കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ഈമെയില്‍ സന്ദേശമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. സാധാരണക്കാരനെ പിഴിയുകയും പിന്നെ അവന്റെ മുഖത്ത് കാര്‍പ്പിച് തുപ്പുവാന്‍ ഒരു മടിയും വിചാരിക്കാത്ത നമ്മുടെ നേതാക്കന്മാര്‍ക്കുള്ള മറുപടിയാണ് ഈ ഇമെയില്‍ എന്നാണു ഈയുള്ളവന് തോന്നുന്നത്. ഈ ലേഖനം എഴുതിയ വ്യക്തി ബിഷപ്പ്സ് അപ്പീലിനെയും കോടത്തി വ്യവഹാര ഫണ്ടിനെയും ഒരേ തട്ടില്‍ ആക്കിയതിനോട് ഈയുള്ളവന് അഭിപ്രായവിത്യാസം ഉണ്ട് എങ്കില്‍ പോലും ഒരു സാധാരണ ക്നാനായക്കാരന്റെ വികാര പ്രകടനമായി ഇതിനെ കാണുമ്പോള്‍ അതിനു അതിന്റേതായ Validity ഉണ്ട് എന്നതില്‍ സംശയം ലവലേശമില്ല.
ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ തുടരുന്നിടത്തോ;അം കാലം ആ രൂപതയുടെ നിലനില്‍പ്പിന്റെ ഭാഗമായി സാമ്പത്തിക സഹകരണം പറ്റുമെങ്കില്‍ കൊടുക്കുവാന്‍ നമുക്ക് കടമയുണ്ട്. എന്നാല്‍ പള്ളികല്‍ക്കെതിരെ അനാവശ്യ നിയമ യുദ്ധങ്ങളുമായി ഇറങ്ങിയവര്‍ക്ക് തോന്നിയവാസം കാണിക്കുവാനായി ഫണ്ട് പിരിവ് കൊടുക്കുക എന്നത് അംഗീകരിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ ക്നാനായത്വം സഭയുമായി സഹകരിച്ചു നേടിയെടുക്കാവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് വേണ്ടിയാണ് ഫണ്ട് പിരിവ് എങ്കില്‍ ഈയുള്ള്ളവനും കൊടുക്കും. അല്ലാതെ കാനാക്കാരനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ സാധിക്കാത്ത കുറെ പ്രാഞ്ചികള്‍ ചേര്‍ന്ന് പള്ളികെതിരെ നടത്തുന്ന യുദ്ധസന്നാഹത്തിനു കുട പിടിക്കുവാന്‍ ആത്മാഭിമാനമുള്ള ആര്‍ക്കും സാധിക്കില്ല.
സിറിയ തൊട്ടേ തുടർന്ന് പോരുന്നതും 1911ഇൽ പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചതിലൂടെ പരിശുദ്ധ സിംഹാസനം അനുവദിചിട്ടുള്ളതും ആയ ക്നാനായ മിഷനുകളുടെയും ഇടവകകളുടെയും സ്വ-വംശ വിവാഹ നിഷ്ടയിൽ അധിഷ്ടിതമായ അങ്ങത്വ പാരമ്പര്യം അറിഞ്ഞ് അന്ഗീകരിക്കുവാൻ തയ്യാറില്ലാത്തപ്രസ്തുത പാരമ്പര്യത്തിന് വിലക്ക് കൽപ്പിച്ചും കൊണ്ട് ചിക്കാഗോ രൂപത അയച്ച ഇടയ ലേഖനത്തിനെതിരെ ക്നാനായക്കാർ ഒറ്റക്കെട്ടായി അയച്ച പ്രതിഷേധ പ്രമേയത്തിന് ഒരു മറുപടിപോലും തരുവാൻ തയ്യാറല്ലാത്ത അമേരിക്കയിലെ സീറോ മലബാർ രൂപതക്ക് ബിഷപ്സ് അപ്പീൽ എന്ന പേരിൽ ക്നാനായക്കാരുടെ കയ്യിൽ നിന്നും കാശ് പിരിച്ച് കാണിക്ക അര്പ്പിക്കുവാൻ നമ്മുടെ വൈദീകർക്ക് യാതൊരു ഉളുപ്പും ഇല്ല എന്ന് കാണുന്നതിൽഅതിയായ ഖേദം ഉണ്ട്.തമ്പ്രാക്കന്മാർക്ക് അവർ കാംഷിക്കുന്നതെന്തും കാണിക്ക വെക്കേണ്ടി വന്നിരുന്ന ഗതികേട് അന്ന് ആ മാട പുലയന് ഉണ്ടായിരുന്നു. അതേ സമ്പ്രദായം ഇന്നും തുടരുവാൻ നമ്മൾആരുടെയെങ്കിലും പുരയിടത്തിലെ കുടികിടപ്പുകാരാണോ?മറുവശത്ത് അതേ സഭാ നേതൃത്വത്തിനെതിരെ കോടതി വ്യവഹാരം നടത്തുവാൻ രാത്രി എന്നോ പകലെന്നോ ഇല്ലാതെ നിത്യവൃത്തിക്കായി കഷ്ട്ടപ്പെടുന്ന ക്നാനായക്കാരിൽ നിന്നും കോടതിചിലവിനായി പണം പിരിക്കുന്നു സമുദായ നേതാക്കന്മാർ.ഇവർ ഇരുകൂട്ടരും പറയുന്നൂ ഇഷ്ട്ടമുള്ളവർ ഇഷ്ട്ടം പോലെ കൊടുത്താൽ മതിയെന്ന്, ഇവരിരുവരുടെയും കെണിയിൽ പെട്ട് മുങ്ങുന്ന കപ്പലിൽ നിന്ന് എടുത്ത് ചാടുന്നവരുടെ മേൽ പോലും കുടുക്കുകൾ വീഴുന്നൂ. ഒരു കൂട്ടർ കഴുത്തിലാണെങ്കിൽ മറു കൂട്ടർ കാലിൽ ആണെന്ന് മാത്രം.ഇന്ന് ക്നാനായക്കാരന് അവന്റെ പൈതൃക പാരമ്പര്യങ്ങൾ തുടർന്ന് കൊണ്ട് പോകുവാൻ ഏതെങ്കിലും കോടതിയുടെ തീര്പ്പോ ആരുടെയെങ്കിലും ഔദാര്യങ്ങ ളോ ആവശ്യമാണെന്ന് ഇതാര് പറഞ്ഞൂ?നമ്മളെ അന്ഗീകരിക്കുവാൻ തയ്യാറല്ലാത്തവരെ അനുസരിക്കുവാനൊ അവരോടു സഹകരിക്കുവാനൊ കൂട്ടാക്കാതെഅവനവൻൻറെ അസ്തിത്വത്തിൽ നല്ല ക്രിസ്ത്യാനികളായി ആത്മാഭിമാനമുള്ളവരായി വളരുവാൻ ക്നാനായ വൈദീകരും അല്മായരും ഒരുമിച്ച് നിൽക്കണം.വൈദീക നേത്രുത്വമായിക്കൊള്ളട്ടെ അല്മായ നേത്രുത്വമായിക്കൊള്ളട്ടെ ഈ ആത്മാഭിമാനം ഇല്ലെങ്കിൽ നമ്മുടെ ഗതി ഹാ കഷ്ട്ടം!സ്നേഹ പൂർവ്വംഅവറാച്ചൻ പുതിയിടത്തുശ്ശേരിൽ
Thank you blogger for posting AVARACHEN's email. Avarachen made a valid point which is to keep the knanayatham or keep our birth rights you don't need to beg some one. We need to educate ourselves and need to take a good look where we are. Did we do the right thing by going back to the olden days sufferings. Either we have to suffer another 100 years or we may see the end of our Samudhayam in North America. That is why we have to give more importance to our associations and we should flourish the associations.
ReplyDelete