഫണ്ട് റൈസിംഗ് ഇഴയുകയാണ്.

Friday, March 22, 2013

നമ്മുടെ കാശ് നമുക്ക് തോന്നിയത് പോലെ. താമ്പായില്‍ നിന്നും ഒരു കണക്ക് പുസ്തകം

കഴിഞ്ഞ  ദിവസം ഒരു കമന്റായി ഈ ബ്ലോഗില്‍ വന്ന ടാമ്പാ അസോസിയേഷന്റെ വരവ് ചെലവ് കണക്കാണ് താഴെ കൊടുത്തിരിക്കുന്നത് . അതിനു താഴെയായി വന്ന ഒരു കമന്റും കൂടി കൊടുത്തിട്ടുണ്ട്. അമേരിക്കന്‍ ക്നായ്ക്ക് അയച്ച ഈമെയില്‍ ആണ് എന്നാണു വിശ്വസിക്കുന്നത് . എങ്ങിനെ ഒരു അസോസിയേഷന്റെ ഫണ്ട് ദുരുപയോഗം ചെയാം എന്നതിനെ പറ്റി ഇതില്‍ കൂടുതല്‍ ഒരു ഉദാഹരണ വേണമോ എന്ന് തോന്നുന്നില്ല.
Dear American Kna
please forward this to our people

KCCF BALANCE SHEET-2012
Knanaya Catholic Cmmunity of Florida

Monday, March 18, 2013

ഒരു ഫണ്ട് റൈസിങ്ങും കണ്‍വെന്‍ഷന്‍ കസേരകളിയും

ഇന്ന് ഷിക്കാഗോയിലെ പ്രാധനപെട്ട രണ്ടു വിഷയങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരികുന്നത് . ഒത്തിരി എഴുതാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല . പ്രധാനപെട്ട ചില കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു എന്ന് മാത്രം 
  • പള്ളിയില്‍ കഴിഞ്ഞ ദിവസം പള്ളിവക പരിപാടിയുടെ ടിക്കറ്റ് ലേലം വിളിച്ചു കൊടുത്തു എന്നറിഞ്ഞു. 5500 ഡോളര്‍ കൊടുത്ത്‌ ഇതുവരെയും മുന്നോട്ടു വരാതിരുന്ന ഒരു പ്രാഞ്ചി ടിക്കറ്റ്‌ കരസ്ഥമാക്കി. അങ്ങിനെ ഒരു പ്രാഞ്ചികൂടിയായി. (മൂഞ്ചിയായി അറിയപ്പെടുന്നതിലും നല്ലത് പ്രാഞ്ചി തന്നെയാണ് എന്നാണ് ഇപ്പോഴത്തെ അഭിപ്രായം )

Saturday, March 16, 2013

അമേരിക്കയില്‍ പ്രാഞ്ചികള്‍ക്ക്‌ ക്നാനായ പ്രസിഡന്റും വത്തിക്കാനില്‍ പ്രാഞ്ചി പോപ്പും .

കഴിഞ്ഞ ദിവസം പറഞ്ഞു കേട്ട പ്രാന്ചികളുടെ ഒരു കമന്റാണ് ഇത്. അതായത് മൂഞ്ചികള്‍ മൂഞ്ചി പ്രാഞ്ചികള്‍ ജയിച്ചു എന്ന്. ഇതില്‍ എന്തെങ്കിലും കഥയുണ്ട് എന്ന് ഈയുള്ളവന്‍ കരുതുന്നില്ല എന്നാലും ഈ പ്രാഞ്ചികളുടെ ഒരു തൊലിക്കട്ടി അപാരം തന്നെഎന്ന് പരയാതിരിക്കുവാന്‍ കഴിയില്ല. മൂഞ്ചികള്‍ മൂഞ്ചിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും , ഇത്രയും സാമ്പത്തിക ഉപരോധവും ഈ മെയില്‍ കൊലപാതകങ്ങളും ഒക്കെ നടത്തിയിട്ടും എഴുപതോളം പേര്‍ ആയിരം ടോലാരിന്റെ സ്പോന്സര്ഷിപ്പ്‌ എടുത്തു പ്രാഞ്ചികളുടെ ഫണ്ട് റൈസിംഗ് വന്‍ വിജയമാക്കിയത് പ്രാഞ്ചികള്‍ കരുതുന്നതുപോലെ പ്രാന്ചികലോടുള്ള ആദരവുകൊണ്ടാല്ല എന്ന് എല്ലാവര്ക്കും അറിയാം. പള്ളിയെചിക്കാഗോയിലെ ക്നാനായക്ക്കാര്‍ നെഞ്ചിലേറ്റി എന്നതില്‍ ആര്‍ക്കും സംശയം വേണ്ട എന്നുള്ളതിന്റെ ശക്തമായ തെളിവാണ് .

Thursday, March 14, 2013

റാലി കഴിഞ്ഞു ...ഇനി എന്‍ഡോഗമി കിട്ടുമോ?

അങ്ങിനെഎന്‍ഡോഗമി കിട്ടുവാനായുള്ള ഒറ്റമൂലി പ്രയോഗം കഴിഞ്ഞു. എന്നിട്ട് എന്ടോഗാമി കിട്ടിയോ? കിട്ടിയില്ല എങ്കില്‍ ഉടനെ കിട്ടുമോ? എന്തായാലും മുത്തുവിനെ ഇനി പഴിക്കെണ്ടല്ലോ. കിട്ടിയില്ല എങ്കില്‍ ശീന്സിനെ പഴിക്കാം. കത്ത് കാത്തു നോക്കിയിരുന്ന ചര്‍ച്ചകളില്‍ ഹൂസ്ടനിലെ പേപ്പര്‍ വച്ചു തിളങ്ങിയ ശീന്സിനു ഇത് എന്ത് പറ്റി. എല്ലാവരെയും ഞെട്ടിച്ച ആ പേപ്പര്‍ ക്നാനായ സമുദായത്തിന്റെ തലവര മാറ്റി കുറിക്കും എന്ന് തന്നെ കരുതിയിരുന്നപ്പോള്‍ പെരുന്തച്ചന്‍ സണ്ണിക്കുട്ടന്‍ ആ രേഖ പൊതു ജന മധ്യത്തിലേക്ക് ഇമെയില്‍ വഴിഅയച്ചു തന്റെ തനി സ്വഭാവം കാണിച്ചത്. കൂടെ ആ രേഖ വെളിച്ചം കാണിക്കുവാന്‍ മുന്‍ കൈ എടുത്തു എന്ന് ശീന്‍സ്‌ തന്റെ ഇമെയില്‍ പറഞ്ഞ ജൂണ്‍ സാറും ഇല്ലിയും ഒക്കെ കാണ്‍കെ മിടുക്കാനായി പാവം ഇല്ലിയെ വെട്ടിദൂരെ കളയുകയും ചെയ്തു. 

Monday, March 04, 2013

റാലി കഥകള്‍ തുടരുന്നു.

ആയിരങ്ങള്‍ രണ്ടായിരങ്ങള്‍ എന്നൊക്കെ വിളിച്ചു പറഞ്ഞു നടത്തിയ റാലിയെ സംബന്ധിച്ച് അഭ്യൂഹങ്ങളും വളചോടിക്കലുകളും തുടരുന്നു. കഴിഞ്ഞ ജോര്‍ജ്ജു കുട്ടി അവകാശപ്പെടുന്നത് രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു എന്നതാണ്. നല്ലത് തന്നെ. അല്പം കൂട്ടി പറയുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. പക്ഷെ സമുദായത്തെ കബളിപ്പിക്കരുത്. ചില വസ്തുതകള്‍ താഴെ കൊടുക്കുന്നു. തെറ്ട്ടാണ് എങ്കില്‍ തിരുത്തുക 

Sunday, March 03, 2013

പള്ളിയില്‍ നിന്നൊരു റാലി : ചില കാണാപ്പുറങ്ങള്‍

അങ്ങിനെ ചരിത്രം കുറിച്ച ഒരു റാലി ഷിക്കാഗോയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എല്ലിന്‍കഷണപത്രം ഏതായാലും കിട്ടിയ അവസരത്തില്‍ ഗോള്‍ അടിച്ചു കൊണ്ടിരിക്കുന്നു. ഇതിലെ ഒരു കാണാപ്പുറം ആണ് ഇത് എഴുതുവാനുള്ള പ്രചോദനം. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു കൈപ്പുഴക്കാരന്‍ വിജിക്കെതിരെ ഒരു പ്ലെക്കാര്ടുമായി പള്ളിയിലേക്ക് തള്ളി കയറി വന്നു. പ്രാഞ്ചികള്‍ തല്ലിയില്ല എന്നെ ഉള്ളൂ. അവസാനം പ്രാഞ്ചികളുടെ കാലു പിടിച്ച് ഓടി പോവുകയായിരുന്നു. സമുദായ നേതൃത്വം പള്ളിയെ ആള് കൂട്ടാന്‍ വേണ്ടി ഉപയോഗിച്ചതിനാല്‍ ആണ് ഈ റാലി വിജയിച്ചത് എന്ന് എല്ലാവര്ക്കും അറിയാം .

അഭിനന്ദനങ്ങള്‍ !!! പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങള്‍

കെ സി സി എന്‍ എ യുടെ പുതിയ ഭരണ സമിതിക്ക്‌ അഭിനന്ദനങ്ങള്‍ :

 അന്തപ്പനെ രക്ഷിക്കുവാനായി സമുദായത്തിന് വേണ്ടി ആവുന്ന വിധത്തിലെല്ലാം ഇത് വരെയും കഷ്ടപെട്ട ചാക്കിനെ നിര്ടാശ്യന്ന്യം മുത്ത് വിന്റെ ചാരന്‍ എന്ന ലേബല്‍ തലയില്‍ കെട്ടി വച്ച് തോല്‍പ്പിച്ച ക്നാനായ സമുദായത്തിന്റെ അന്തക്ന്മാര്‍ക്കും അഭിന്ദനങ്ങള്‍ .

മുത്ത് വിനെ അമേരിക്കന്‍ കനായ സമൂഹത്തിന്റെ തീരാ ശാപമായി മാറ്റികൊണ്ടിരിക്കുന്ന Political Manipulators നും അഭിനന്ദനങ്ങള്‍.

പതിനെട്ടു വോട്ടെ പിടിച്ചുള്ളൂ എങ്കിലും തന്റെ നാഷണല്‍ ലെവലിലെക്കുള്ള വരവ് ഗംഭീരമാക്കിയ സ്ടീഫനും അഭിനന്ദനങ്ങള്‍ 

ഒരിക്കല്‍  കൂടി അടിയുണ്ടാക്കാന്‍ വേണ്ടി കണ്‍വെന്ഷനെ ശിക്കാഗോയ്ക്ക് നല്‍കിയ നാഷണല്‍ കൌണ്‍സിലിനും അഭിന്ദനങ്ങള്‍ .


Friday, March 01, 2013

റാലിയുടെ പിന്നാമ്പുറ കഥകള്‍ : അപ്പാപ്പന്റെ പിറകെ മരുമകനും

ചിക്കാഗോയിലെ ചരിത്രപ്രസിദ്ധമായ റാലിക്ക് മുന്നോടിയായി ജാമ്യം എടുക്കുവാന്‍ വേണ്ടി സംഘടനയുടെ കരുത്തനായ ആര്‍ വി പി ജോര്‍ജ്ജു കുട്ടിയുമായി അങ്ങാടിയത്ത് പിതാവിന്റെ കാലില്‍ വീണു മോതിരം നക്കി വെളുപ്പിച്ചു. അങ്ങാടിയത്ത് പിതാവിനെ ഹൂസ്ടനില്‍ പോകുന്നതിനു മുന്പായി പോയി കണ്ടു കാലു പിടിച്ചത് എന്തിനായിരുന്നു? 
"പിതാവേ സമ്മര്‍ദ്ദത്തിന്റെ കൂടുതല്‍ കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് , വേറൊന്നും വിചാരിക്കരുത് . ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്നറിയാമല്ലോ . കെസിസിഎന്‍എ നടത്തുന്ന പരിപാടിയില്‍ നിന്ന് ഞങ്ങള്‍ക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ല എന്നറിയാമല്ലോ "