Pages

Sunday, July 27, 2014

ചിക്കാഗോയിൽ ക്നാനായ വയറിളക്ക മഹോത്സവം രണ്ടാമൂഴം !!!പരദൂഷണം പരമുമാരുടെ കൂട്ടത്തിൽ ഇത്തവണ പല്ലൻ ഡോക്ടർ മത്തായിയുടേയും ഭൂലോകം മുഴുവൻ ബ്രഹ്മം വച്ച് കുളം കലക്കി കൂവൻ ചാണ്ടിയുടേയും പേരുകൾ കാണാനില്ല. ഇല്ലാ ഞങ്ങൾ തോറ്റട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ലായെന്ന് ചിക്കാഗോ KCS ന്റെ അഞ്ച് എക്സിക്കുട്ടീവ് അംഗങ്ങളും ഒരുമിച്ച് ആവർത്തിക്കുന്നു. നാണം ഇല്ലാത്തവനെ നാണം കെടുത്താൻ ശ്രമിക്കുന്ന നാണം കെട്ടവരായി മാറാൻ ഒരു ചിക്കാഗോക്കാരനും തയ്യാറല്ലയെന്ന് ചരിത്രം ഒരിക്കൽ കൂടി തോട്ടപ്പുറം ജോർജ്ജുകുട്ടിയുടെ കാര്യത്തിൽ തെളിയിക്കുന്നു. KCCNA കണ്‍വെൻഷൻ കഴിഞ്ഞ് കൊച്ചുകുട്ടി പരാധീനമടക്കം ശരാശരി പത്ത് പൌണ്ട് വീതം തൂക്കം കുറച്ച് അവനവന്റെ വീടുകളിൽ എത്തിയ മൂലക്കാട്ട് തിരുമേനിയടക്കം സകലരും KCCNA / KCS സൻഘടനകളുടെ വിജയകരമായ WEIGHT LOSS പ്രോഗ്രാമിന്റെ ഫൈനൽ ബിൽ കാത്തിരിക്കുകയാണ്.
രണ്ട് വലിയ നേട്ടങ്ങളിലൂടെ അഭിമാനകരമായ വിജയം അവകാശപ്പെടുന്ന ചിക്കാഗോയിലെ KCS നേതൃത്വം 10 LBS WEIGHT LOSS തുടർന്നും ക്നാനായ ജനത്തിന് എല്ലാ രണ്ട് വർഷവും വിജയകരമായി നേടിക്കൊടുക്കാനായി വരും നാളുകളിലും ചിക്കാഗോയിൽ വച്ച് തന്നെ കണ്‍വെൻഷൻ നടത്താനുള്ള താൽപ്പര്യം KCCNA യെ അറിയിച്ചതായി അറിയുന്നു. ആധുനീക വൈദ്യശാസ്ത്രം പോലും ചിലർക്ക് ഫലിക്കാതെ പ്രഭാത കർമ്മങ്ങൾ മുടങ്ങി കിടന്നവർക്ക് അനന്തവും ഫലപ്രദവുമായ പ്രത്യേക  ചികൽസ്സാ വിധിയിലൂടെ  രോഗ സൗഗ്യം ലഭിച്ചുവെന്നത് ചിക്കാഗോ KCS ന്റെ രണ്ടാമത്തെ വലിയ നേട്ടങ്ങളിലൊന്നായി കാണുന്നു.  വ്യാഴാഴ്ച്ച ഉൽഘാടന പ്രസംഗം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് റൂമിലേക്ക് പോയ മൂലക്കാട്ട് പിതാവ് ശനിയാഴ്ച്ച വരെ ജനങ്ങളുമായി ഇടപെടാതിരുന്നതിന്റെ കാരണം തിരക്കിയപ്പോഴാണ്‌ ഈയുള്ളവന് മനസ്സിലായത്  പിതാവിനും രോഗശാന്തി ലഭിച്ച് റൂമിന് വെളിയിൽ അധിക ദൂരം പോകാൻ കഴിയാതെ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ് എന്ന്. കണ്‍വെൻഷനിൽ പങ്കെടുക്കാനായി കഴിഞ്ഞ ആറ് മാസ്സക്കാലം കാശ് കളഞ്ഞ് പടാപ്പാട് നടത്തി തൂക്കം കുറച്ച ക്നാനായ മങ്കമാർക്ക് ആകെ കുറയ്ക്കാൻ കഴിഞ്ഞത് ആവറേജ് ആറ് പൌണ്ട് മാത്രം. എന്നാൽ സ്ത്രീജനങ്ങളുടെ കാര്യത്തിൽ പ്രത്യേക താൽപ്പര്യക്കാരനായ വായിനോക്കി ജോർജ്ജുകുട്ടി കണ്‍വെൻഷന്റെ നാല് ദിവസ്സം കൊണ്ട് സ്ത്രീജനങ്ങളുടെ തൂക്കം കുറച്ച് കൊടുത്തത് പത്ത് പൌണ്ട്. ചിക്കാഗോ കണ്‍വെൻഷനിലൂടെ WEIGHT LOSS നുള്ള ഏറ്റവും നല്ല പരിപാടി രണ്ട് വർഷം കൂടുമ്പോൾ ഇങ്ങനെയുള്ള പ്രത്യേക പാചക വിധിയോടെയുള്ള കണ്‍വെൻഷനിൽ പങ്കെടുക്കുകയാണന്നതിനാൽ 2016 ലെ കണ്‍വെൻഷന് വേണ്ടി REGISTRATION ന് വേണ്ടി KCCNA യിലേക്ക് ഇപ്പോഴേ അപേക്ഷകൾ മുൻ‌കൂറായി പ്രവഹിക്കാൻ തുടങ്ങി.

2013 മാർച്ച് മാസത്തിൽ ചിക്കാഗോയിൽ നടന്ന KCCNA നാഷണൽ കൌൻസ്സിൽ മീറ്റിങ്ങിൽ ലോക ചരിത്രത്തിലെ അവിസ്മരിണീയമായ ലോകോത്തര കണ്‍വെൻഷൻ എന്ന് വാഗ്ദാനം ചെയിത് തട്ടിപ്പ് കാട്ടി വാങ്ങിച്ചെടുത്ത 2014 ലെ KCCNA കണ്‍വെൻഷനിൽ ഉണ്ടായ ഒന്നര മില്ല്യനിൽ അധികം വരുന്ന വരുമാനം KCCNA യെ ചതിയിൽ പെടുത്തി മൾടി മില്ല്യൻ CONTRACTORS ന് കൊടുത്ത് പുറം വാതിലിലൂടെ ആയിരക്കണക്കിന് ഡോളർ ആയി കമ്മീഷൻ അടിച്ചു മാറ്റിയത് ആര് ? വസ്തുതകൾ മറച്ചു വച്ച് ലോകത്തിലെ ഏറ്റവും ചിലവേറിയ രീതിയിൽ കണ്‍വെൻഷൻ നടത്തി KCCNA യെ നശിപ്പിക്കാൻ ചിക്കാഗോ KCS നേതൃത്വമേ നിങ്ങൾ ആർക്ക് വേണ്ടി സ്വന്തം ജനത്തെ ഒറ്റുകൊടുത്തു ? ആരുടെ കൈയ്യിൽ നിന്ന് എത്രമാത്രം നിങ്ങൾ അച്ചാരം വാങ്ങി ? വരവിലും ചിലവിലുമല്ല അഴിമതി നടന്നത് പുറം വാതിൽ ഇടപാടിൽ തന്നെയാണ് അഴിമതി നടന്നത്. കണ്‍വെൻഷനിൽ പങ്കെടുത്ത ആറായിരം ജനങ്ങളാണ് ഏറ്റവും വലിയ സാക്ഷികൾ. അവർ വിലയിരുത്തട്ടെ പട്ടിക്ക് ഇട്ടു കൊടുക്കുംപോലെ എറിഞ്ഞു കൊടുത്ത ഭക്ഷണത്തിന് അവരവരുടെ നാട്ടിൽ രണ്ട് ഡോളറിൽ കൂടുതൽ ആകുമോ എന്ന്. ഇനി ഹോട്ടൽ മുറികൾ എടുക്കാം അതിന്റെ ലോകോത്തര നിലവാരം എന്തായിരുന്നു. ആർക്കൊക്കെ എന്തൊക്കെ സൌകര്യങ്ങൾ ആണ് മുറിയിൽ കിട്ടിയത് ? ലിഫ്റ്റിൽ കുടുങ്ങി കിടന്നതും ലിഫ്റ്റിനായി കാത്ത് കിടന്നതുമായ മണിക്കൂറുകൾ എത്രമാത്രം ? വയറ്റിളക്കം പിടിച്ച വയറുമായി ഓരോ ദിവസ്സവും കൈക്കുഞ്ഞുങ്ങളെയുമായി അമ്മമാർ എത്ര മൈൽ നടക്കണ്ടി വന്നു ? എത്ര കാർന്നവൻമാരുടെ മുട്ടിന് നീര് വച്ചു ? കള്ളത്തരത്തിലൂടെ TERMS കൾ മറച്ചു വച്ചും ഇല്ലാതെയും KCCNA PRESIDENT നെ പറ്റിച്ച് CONTRACT SIGN ചെയ്യിപ്പിച്ചിട്ട് എത്ര ലക്ഷങ്ങളുടെ അധിക ചിലവുകളാണ് നിങ്ങൾ വരുത്തി വച്ചത് ? മുൻകാല KCCNA ചിലവുകളുമായി തുലനം ചെയിത് നോക്കൂ എത്ര ലക്ഷമാണ് ലോകോത്തര കണ്‍വെൻഷനിലൂടെ നിങ്ങൾ നശിപ്പിച്ച് തുലച്ചത് എന്ന്. ആ വ്യത്യാസ്സം മാത്രം ഉണ്ടായിരുന്നു എങ്കിൽ എത്ര എത്ര കുടുംബങ്ങളിൽ സഹായം എത്തിക്കാമായിരുന്നു. " POWER HUNGRY PEOPLE " എന്ന് വിശേഷിപ്പിച്ച ചിക്കാഗോ KCS നിങ്ങൾ എന്ത് പറഞ്ഞാണ് KCCNA നാഷണൽ കൌൻസ്സിൽ നിന്ന് കണ്‍വെൻഷൻ തട്ടിയെടുത്തത് ? കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഒരിക്കലും തെമ്മാടിത്തരം കാണിക്കാതെ KCCNA യെ വെല്ലുവിളിക്കാതെ KCCNA യ്ക്ക് വിധേയപ്പെട്ട്‌ പ്രവർത്തിക്കാമെന്ന ഉറപ്പിൻമേലാണ് അറച്ചു നിന്ന നാഷണൽ കൌൻസ്സിലിൽ നിന്ന് വഞ്ചിച്ച് കണ്‍വെൻഷൻ തട്ടിയെടുത്തത്. കണ്‍വെൻഷൻ തട്ടിയെടുത്ത ശേഷം KCCNA യെ ബന്തിയാക്കി ചിക്കാഗോയുടെ അടിമകളാക്കി മാറ്റാൻ ശ്രമിച്ച ചിക്കാഗോ KCS നടത്തുന്ന നെറികേടിൽ നിന്നും ഉടലെടുത്ത അധമപ്രസ്ഥാവനയാണ്‌ KCCNA യ്ക്ക് എതിരെയുള്ള "POWER HUNGRY" STATEMENT.  കണ്‍വെൻഷൻ കഴിഞ്ഞ പിറ്റേന്ന്  തന്നെ ഒന്നര മില്ല്യന്റെ കണക്ക് പറഞ്ഞ് ആരോ കട്ടു.....കട്ടു.... എന്ന് വിളിച്ചു കൂവി അടിയന്തിര നാഷണൽ കൌൻസ്സിൽ വിളിച്ചു കൂട്ടണമെന്ന് മുറവിളി കൂട്ടുകയും അന്തർ ദേശീയ സാമ്പത്തീക തിരിമറി ആരോപിക്കുകയും ചെയ്യുന്ന ചിക്കാഗോ KCS നേതൃത്വം തങ്ങളുടെ നെറികേടുകൾ പുറത്ത് പറയാൻ മാന്യമായി തയ്യാറാവുകയും പരസ്സ്യമായി മാപ്പ് പറഞ്ഞ് KCCNA ക്ക് വരുത്തിവച്ച നഷ്ടങ്ങൾ നികത്താനുള്ള മാന്യമായ ശ്രമങ്ങൾ നടത്തുകയും കള്ളപ്രചരണങ്ങൾ നിർത്തിവച്ച് സംസ്കാരമുള്ള ജീവിതം നയിക്കാനും ശ്രമിക്കുക.

2 comments:

 1. Dear Blog chetta, poyi valla paniyum nokku.

  If the convention was a failure the main reason that the leaders are not capable to handle this. Those capable people did not help them also.

  Whatever you say, the full money go to KCCNA. The last convention was organized directly by KCCNA. In the procession, in the stage and everywhere, KCCNA people on the front not KCS. After all the name of the convetion is KCCNA convention;

  If the convention was arranged neatly, then you will give all credit to KCCNA and still you will blame KCS.

  S whatever happen happened, Those people barking against KCS, let them take the next convention and show how to do that. Only if good, capable, mature leadership is there to lead, then only the convention will succeed.

  The present Chicago KCS leadership is selected by the Chicago people. Every community will get the leaders whom they deserve. If these people, select this leadership under Georgekutty, they have no right to bark against them. Let the Georgekutty Rest In Peace.

  Now let us wait and see what the mighty Kaniyaly going to do.

  ReplyDelete
 2. മനുക്ഷ്യത്വം ഇല്ലാത്ത ഇത്തരം ക്രിമിനലുകൾ ഇനി ഒരിക്കലും സമുദായ നേതൃത്വത്തിലേക്ക് കടത്തി വിടരുത്. കാശ് മേടിച്ച് കൌണ്‍ണ്ടറിൽ നേരിട്ട് ഭക്ഷണം കൊടുക്കാൻ കൂട്ട് നിന്ന ചിക്കാഗോ നേതാക്കന്മാർ ഒത്തു കളിച്ച് പിടുങ്ങിയ കാശിന്റെ കണക്ക് എവിടെ ? KCCNA ചിക്കാഗോ KCS നേതാക്കളെ ഏൽപ്പിച്ച കൂപ്പണിന്റെ വിറ്റ് വരവ് കണക്കും ബാക്കി കൂപ്പണും എവിടെ ?

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.