Pages

Thursday, July 03, 2014

ഭരണികുളങ്ങര പിതാവിനുള്ള മറുപടി

അഭിവന്ദ്യ  മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവിന്,
ഡല്‍ഹിയിലെ ക്നാനായ വൈദീകനെയും സമുദായ അംഗങ്ങളെയും  അഭിസംബോധന ചെയ്ത് ഇക്കഴിഞ്ഞ ഏപ്രില്‍ 21st ന് അങ്ങ് അയച്ച കത്ത് വായിക്കാനിടയായി. തങ്ങളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിന് പേഴ്സണല്‍ പാരീഷ് അനുവദിക്കണമെന്ന ക്നാനായക്കാരുടെ താഴ്മയായ അപേക്ഷയെ ഈ കത്തിലൂടെ  അങ്ങ് പരിഹസിക്കുകയും, ക്നാനായക്കാരുടെ ക്രിസ്തീയ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി. ഈ അവഹേളനം ആത്മാഭിമാനമുള്ള ഒരു ക്നാനായക്കാരന് സഹിക്കാവുന്നതിനപ്പുറമായതുകൊണ്ട് അങ്ങയുടെ ഈ കത്തിന് മറുപടി എഴുതുന്നു....
അങ്ങ് ജനിക്കുന്നതിനും  എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പ്,  കൃത്യമായി പറഞ്ഞാല്‍ 1911-ല്‍, ഇതേ ആവശ്യമുന്നയിച്ച്, അന്നത്തെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധ പത്താം പീയൂസിനെ, ക്നാനായക്കാരനായിരുന്ന മാക്കീല്‍  പിതാവ് സമീപിച്ചപ്പോള്‍(ഇന്ന് ഞങ്ങള്‍ അങ്ങയെ സമീപിച്ചതുപോലെ) ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയും ക്നാനായക്കാര്‍ക്കു വേണ്ടി കോട്ടയം ആസ്ഥാനമായി ഒരു endogamous വികാരിയത്ത് തന്നെ അനുവദിക്കുകയുമുണ്ടായി. പക്ഷെ ഇന്ന് ഞങ്ങള്‍ രണ്ടോ മൂന്നോ ക്നാനായ  ഇടവകകള്‍ അനുവദിച്ചു ലഭിക്കുന്നതിനായി അങ്ങയെ സമീപിച്ചപ്പോള്‍ അങ്ങ് ഞങ്ങളെ നേരിട്ടുകാണാന്‍ പോലും കൂട്ടാക്കാതെ ക്നാനായ സമുദായത്തെ ഒന്നടങ്കം അവഹേളിച്ചുകൊണ്ട് കത്തെഴുതിയിരിക്കുന്നു.......!
അങ്ങ് പറയുന്നു,
 The current position of the Universal Church(Holy See) and of the Syro-Malabar church and consequently of the diocese of Faridabad is that the Knanaya Catholics, with their two Bishops are the integral part of SMC.
നൂറു വര്‍ഷങ്ങള്‍ക്കുമുമ്പും ക്നാനായക്കാര്‍ സീറോ മലബാര്‍ സഭയുടെ  integral part തന്നെയായിരുന്നു. ഇത് ശരിയായ വിധം മനസിലാക്കിത്തന്നെയാണ് പരിശുദ്ധ സിംഹാസനം അന്ന് ക്നാനായക്കാര്‍ക്ക് കോട്ടയം വികാരിയത്ത് അനുവദിച്ചത്.
അങ്ങ് തുടരുന്നു.
In other words, at the level of CBCI, nowhere in India separate parishes will be allowed outside(exclusively) the SMC parish for the Knanaya Community ; thats against the inclusive policy.
അടിയന്‍ അങ്ങേയറ്റം ബഹുമാനത്തോടുകൂടി ഇടയനോട് ഒരു സംശയം ചോദിച്ചുകൊള്ളട്ടെ. ഈ പുതിയ അവതാരമായ  inclusive policy അനുസരിച്ച് സീറോ മലബാര്‍ ചര്‍ച്ചിനുള്ളില്‍ ഒരു ഇടവക പോലും ക്നാനായക്കാര്‍ക്ക് അനുവദിക്കാന്‍ സാധിക്കുകയില്ല എന്ന് അങ്ങ് അടിവരയിട്ട് പറയുന്നു. അങ്ങിനെയെങ്കില്‍ നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ്  ഇതേ സീറോമലബാര്‍ ചര്‍ച്ചിനുള്ളില്‍ ഒരു രൂപത തന്നെ ക്നാനായക്കാര്‍ക്ക് അനുവദിച്ച വിശുദ്ധ പത്താം പീയൂസിന്‍റെ നടപടി പുതിയ പ്രതിഭാസമായ inclusive policy യ്ക്ക് എതിരല്ലേ....?
ഇതില്‍ നിന്നും അങ്ങയുടെ inclusive policy ശരിയും വിശുദ്ധ പത്താം പീയൂസിന്‍റെ നടപടി തെറ്റുമാണെന്നാണോ അടിയങ്ങള്‍ മനസിലാക്കേണ്ടത്...?
ഇതേ inclusive policy സീറോ മലബാര്‍ സഭയ്ക്കെതിരെ പരിശുദ്ധ സിംഹാസനം എടുത്തുപയോഗിച്ചാലുള്ള ഭാവിഷ്യത്തുകളെക്കുറിച്ച്  അങ്ങ് ചിന്തിച്ചിട്ടുണ്ടോ...?  അങ്ങു പറഞ്ഞതുപോലെ പരിശുദ്ധ സിംഹാസനത്തിനും പറയാം
Syro-Malabar Church and their Bishops are integral part of Universal Church(Holy See). So at the level of Holy see, nowhere in the world separate diocese and parishes will be allowed outside(exclusively)the Latin Church for the Syro-Malabar Community ; thats against the inclusive policy.
അങ്ങ് എഴുതിയ അതേ വാക്യങ്ങളും അതേ യുക്തിയും. നീ അളക്കുന്ന അളവുകോലുകൊണ്ടുതന്നെ നീയും അളക്കപ്പെടും എന്നല്ലേ.  അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍  ഫരിദാബാദ് രൂപത പോലും ഉണ്ടാകുമായിരുന്നില്ല.
വിശുദ്ധ വേദ ഗ്രന്ഥത്തില്‍ ഒരു യജമാനന്‍ തന്‍റെ ഭൃത്യനോട് ഇങ്ങിനെ പറയുന്നു. എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും നിന്‍റെ കൂട്ടുജോലിക്കാരനോട് കരുണ തോന്നേണ്ടിയിരുന്നില്ലേ.(മത്തായി 18:33).മാത്രവുമല്ല കരുണ കാണിക്കാത്ത ആ ഭൃത്യനെ യജമാനന്‍ കാരാഗൃഹത്തിലടച്ചുവെന്നും ബൈബിള്‍ പറയുന്നു. പരിശുദ്ധ സിംഹാസനം സീറോ മലബാര്‍ സഭയോട് കാണിച്ച കാരുണ്യം സീറോമലബാര്‍ സഭ തങ്ങളുടെ കൂട്ടുജോലിക്കാരായ ക്നാനായാക്കരോട് കാണിക്കാതിരുന്നാല്‍ ആ ഭരുത്യന്‍റെ ദുര്‍ഗതിയാവില്ലേ  കാത്തിരിക്കുന്നത്....?
ചിക്കാഗോ രൂപതയിലെ പ്രതിസന്ധികള്‍ അങ്ങ് വിലയിരുത്തിയത് നന്നായി ഗൃഹപാഠം ചെയ്യാതെയായിരുന്നു. അവിടെ ക്നാനായക്കാര്‍ക്ക് ലഭിച്ചത് അങ്ങ് പറയും പോലെ endogamous parishes അല്ല, non endogamous parishes ആണ്. അതുത്തന്നെയാണ് അവിടുത്തെ പ്രതിസന്ധിയുടെ മൂലകാരണവും.
അങ്ങ് തുടരുന്നു They(Chicago diocese) are now instructed by the Holy See not to promote endogamous parishes within the Catholic Church.
ശരിയാണ്, പക്ഷെ  ഈ നിര്‍ദേശം വന്നത് അങ്ങു പറയുംപോലെ ഇപ്പോഴല്ല. ചിക്കാഗോ രൂപത നിലവില്‍ വരുന്നതിനുമുമ്പ്, 1986-ല്‍ റോമില്‍ നിന്നും വന്ന ഒരു Rescript ആണിത്. അതിന്‍റെ സാധുത തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു.
സ്വാധീനമുള്ളവര്‍ക്ക് റോമില്‍ നിന്നും പലതും കരസ്ഥമാക്കാന്‍ കഴിയുമെന്ന്, റോമിന്‍റെ ഇടനാഴികളില്‍ ഒരുപാട് വര്‍ഷം ചിലവഴിച്ച അങ്ങേയ്ക്കു നന്നായി അറിയാവുന്നതാണല്ലോ. ഈ അടുത്ത കാലത്ത് വടക്കേ ഇന്ത്യയില്‍  രൂപം കൊണ്ട ഒരു സീറോമലബാര്‍ രൂപതയിലെ നിയമനം തന്നെ അതിന് ഉത്തമ ഉദാഹരണമാണല്ലോ. രൂപതയുണ്ടാക്കാന്‍ സാഹചര്യമൊരുക്കുകയും അതിനുവേണ്ടി രാപകല്‍ വിയര്‍പ്പോഴുക്കുകയും ചെയ്ത അനേകം ശ്രേഷ്ഠരായ വൈദീകരെ ബഹുദൂരം പിന്നിലാക്കി, എങ്ങുനിന്നോ വന്നൊരാള്‍, റോമിലെ തന്‍റെ സ്വാധീനമുപയോഗിച്ച് ആ കസേര സ്വന്തമാക്കിയത് അങ്ങ് നന്നായി ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതുപോലെ അമേരിക്കയിലെ ചില ക്നാനായ വിരുദ്ധര്‍ റോമിലെ തങ്ങളുടെ സ്വാധീനമുപയോഗിച്ച് കരസ്ഥമാക്കിയതാണ് ഈ rescrept.
വിശുദ്ധ പത്താം പീയൂസ് ക്നാനായക്കാര്‍ക്കായി endogamous രൂപത അനുവദിച്ചു കൊടുത്തപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കര്‍ദിനാള്‍, അമേരിക്കയില്‍ non endogamous ഇടവകകള്‍ പാടില്ലെന്നു നിര്‍ദേശിച്ചുകൊണ്ട്  പുറപ്പെടുവിച്ച  ഒരു rescrept- ന് എന്തു സാധുതയാണുള്ളത്...? മാത്രവുമല്ല ഈ rescrept(1986-ല്‍) വന്നതിനുശേഷമാണ് കോട്ടയം രൂപതയെ പരിശുദ്ധ സിംഹാസനം  അതിരൂപതയായി ഉയര്‍ത്തിയത്(2005-ല്‍). ഈ തീരുമാനത്തിലൂടെ ക്നാനായക്കാരുടെ endogamy practice നെ പരിശുദ്ധ സിംഹാസനം ഒരിക്കല്‍ക്കൂടി അംഗീകരിച്ചിരിക്കുന്നു. വെറും  ഓലപ്പാമ്പായ ഈ rescrept നെ കാട്ടിയാണോ അങ്ങ് ഡല്‍ഹിയിലെ ക്നാനായക്കാരെ വിരട്ടുന്നത്...?
അങ്ങ് പറയുന്നു  Before the diocese (Faridabad) was created, other than the monthly Mass(In Dilshad Garden) not even one special Mass was permitted to you.
അടിയങ്ങളോട് ഇത്ര വലിയ നുണ പറയേണ്ടിയിരുന്നോ ...?  സത്യം അടിയങ്ങള്‍ പറഞ്ഞുതരാം.....
ഫരിദാബാദ് രൂപത നിലവില്‍ വരുന്നതിന്  എത്രയോ മുന്‍പുതന്നെ   മയൂര്‍വിഹാറിലെ  ക്നാനായക്കാര്‍ വി. എസ്തപ്പാനോസിന്റെ തിരുന്നാള്‍ ആരംഭിച്ചു. അവിടെ  എല്ലാ വര്‍ഷവും ജനുവരിയില്‍  ഒരു special Mass നടത്തിവരുന്നു.. KCYL ന്‍റെ get togethers - ല്‍ ചുരുങ്ങിയത് മൂന്ന് special Mass എങ്കിലും ഒരു വര്‍ഷം നടത്തപ്പെടുന്നു. എല്ലാ ആഴ്ചയും വസന്ത് കുഞ്ച് ചാപ്പലില്‍ ഒരു special Mass നടത്തി വന്നിരുന്നു(അത് അങ്ങ് നിര്‍ത്തലാക്കി...!). എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ക്നാനായ സംഗമത്തിലും KCC പ്രോഗ്രാമിലും ഓണാഘോഷപരിപാടിയിലും  special Mass അര്‍പ്പിച്ചു വരുന്നു.  ഇതൊക്കെ ഫരിദാബാദ് രൂപത നിലവില്‍ വരുന്നതിനുമുന്‍പ് ലത്തീന്‍ സഭ ക്നാനായക്കാര്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങളായിരുന്നു. ഈ കാലയിളവിനുള്ളില്‍  Zonal meeting നടത്തിയിരുന്നെങ്കില്‍ അവിടെയും കുര്‍ബാന അര്‍പ്പിക്കാന്‍ ലത്തീന്‍ രൂപത അനുമതി നല്‍കുമായിരുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇതല്ലേ സത്യം...? ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന ഈ വസ്തുത   എന്തിനോവേണ്ടി അങ്ങ് മറച്ചു വെയ്ക്കുന്നു....!
ഇനി പറയൂ അങ്ങ് പുതുതായി ക്നാനായക്കാര്‍ക്ക് എന്ത് ആനുകൂല്യമാണ് നല്‍കിയിരിക്കുന്നത്...?  വസന്ത് കുഞ്ച് ചാപ്പലില്‍ എല്ലാ ആഴ്ചയും അര്‍പ്പിച്ചിരുന്ന  വിശുദ്ധ കുര്‍ബാന Written Permission ഇല്ല എന്ന കാരണത്താല്‍ നിര്‍ത്തലാക്കിയതാണോ അങ്ങ് ക്നാനായ സമുദായത്തിന് നല്‍കിയ വിലപ്പെട്ട സംഭാവന.....?
അങ്ങ് എഴുതിയിരിക്കുന്നു,
You should not underestimate the fact that when only one monthly Mass was allowed,  the community was satisfied with that and it grew up keeping up  the unity and identity;  that time communion services were held in the local SM parishes; Church support fund was regularly contributed, etc; You were all happy with the arrangements made by that time Latin authorities. I wonder then why now you are changing the position and demanding for exclusive parishes and do not co-operate with Syro Malabar Church.
ലത്തീന്‍ സഭയ്ക്കു കീഴിലായിരുന്നപ്പോള്‍ മറ്റു സീറോമലബാര്‍ സഹോദരങ്ങളെപ്പോലെ ക്നാനായക്കാരും അസന്തുഷ്ടരായിരുന്നു. സീറോമലബാര്‍  സഭയ്ക്ക് ഡല്‍ഹിയില്‍  പേഴ്സണല്‍ പാരീഷ് നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയില്‍തന്നെ ക്നാനായക്കാരുമുണ്ടായിരുന്നു. അന്ന് സീറോമലബാറില്‍ വിഭാഗീയത സൃഷ്ടിച്ച് ക്നാനായക്കാര്‍ക്കുവേണ്ടി പ്രത്യേകം പാരീഷുകള്‍ ലത്തീന്‍കാരില്‍ നിന്നും  നേടിയെടുക്കണം എന്ന്  ചിന്തിക്കുന്നതുപോലും തെറ്റാണെന്ന് വിശ്വസിച്ചിരുന്നവരാണ് ഡല്‍ഹിയിലെ ക്നാനായക്കാരും ക്നാനായ വൈദീകരും. അതിനുവേണ്ടി അവര്‍ സീറോമലബാര്‍ രൂപത നിലവില്‍ വരുവോളം കാത്തിരുന്നു.  അന്ന് ഞങ്ങള്‍ അങ്ങിനെ ചിന്തിക്കാത്തതെന്തേ...? എന്ന് അങ്ങിപ്പോള്‍ ചോദിക്കുന്നു. ഏറ്റവുമൊടുവില്‍ വിളവെടുപ്പിന്റെ സമയത്തുമാത്രം ഡല്‍ഹിയില്‍ വന്നിറങ്ങിയ അങ്ങേയ്ക്ക് അതു മനസിലാവില്ല. ലത്തീന്‍ സഭയില്‍ തങ്ങളുടെ identity നിലനിര്‍ത്താന്‍ സീറോമലബാര്‍ സമൂഹം നടത്തിയ ശ്രമങ്ങള്‍ നീതീകരിക്കപ്പെടുമെങ്കില്‍ അതേ കാരണത്താല്‍ സീറോ മലബാര്‍ സഭയില്‍ തങ്ങളുടെ identity നിലനിര്‍ത്താന്‍ ക്നാനായക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ നീതീകരിക്കപ്പെടണം.
അങ്ങ് ഡല്‍ഹിയിലെ ക്നാനായ വൈദീകനെ ഇങ്ങനെ  ഉപദേശിക്കുന്നു.
I would earnestly exhort you that you should bring up your children with the conviction that the Holy Mass and the Sacraments celebrated by a knanaya priest and a non-knanaya catholic priest is the same. Otherwise when they grow up and are in a particular situation where no knanaya priests service is available, especially in a migrant background, they will not go for Mass and Sacraments. Is that what you want ?
ആര്‍ച്ച് ബിഷപ്പായ അങ്ങ്, ധാര്‍ഷ്ട്യം കലര്‍ന്ന ഭാഷയില്‍ ഒരു ക്നാനായ വൈദീകനു നല്‍കിയ ഈ ഉപദേശം വായിച്ചപ്പോള്‍ അടിയങ്ങള്‍ക്ക്‌ അങ്ങയോടു സഹതാപം തോന്നുന്നു. ക്നാനായ വൈദീകരും നോണ്‍-ക്നാനായ വൈദീകരും അര്‍പ്പിക്കുന്ന കുര്‍ബാനകള്‍ വ്യത്യസ്തങ്ങളാണെന്ന് ക്നാനായ കുട്ടികളെ ക്നാനായ വൈദീകര്‍ പഠിപ്പിക്കുന്നു എന്ന അങ്ങയുടെ ധാരണ വിചിത്രം തന്നെ. അങ്ങിനെയെങ്കില്‍ കേരളത്തിലെ ക്നാനായ ഇടവകകളില്‍ ജനിച്ചു വളര്‍ന്ന്, ക്നാനായ വൈദീകരില്‍ നിന്ന് മാത്രം കുര്‍ബാനയും കൂദാശയും സ്വീകരിച്ച് ജീവിച്ച പാരമ്പര്യമുള്ള ക്നാനായക്കാര്‍, കേരളത്തിനുവെളിയില്‍, ക്നാനായ വൈദീകര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ജീവിക്കുമ്പോള്‍ പള്ളിയില്‍ പോകാതിരിക്കുകയും  കൂദാശകള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യേണ്ടേ....? അങ്ങേഴുതിയ ആ  വരികള്‍ അങ്ങുതന്നെ ഒരിക്കല്‍ക്കൂടി  വായിച്ചു നോക്കു, ഒരുപക്ഷെ അങ്ങേയ്ക്ക് അങ്ങയോടുതന്നെ ലജ്ജ തോന്നിയേക്കാം.
 ക്നാനായക്കാര്‍ endogamous community ആയതുകൊണ്ട് അവര്‍ Untouchability വെച്ചുപുലര്‍ത്തുന്നവരാണ് എന്ന ഒരു മിഥ്യാധാരണ   അങ്ങുള്‍പ്പെടെ ഒട്ടുമിക്ക സീറോ മലബാര്‍ ബിഷപ്പുമാര്‍ക്കുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങ് ബുദ്ധിമാനായാതുകൊണ്ട് അതിങ്ങനെയെഴുതി . Please do not brain-wash your children and community and inculcate a feeling of 'untouchability and antipathy with the SMC. മറ്റുള്ളവര്‍ അങ്ങയെക്കാള്‍ ബുദ്ധിമാന്‍മാരായതുകൊണ്ട് അത് ഉള്ളില്‍ വെച്ചുകൊണ്ട് കരുക്കള്‍ നീക്കുന്നു.
ഇത്തരം മിഥ്യാധാരണകളും അത് സൃഷ്ടിക്കുന്ന സങ്കുചിത ചിന്തകളുമാണ് അങ്ങയേപ്പോലുള്ള ന്യൂ ജനറേഷന്‍ ബിഷപ്പുമാരെ ഇത്തരം കത്തുകള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. ക്നാനായ സമുദായത്തെ ആഴത്തില്‍ പഠിക്കാനും അവര്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വളര്‍ച്ചയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മനസിലാക്കാനും അതുവഴി ഇത്തരം മിഥ്യാധാരണകള്‍ അകറ്റാനും അങ്ങേയ്ക്കു കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടും പ്രാര്‍ഥിച്ചുകൊണ്ടും.  
സ്നേഹപൂര്‍വ്വം,
തോമസ്‌ സൈമണ്‍ (a.d_345)

11 comments:

 1. He is a devil (bhootham) in sheep's cloth and should be closed permanently in a Bharani.

  ReplyDelete
  Replies
  1. You are right. Look at his eye brows. They look like the cruel dictators of Hitler and Stalin. Hitler and Stalin eliminated their enemies by genocide. Like wise Mar Bharani and gang want to eliminate Knas. They are full of jealous of Knas. Once you have the jealousy, the mighty weapon of Satan, it becomes hatred and hatred becomes destruction.
   To taunt the Knas, Mar Angadi invited master deceptionist and lier (according to the resolution of St.Stephen Knanaya Catholic Church, New York, regarding his last visit there), Mar Bharani to Chicago during the Convention.
   Anyway, according to the Convention speech, Mar Moolakkatt ,at last, publicly acknowledged and recognized our enemies and we, all Knas should stand behind him in one accord in this fight. Let him start a dialogue with the CBCI president, Cardinal Clemese, not with Mar Alanchery (he is a Syro). to to go directly to Pope to have an independent establishment within the Catholic church. Mar Clemes is a man of God. He will help us.

   Delete
 2. KCCNA convention is serving food to participants like feeding ti a cat or a baby. Everybody is hungry even after eating their dinner, breakfast or lunch. Shame on you organizers.

  ReplyDelete
  Replies
  1. For south indian food I got 2-3 pieces of beef fry, two spoons of rice, one spoon of curry. I was hungry all night adter paying $8.5 for each coupon. Men should do something to get their food in convention.

   Delete
  2. മൂന്നു കുഞ്ഞു ഇടലിയ്യം ഒരു കുഞ്ഞു വടയും വയർ നിറഞ്ഞില്ല 8 ഡോളറിനു.മസാല ദോശ മേടിച്ച്ച്ചവർ എല്ലാം പകുതി കളഞ്ഞു. കൈപും അകം തണുത്തതും.ഇത്ര പൈസ മേടിക്കുന്നവര്ക്ക് വയര് നിറച്ചു ആഹാരാൻ കൊടുത്താൽ എന്താ? ഇവാൻ ഒന്നും വെള്ളമോ ആഹാരമോ ഇറങ്ങി ചാകുള്ള സത്യം.

   Delete
  3. Blogger Chetta, the topic is Mar Bharani and the reply to his letter. The three comments are about food of the convention by theetta pandarangal. Stick to the topic.

   Delete
  4. Blogger cherta, mukalil ezuthiya aarthi pandaaram food committee kaaran aanennu thonnunnu.

   Delete
  5. ചത്തിടത്തല്ലല്ലോ നിലവിളി , ആനക്കാര്യം പറയുമ്പോൾ ചേനക്കാര്യം പറയുന്നു ....
   എന്തെങ്കിലും കുറച്ചു കുറ്റം പറയണ്ടേ !!!
   """" കുന്നായ്മ """

   Delete
 3. ഭരണിയോടും, ആലന്ചെരിയോടും, അങ്ങടിയൊടും ചോദ്യവും മറുപടിയും പറഞ്ഞു സമയം കളഞ്ഞിട്ടു ഒരു കാര്യവുമില്ല .

  സാമം, ദാനം, ഭേദം, ദണ്ഡം എന്നാണല്ലോ . അതിൽ ആദ്യത്തെ മൂന്നും കഴിഞ്ഞു ഇനി നാലാമത്തെ ദണ്ഡം പ്രയോഗിക്കണം. ഇവറ്റകളെ അവഗണിക്കുക, തെറി, ചെരുപ്പ് ഏറു, ചീമുട്ട ഏറു തുടങ്ങി ചില കലാപരിപാടികൾ തുടങ്ങിയാലേ ഈ കൂതറകൾ പാഠം പഠിക്കൂ ..

  ReplyDelete
 4. who cares about bharani,knanaya samudayam will exist for ever.poor bharani can not make no difference

  ReplyDelete
 5. ChethikulgarA bharani

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.