Pages

Saturday, October 18, 2014

ക്നാനായ എന്ന് ശരിയാം വണ്ണം ഉച്ചരിക്കുവാന്‍ പോലും അറിയാത്ത ഒരു സെക്രട്ടറി ഉണ്ടായത് നമ്മുടെ ഭാഗ്യം. അമേരിക്കന്‍ ക്നാനായ സമൂഹമേ അഭിമാനിക്കുക.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോംസ് കുട്ടന്‍ വക വിശദീകരണ വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങളില്‍ ഒന്നാണ് (അമേരിക്കന്‍ ക്നാ പ്രസിദ്ധീകരിച്ചത് ) താഴെ കൊടുത്തിരിക്കുന്നത്. അതിന്റെ ആദ്യഭാഗം പൂര്‍ണ്ണമായും ഈയുള്ളവന്‍ അംഗീകരിക്കുന്നു.ക്യാനായ എന്ന് മാത്രം ഉച്ചരിക്കുന്ന പാവം അന്തപ്പന്‍. ഇത്രയും പ്രഗത്ഭനായ ഒരു സെക്രട്ടറിയെ കിട്ടിയ ക്നാനായ സമൂഹം ചെയ്ത സുകൃതം ഓര്‍ത്താല്‍ സങ്കടം തോന്നും. ആദ്യ ഭാഗത്തിനു ശേഷം അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഈയുള്ളവന്‍ കൊടുത്ത്ത്ടിരിക്കുന്നു.


From: JAMES JOHN <jvattaparambil@
Date: October 11, 2014 at 7:46:40 AM
To: Americankna <americankna@gmail.com>
Subject: കുറുപ്പിന്റെ  ഉറപ്പ് കിട്ടിയ  KCCNA

                                               കുറുപ്പിന്റെ  ഉറപ്പ് കിട്ടിയ  KCCNA 

                                   KCCNA  പ്രസിഡണ്ട്‌ഉം സെക്രട്ടറിയുമായുള്ള അഭിമുഖസംഭാഷണം You Tubeല്‍ കണ്ടു. ലോകമാസകലം രണ്ടരലക്ഷത്തില്‍പ്പരം ക്നാനായക്കാരുള്ളതില്‍ ആകെ 98 പേര്‍ ഇതുകണ്ടു. കണ്ടിട്ടു മറ്റൊന്നും തോന്നിയില്ല. ലജ്ജ തോന്നി. അച്ഛന്‍ വീട്ടിലുണ്ടോയെന്നു ചോദിക്കുമ്പോള്‍ അമ്മ വരമ്പത്ത് ഇരിപ്പുണ്ട് എന്നു ഉത്തരംപറയുന്ന മൂലക്കാട്ട്പിതാവ് KCCNAക്ക് തന്ന ഉറപ്പ് അസ്സലായി.
                                   ബഹുമാനപ്പെട്ട സെക്രട്ടറി അഭിമുഖത്തിലുടനീളം ക്യാനായ ക്യാനായ എന്നുപറയുന്നു. ക്നാനായ എന്ന് ശരിക്ക്‌ ഉച്ചരിക്കാന്‍ പഠിക്കൂ. അതുപോലെ മൂലക്കാട്ടുപിതാവിന്റെ അധികാരപദവി എന്നല്ല  പറയേണ്ടത്, കോട്ടയം രൂപതയ്ക്ക് പുറത്ത് അധിവസിക്കുന്ന ക്നാനായമക്കളെ ഭരിക്കുവാനുള്ള കോട്ടയം രൂപതാധ്യക്ഷന്റെ അജപാലനാധികാരം (Personal Sacramental Ecclesiastical Jurisdiction ) എന്ന് പറഞ്ഞു പഠിക്കൂ. 

                          മൂലക്കാട്ടുപിതാവ് KCCNA നേതൃത്വത്തിന് തന്നിരിക്കുന്ന ഉറപ്പിന്മേല്‍ താഴെക്കാണുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം എന്ത് ഉത്തരം തരും എന്ന് അദ്ദേഹത്തിനോ KCCNA Executiveനോ ഒന്നു വിശദീകരിക്കാമോ. 

(1)  കുടുംബവിഭജന ഫോര്‍മുല എന്ന മൂലക്കാട്ടുഫോര്‍മുല അദ്ദേഹം പിന്‍വലിക്കുമോ ?.
മൂലക്കാട്ട് പിതാവ് കുടുംബത്തെ വിഭജിക്കണം എന്ന് പറഞ്ഞിട്ടില്ല. ക്നാനായക്കാര്‍ അല്ലാത്തവരെ ഇങ്ങോട്ട് ചേര്‍ക്കില്ല എന്ന് പറഞ്ഞാല്‍, കുടുംബത്തിന്റെ വിഭജനത്തില്‍ ആശങ്കയുള്ളവര്‍ അങ്ങോട്ട്‌ പോയി ചേര്‍ന്ന് കുടുംബത്തെ ഒന്നാഐ പരിരക്ഷിക്കണം എന്നാണ്. കുടുംബം ഒന്നായി നില്‍ക്കാന്‍ അവസരം ഉണ്ട് എന്നിരിക്കെ കടും പിടുത്തം പിടിച്ചു അത് വേണ്ട, കുടുംബം രണ്ടായാലും വേണ്ടില്ല ഇവിടെ തന്നെ നിന്നാല്‍ മതി എന്ന് പറയുന്നവരുടെ സങ്കടം കണ്ടു മുതല കണ്ണീര്‍ നിങ്ങള്‍ പൊഴിക്കുന്നത് ആര്‍ക്കു വേണ്ടി?

(2)  മാറിക്കെട്ടിയ ക്നാനായക്കാരനും, അവന്റെയോ / അവളുടെയോ മക്കളും കുടുംബവും അമേരിക്കയിലെ local സീറോമലബാര്‍ പള്ളിയില്‍ അംഗത്വമെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുമോ, ഈ നിര്‍ദ്ദേശം അങ്ങാടിയത്ത് പിതാവിന് കൊടുക്കുമോ ?.
തീര്‍ച്ചയായും. കുടുമ്പം ഒന്നായിനില നില്‍ക്കണം എന്ന് ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും അത് ചെയ്യണം. അത് മാത്രമേ യുള്ളൂ ഒരു പോംവഴി.

(3)  അമേരിക്കയില്‍ ഇപ്പോള്‍ വാങ്ങിച്ചുവച്ചിരിക്കുന്ന 12 ക്നാനായപ്പള്ളികളുടെ Title Deed (തീറാധാരം)       ഷികാഗോ രൂപതാധ്യക്ഷന്റെ പേരിലാണ്. ഇത് തിരികെ കോട്ടയം രൂപതാധ്യക്ഷന്റെ പേരിലോ അല്ലെങ്കില്‍ അതാതു സ്ഥലത്തെ ക്നാനായ കമ്മ്യൂണിറ്റിയുടെ പേരിലോ എഴുതിത്തരുവാന്‍ അങ്ങാടിയത്ത്പിതാവിനോട് 
 നിര്‍ദ്ദേശിക്കുമോ ?.  
ഇപ്പോള്‍ പറഞ്ഞത് ഭൂലോക മണ്ടത്തരം . ക്നാനായ പള്ളികളില്‍ ഒരെണ്ണം പോലും ചിക്കാഗോ രൂപതാധ്യക്ഷന്റെ പേരില്‍ ഇല്ല. എല്ലാം കമ്മ്യൂണിറ്റിസെന്ററിന്റെ അതെ മാതൃകയില്‍ രൂപീകരിച്ച കോര്‍പ്പരേഷന്‍ വകയാണ്. സഹാപക ജംഗമ വസ്തുക്കളില്‍ ചിക്കാഗോ മെത്രാന് യാതൊരു അവകാശവുമില്ല. ഹൂസ്റ്റണിലെ കേസില്‍ ഈ പ്രശനം പ്രതിപാദിചതാണ്. കൂടാതെ കഴിഞ്ഞ ദിവസം സാന്‍ അന്റോണിയയില്‍ ഒരു പള്ളി വാടകയ്ക്ക് കൊടുത്തു മറ്റൊരു  പള്ളി കൂടി അവര്‍ വാങ്ങിച്ചത് അറിഞ്ഞോ? ചിക്കാഗോ മെത്രാന്റെ പേരില്‍ ആണ് ആ പള്ളി എങ്കില്‍ അങ്ങിനെ ഒരു മാറ്റപ്പരിപാടി അവിടെ നടക്കുമോ? സംശയമുണ്ട്‌ എങ്കില്‍ http://knanayamedia.blogspot.com/2012/01/blog-post_05.html 
എന്ന ക്നാനായ മീഡിയാ ബ്ലോഗില്‍ പോയി സത്യം വായിച്ചു മനസ്സിലാക്കുക.

(4)  അങ്ങാടിയത്ത്പിതാവ് 2012ല്‍ ക്നാനായക്കാര്‍ക്കായി ഇറക്കിയ കല്‍പ്പന 20 ക്നാനായ യൂണിറ്റുകളിലും വായിക്കുകയുണ്ടായി. അതില്‍ വ്യക്തമായിപ്പറഞ്ഞിരിക്കുന്നത് ക്നാനായമിഷന്‍ ക്നാനായക്കാര്‍ക്ക് മാത്രമുള്ളതല്ല, മാറിക്കെട്ടിയ ക്നാനായക്കാര്‍ക്കും അവരുടെ spouseനും മക്കള്‍ക്കും കൂടിയുള്ളതാകുന്നു എന്നാണ്. ഈ കല്‍പ്പന അങ്ങാടിയത്തുപിതാവ് പിന്‍വലിക്കുമോ ?. ഈ കല്‍പ്പന പിന്‍വലിപ്പിക്കാന്‍ മൂലക്കാട്ടുപിതാവ് എന്ത് ശ്രമം നടത്തും ?.
വീണ്ടു മണ്ടത്തരം. അന്നത്തെ സര്‍ക്കുലറില്‍ പറഞ്ഞത് ക്നാനായ സമുദായത്തില്‍ മാരികെടിയവര്‍ക്ക് അവര്‍ നിര്‍ബന്ധം (if they insist) പിടിക്കുകയാണ് എങ്കില്‍ ക്നാനായ ഇടവകയില്‍ തുടരാം എന്നും അവരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും Pastoral care കൊടുക്കണം എന്നുമാണ്. Pastoral Care & Memeberships are entirly different. ഇന്നും നാട്ടില്‍ പല കുടുംബങ്ങളും ക്നാനായ പള്ളികളില്‍ pastoral care സ്വീകരിക്കുന്നുണ്ട്. അവരുടെ അംഗത്വം പാലാ രൂപതയിലും ചങ്ങനനാശ്ശേരി രൂപതയിലുമോക്കെയാണ് എങ്കില്‍ കൂടി. അത് കൊണ്ട് വെറുതെ നുണ പറഞ്ഞുണ്ടാക്കരുത്.

(5)  1911ലെ കോട്ടയം രൂപതാരൂപീകരണം റോമിന് പറ്റിയ തെറ്റാണെന്ന് പറഞ്ഞുനടക്കുന്ന സീറോമലബാര്‍ Hierarchyയോട് മേലില്‍ ഒരിക്കലും അപ്രകാരം പറയരുതെന്ന് മൂലക്കാട്ടുപിതാവ് നിര്‍ദ്ദേശിക്കുമോ ?.
തീര്‍ച്ചയായും. അങ്ങിനെ പറഞ്ഞു ബഹളം ഉണ്ടാക്കിയത് കാരണമാണ് ഇപ്പോള്‍ പുതിയ തീരുമാനങ്ങളും സര്‍ക്കുലരും ഒക്കെ ഇറങ്ങിയിരിക്കുന്നത്.

(6)  ക്നാനായക്കാര്‍ക്കു ലഭിക്കാനുള്ള അര്‍ഹമായ അവകാശങ്ങള്‍ക്കെല്ലാം തടസ്സംനില്‍ക്കുന്നത് അവരുടെ Endogamy കാരണമാണെന്ന് പറഞ്ഞുനടക്കുന്ന സീറോമലബാര്‍ നേതൃത്വത്തോട് മേലില്‍ ഇതാവര്‍ത്തിക്കരുതെന്നു പറയാന്‍ മൂലക്കാട്ടുപിതാവ് ധൈര്യപ്പെടുമോ ?.
മുകളിലെ ഉത്തരം ഒന്ന് കൂടി വായിച്ചാല്‍ ഇതിനുള്ള ഉത്തരം മനസ്സിലാകും.

(7)  1986ലെ Rescript പിന്‍വലിപ്പിക്കാന്‍ KCCNA നേതൃത്വമോ മൂലക്കാട്ടുപിതാവോ എന്ത് നടപടി സ്വീകരിക്കും?
സമാധാനപരമായി സീറോ മലബാര്‍ കര്‍ദ്ടിനാളിനോട് കൂടെ ചേര്‍ന്ന് നിവേദനങ്ങള്‍ അടക്കം ചെയ്യാന്‍ പറ്റുന്നത് എല്ലാം ചെയ്യും. പല പ്രാവശ്യം മൂലക്കാട്ട് പിതാവ് അത് വ്യക്തമായി പറഞ്ഞിട്ടുള്ളതല്ലേ?

(8)  ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്നാനായമക്കളെ ഭരിക്കുവാനുള്ള മൂലക്കാട്ടുപിതാവിന്റെ അജപാലനാധികാരം കേരളത്തിന് വെളിയിലേക്ക് ആഗോളതലത്തില്‍ വ്യാപിപ്പിക്കുവാന്‍ KCCNAയോട് ചേര്‍ന്ന് ശ്രമിക്കും എന്ന് അദ്ദേഹം നിങ്ങള്‍ക്ക് വാക്കുതന്നു. ഇതിന് അദ്ദേഹം എന്ത് ശ്രമംനടത്തുമെന്ന് വ്യക്തമാക്കാമോ ?.
ആദ്യം സീറോ മലബാര്‍ സഭയുടെ അധികാര പരിധി വിപുലീകരിക്കാന്‍ ശ്രമിക്കും. ആ കൂടെ അദ്ദേഹത്തിന്റെ അധികാര പരിധി താനേ വികസിചോളും. അത് വരെയും കെ സി സി എന്‍ എ എന്ന സഘടയില്‍ കൂടി ക്നാനായ ജനങ്ങളുടെ മേല്‍ ഭരിക്കും.

(8)  കേരളത്തിനുപുറത്ത് ക്നാനായമക്കളെ ഭരിക്കാന്‍ അനുവാദമില്ലെന്ന് സ്വയം പറഞ്ഞുനടക്കുന്ന മൂലക്കാട്ടുപിതാവ് ഒരു വെള്ളക്കടലാസ്സില്‍ രണ്ട് വരിയില്‍ എല്ലാം ഞാന്‍ ഇപ്പം ശരിയാക്കിത്തരാം എന്നെഴുതി ഒപ്പിട്ട് KCCNAക്ക് നല്‍കിയ ഈ ഉറപ്പിന് കുറുപ്പിന്റെ ഉറപ്പ് എന്നുപറയും.

ഇതൊരു Agreement  ആണെന്ന് വല്ല ഊളന്മാരോടും ചെന്നുപറയൂ. 
കുറിപ്പിന്റെ ഉറപ്പാണ് എങ്കില്‍ എന്ത് കൊണ്ട് ചുണകുട്ടന്മാരായ നിങ്ങളുടെ നേതാക്കന്മാര്‍ അത് അംഗീകരിച്ചു? കീറി ദൂരെ കളഞ്ഞിട്ടു പോയി സമരം ചെയ്യാന്‍ പറ്റില്ലായിരുന്നോ?

 നിങ്ങള്‍ക്കുകിട്ടിയ കുറുപ്പിന്റെ ഉറപ്പ് നിങ്ങള്‍ പൊതിഞ്ഞു സൂക്ഷിച്ചുവച്ചുകൊള്ളുക.

ജെയിംസ്‌ വട്ടപ്പറമ്പില്‍,
Connecticut, USA.
 അത് കാര്യം. ഇനി അതെ പറ്റൂ. സൂക്ഷിച്ചു വച്ചാല്‍ എപ്പോഴെങ്കിലും ഉപകാരപ്പെടും.

4 comments:

 1. ഒരു ക്‌നാനായ യുവാവ് സമുദായം വിട്ട് വിവാഹം ചെയ്താല്‍ അവരോടു പറയുമത്രേ, മോനെ കുടുംബമായിട്ട് ഒരു പള്ളിയില്‍ അംഗത്വം വേണമെങ്കില്‍ അങ്ങേട്ടുപോകണം. നിനക്ക് മാത്രമേ ഇവിടെ അംഗത്വം ഉള്ളു എന്നു പറയുമ്പോള്‍ അവന്‍ തനിയെ നാണിച്ചു പോകുമത്രെ.ക്‌നാനായ സമുദായത്തില്‍ എങ്ങനെ യും തിരിച്ചുകയറാന്‍ കാവലിരിക്കുന്നവന്‍ ഇതു കേട്ട് പോകുമെന്നാണ് പറയുന്നത്.
  മാറികെട്ടിയവന്റെ കുട്ടിയെ ഏതുപള്ളിയില്‍ മാമ്മോദീസമുക്കും? അപ്പന്റെ ഇടവകയായ ക്‌നാനായ പള്ളിയില്‍ മാമ്മോദീസമുക്കും ഇടവകചേര്‍ക്കത്തില്ല. അമ്മയുടെ പള്ളിയില്‍ കുട്ടിയെ ചേര്‍ക്കണമെങ്കില്‍ അപ്പന്റെയും അമ്മയുടെയും പേര് വെയ്ക്കാതെ അവിടെ റജിസ്റ്ററില്‍ ചേര്‍ക്കുമോ? ഇല്ല. വടക്കുംഭാഗ പള്ളിയുടെ റജിസ്റ്ററില്‍ അപ്പന്‍ അടുത്ത ക്‌നാനായ പള്ളി ഇടവകക്കാരനായ മാത്തുകുട്ടിയും അമ്മ ഈ ഇടവകകാരിയായി അമ്മിണിക്കുട്ടിയുമാണെന്ന് എഴുതുമോ? ഇല്ല. എന്തിന് മൂലക്കാട്ടു പിതാവെ കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിലവിലുള്ളതുപോലെ വിവാഹത്തോടുകൂടെ അവനെ വടക്കുംഭാഗ ഇടവകയില്‍ ചേര്‍ത്താല്‍ ആ കുടുംബം സമാധാനമായി കഴിഞ്ഞു കൊള്ളുകില്ലേ?
  ആവശ്യപ്പെട്ടുവരുന്ന ആര്‍ക്കും കൂദാശകൊടുക്കും എന്നാണ് പറയുന്നത്. മാറി കെട്ടിയ മകന്റെ കൂടെ താമസിക്കുന്ന ക്‌നാനായ മാതാപിതാക്കളുടെ ശവസംസ്‌കകാരം കഴിഞ്ഞുള്ള ചടങ്ങുകള്‍ മകന്റെ വടക്കും ഭാഗവികാരിയാണ് നിര്‍വ്വഹിച്ചുപോരുന്നത്. ചോദിക്കുന്നവര്‍ക്കൊക്കെ കൂദാശക്കൊടുക്കാന്‍ തുടങ്ങിയാല്‍ മറ്റു രൂപതയിലെ വികാരിയുടെ അധികാരപരിധിയില്‍ കൈകടത്തുകകൂടിയാണ് ഇത് പിതാവ് ചെയ്യുന്ന മറ്റോരു തെറ്റാണ്.
  ഈ തുഗ്ലക്ക് പരിഷ്‌ക്കാരം ക്‌നാനായ പള്ളികളില്‍ അസ്വസ്തതയും കലഹവും സൃഷ്ട്ടിക്കാനേ ഇടയാക്കു. പള്ളിക്ക് പുറത്തുനിന്നും യുദ്ധംവെട്ടിയിരുന്ന സമുദായ ശത്രുക്കളെ പള്ളിക്കുള്ളില്‍ കയറി യുദ്ധം ചെയ്യാന്‍ അവസരം കൊടുക്കുകയാണ് ത്രീ മൂർത്തികൾ ചെയ്യുന്നത് . നിരാഹാര സമരത്തിൽ നിന്ന് ക്നാനായകാരെ പിന്തിരിപ്പികുവാൻ എന്നാ ഭാവത്തിൽ ബുദ്ധിപൂർവം നടപ്പകാൻ പോകുന്ന ക്നാനായ സമുദായത്തിലെ പുറത്തക്കലിന്റെ തകര്കുന്ന അകത്താകലിന്റെ ആദ്യത്തെ വിത്ത് പാകി കഴിഞു ... പറ്റിച്ചേ വിണ്ടും പറ്റിച്ചേ മൂഞ്ചികളെയും മാഫിയകളെയും പറ്റിച്ചേ ....

  ഒരു മനസാക്ഷി

  ReplyDelete
 2. Based on the decision of the Supreme Court and many other important findings, the Munsiff Court of Kottayam ruled and after that the Appeal Court agreed that a non-Knanaya woman married to a Knanaya man belongs to Knanaya community and their children also belong to the Knanaya community. Based on these court decisions, the new agreement has no legal validity. It will take a little more time to bring to the attention of the court Kottayam diocese’s disobedience of the court. It was easy to fool old guards sitting at Rome and disobey their Rescripts. It won’t be easy to disobey courts. Justice can be delayed, but not denied forever. It is sad that a Major Archbishop, an Archbishop and a bishop surrendered to the threat of Anthappan type people. Instead of solving the American problem, this agreement will export this problem to Kottayam as well. So, blogger Chetan and all the Knas who are so scared of dilution of your “purity” if your non-endogamous children are included in your church and community, keep celebrating whatever short time you have to enjoy your “purity”. After that you have to learn to sit in the same pew with your other brothers.

  ReplyDelete
 3. അന്തപ്പൻ ഒരു പണിയുമില്ലാതെ കൊച്ചിനെ നോക്കിയിരുന്നവനയിരുന്നു. ഒരു സംഘടനയിലും ഒരു member പോല്ലും ആയിരുന്നില്ല . ഒരു സുപ്രഭാതത്തിൽ secretory ആയി . സഭയോടുള്ള aggression പുള്ളി ശരിക്ക് ച്ചുഷണം ചെയ്തു . മില്ല്യൻ കണക്കിന് പണം കൈമറിയുന്ന കണ്‍വെൻഷൻ നടത്താൻ ഇത്രയം കഴിവുമതിയൊ .Election സമയത്ത് ശരിക്കും ആലോചികേണ്ട കാര്യമാണ് .

  ReplyDelete
  Replies
  1. Meyamma is another national waist who is going to be the President. Bad luck for the American knanaya people

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.