Pages

Friday, January 18, 2013

നാടകം താമ്പായില്‍ മാത്രമല്ല. അങ്ങ് ചിക്കാഗോയിലും

ലോകമെമ്പാടുമുള്ള മുത്തുവിരുദ്ധര്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. എന്തിനെന്നല്ലേ? ഈ ഞായറാഴ്ച അതായത് ജനുവരി 20 ന് ഷിക്കാഗോയിലെ മുത്തു വിരുദ്ധരുടെ പുലിമട എന്ന് അറിയപ്പെടുന്ന മെയ്‌വുഡ്‌ പള്ളിയില്‍ മുത്തു വിന്റെ വിശദീകരണ യോഗത്തില്‍ മുത്തുവിനെ ഒതുക്കുവാന്‍ തന്നെ. മുത്തുവിനെ ഒതുക്കാന്‍ വേണ്ടി മറ്റേ പള്ളിയില്‍ നടത്തിയ യോഗത്തില്‍ പുലികള്‍ എല്ലാം കൂടി ശ്രമിച്ചിട്ടും ഒന്നും സാധിക്കാതെ വന്നതിന്റെ ക്ഷീണം കുറെയോന്നുമല്ല നേതാക്ന്മാരെ അലട്ടുന്നത്.
അതിനാല്‍ തന്നെ ഇത്തവണത്തെ യോഗത്തിനു കാലേകൂട്ടി തന്നെ തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നു. ഷിക്കാഗോയിലെ പുലികുട്ടികളെ സഹായിക്കുവാന്‍ വേണ്ടി മറ്റു പുലി മടകളില്‍ നിന്നും പുലികള്‍ എന്ന് നടക്കുന്ന എലികുഞ്ഞുങ്ങള്‍ എല്ലാ ദിവസവും തന്നെ പ്രത്യേക കൊണ്ഫ്രാന്‍സ്‌ കോളുകള്‍ വഴി ഇവിടുത്തെ എലികുഞ്ഞുങ്ങള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നു. മുത്തു വിനെ പാട്ട കെട്ടി നടത്തും എന്ന് വെല്ലുവിളിച്ച കത്ത്തനാര്മാര്‍ വരെ ഉണ്ട് മുത്തു വിരുദ്ധ യോഗത്തില്‍ മുത്തുവിനെ നക്കി കൊല്ലാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക്‌ കരുത്ത് പകരാന്‍. തന്നെ കംമാട്ടിയില്‍ നിന്നും വലിച്ചു താഴെയിട്ട മുത്തുവിനിട്ടു പണിയാന്‍ വേണ്ടി നന്ദികെട്ടവന്‍ എങ്ങിനെ അസഭ്യങ്ങള്‍ സഭ്യതയുടെ മുഖം മൂടിയോടെ അവതരിപ്പിക്കാം എന്നുള്ള വിഷയത്തെ പറ്റി പഠിക്കുവാന്‍ വേണ്ടി ഗൂഗിള്‍ സെര്‍ച്ച് ചെയ്തുകൊണ്ടേ ഇരിക്കുകയാണ്. അത്യാവശ്യം തെറിയും മണ്ടത്തരവും എഴുന്നള്ളിക്കാന്‍ വേണ്ടി സെന്റ്‌ മേരീസിലെ കരുത്തനായ തെറിപറമ്പനെ ഇറക്കുമതി ചെയ്യുന്ന കാര്യത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ മാവോസ്‌ പ്രത്യേക കൊണ്ഫ്രാന്‍സ്‌ കോള്‍'  നടത്തി എന്നാണു അറിഞ്ഞത്. എന്നാല്‍ മെയ്‌വുഡ്‌ പള്ളിയോടു പണ്ടേ ഉള്ള വിരോധം കാരണം അയല്‍പക്കത്തുള്ള പള്ളിയാണ് എങ്കില്‍ പോലും അങ്ങോട്ട്‌ പോകാന്‍ തെറി പറമ്പന്‍ മടികാണിക്കുന്നു എന്നാണു അറിഞ്ഞത്. ഇതിനിടെ ജോര്‍ജ്ജുകുട്ടി ഇതൊന്നും താങ്ങാന്‍ ഉള്ള ശേഷി ഇല്ലാഞ്ഞിട്ടയിരിക്കണം തന്റെ ലോല ഹൃദയവുമായി തക്ക സമയത്ത്‌ നാട് വിട്ടു എന്നാണു അറിഞ്ഞത്. കഴിഞ്ഞ മീറ്റിങ്ങില്‍ തന്റെ പള്ളി വിരുദ്ധ മുഖം മൂടി അണിഞ്ഞു തിളങ്ങാന്‍ ശ്രമിച്ചതിന്റെ ഫലമായി തന്റെ പഴയ ബോസായ മുത്തുവിന്റെ പക്കല്‍ നിന്നും കണക്കിന് കിട്ടിയതിന്റെ ക്ഷീണം ഇത് വരെയും മാറാത്തതിനാല്‍ എന്തിനാണ് വീണ്ടും ഒരു പരീക്ഷണം കൂടി എന്ന് അയാള്‍ ആലോചിച്ചുപോയാല്‍ തെറ്റ് പറയുവാന്‍ കഴിയുമോ?

എന്തായാലും മുത്തുവിനെ സംസാരിപ്പിക്കാന്‍ കഴിയാത്ത വിധം ചോദ്യങ്ങള്‍ കൊണ്ട് മൂടുക , ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൊടുക്കുവാന്‍ അവസരം കൊടുക്കാതിരിക്കുക, മുത്തു യോഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മോടെരെട്ടരെ നിയമിച്ചു മുത്തുവിനെ താഴെ ഇരുത്തുക തുടങ്ങിയ പല തരാം തന്ത്രങ്ങളുമായി മോവോ മക്കള്‍ ഒരുങ്ങുമ്പോള്‍ പതിവ് പോലെ നനഞ്ഞ പടക്കമായിഇവരുടെ തന്ത്രങ്ങള്‍ തീരും എന്ന് തന്നെ കരുതാം. അതാണല്ലോ ചരിത്രം.

43 comments:

 1. YOU SHOULD HAVE WRITTEN ABOUT THAT MEETING AFTER 1/20/13. NOW YOUR PREJUDICE IS EVIDENT. INDEPENDENT NEWS IS THE ONLY NEWS HAS ANY VALUE. SO PLEASE BE INDEPENDENT...NO SIDE...

  IKCC MEMBER NY

  ReplyDelete
  Replies
  1. it is good to know about the plans of the mavos. now the ordinary faithfull can either stay from that church on sunday or if they want to support muthu, can come in to do so. the conspiracy to beat him down is not going to work any way because 1 muthu = 500 mavos

   Delete
 2. Maywood people were behind the first non endogamous knanaya church. Now they are trying to put the blame on Muthu and trying to escape from the guilt. Where are all those founding chaver s of Maywood? You cant escape from this guilt by saying you didnt know, when you purchased. The whole world knew it? How come you didnt knew it.? So if you were a partner in crime first appologize to the people then protest. Or if you feel, regardless of membership issue , you did a good thing, then stick on it.
  Now who you trying to fool by protesting your own mistake. If Maywood never bought , none in USA would-be.

  ReplyDelete
  Replies
  1. This is great opinion. I do agree with you.This people should apologize first to the knanaya people then protect. Otherwise same experience happend to RVP he was strong supporter of Maywood . And in St.Mary's meeting he said he did not know about it was non endogomous.He was unbale to answer the the question of Muthu. We don't need these fake people to represent us against Muthu. Let the true believers of knanaya spirit people should come forward. Otherwise same old stories will happen again.

   Delete
  2. there are two things to note here.

   first of all , the founders of the maywood church who at that time fought against the pro edogamy group led by then Dr and kottoor, are now deciples of the same old endogamy group. the change happened is that the mavos and kottoors who fought with maywood are now in the maywood church manipulating the founding leaders. look at the fate of alex kannachamparampil. he was going house to house with muthu to find funding for the church. now he is a hardcore endogamy leader. look at shiju chirayathil. he was the most active may wood youth at that time. he even fought with shaji edat in the presidential election. now he is fighting for endogamy!!!! I don't want to say any thong about thottapuram who was muthu's PRO and EX Kana. llok at thoombanal who was a strong KCS secretary now in maywood manpualating the people there. mulayali and many others did the same because they have no place in st.mary's

   the original ordinary parishnors of maywood are now in st.mary's. that's the difference.

   Delete
 3. Try to identify the REAL enemies. Who is against endogamous parishes? Mutholam? Moolakad? Angadiath? Rome?
  Rome issued 1986 rescript because they recieved a complaint from our own people. If no complaints, none of them has any problem for us to have endogamous parishes. Some of those who joined KANA to complaint against us are our leaders now. They are trying to put the blame on others. Identify them and bring the real culprits out. Let them withdraw their complaint before become our leaders

  ReplyDelete
  Replies
  1. THIS IS THE POINT....SIMPLE

   Delete
 4. I am glad Shiens was able to get justice before his term ends. He been trying to get a clear answer from Bishop Angadiath sine he took over the office. Finally we got the answer from bishop Angadiath, who will be the members of the knanaya church. Thanks to Shiens for your hard work. I think we should ask to change the constitution of KCCNA to have one more term for Shiens. He should be our leader forever.

  ReplyDelete
  Replies
  1. OHO MAR ANGADIYATH SEND THE IDAYALEKHANAM BECAUSE OF MR. SHIENS. SOME PEOPLE IKE U WILL ALWAYS REMAIN AS FOOLS....MR. SHIENS IS THE NUMBER ONE CROOCKED PERSON IN THE WHOLE WORLD...HE IS PLAYING WITH UR INTELLECT.

   Delete
  2. I thought VG said the same in St. Marys. Bishop send the circular because of KCCNA.

   Delete
 5. "പാഠം ഒന്ന് ഒരു വിലാപം"

  അവസാനം കുറച്ചു പേര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി, ആരാണ് ശരിക്കുമുള്ള ശത്രു എന്ന്. എന്നിട്ടും മറ്റു പലരും അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു. യഥാര്‍ത്ഥ ശത്രു മുത്തുവൊ, അങ്ങാടിയോ, മൂലക്കാടനോ അല്ല. അവര് വെറും വയട്ടിപ്പിഴപ്പിനു വേലചെയ്യുന്ന പാവങ്ങള്‍ (ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്തു ചെയ്യാനാണ്? അവര് പിഴച്ചു പോട്ടെ) യഥാര്‍ത്ഥ ശത്രുക്കള്‍ കാനാക്കാരും അവരുടെ കൂടെക്കൂടിയ ക്നാനായക്കാരും തന്നെയാണ്. താല്‍ക്കാലിക നേട്ടത്തിനായിട്ടു സ്വന്തം ജനത്തെ ഒറ്റാന് കൂട്ടുനിന്ന യഥാര്‍ത്ഥ ക്നാനായക്കാര്‍ തന്നെ ഇപ്പോള്‍ എന്ദൊഗമിക്കായിട്ടു വിലപിക്കുന്നു, അവരുടെ വിലാപം സത്യമാണെന്ഗില്‍, ആദ്മാര്‍ത്ഥമാണെന്‍ഗില് അവര് പരിശുദ്ധ സിംഹാസനത്തിനു എതിരായിട്ടു വേണം തിരിയാന്‍, കാരണം അവരാണ് നമുക്ക് നീതി നടത്തിതരേണ്ടവര്. അല്ലാതെ ത്രിമൂര്‍ത്തികള്‍ (മുത്ത്,അങ്ങാടി,മൂല) അല്ല. അവരെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല, ചിക്കാഗോയിലെ പ്രാഞ്ചികളെ കറക്കി കുറച്ചു ഡോളര്‍ സന്ഘടിപ്പിക്കാനല്ലാതെ. നമുക്ക് അവര് ഉണ്ടാക്കിത്തരുന്ന ഡോളര്‍ വാങ്ങി (പ്രാഞ്ചികളുടെ ) അതും കൊണ്ട് റോമിന് പോകുക, അവിടെ യൂറോ കൊടുത്താല്‍ വീഴുന്ന നല്ല മാഫിയ ബന്ധമുള്ള കര്‍ദിനാള്‍മാരുണ്ട് (റിയല്‍ മാഫിയാ കിംഗ്സ്) അവരെ കണ്ടാല്‍ നമ്മുടെ കാര്യം നടക്കും. സത്യം. അമ്മയാണേ സത്യം!!

  ReplyDelete
 6. മുത്തിന്റെ പുറകെ നടക്കുന്ന നേരത്ത് മാവോകളും, ജോര്‍ജ്കുട്ടിയും മറ്റു കുട്ടി നേതാക്കന്മാരും ഒരു ഡോളര്‍ പിരിവു തുടങ്ങിയിട്ട് ഉടന്‍ റോമിന് വണ്ടി കയറുക മിടുക്കന്‍ മാരാണേയെങ്കില്, എന്നിട്ട് അവിടെ കാര്യം പറയുക

  ReplyDelete
 7. the funiest things happening in our community is the lack of goals or the leaders misguiding or using the people for their vested interest.

  For any laws or rules that come into effective, the coommon instict of the parties involved will be to interpret the rule into their own advantage. an example is that moolkaadan interpreted the rescript to make it favourable to the knanaya community rather than completly against as wished by the Kana.

  when angadi put the circular, our leaders were seen scrutanizing the circular to find a way to interpret in the favour of Kana rather than quickly respond to interpret in the favour of our community eventhough not completly unhappy. look what happened. the Kanas took over the circular and interpreted in their advantage even though they are not completly happy. If we could have done it. they could never win with it and we could have been in a better position since we have huge majority when it comes to the enforcing.

  considering this, what is the real intentions of our leaders? assist the Kana? I feel sorry for the fate of this community and it's leaders.

  ReplyDelete
  Replies
  1. You are 100% right my friend. I am happy that there are people still out there thinking the right way. It is exactly I was observing too, none of our leaders tried to iterpret it for the benefit of our community. They all are in a rush to interpret the circular againist our community, priests and bishops. It is quite sad that our community is being destroyed by our own leaders by misleading and misguiding the poor knanaya people. Unfortunately our community is politicaly so corrupted and all the leaders are unfaithful and are trying to destroy this community. I hope one day a true and faithful leader will come up to save this community.

   Delete
  2. NOW WE SPEAKING THE TRUTH...

   Delete
 8. പ്രീയരെ,

  2003 ഇല്‍ VG യുടെ ഒരു സുഹൃത്ത്‌ എഴുതിയ എഴുത്ത് ഞങ്ങള്‍ പുറത്തു വിടുന്നു.VG ഇനി പറയണം, മാര്‍ അന്ഗാടിയാത്ത് വ്യക്തമായി പറഞ്ഞിരുന്ന കാര്യങ്ങള്‍ ഞങ്ങളില്‍ നിന്നും എന്തിനു ഒളിച്ചു വെച്ചു .അതിനു ശേഷം വാങ്ങീ കൂട്ടിയ പള്ളികള്‍ ഈ സത്യം ഞങ്ങളില്‍ നിന്നും ഒളിച്ചു വെച്ച് കൊണ്ടും, തെറ്റി ധരിപ്പിച്ചു കൊണ്ടും അല്ലെ?

  ഇപ്പോള്‍ പള്ളികളില്‍ നിന്നും പ്രമേയങ്ങള്‍ അങ്ങടിയാതിനു എതിരെ പാസാക്കാന്‍ രഹസ്യം ആയി കൂട്ടാളികള്‍ക്കു നിര്‍ദേശം നല്‍കി പള്ളികള്‍ കലാപ കലുഷിതം ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ആ അതിബുദ്ധി ഇതിനകം സീറോ മലബാര്‍ രൂപതയും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

  പ്രീയപ്പെട്ട ജോണ്‍ സാറേ, താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നോ അതോ പറഞ്ഞത് വിഴുങ്ങിയിരിക്കുക ആണോ എന്നറിയാന്‍ സമുദായം ആഗ്രഹിക്കുന്നു.


  From: N P John [chethalil.john@cpa.state.tx.us]
  Sent: Tuesday, January 13, 2004 9:56 AM
  To: 'mutholath2000@yahoo.com'
  Subject:

  Dear Fr. Mutholath,

  I heard you went to India during the Holidays and back. I hope you had a good time.

  But unfortunately, I was disappointed by Mar Angadiath's letter dated Dec 19, 2003 to Mr. Cyriac Parathara. It says "No Kna Mission In this Diocese is strictly endogamous. Kna Catholics who get married to non-Kna spouses will continue in their Kna Missions along with their spouses and children".

  I knew this is what is going to happen, but didn't expect this soon. Any way I believe either Mar Angadiath mislead you the Kna Priests or You the Kna Priests mislead us. I have a request as friend, please don't destroy our community. You already sold our community, but this is your chance to escape from this, resign from the V.G. and work for the community, so that you won't be a judus. I write this because I care about you, I don't want see you destroying by yourself.

  It is also very disappointing to see that Mar Angadiath even didn't give you a copy of the letter; you have to hear from others. Why don't you see that Angadi using you for his benefit. Don't be a cheap politician, be a good community leader. That is all I have to say.


  Your Caring Friend/ N. P. John

  ReplyDelete
 9. ഒരു കത്തും ക്നാനായ സമുദായത്തിന്റെ ഭാവിയും – എഡിറ്റോറിയല്‍
  രണ്ടു വര്ഷം മുമ്പ് നടന്ന കെസിസിഎന്‍എ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ക്നാനായ സമുദായംഗങ്ങള്‍ മറന്നിട്ടുണ്ടാവാന്‍ വഴിയില്ല. കോട്ടയം അരമനയും, അമേരിക്കയിലെ വിജിയുടെ നേതൃത്വത്തിലുള്ള ക്നാനായ വൈദികരും പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മത്സരിച്ച ഡോ. ഷീന്‍സ് ആകശാലയെ തോല്‍പ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന രഹസ്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷം അദ്ദേഹം അത് നിഷേധിച്ചെങ്കില്‍ അത്, അദ്ദേഹത്തിന്റെ മാന്യത കൊണ്ടുമാത്രമാണെന്നാണ് നിഷ്പക്ഷമതികളായ ക്നാനയക്കാര്‍ ചിന്തിച്ചത്.
  കഴിഞ്ഞ രണ്ടു വര്‍ഷത്തെ KCCNA നേതൃത്വത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍, താമ്പാ കണ്‍വെന്‍ഷന്‍ എടുത്തുപറയേണ്ട ഒരു മഹാ സംഭവമായിരുന്നു. പിതാക്കന്മാരും വിജിയും അത് ബഹിഷ്ക്കരിച്ചു, അതിന്റെ പിന്നില്‍ പ്രത്യേകിച്ച് യാതൊരു സദ്ദുദേശവും ഉണ്ടായിരുന്നില്ല. അവര്‍ നല്‍കാന്‍ ശ്രമിച്ച സന്ദേശം ഇതായിരുന്നു – “ഞങ്ങള്‍ ഇല്ലെങ്കില്‍ ക്നാനായ കണ്‍വെന്‍ഷന്‍ അസംഭാവ്യമാണ്. ഞങ്ങളുടെ ആശീര്‍വാദമില്ലെങ്കില്‍ നിന്നെപ്പോലൊരുത്തന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല.” വടക്കേ അമേരിക്കയിലെ ക്നാനായ സമുദായം, പ്രത്യേകിച്ച് യുവജനങ്ങള്‍, അതൊരു വെല്ലുവിളിയായി കണ്ടു. എന്തെങ്കിലും തരത്തില്‍ കണ്‍വെന്‍ഷന്‍ നടക്കാതിരിക്കാനായി ശത്രുപാളയത്ത് നിന്നും കഴിയുന്നത്ര ശ്രമങ്ങള്‍ ഉണ്ടായി. ക്നാനായ യാക്കോബായ തിരുമേനിയെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ മുമ്പ് വിശദമായി കൊടുത്തിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
  കണ്‍വെന്‍ഷന്‍ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി, വന്‍വിജയമായി. അതിന്റെ ജാള്യത സഭാനേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്. സാരമില്ല, രണ്ടുമാസം കൂടി കഴിയുമ്പോള്‍ ഇവന്റെയൊക്കെ കാലാവധി തീരും; ഞങ്ങളുടെ കാലാവധി അനിശ്ചിതകാലം തുടരുന്നതാണല്ലോ എന്ന സമാധാനത്തില്‍ അവര്‍ കഴിഞ്ഞു.
  കണ്‍വെന്‍ഷന്‍ കഴിഞ്ഞുള്ള കാലം ക്നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. സംഘടനാനേതൃത്വം ആലസ്യത്തിലായിപ്പോയി എന്ന മുറുമുറുപ്പ് പല കോണുകളില്‍ നിന്നും ഉണ്ടാവുകയുണ്ടായി. ശരിയാണ്, KCCNA യുടെ സമീപകാല നിഷ്കൃയത്വം വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.

  ReplyDelete
  Replies
  1. You should be a fortune teller, a palm reader, you are assuming too many things that going through the minds of the bishops and priests. Dont you have kids and wife who might need your attention.

   Delete
 10. കഴിഞ്ഞ ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച അമേരിക്കയിലെ ക്നാനായ പള്ളികളില്‍ വായിച്ച അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിനെക്കുറിച്ചു സത്യത്തെ മാനഭംഗപ്പെടുത്തുന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ്‌ ഈ കത്തെഴുതിയിരിക്കുന്നത്. വിജി തന്റെ മാധ്യമത്തിലൂടെ തട്ടിവിട്ട വ്യാഖ്യാനത്തിനു സമൂഹം യാതൊരു വിലയും കല്‍പ്പിക്കാതെ സംഘടനകളും പള്ളികമ്മറ്റികള്‍ പോലും പിതാവിന്റെ സര്‍ക്കുലറിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, KCCNA എന്ന അമേരിക്കയിലെ അത്മായസംഘടന നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉള്ളടക്കം. ഇത് വെറും ഭീക്ഷണി അല്ല, പിതാവിന് നോട്ടീസ്‌ പോയിക്കഴിഞ്ഞു. നോട്ടീസിന് സംതൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കില്‍, കോടതിവഴി നിയമനടപടി ഉണ്ടാകും എന്ന് പ്രസിഡന്റിന്റെ കത്തില്‍ വ്യക്തമാക്കുന്നു.
  അങ്ങാടിയത് പിതാവ് എന്നും ഒരേ കാര്യം തന്നെയാണ് പറഞ്ഞിരുന്നതെന്നും, മൂലക്കാട്ട് പിതാവും മുത്തോലത്തച്ചനും മാത്രമാണ് ഇക്കാര്യത്തില്‍ കുറ്റവാളികള്‍ എന്നും ഈ ഫോറത്തില്‍ പലരും പറഞ്ഞു കണ്ടു. നിശബ്ദത ചില കാര്യത്തില്‍ കുറ്റകരമാകാം. തന്റെ അധികാരസീമയില്‍ വന്നു പരസ്യമായി താന്‍ പറഞ്ഞതിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുക, തന്റെ കീഴിലുള്ള ഇടവകയുടെ പാരിഷ് ബുള്ളറ്റിനിലൂടെ തെറ്റിദ്ധാരണജനകമായ ലേഖനങ്ങള്‍ തുടരെത്തുടരെ തട്ടിവിടുക, ഇതിനെയൊക്കെ അനങ്ങാപ്പാറ നയം കൊണ്ട് കൈകാര്യം ചെയ്ത അങ്ങാടിയത് പിതാവ്, ഇക്കാര്യത്തില്‍ എന്താണ് സത്യമെന്നാരാഞ്ഞുകൊണ്ട് കെസിസിഎന്‍എ അയച്ച കത്തുകള്‍ക്ക് മറുപടിപോലും അയച്ചില്ല എന്ന് ഇന്ന് വന്ന കത്തില്‍ നിന്നും മനസ്സിലാകുമ്പോഴാണ് ക്നാനായ ജനതയ്ക്കെതിരെ ഉണ്ടായ ഗൂഡാലോചനയില്‍ അങ്ങാടിയത്ത്‌ പിതാവും പങ്കാളി ആയിരുന്നല്ലോ എന്ന് തോന്നിപോകുന്നത്.
  മൌനം സമ്മതം എന്ന ലളിതമായ മലയാളം ചൊല്ല് ചെറുപ്പത്തിലെ സെമിനാരി വളപ്പില്‍ കയറിപ്പറ്റിയ പിതാവ് കേട്ടുകാണില്ലായിരിക്കും. പക്ഷെ ലത്തീനിലുള്ള ഈ പഴമൊഴിയെങ്കിലും അദ്ദേഹം കേട്ടിട്ടില്ലേ?
  “Qui tacet consentire videtur, ubi loqui debuit ac potuit”
  (Thus, silence gives consent; he ought to have spoken when he was able to)
  പണ്ടുപണ്ട്, അല്പം വിദ്യാഭ്യാസവും, സ്വല്പം വിവരവും - രണ്ടു കാര്യത്തിലും പുരോഹിതരെക്കാള്‍ മുകളില്‍ - ഉണ്ടായിരുന്ന ഒരു സാറുണ്ടായിരുന്നു. പോള്‍സാര്‍., എം.പി. പോള്‍സാര്‍; അദ്ദേഹം ചങ്ങനാശ്ശേരി മെത്രാനെതിരെ തികച്ചും ന്യായമായ ഒരു കാര്യത്തിനു കേസ് കൊടുത്തു; കേസ് ജയിച്ചു. അതിന്റെ അനന്തരഫലമായി പോള്‍സാറിന്റെ ഭൌതികാവശിഷ്ടം ഇന്നും തിരുവനന്തപുരത്തുള്ള ഒരു തെമ്മാടിക്കുഴിയില്‍ വിശ്രമിക്കുന്നു.
  ക്രെമറ്റോറിയം എന്ന സൗകര്യം നിലവിലുള്ളതിനാല്‍ അത്തരം ഭീഷണികള്‍ ഇന്ന് വിലപ്പോകില്ല. എങ്കിലും സ്വന്തം കാര്യം വരുമ്പോള്‍, "ശത്രുവിനെ സ്നേഹിക്കണം" തുടങ്ങിയ മണ്ടന്‍ സിദ്ധാന്തങ്ങളില്‍ നമ്മുടെ പുരോഹിത വര്‍ഗത്തിന് തീരെ വിശ്വാസമില്ല. അമേരിക്കയിലെ നിയമനടപടികള്‍ കര്‍ശനമാണെന്നും, നാട്ടില്‍ നിന്നും വിഭിന്നമായി കാശിന്റെ ഹുങ്ക് അവിടെ ചെലവാകില്ലെന്നും നമ്മുടെ കക്ഷികള്‍ക്ക് നല്ലവണ്ണം അറിയാം. പിന്നെ ചെയ്യാന്‍ കഴിയുന്നത്, നമ്മുടെ പഴയ നിയമത്തിലെ ഒരു കഥാപാത്രത്തെപോലെ പെരുമാറുക എന്നതാണ്.
  ഓര്‍മ്മയില്ലേ, ഒരു കഴുത്തതാടിയെല്ലുകൊണ്ട് ഒരു സൈന്യത്തെ മുഴുവന്‍ തോല്പിച്ച സാംസണ്‍ എന്നയാളെ? ബന്ധനസ്തനായ സാംസണ്‍ തന്നെ കെട്ടിയിട്ടിരുന്ന ക്ഷേത്രത്തിന്റെ തൂണ്‌ പിടിച്ചുകുലുക്കി, ക്ഷേത്രം ഇടിഞ്ഞു വീണു, അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കുമൊപ്പം സാംസണും ചത്തൊടുങ്ങി.
  അത്തരം ആത്മഹത്യാ മാനസികാവസ്ഥയില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളവര്‍ നമ്മുടെ സമുദായത്തിന്റെ അധികാരം കൈയാളുന്നുണ്ട്. അവരുടെ പ്രതികാരനടപടികളില്‍ സമുദായത്തിന്റെ ഐക്യം ഇല്ലാതാകാതെ നമ്മള്‍ നോക്കേണ്ടതുണ്ട്.

  ReplyDelete
 11. ഇന്നലെ അമേരിക്കന്‍ ക്നായിലൂടെ ക്നാനായ സമുദായാംഗമായ ഫാ. ജെയിംസ്‌ കുടിലിലിന്റെ ഒരു സന്ദേശം വരികയുണ്ടായി. അതിങ്ങനെയായിരുന്നു:
  In order to save our community we need to immediately:
  · Stop attending Malayalam Mass, instead attend your own local parish.
  · Form a KCCNA committee with the presidents of each local association.
  · Collect the list of all Knanaya Catholics in North America and Europe.
  · Send this list to the Pope, immediately, with an attached memorandum, as I suggested 6 months ago.
  · Demand a new independent Diocese for us like that of Kottayam.
  · If the new Diocese takes time to create, then, immediately extend the jurisdiction of the Bishop of Kottayam over all Knanaya Catholic’s all over the world.
  · If neither can be obtained, then we will leave the Catholic Church and join the Jacobites as they did in the 16th century.
  Action in this matter must be taken immediately, and every individual who loves this community of Knanaya Catholics must be united to help achieve this goal.
  United we stand, Divided we fall.

  ReplyDelete
  Replies
  1. let f. kudilil lead the way . he is known to speak contradictory things. you will be fooled if you go by what he says. I was born a knanaya catholic. for me my catholic faith is more important than the knanaism. bishop kunnacherry has been injecting too much knanaism and the community is paying a price for that.
   knanaism with out the strong grounding of catholic faith is another form of kux kux clan or nation of islam. very dangerous, these kind of thinking we should bring to the notice of national security administration. these fanatic people may do anything. crazy people. fr. kudilil has problems of old age so i forgive him but young people should not be carried away these dangerous ideals . very dangerous indeed

   Delete
  2. I agree with Fr Kudilil , these are our options. BUT DO NOT EXPECT ROME TO DO ANYTHING UNCATHOLIC. UNFORTUNATELY OUR ONLY OPTION MAY BE, TO GO TO LATIN CHURCHES,PRACTICE ENDOGAMY ON OUR OWN. oR WE CAN JOIN THE KNANAYA JACOBAYA CHURCH WHERE PROBLEMS ARE MUCH WORSE, THREE BISHOPS FIGHTING BETWEEN EACH OTHER, FOR POWER AND CONTROL. YOU WILL SAVE ENDOGAMY BUT WILL LOOSE FAITH. ALSO THE FACT THAT WE WILL HAVE TO LEARN THE JACOBAYA MASS AND RITUALS AND BE READY TO SPENT THE EXTRA TIME AT CHURCH. I AM VERY SURE WE PEOPLE ARE NOT GOING TO BE HAPPY WITH THAT. LET GO OFF YOUR SUPERIORITY COMPLEX,HUMBLE DOWN,STAY CHRISTIAN,STAY CATHOLIC. ENDOGAMY IS NOT GOD. ENDOGAMY HAS JUST A FEW MORE GENERATION'S TIME IN THE US. FOR THE TIME BEING, ENDOGAMY WILL BOOST UP OUR EGOES WHICH IS SIMPLY A HINDERENCE IN OUR WAY TO REACH GOD.

   EMPTY YOURSELF ,,PRAY....GOD WILL ENLIGHTEN YOU TO CHOOSE BETWEEN RIGHT AND WRONG... fLORIDIAN..

   Delete
  3. first of all he should be deported. He claims to be catholic priest and he speaks against catholicism. Then what the hell he is doing in the latin, church go and serve his big ENDOGOMY. He wants to eat all the food from the no endogomy and he does not want to share what we have. even hell might refuse to accept him there. They are the curse to the catholic church

   Delete
  4. അച്ചന്മാര്‍ തമ്മിലുള്ള കുടിപ്പകയാണു അഭയാ കേസിന്റെ ആധാരം .
   അല്മായര്‍ ക്കു മാത്രുക ആകേണ്ട അവര്‍ മ്ലേച്ചരെ പോലെ തമ്മിലിടിക്കുന്നു. അതിനു കൂട്ടു പിടിക്കാന്‍ കുറെ അല്മായരുമ്.. കഷ്ടം

   Delete
 12. It is time for Mutholathachen to put away his egos and admit the mistake he did it and work together for our common goal. I beleive in North america Shiens and Mutholathachen are the two brainy and capable people in our community. If they both put away the differences and work together for our issues and I am sure we will be able to acheive our goals.

  ReplyDelete
  Replies
  1. THEY ARE THE MOST DANGEROUS PEOPLE TOO...THEY HAVE THEIR OWN HIDDEN AGENDA TOO....NOW ORDINARY FOOLS PLAY IKE MONKEYS,,,,IN THEIR HANDS ..

   Delete
 13. My friends, this is what I feel:

  - Southists will not get justice under Northist bishop in America.

  - Syro-Malabar never ever appointed a Southist priest as a bishop in any of the Northist diocese.

  - Southists should be ruled by Southist bishop in America; not by a Northist bishop.

  - Rome was misrepresented the facts about the Southists in America by the Syro-Malabar bishops for their benefits.

  - We need to move forward to Rome. Catch the next plane to Rome and burn the candles.
  Show your strength in Rome. KCCNA must initiate this.

  ReplyDelete
  Replies
  1. who ever wrote this statement above is a dump fool. "Rome was misrepresented the facts about the Southists in America by the Syro-Malabar bishops for their benefits"

   The rome was misrepresented not by the syro malabar. the misrepresentation was done by the knanaya community itself. around 60 families, of which most of them practicing endogamay, joined a huge minority of non endogamous people to bring the roman decision.

   Syro was no where in the scene. from this itself we know the hidden agenda. make the north american community enemies of syro heirarchy.

   this is the philosophy of sheins and his mafia.

   Delete
 14. ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കരുടെത് മാത്രം : ഷിക്കാഗോ സെന്റ്‌ മേരീസ് പാരീഷ് കൌണ്സിനല്‍
  ഷിക്കാഗോ : ക്നാനായ കത്തോലിക്കരുടെ 1700 വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ വടക്കേ അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന പൌരസ്ത്യ തിരുസഘത്തിന്റെ 1986 ലെ റീസ്ക്രിപ്റ്റും തുടര്‍ന്ന് 2011 ല്‍ ഷിക്കാഗോ സന്റ് തോമസ്‌ സീറോ മലബാര്‍ രൂപതക്ക് ലഭിച്ച നിര്‍ദ്ദേശവും പിന്‍വലിക്കണമെന്ന് ഷിക്കാഗോ സെന്റ്‌ മേരീസ് ദൈവാലയത്തില്‍ കൂടിയ പാരീഷ് കൌണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപെട്ടു. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും ഇത് വിഘാതമാണ് എന്ന് യോഗം വിലയിരുത്തി .
  ബിഷപ്പുമാരിലും സഭാതലത്തിലുള്ള മറ്റ് ഉന്നത സ്ഥാനീയരിലും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചൊലുത്തുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ നടത്തുന്നതിനും വേണ്ടി സമുദായ നേതൃത്വത്തിനോപ്പം ക്രിയാത്മകമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും അതേസമയം തന്നെ ക്നാനായ റീജിയന്‍ തലത്തിലും മുന്നിട്ടിറങ്ങാനും പാരീഷ് കൌണ്‍സില്‍ നിര്‍ദ്ദേശിച്ചു. റീസ്ക്രിപ്റ്റ് ക്നാനായ സമുദായത്തിന് അനുകൂലമായി തിരുത്തിക്കിട്ടുന്നത് വരെ കോട്ടയം അതിരൂപതയിലെ പോലെ തല്സ്ഥിതി തുടര്‍ന്ന് പോകണം . വടക്കേ അമേരിക്കയിലെ ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കാരുടെത് മാത്രമാണ് എന്നും പാരീഷ് കൌണ്‍സില്‍ പ്രഖ്യാപിച്ചു.
  യോഗത്തില്‍ വികാരി. ഫാ.എബ്രഹാം മുത്തോലത്ത് ആധ്യക്ഷനായിരുന്നു. കൈക്കാരന്മാരായ ജിനോ കക്കാട്ടില്‍ , ടോമി ഇടത്തില്‍ , ബിജു കണ്ണച്ചാംപറമ്പില്‍ , തോമസ്‌ ഐക്കരപ്പറമ്പില്‍ , ജോണി കുട്ടിപിള്ളവീട്ടില്‍, ജോയിസ് മറ്റത്തികുന്നേല്‍ എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി.

  ReplyDelete
 15. KCCNA MUST CONTINUE DIALOGUE WITH OUR BISHOP MOOLAKAD AND HAVE HIM LEAD OUR TRIP TO ROME..THIS MAY BE OUR BEST OPTION TO NEGOTIATE WITH ROME. I STILL THINK IT IS ALMOST IMPOSSIBLE FOR ROME TO CHANGE MIND, BUT WORTH TRYING. SO STOP FIGHTING WITHIN OURSELVES, STAY AND RESPECT OUR OWN CHURCH AUTHORITIES AND GO ON... fLORIDIAN..

  ReplyDelete
 16. KCCNA LEADERSHIP SHOULD STOP LOOKING FOR CHEAP TEMPORARY POPULARITY, AND TRY TO GET THE COMMUNITY AND THE CHURCH LEADERSHIP UNDER ONE UMBRELLA AND TRY TO GET US WHAT WE ARE LOOKING FOR.

  IT LOOKS LIKE THE ONLY OBJECTIVE OF KCCNA LEADER IS TO TARNISH THE REPUTATION OF MUTHU ... ..IF KCCNA LEADERSHIP HAS ANY PERSONNEL VENGENCE AGINST MUTHU,IT SHOULD NOT BE THE TIME FOR REVENGE..PLEASE UNDERSTAND YOUR RESPONSIBILITY,... AND WORK TOGETHER FOR THE WELL BEING OF OUR GREAT KNA COMMUNITY

  AN ORDINARY KNANAYAKARAN

  ReplyDelete
 17. EVERYONE WHO PLAYS KANANAYA POLITICS,ESPECTIALLY THE PAST AND PRESENT LEADERS KNEW , WHAT ROME'S STAND ON THIS ENDOGAMY ISSUE IS, SINCE 1986 . NOBODY WANTED TO ACCEPT THE TRUTH,FACE THE REALITY, LIVED IN OUR DREAMS OF ENDOGAMY ALL THIS TIME.EVEN AFTER ANGADIATH CAME ALONG AND STATED THE FACTS REPEATEDLY,OUR LEADERSHIP STAYED IN A STATE OF DENIAL..NOW EVERY PRETENDS TO BE SUPRISED ABOUT THE CATHOLIC CHURCHES STAND ON ENDOGAMY..EVERY COMMUNITY IS REJECTING THE BISHOPS LETTER ETC. YOU PEOPLE , DON'T BE SILLY, YOU HAVE ONLY TWO CHOICES 1) STAY WITH THE NON ENDOGAMOUS CATHOLIC CHURCH 2) LEAVE THE NON ENDOGAMOUS CATHOLIC CHURCH.
  BOSTONIAN

  ReplyDelete
  Replies
  1. No they want to stay in the non endogamous church and pretend it is endogamous untill a vast number of their own children get married out side. nammal panium palliyellam KANA ayitherum paikiliye...
   KANA President.NY

   Delete
  2. CHUMMA MANA PAYASAM KUDICHO KANA PRESIDENTTE..........

   Delete
 18. CAN WE BELIEVE THE MEETING AND THE DECISION AT ST MARYS CHURCH, CHICAGO ON SUNDAY 20TH JANUARY??? WE HOPE IT IS NOT A FAT LIE MADE IN ORDER TO THE SUCCESS OF THE COMING FUNDRAISING PROGRAM IN APRIL AND THE KNANAYA REGION RETREAT?????

  ReplyDelete
 19. മൂന്നാഴ്ച്ച യായി നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു. മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
  മൂന്നു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
  1. പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.

  2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍ നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.

  ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്ക്കിംഗ് ലോട്ടില് നടത്തുക , അതിനു ശേഷം ഒരു മണിക്കുര് അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
  3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‌ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക

  ReplyDelete
 20. Muttu should get married to a real women and settle in Chicago . All this hyperactivity and making so many left turns and bad decisions is due to Lack of family life with a beautiful wife and kids . Family life make a man clam down in several ways .

  ReplyDelete
  Replies
  1. look at Sasi Tharoor when he got married to a "real Woman" he became all right. who will find one for muthu...he is too old for that....let him become a Bishop...

   Delete
 21. WHAT happend last 20th at may wood church Did any one kill FR.Mutoolam , YOU NO 1 KULAMKALAKI MR .blogger

  ReplyDelete
 22. WE AER WAITING FOR SOME STUPID NEWS FROM U MR.BLOGGER.U DID NOT FIND ANYTHING NEW

  ReplyDelete
  Replies
  1. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാര കര്‍മ്മങ്ങളുടെ ചുമതലയുള്ള സര്‍വേശ്വരന്‍ ളോഹയിട്ട ചില വൈദികരെപ്പോലെ വെള്ളയടിച്ച ശവകുടീരമല്ല. കഴിഞ്ഞതും, ഇപ്പോള്‍ നടക്കുന്നതും വരാന്‍ പോകുന്നതുമായ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ആ ശക്തി തന്റെ മക്കളെ പരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. നോഹയുടെ പെട്ടകം ഉണ്ടാക്കി ഒരിക്കല്‍ മാനവരാശിയെ രക്ഷിച്ചു. ഇന്ത്യന്‍ വിശ്വാസമനുസരിച്ച്, അതിക്രമം പെരുകുമ്പോഴോക്കെ ഭഗവാന്‍ അവതരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു,

   “ഹേ ഭാരതാ, എപ്പോഴെല്ല‍ാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ല‍ാം ഞാന്‍ സ്വയം അവതരിക്കുന്നു.”

   (“യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
   അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം”).

   ചില കാപാലികര്‍ കൂടി പഴംചാക്ക് തൂക്കി വില്‍ക്കുന്നത് പോലെ ക്നാനായ സമുദായത്തെ വില്‍ക്കാന്‍ വിലപേശിക്കൊണ്ടിരിക്കവേ ദശാവതാരത്തിന്റെ രൂപത്തിലല്ല, ഒരു സാധാരണ ക്നാനയക്കാരനായ ലുക്കാ ചാക്കാലപ്പടവില്‍ എന്നയാളുടെ രൂപത്തിലാണ് ദൈവം രക്ഷക്കെത്തിയത്.

   പത്തു വര്‍ഷത്തിലേറെയായി, ചിക്കാഗോയില്‍ ഇരുന്നു അമേരിക്കയിലെ മൊത്തം ക്നാനയക്കാരുടെ കീശയില്‍ ഓട്ട വീഴിച്ചുകൊണ്ടിരുന്ന ഒരു കശ്മലന്‍, അവരുടെ ചിന്താശേഷികൂടി ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ക്നാനായക്കാരന്റെ മോശ ആയി വേഷം കെട്ടാന്‍ ശ്രമിച്ചു.

   കെസിസിഎന്‍എ വക്കീല്‍ നോട്ടീസ്‌ കൊടുത്ത വിവരം ഇതിനോടകം എല്ലാവര്ക്കും അറിയാം. അതിനു മറുപടി കൊടുക്കാനുള്ള അവസാന തിയതി (ജനുവരി ഇരുപത്) കഴിഞ്ഞു. അടുത്തത് കോടതി നടപടിയാണ്. അതിന്റെ ഭയത്തില്‍ - അങ്കലാപ്പ് പുറത്തു കാണിക്കാന്‍ സാധിക്കാതെ – അസ്വസ്ഥനായി തേരാപാരാ നടക്കുകയാണ് നമ്മുടെ വില്ലാദിവില്ലന്‍.

   വക്രബുദ്ധികള്‍ക്ക് ഒരു കാലത്തും സത്യസന്ധതരെപ്പോലെ നേരെചൊവ്വേ ചിന്തിക്കാന്‍ സാധിക്കുകയില്ല. കോളറിഡ്ജ് (Samuel Taylor Coleridge) എന്ന ഇംഗ്ലീഷ് കവിയുടെ ഒരു പ്രസിദ്ധമായ പ്രയോഗം ഉണ്ട് - The Motive-Hunting of Motiveless Malignity. ഇതിനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു: Coleridge's phrase is often taken to mean that Iago has no real motive and does evil only because he is evil.

   ഒഥല്ലോ എന്ന വിഖ്യാത നാടകത്തിലെ വില്ലനായ ഇയാഗോയുടെ ദുഷ്പ്രവര്‍ത്തികള്‍ക്ക് പ്രത്യേക ലക്ഷ്യമൊന്നും തന്നെ ഇല്ലായിരുന്നുവത്രെ, അയാള്‍ ഈവിള്‍ ആയിരുന്നു എന്നതൊഴിച്ചാല്‍.

   ഇതേ മാനസികാവസ്ഥയിലുള്ളൊരാള്‍ താന്‍ പിടിക്കപ്പെടുവാന്‍ പോകുന്നു എന്ന് മനസ്സിലായപ്പോള്‍, ഡോ. ഫോസ്റ്റസിനെപ്പോലെ “Hide me from the heavy wrath of God” എന്ന് പറഞ്ഞു പശ്ചാത്തപിക്കുന്നതിനു പകരം സൂത്രത്തില്‍ അമേരിക്കന്‍ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടുവാന്‍ കുതന്ത്രങ്ങള്‍ മെനയുകയാണ് ചെയ്തത്! ആ ശ്രമങ്ങളുടെ പരിണിതഫലമാണ് ഈയിടെ അറ്റ്ലാന്റ നഗരത്തിലെ ക്നാനായ പള്ളിയില്‍, വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിച്ച് യാതൊരു ചര്‍ച്ചയും ഇല്ലാതെ പാസ്സാക്കി എടുക്കാന്‍ ശ്രമിച്ച ഒരു “ശകുനി പ്രമേയം.” പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം ഈ പോസ്റ്റിന്റെ അവസാനം കൊടുക്കുന്നുണ്ട്. അതിലെ ഒരു വാചകം മാത്രം നമുക്ക് പരിശോധിക്കാം.

   “ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്‍പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.”

   എന്താണ് ഇദ്ദേഹം പറയുന്ന വിനാശം?

   “ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍, യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്.”

   ഇതെഴുതിയ വക്രബുദ്ധിയോട് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

   ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വിനാശമാണത്രേ!

   സത്യത്തെ, ഡല്‍ഹിയിലെ പെണ്‍കുട്ടിയോട് കാണിച്ചതിലും മൃഗീയമായി ബലാല്‍സംഗം ചെയ്ത ക്നാനായ മീഡിയയിലെ “മടയലേഖനം” ആണ് “വിനാശം” അല്ലാത്തത്!!!

   വായനക്കാരെ, ഇദ്ദേഹത്തിന്റെ ആത്മാവിന്റെ രക്ഷക്കായി നിങ്ങള്‍ ഇപ്പോഴേ പ്രാര്‍ഥിക്കുക!

   അദ്ദേഹത്തോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം –

   “ഹേ മൂഢാ, ധനാഗമത്തിണ്റ്റെ തൃഷ്ണ നീ ത്യജിച്ച്‌ മനസ്സിൽ നല്ല വിചാരം വളര്‍ത്തൂ. നിന്റെ കർമ്മത്തിന്റെ ഫലമായി നിനക്ക്‌ എന്ത്‌ ലഭിക്കുന്നുവോ, അതുകൊണ്ട്‌ മനസ്സിനെ തൃപ്തിപ്പെടുത്തൂ.”

   Delete
  2. അറ്റ്‌ലാന്റയില്‍ പാസ്സാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പ്രമേയം.

   അഭിവന്ദ്യ പിതാവേ,

   ക്നാനായ കാത്തലിക്ക് മിഷനുകളുടെയും ഇടവകകളുടെയും സ്ഥാപനത്തെക്കുറിച്ച് 2012 ഡിസംബര്‍ 20ന് ക്നാനായ വൈദികര്‍ക്കും നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനായ കമ്മ്യൂണിറ്റിക്കുമായി അങ്ങ് എഴുതിയ സര്‍ക്കുലര്‍ കമ്മ്യൂണിറ്റിയിലാകെ വളരെ ഗുരുതരമായ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍, യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്‍പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.

   ഇവിടെ രണ്ടു പ്രശ്നങ്ങളാണുള്ളത്.

   1. ഓറിയന്റ് കൊണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും അതിന്റെ അടിസ്ഥാനത്തില്‍ 2011 നവംബര്‍ 11-ന് അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്ഗ്ഗനിര്ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.

   2. മുകളില്‍ പറഞ്ഞ രണ്ടു ഡോക്യുമെന്റുകള്‍ക്കും അഭിവന്ദ്യ മാര്‍ മൂലക്കാട്ട് പിതാവ് നല്‍കിയ വ്യാഖ്യാനത്തെ തുടര്‍ന്നാണ് അങ്ങയോടും ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ രൂപതയോടും ഞങ്ങള്‍ സഹകരിച്ചു വന്നത്. ഞങ്ങള്‍ക്ക് ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല. ക്നാനായ മിഷനുകള്‍ ക്നാനയക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ ക്നാനായ സമുദായത്തിന് വേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും ഇല്ല. ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനായക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ക്നാനായ മിഷനുകളും ഇടവകകളും ക്നാനയക്കാര്‍ക്ക് മാത്രമുള്ളതാണ്. ഒരു ക്നാനയക്കാരന്‍ ക്നാനായക്കാരല്ലാത്തതയാളെ വിവാഹം കഴിച്ചാല്‍ അയാളുടെ കുടുംബത്തെ ക്നാനായകുടുംബമായി പരിഗണിക്കില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ അംഗത്വം ഇല്ല. ഈ നടപടിക്രമം ഇവിടെ അനുവദിച്ചു കിട്ടുന്നതുവരെ മാത്രം ഞങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസരിക്കാന്‍ കോംപ്രമൈസ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച്, ക്നാനയക്കാരല്ലാത്തവരെ വിവാഹം കഴിക്കുന്ന ക്നാനയക്കാര്‍ക്ക്, അയാള്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ തുടരാം. ക്നാനയക്കാരല്ലാത്ത അവരുടെ ജീവിതപങ്കാളിയെയോ മക്കളെയോ ക്നാനായ ഇടവകകളുടെയോ മിഷനുകളുടെയോ അംഗങ്ങളായി അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ കോട്ടയം അതിരൂപതയിലെ കീഴ്വഴക്കം അനുസരിച്ച് ക്നാനായക്കാരല്ലാത്തവരുടെയും കൌദാശികമായ ആവശ്യങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നിര്‍വഹിക്കാന്‍ സന്നദ്ധരുമാണ്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാന്‍ നിര്‍വാഹമില്ല.

   ഇതുതന്നെയാണ് അങ്ങ് ഇത്തവണ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അങ്കലാപ്പ് അകറ്റാനും അനാവശ്യവും മൂല്യമില്ലാതതുമായ പ്രവര്‍ത്തികളും സന്ദേശങ്ങളും അവസാനിപ്പിക്കാനും ഇക്കാര്യം ഒന്നുകൂടി സുവ്യക്തമാക്കണം.

   ക്നാനായ ദൈവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച ക്നാനായ കത്തോലിക്കര്‍ക്ക് മാതമുള്ളതാണെന്നു കൂടുതല്‍ വ്യക്തതയോടെ ഈ സര്‍ക്കുലര്‍ മാറ്റി എഴുതി ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ അങ്ങേയ്ക്ക് മാത്രമേ കഴിയൂ. ഏതെങ്കിലും കാരണവശാല്‍ ക്നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് ക്നാനായ മിഷനുകളിലോ പള്ളികളിലോ തുടരണമെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ അംഗത്വം തൊട്ടടുത്ത ക്നാനയേതര സീറോമലബാര്‍ പള്ളികളിലായിരിക്കും. എന്നാല്‍ അവരുടെ എല്ലാ കൌദാശിക ആവശ്യങ്ങളും കുടുംബ ഐഖ്യവും സൌകര്യവും കണക്കിലെടുത്ത് ക്നാനായ മിഷനിലോ പള്ളികളിലോ നടത്തികൊടുക്കാം. ഇവിധമാണ് അങ്ങയുടെ സര്‍ക്കുലര്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. ഇതനുസരിച്ച് മാത്രമായിരിക്കും ഇത് നടപ്പിലാക്കുന്നതും.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.