Pages

Saturday, November 09, 2013

കോഴിക്ക് മുലയുണ്ടാകുമോ?


കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മറ്റൊരു ഈമെയില്‍ ആണ് ഇന്നത്തെ ചിന്താ വിഷയം. സാബു മുണ്ടകത്ത് എന്ന പേരില്‍ ആരോ അയച്ച ഈമെയില്‍ വായിച്ചപ്പോള്‍ ശരിക്കും അഭിമാനം തോന്നി. കുറെ പേര് എങ്കിലും ധൈര്യത്തോടെ തങ്ങളുടെ വികാരം മാഫിയയ്ക്കെതിരെ ആണെങ്കില്‍ പോലും പ്രകടിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കണിയാന്‍ പബ്ലീഷ് ചെയ്ത ഈ സാധനം അമേരിക്കന്‍ ക്നാ പബ്ലീഷ് ചെയ്യുമോ എന്ന് കണ്ടറിയാം.


ക്നായക്കാരൻ, ക്നാനായത്വം എന്നൊക്കെ പറയുന്നത് മനസില്ൽ ആക്കാൻ കേമ്ബ്ര്ട്ജിലും, ഒക്സ് ഫോർഡിലും ഒന്നും പോകണ്ട , നല്ല ക്നാനായ അപ്പന് പിറന്നാൾ മാത്രം മതി.പക്ഷെ ചില ആധുനിക ക്നാനായ സൈദ്ധാന്തിക വിശാരദന്മാർ ക്നാനയത്വതെ  വളച്ചു തിരിച്ചു ഒടിച്ചുപ്ലാസ്ടർ ഇട്ടു ഒരു തരം പ്രത്യേക ഷേപ്പിൽ ആക്കി കാക്കനാട്ടെ കർദ്ദിനാളിന്റെ അടുക്കളയിൽ കൊത്തി നുറുക്കി കോട്ടയത്തെ അരമനയിൽ  ശര്ക്കരയും നെല്ലും ഇട്ടു കെട്ടി വെച്ച്,  റോമിൽ കൊണ്ടുപോയി വാറ്റി കുപ്പിയിൽ ആക്കി കൊണ്ട് വന്നു ഇവിടെ എല്ലാവര്ക്കും തരാം എന്ന് പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.മാഷെ, ഇതെന്താ, ഞങ്ങളെ ഒക്കെ കുപ്പിയിൽ ഇറക്കാൻ ആണോ പരിപാടി, അല്ല എങ്കിൽ കർദ്ദിനാളിന്റെ കുപ്പിയിൽ മാഷ്‌ ഇറങ്ങിയോ? എന്തായാലും റോമിൽ നിന്നും ആ വെളുത്ത പുക ഉയരുമോ, അതോ അതിനു മുൻപ് കോഴിക്ക് മുല  ഉണ്ടാകുമോ?
 ആയിരക്കണക്കിന്   ഡോളർ വക്കീലിന് മുടക്കി ക്നാനയത്വതെ ഡിഫയിൻ ചെയാൻ പോയ സമയം കൊണ്ട് അങ്ങ് കാക്കനാട്ട് ചെന്ന് വളരെ സിമ്പിൾ ആയി പറഞ്ഞാല പോരായിരുന്നോ, നല്ല അപ്പന് പിറന്ന തെക്കും ഭാഗരെ നിങ്ങൾ ആരും ഡിഫയിൻ ചെയണ്ട, അത് ഞങ്ങൾ തെന്നെ അങ്ങ് തീരുമാനിചോളാം എന്ന്.അതിനു അരമന കാണുമ്പോൾ വളയുന്ന നട്ടെല്ല് ഉള്ളവര്ക്ക് പറ്റില്ല.ഉറപ്പുള്ള ചിലതൊക്കെ വേണം.
ഈ പൊറോട്ട് നാടകം കണ്ടു KCCNA യിലെ സാറന്മാർ എന്താണാവോ ചെയുന്നത്? നിങ്ങളെ എല്പ്പിചിരിക്കുന്ന പണി കർദ്ദിനാളിന്റെ അരമനയിലെക്കും , കോട്ടയത്തേക്കും മുന് പ്രസിടന്ടു മാരെ അരി വെപ്പിനും, വിറകു വെട്ടിനും വിടാനല്ല എന്ന് ഓര്ത് കൊള്ളുക.കഴിഞ്ഞ മാർച്ചിൽ ജാക്കറ്റും തൊപ്പിയും വെച്ച് മരം കോച്ചുന്ന തണുപ്പത് ചിക്കാഗോയിലെ മഞ്ഞത്ത് കൂടി പാവം ക്നാനായ കാരനെ അരമനയുടെ മുൻപിൽ കുരങ്ങു കളിപ്പിക്കുക ആയിരുന്നോ എന്ന് ഇപോഴത്തെ KCCNA യിലെ സാറന്മാർ എങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം.ആരൊക്കെയോ എവിടെ ഒക്കെയോ എന്തൊക്കെയോ ഒളിപ്പിക്കുനുണ്ട്. എവിടെ ഒക്കെയോ എന്തൊക്കെയോ കുക്ക് ചെയുന്ന മണം വരുന്നുണ്ട്.
സാബു മുണ്ടകത്ത്

എന്റെ സാബു , ഈ എന്‍ഡോഗമിക്കു വേണ്ടി ഇവിടുത്തെ സാരുന്മാര്‍ നടത്തുന്ന നാടകങ്ങള്‍ എല്ലാം പാവപെട്ടവനെ കുരങ്ങു കളിപ്പിക്കാന്‍ വേണ്ടിയാണ് എന്ന് പണ്ട് മുതലേ ഈയുള്ളവന്‍ പറയുന്നതല്ലേ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് കാനാക്കാര്‍ തങ്ങളുടെ സംഘടയുടെ പേരിന്റെ കൂടെ ക്നാനായ എന്ന് ചേര്‍ക്കുന്നത് തടഞ്ഞുകൊണ്ട്‌ ഒരു വക്കീല്‍ നോട്ടീസ് ഇവന്മാര്‍ക്ക് ഇതുവരെയും അയക്കാന്‍ സാധിക്കാഞ്ഞത്? വെറുതെ അവരവരുടെ വ്യക്തിപരമാ നേട്ടങ്ങള്‍ക്ക്‌ വേണ്ടി സമുദായത്തെ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ പറയുക മുപ്രാന്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇപ്പോള്‍ എവിടെ? രണ്ടാമത് തെരഞ്ഞെടുപ്പു വന്ന സമയത്ത് ഒന്ന് കൂടി പോടീ തട്ടിയെടുത്തിയ സമുദായ സ്നേഹം ഇപ്പോള്‍ എവിടെയോ തുംപിച്ച്ചു കിടക്കുന്നു. എന്ത് കൊണ്ടാണ് ചിക്കാഗോയില്‍ നടത്തിയത് പോലെ ഒരു റാലി കാക്കനാട്ടെക്ക് നടത്തുവാന്‍ സാധിക്കാത്തത്? കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്ക്കട്ടെ. 

3 comments:

  1. Instead of blaming everybody blogger should come up with some solutions. what is the future of our community? what we should do? What kind of strategies would work? Syromalabar Sabha less likely to help us. Only hope right now Dr. Shiens is working with Mar Alencheri but I doubt we will get anything. History proved that. I believe the blogger is a well educated and able person. So please come up with some possible solutions if you can . I hope you noticed something, people are not interested any more reading these blogs. No body is putting any comments anymore. Be productive, think positive and do some thing good for the community and our future generations.

    ReplyDelete
  2. How can they act against KANA? Most of our current leaders are former Chavers of KANA. They are using the association plat form to spread their anti church policy only. Its time for common people to know the fact. No more time to waste their false promises and rally in cold weather. Teach your kids the essence of tradition and teach them not to follow these fake leaders. Your Tradition is in your own hands. If you dont have it, Your kids dont get it. Look at the leaders, their kids didnt get it, because their parents didnt had it. All they had was useless politics.

    ReplyDelete
  3. "Do not talk to Media, Sr.Sheins is desinated person". I did not find any media there in the rally expect Knanaya Voice. We are tired and we know you can not win the game.Endogomy is good at the election time.Let Knanayites think wisely. Our endogomy exits as long as we keep the tradition of marriage. Look at pre existing conditions of 1911, How did the Knanayites survive?Proverb says" Barking dogs seldom bites".It is not possible through lay man or kalunakkal of Bishops.Unless any Knanaya priest becomes Bishop of Syro Malabar diocese of Chicago. Then syro Malabar people will rise to seperate Knanayites. Untill then wait and be passive in church activities.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.