Pages

Tuesday, December 17, 2013

അഭിവന്ദ്യനായ അങ്ങാടിയത്ത് പിതാവിന് ഒരു തുറന്ന കത്ത് : ചെന്നായ്ക്കള്‍ ആട്ടിന്‍തോലിട്ടു അങ്ങാടിയത്ത് പിതാവിനെ പറ്റിക്കാന്‍ നോക്കുന്നു.

രാജികള്‍ ആണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയങ്ങള്‍. ഇതാ കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ നിന്നും വന്നു രണ്ടു രാജി. ഇല്ലി പള്ളിയെ തകര്‍ക്കുവാന്‍ വേണ്ടി അല്ലെങ്കില്‍ മാഫിയാ ചെക്ക് കേസ് വച്ച് ബ്ലാക്ക്മെയില്‍ ചെയ്തപ്പോള്‍ പള്ളി കമ്മറ്റിയിലേക്ക് തിരുകി കയറ്റിയ രണ്ടു മഹാന്മാര്‍ പള്ളി യുടെ കൈക്കാരന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് ഒഴിയുന്ന സുന്ദര നിമിഷം. ഹൂസ്ട്ടന്‍ ക്നാനായ സമൂഹത്തിന് ക്രിസ്തുമസ് സമ്മാനം എന്ന് വേണമെങ്കില്‍ പറയാം. ഇല്ലിയുടെ അടുത്ത് നടത്തി ശീലിച്ച വിളച്ചില്‍ മേലെടത്തിന്റെ അടുത്ത് നടക്കില്ല എന്ന് വന്നപ്പോള്‍ നടത്തിയ നാടകം. അതിനു ശേഷം മുതലകണ്ണീര്‍ ഒഴുക്കികൊണ്ട് എഴുതിയ ഒരു കത്ത് ആണ് താഴെ കൊടുത്തിരിക്കുന്നത്. പള്ളിക്കെതിരെ കേസ് കൊടുത്തു പള്ളിയെയും സമൂഹത്തെയും തകര്‍ക്കാന്‍ നോക്കിയ പരിശ്രമങ്ങള്‍ വിജയിക്കാതെ പോയതിനു ശേഷം സമൂഹത്തെ വീണ്ടും മണ്ടന്മാരാക്കാന്‍ വേണ്ടി നടത്തുന്ന കുടില തന്ത്രങ്ങളുടെ ഭാഗം എന്ന് മാത്രമേ പറയുവാന്‍ കഴിയൂ.
 


താഴെ കൊടുത്തിരിക്കുന്ന കത്ത് വായിക്കുക.


വർഷങ്ങളോളം ടെക്സാസിൽ ആദ്ധ്യാൽമിക സേവനം നടത്തിയ അങ്ങേയ്ക്ക് ഇവിടത്തെ കാലാവസ്ഥയും സംസ്കാരവും നന്നായി അറിവുള്ളതാണല്ലോ . കടൽ കടന്ന് ഇന്നാട്ടിലെ കൊടിയ ചൂടും അതിശൈത്യവും അതിജീവിച്ച് ദൈനംദിന ജീവിതത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്നതിനിടയിലും മാതൃഭാഷയും പഠിച്ച വിശ്വാസപ്രമാണങ്ങളും ഒരിക്കലും കൈവിട്ടില്ല. പിതാമഹന്മ്മാരിൽ നിന്നും തങ്ങൾക്കു ലഭിച്ച ക്രൈസ്തവ വിശ്വാസവും സംസ്കാരപൈതൃകവും വരും തലമുറക്കും ലഭ്യമാകണം എന്ന ആശയത്തിൽ ജീവിതത്തിലെ നാനാതുറകളിൽ പെട്ടവർ ഒത്തുചേർന്ന് കൂട്ടായ്മയുണ്ടാക്കി. തങ്ങളുടെ രക്ഷകനും നാഥനുമായ യേശു ക്രിസ്തുവിന്റെ ദിവ്യബലി മാതൃഭാഷയിൽ പൂർണ ഹൃദയത്തോടെ അർപ്പിക്കാൻ നാട്ടിൽ നിന്നും വൈദികരെ വരുത്തി, മിഷനുകൾ സ്ഥാപിച്ച്, സഭാ , സമുദായ വളര്ച്ചയും സഹോദര്യ സ്നേഹവും ഒരുമയും വളർത്തി , ജന്മനാട്ടിൽ നിന്നും കാതങ്ങൾ അകലെ മറ്റൊരു സ്വർഗരാജ്യം തന്നെ സൃഷ്ടിക്കുവാൻ ദൈവം നമ്മളെയെല്ലാം അനുഗ്രഹിച്ചു.


ടെക്സ്സാസ്സിലെ മറ്റു ഏതൊരു വിഭാഗത്തേയുംപോലെ തന്നെ ഹൂസ്റ്റെൻ ക്നാനായക്കാരും ഈ ആദ്ധ്യാൽമിക സാമൂഹിക പരിവർത്തനങ്ങൾ വർഷങ്ങൾ നീണ്ട തപസ്യയിലൂടെ നേടി എടുത്തു. നോർത്ത് അമേരിക്കയിൽ സീറോ മലബാർ രൂപത സ്ഥാപിതമാകുന്നതിന്നു മുമ്പ് തന്നെ ഹൂസ്റ്റെൻമിഷൻ സ്ഥാപിതമായി. വിശ്വാസ തീഷ്ണതയുള്ള മുന്നൂറ്റിഅമ്പതിൽപരം കുടുംബങ്ങൾ ദൈവപരിപാലനയാൽ ഒരു സ്നേഹ സമൂഹമായി ഇവിടെ വസിച്ചിരുന്നു. വർദ്ധിച്ചു വരുന്ന ആൾബലം കണക്കാക്കി ദീർഘദൃഷ്ടിയോടെ സ്വന്തമായ ഒരു വലിയ പള്ളിയെപറ്റി ജനങ്ങൾ സ്വപ്നം കണ്ടുതുടങ്ങി. അന്നത്തെ വികാരി അച്ഛന്റെ അവസരോചിതമായ ഇടപെടലുകളിലൂടെ ഭാരതീയ മാതൃകയിലുള്ള ഒരു ദേവാലയത്തിന്നായി എല്ലാവരുടെയും സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചു.


അമേരിക്കയിൽ ഒരു പദ്ധതി ആരംഭിക്കുമ്പോൾ ചെറിയ ചെറിയ സാങ്കേതിക തടസങ്ങൾ സാധാരണമാണ് എന്നത് അങ്ങേക്കും അറിവുള്ളതാണല്ലോ. എന്നാൽ തികച്ചും ഒഴിവാക്കാൻ പറ്റുന്ന ഒരു ചെറിയ സാങ്കേതികയുടെ പേരിൽ, ഈ സമൂഹത്തിലെ, ഹൃദയശൂന്യൻ എന്ന് വെളിവാക്കുന്ന ശിരോരോമശൂന്യനായ ജായി വില്ലനും, മനുഷ്യ കുലത്തിന്നു അന്നമാകേണ്ട നെൽകതിരിന്റെ ചാറ് കുടിക്കുന്ന പാരമ്പര്യം മാത്രമുള്ള ചാഴികീടങ്ങളും, പിടലിവെട്ടിയ ഗുണ്ടാകുടുംബവും അടങ്ങുന്ന ഒരു നാൽവർ സംഘം(മുകളില്‍ എഴുതിയ ദൈവ വചനങ്ങളും വിശ്വാസ തീഷനതയും ഒക്കെ എത്രമാത്രം ഉണ്ട് എന്ന് ഈ വരികളില്‍ നിന്നും മനസ്സിലാകും ) മതമേലദ്ധ്യക്ഷൻമാരെയെല്ലാം കുത്സിത ഉപജാപങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചു ഈ സമൂഹത്തിലെ സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിന്റെയും സ്വപ്നമായിരുന്ന " ഒത്തൊരുമയും ഭാരതീയ ശില്പ ചാരുതയും സമന്വയിക്കുന്ന, നാളെയുടെ ആവശ്യങ്ങള്ക്ക് ഉതകുന്ന" ദേവാലയത്തെ തച്ചുടച്ചു സ്വന്തം സ്ഥാപിത താല്പര്യങ്ങൾക്കായി ഭൂരിപക്ഷത്തിന്റെ സമ്മതമില്ലാതെ കേവലം മൂന്നിൽ ഒന്ന് ജനങ്ങൾക്ക് പോലും ഇരിക്കാൻ സൗകര്യമില്ലാത്ത ഒരു പള്ളി യാതൊരു സുതര്യതയുമില്ലാത്ത നടപടികളിലൂടെ ജനതയുടെ തലയിൽ കെട്ടി വെച്ചു ഇവിടത്തെ സമൂഹത്തെ ഒന്നടങ്കം സങ്കടക്കടലിലാക്കി . ഒരു പൊതുയോഗം പോലും വിളിക്കാതെ ജനങ്ങളുടെ ക്രൈസ്തവ വിശ്വാസത്തെ ചൂഷണംചെയ്തു. പള്ളിക്കാര്യങ്ങളുടെ ചുമതലയുള്ള രണ്ടു ട്രസ്റ്റിമാർ, സാമാന്യ ബുദ്ധിക്കനുസരിച്ച് പെരുമാറണമെന്നും, കാര്യങ്ങൾ സുതാര്യമാകണമെന്നും നിർദ്ദേശിച്ചപ്പോൾ അതെല്ലാം കാറ്റിൽ പറത്തി മർക്കടമുഷ്ടിയിൽ പള്ളിവാങ്ങൽ പ്രക്രിയ നടത്തി. ഇവിടത്തെ പ്രശ്നങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുവാൻ പലരും ശ്രമിച്ചെങ്കിലും, കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞു ഒരു നല്ല നിർദ്ദേശം നല്കുവാൻ അങ്ങയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഞങ്ങൾ കണ്ടില്ല എന്നത് വേദനാജനകമായ ഒരു നഗ്നസത്യമാണ്. തന്മൂലം രണ്ടുട്രസ്റ്റിമാരും പള്ളി കൂദാശയ്ക്കു മുമ്പ് തന്നെ രാജിവെച്ചു .


"കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല " എന്ന ആപ്ത വാക്യം ഹൂസ്റ്റെനിൽ പ്രയോഗികമായില്ല . മാസങ്ങളും വര്ഷങ്ങളും കഴിയുന്നതോടൊപ്പം ഇവിടത്തെ പ്രശ്നങ്ങളുടെ തീവ്രതയും വര്ദ്ധിച്ചു. പുതുതായി സേവനത്തിനെത്തിയ വൈദികൻ ഒരുമയുടെയും സ്നേഹത്തിന്റെയും ബാലപാഠങ്ങൾ പോലും പ്രാവർത്തികമാക്കാൻ താല്പര്യപെടുന്നില്ല. നാൾക്കുനാൾ സഹോദരങ്ങൾ തമ്മിൽ അകലുന്ന കാഴ്ച ഷിക്കാഗോയിൽ ഇരിക്കുന്ന അങ്ങ് അറിഞ്ഞിട്ടും വികാരി അച്ഛൻ റോമാ സാമ്രാജം കത്തിയെരിയുമ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെക്കാൾ അധപതിച്ചു, വിഭാഗിയത വളർത്തിയും ജനങ്ങളെ പതിവായി വെല്ലുവിളിച്ചും ശപിച്ചും," പത്തായം പെറട്ടെ, ചക്കിമാർ കുത്തട്ടെ ഞാൻ ഉണ്ട് രസികട്ടെ" എന്നരീതിയിൽ ഇവിടെ എരിതീയിൽ എണ്ണ ഒഴിച്ചു കൊണ്ടിരിക്കുന്നു. ഹൂസ്റ്റെനിൽ എന്തൊക്കെയോ പുകഞ്ഞു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ പിതാവ് ആരുടേയും ഒരു പ്രേരണയും കൂടാതെ മൂന്നങ്ക കമ്മിഷനെ ഇവിടേക്കയച്ചു . കമ്മിഷന്റെ ഉദ്ധേശശുദ്ധിയിൽ ആദ്യം സംശയം തോന്നി എങ്കിലും ഒരു തുറന്ന ചര്ച്ചയ്ക്ക് തയ്യാറായപ്പോൾ രണ്ടു ദിവസം കൊണ്ട് തന്നെ നൂറ്റി ഇരുപതിൽ പരം കുടുംബങ്ങൾ തങ്ങളുടെ വികാരങ്ങളും നൈരാശ്യവും നഷ്ടബോധവും എല്ലാം പങ്കുവെച്ചു. കാര്യങ്ങൾഗ്രഹിച്ച ക്രിസ്റ്റി അച്ഛൻ തുറന്നു പറഞ്ഞതിങ്ങനെ " ഈ സമൂഹത്തിനു പറ്റിയ പള്ളിയല്ല ഇതു, ദ്രുതഗതിയിൽ സുതാര്യതയില്ലാതെ നടത്തിയ പ്രക്രിയകളുടെ പിന്നിൽ എന്തൊക്കെയോ നിഗൂഡതകൾ അനുഭവപ്പെടുന്നു ". കമ്മിഷൻ ഇതെല്ലം അങ്ങയെ ധരിപ്പിച്ചുണ്ടാവും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .


ഹൂസ്റ്റെൻ സെന്റ് മേരിസ് ക്നാനായ പള്ളിയിൽ നടക്കുന്ന നിഗൂഡ പ്രവര്ത്തന ങ്ങളും കെടു കാര്യസ്ഥതയും ദീർഘവീക്ഷണമോ ക്രിസ്തീതയോ ഒന്നുമില്ലാത്ത ദൈനംദിന പ്രവര്ത്തനങ്ങളിൽ മനസ്സു മടുത്ത ചെറുപ്പക്കാരായ രണ്ടു ട്രസ്റ്റിമാർ ,ഡിസംബർ ഒന്നാം തിയതി നടന്ന പൊതുയോഗത്തിൽ രാജി പ്രഖ്യാപിക്കുകയും അങ്ങേയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയം ചെയ്തല്ലോ.


{രാജി വെച്ച ട്രസ്റ്റിമാർക്ക് എതിരെയുള്ള അപവാദ പ്രചാരണങ്ങൾ അടുത്ത ഞായറാഴിച്ച കേൾക്കാം. ദിവ്യബലിക്കു ഇവർ വരുത്തുന്ന മൂല്യച്ചുതിക്ക് ദൈവം തന്നെ ഇവരോട് പൊറുക്കട്ടെ}.

പ്രിയ പിതാവേ, കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ അനുഭവിക്കുന്ന യാതനകൾ അങ്ങോന്നു മന്സസ്സിൽ ആക്കാൻ ശ്രമിക്കണം .ഞങ്ങളുടെ സങ്കടക്കടലിന്റെ വേലിയേറ്റത്തിൽ ദൈവനാഥനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു . പണ്ട് ഈജിപ്തിൽ ഫറവോയുടെ അടിമത്വത്തിൽ നിന്നിറങ്ങിയ ഇസ്രയേൽ ജനം മുന്നിൽ ചെങ്കടലും പിന്നിൽ ഫറവോയുടെ ദുഷ്ടസൈന്യവും എത്തിയപ്പോൾ ചെങ്കടൽ രണ്ടായി പിളര്ന്നു ദൈവ മക്കൾക്ക് വഴിയോരുക്കിയ ദൈവം , തന്റെ പ്രതിപുരുഷനും ഞങളുടെ ആദ്ധ്യാൽമിക പിതാവുമായ അങ്ങിലൂടെ ഒരു നല്ല പാത ഒരുക്കും എന്ന് വിശ്വസിക്കുന്നു .

പ്രാർത്ഥന യുടെ ശക്തി ( ലൂക്കാ 11, മത്തായി 7 ) ൽ എഴുതപ്പെട്ടിരുക്കുന്നു

" മുട്ടുവിൻ തുറക്കപെടും, ചോദിപ്പിൻ തരപ്പെടും മകൻ അപ്പം ചോദിച്ചാൽ കല്ല് കൊടുകുന്നവർ ആരെങ്കിലും നിങ്ങളിൽ ഉണ്ടോ ?, മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ ? മക്കൾക് നല്ല വസ്തുക്കൾ കൊടുക്കണം എന്ന് നിങ്ങൾ അറിയുമെങ്കിൽ നിങ്ങളുടെ സ്വര്ഗസ്തനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നല്കും "


ഡിസംമ്പറിന്റെ മടിത്തട്ടിൽ അപ്പൂപ്പൻ താടി പോലെ പെയ്തിറങ്ങുന്ന തൂവെള്ള മഞ്ഞിന്റെ അകമ്പടിയിൽ ഒരു ക്രിസ്തുമസ്സ് രാവ് കൂടി വന്നെത്തുകയായി . ഉണ്ണീശോയുടെ തിരുപ്പിറവി മാനവ ജനതയ്ക്ക് പുത്തൻ പ്രതീക്ഷയുടെ പുതുവത്സരം നല്കുന്ന ഈ അവസരത്തിൽ , ഞങ്ങളുടെ സങ്കടങ്ങൾക്ക് അറുതി വരുത്തുന്ന നല്ലൊരു ക്രിസ്തുമസ് സമ്മാനം ദൈവം അങ്ങിലൂടെ ഞങ്ങള്ക്ക് തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . പണ്ടെന്നോ കേട്ട കവി വാക്യം ഇവിടെ ഓർത്തു കൊള്ളട്ടെ .


"ഉറക്കം മതി ചങ്ങാതി ഉദ്ധ്വാനം ചെയിതിടുവിൻ

എഴുന്നേറ്റിട്ടു വേണ്ടേ നാം എങ്ങോടെങ്കിലും സഞ്ചരിക്കുവാൻ"

അഭിവന്ദ്യനായ പിതാവേ അങ്ങിനിയും ഉറക്കം നടിച്ചിരുന്നാൽ , ക്നാനായ പാരംമ്പര്യവും ക്രൈസ്തവ വിശ്വാസവും സമന്വയപ്പിച്ചു സന്തോഷകരമായ ജീവിതം കരുപ്പിടിപ്പിക്കുവാൻ ഞങ്ങള്ക്ക് മറ്റുവഴികൾ തേടേണ്ടി വരും . ലോക ചരിത്രത്തിൽ നവോദ്ധാന വിപ്ലവങ്ങളെ ഒരിക്കലും നാല് ചുമരുകൽകുള്ളിൽ തളയ്ക്കപ്പെട്ടിട്ടില്ല , ഹൂസ്റ്റെൻ പുതിയ ഒരു ജ്വാല തുടങിയാൽ അതൊരു പക്ഷെ മറ്റു പല നഗര്ങ്ങളിലെയ്ക്കും വ്യാപിക്കാം.

കടുക്മണിയോളം വിശ്വാസം ഉണ്ടായാൽ എന്തും സാധിക്കാം എന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ ഞങ്ങൾ അങ്ങിൽ ഒരു മലയോളം വിശ്വാസം അർപ്പിക്കുന്നു . അങ്ങയോടൊപ്പം ഒരു നല്ല ക്രിസ്തുമസ്സിനായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു

എന്ന് സ്വന്തം ഹൂസ്റ്റെൻ ക്നാനായ മക്കൾ





22 comments:

  1. ഹെന്നസിയിലൂടെ വിപ്ലവം സ്രിഷ്ടീക്കുന്ന നേതാക്കന്മാര്‍ . സ്താന മോഹികള്‍ മദ്യ കുപ്പിയുമായി നേതാക്കന്മാരുടെ കാലു നക്കുന്നു. അതു നക്കി കുടിക്കുന്നവര്‍ ഏതു പോക്രിത്തരവും വെളുപ്പിച്ചു കൊടുക്കും . കോടികളുടെ കണ്‍ വന്ഷനില്‍ കയിട്ടു വാരിയാലും , പൊതു ഖജനാവു കൊള്ളയടിച്ചാലും , പാവപ്പെട്ട് പെണ്കൂട്ടികളുടെ വിവാഹ ഫണ്ടില്‍ കൈയിട്ടു വാരിയാലും ഓക്കെ. നമ്മുക്കും കിട്ടണം വീതം . സമുദായത്തെ സേവിക്കാന്‍ ഇറങ്ങിയവരുടെ "സേവ" ക്കായി പണം നല്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാര്‍ .പണം കൊടുത്തില്ലേല്‍ സമുദായ ദ്രോഹികളായി മുദ്ര കുത്തും .കാരണം അവര്‍ മദ്യപിക്കുന്നതു അവറ്ക്കു വേണ്ടിയല്ല. എണ്ടോഗമി നിലനിറ്ത്താന്‍ വേണ്ടിയാണു . മുപ്പതു കൊല്ല മായി നിങ്ങളുടെ എണ്ടോഗമിക്കു വേണ്ടി മദ്യപിക്കുന്ന, സ്വന്തം വീട്ടിലെ എണ്ടോഗമി നഷ്ടപെട്ടിട്ടും നിങ്ങള്ക്കു വേണ്ടി മത്രം മദ്യപിച്ചു ജീവിക്കുന്ന ഇവര്ക്കു സ്തുതി ആയിരിക്കട്ടെ

    ReplyDelete
    Replies
    1. ഇത് എഴുതിയത് ആരാന്നു അറിയാവോ, നമ്മുടെ സമുഹറ്റിലെ വിർതികെട്ടവൻ എന്നറിയാപെടുന്ന കാട്ടുമാക്കാൻ സാബു ഇല്ലേ അവനാണ്പോലും. അവനാന്നു ഹൗസ്റ്റൊന്റെ ശാപം. അവന്റെ പെഞ്ഞല്ല് അവളുടെ കെട്ടിയവനെ കൊന്നെച്ചും കെട്ടിയവന്റെ അനിയന്റെ കൂടെ യാന്നു താമസിക്കുന്നെ

      Delete
    2. Kattumaakkan sabu didnt pay a penny to the hkcs or to the church. And now he is working against the church. What a public nuisance

      Delete
  2. Houston Soln

    YOU NEED ONE MORE CHURCH
    SAME LIKE CHICAGO
    U HAVE PROPERTY THERE
    BUILD A NEW CHURCH
    TAKE THIS IS CHALENGE !!!!!

    ReplyDelete
    Replies
    1. DIVIDE AND RULE RIGHT??????

      Delete
    2. പണി നടക്കട്ടെ. പണിക്കനെ വിളിക്കാൻ ആളെ വിടൂ. വല്ല പണിയും നടന്നാലല്ലേ വല്ലതും തടയൂ. മദ്യ പാനികല്ൾക്ക് ഒരു കുപ്പി പൊട്ടിച്ചു മിനി ഹാളിന്റെ നിലത്തു ഒഴിച്ചു കൊടുക്കൂ. നക്കി കുടിക്കട്ടെ. പിന്നെ ഒന്നും മിണ്ടില്ല. നമ്മുടെ കൂടെ കൂടുന്നവരെ നമുക്ക് പിഴിഞ്ഞെടുക്കാം. അവസ്സാനത്തെ തുള്ളി വരെ ഊറ്റി എടുക്കാം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. പിന്നെ എല്ലാം ഓക്കേ. ഈ പള്ളിയും ഓക്കേ. ആ പള്ളിയും ഓക്കേ. എല്ലാം ഓക്കേ പിതാവേ. ഇത് ഞങ്ങളുടെ അവകാശമാണ് പിതാവേ. ഇതു ശീലമായിപ്പോയി പിതാവേ. ഒന്നും പനിയാനില്ലാഞ്ഞിട്ടു ഞങ്ങൾ ജിം പണിയുന്നത് കണ്ടില്ലേ? എന്തേലും പണിയാതെ ഞങ്ങള്ക്ക് ജീവിക്കാൻ പറ്റില്ല പിതാവേ. ഒരു ജോലിക്ക് പോയി പത്തോ ഇരുപതഞ്ഞോ മണിക്കൂറിനു കിട്ടിയാൻ അതുകൊണ്ട് ഞങ്ങൾ എങ്ങനെ ജീവിക്കും പിതാവേ? ഞങ്ങളുടെ സ്റ്റാറ്റസ് എങ്ങനെ മെയിന്റൈൻ ചെയ്യും പിതാവേ? പിതാവ് തന്നെ മറുപടി പറ. ജനം കഴുതയാ. കണക്കാക്കണ്ട. ഒരു ഹെനസ്സി നിലത്ത്തോഴിച്ച്ചാൽ തീരാൻ ഒള്ലാതെ ഒള്ളൂ.

      Delete
    3. ഞങ്ങൾ നേർസുമാർ ഓവർ ടൈം ചെയ്യാനും അനുഭവിക്കുന്നത് കണ്ട എക്സ്റെക്കാരും ലബുകാരും രേസ്പിടോരിക്കാരും ഐടിഐക്കാരും മറ്റു കമ്മീഷന്കാരും. കൊള്ളാം. എന്റെ അതിയാന്റെ ഈ മുടിഞ്ഞ കുടി ഒന്ന് നിന്നിരുന്നു എങ്കിൽ ഞാൻ രക്ഷ പെട്ടേനെ. ഇങ്ങനെ പണിതു ചാകണ്ടായിരുന്നു.

      Delete
    4. തോമസ്സുകുട്ടീ വിട്ടു പൊക്കോ ഫുകുവയിലേക്ക്. ഇതിൽ വലിയ ചതിയുണ്ട് മോനെ.

      Delete
    5. ചേച്ചീ ഭര്ത്താവിന്റെ കുടി മാറാൻ യൂദാ ശ്ലീഹായുടെ നൊവേന ചൊല്ലുക. (സൂക്ഷിക്കുക,കള്ളു കുടി മാറാൻ മാത്രം ഇതു ചൊല്ലുക. അല്ലെങ്കിൽ പിന്നെ ഒന്നും തന്നെ കുടിക്കില്ല, വേണമെന്ന് വെച്ചാലും)

      St Jude's Novena in Malayalam

      മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
      (ദിവസം ഒന്പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)

      Delete
  3. guys... you got two options.. avoid Kanaya church and not to go there. I know majority of american Knanaya people are going to church only for socilaization. You could start a socialization programs there in the community center. But no one will show up if you can not publish photos...because ameican knanaya people have no philosophy but photos and name... second start a new a church just like chicago... pour hennassy and build churches...

    ReplyDelete
  4. Visit brand new knanaya blog at UniversalKnanaya.blogspot.com. Do post there.

    ReplyDelete
  5. "ഞങ്ങളുടെ സങ്കടക്കടലിന്റെ വേലിയേറ്റത്തിൽ" . ഹാ എന്തൊരു മലയാള സാഹിത്യം? ഓണത്തിനു ക്നയകയെപടറ്റി ഓര്ത്ത് കരഞ്ഞു കരഞ്ഞു ആ കുടുംബത്തിന്റെ കണ്ണുനീർ ഇന്നൊരു വലിയ കടലായി തീര്ന്നിരിക്കുന്നു. ഇവരെ ഏതെങ്കിലും മനോരോഗ വിദഗ്തനെ കാണിച്ചില്ല എങ്കിൽ അവരുടെ കാര്യം കൈവിട്ടു പോകും. മരണക്കിടക്കയിൽ വെച്ചും പറയും എന്നാലും പള്ളി മേടിക്കുന്നതിനു മുൻപ് ഇല്ലി ഒരു ജെനറൽ ബോഡി വെച്ചില്ലല്ലോ എന്ന്. ആ ജെനറൽ ബോഡിയുടെ അജെണ്ടാ എന്തായിരുന്നോ ആവോ. പാര തന്നെ മഹാ പാര.

    ReplyDelete
    Replies
    1. Wait till the palli gets paid off. Ee naarikalolkay uduthorungi veendum palliyil varum. Enthinu, ippol thanne palliyil vannu annual dues kodukkathe ella sundayum 2um 3um kaappi edukkunna, palli virodhikalaaya TKyum, commission brothersum pinne kure chilarum. Ivare okkay enthu cheithaalum kuranju povilla

      Delete
  6. ഇന്നലെ വരെ മുത്തുവിന്റെ കുശിനിക്കാരനായിരുന്ന കാലു നക്കിയെ ഇന്നത്തെ ക്നായി തൊമ്മനായി വാഴിക്കാന്‍ ചിലവായതു 48 കുപ്പി ഹെന്നസ്സി. ഏകദേശം 2400 ഡോളര്‍ .കുടിപ്പിച്ചു കിടത്തിയ ഹെന്നസ്സിയുടെ ലഹരിയില്‍ അയാള്‍ കാനായില്‍ നിന്നെറിഞ്ഞ കല്ലു സ്നേഹത്തിന്റെ പരിമള പുഷ്പമായി മാറി. അങ്ങനെ കാലു നക്കി ഇന്നത്തെ നേതാവായി. ഇന്നലെ വരെ മുത്തുവിന്റെ കൈക്കാര്നായ ഏലക്ക പ്രാന്ചി നാളത്തെ പ്രസീഡന്റ് ആകാന്‍ ഇതുവരെ ചിലവായതു 8000 ഡോളര്‍ . 2400 ഡോളര്‍ ചിലവായ കാലുനക്കി ആറു മാസം കൊണ്ടു 49000 ഡോളര്‍ വാനിഷ് ചെയ്തെങ്കില്, 8000 ഡോളര്‍ ചില്വാക്കിയ എലയ്ക്ക പ്രാന്ചിക്കു, അതു മുതലാക്കാന്‍ കമ്മ്യൂണിറ്റി സെന്റര്‍ തന്നെ വാനിഷ് ആക്കേണ്ടി വരുമോ കര്ത്താവേ

    ReplyDelete
    Replies
    1. ഇതെല്ലാം ഹെനെസി നക്കികുടിച്ചവരുടെ പെണ്ണുങ്ങള തന്നെ പണിതു കൊടുക്കണം. ഇവനൊക്കെ ഒസ്സിലാണോ കുടിച്ചത്????????????? പറയു പറയു സര്ക്കാരെ.

      Delete
  7. Mialu tomy and tottapuram go back

    ny

    ReplyDelete
  8. That letter was written by kanian sabu from houston

    ReplyDelete
    Replies
    1. malayala pandithanmar koodi irunnu ezutiyataanu.

      Delete
  9. " ഒത്തൊരുമയും ഭാരതീയ ശില്പ ചാരുതയും സമന്വയിക്കുന്ന, നാളെയുടെ ആവശ്യങ്ങള്ക്ക് ഉതകുന്ന" ദേവാലയത്തെ തച്ചുടച്ചു?

    Why in a western model church you guys can't see a Malayalam mass? You are a pundit in language but no sense in what you are saying. Forget and go forward man.

    ReplyDelete
  10. "കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന ആപ്ത വാക്യം ഹൂസ്റ്റെനിൽ പ്രയോഗികമായില്ല . മാസങ്ങളും വര്ഷങ്ങളും കഴിയുന്നതോടൊപ്പം ഇവിടത്തെ പ്രശ്നങ്ങളുടെ തീവ്രതയും വര്ദ്ധിച്ചു."

    എന്ത് പ്രശ്നം? ഈ കൊതാണ്ട രാമന്മാരെക്കൊണ്ടുള്ള പ്രശ്നമല്ലാതെ. രണ്ടര വര്ഷം കഴിഞ്ഞുട്ടും കരഞ്ഞു കൊണ്ടിരിക്കുന്നു. ഓന്റെ ഒക്കെ മാതാപിതാക്കൾ മരിച്ചപ്പം ഇത്ര ദുഃഖം കണ്ടിട്ടില്ല. ഇത് എന്തര് നഷ്ടം? ആര്ക്ക് എന്താ നഷ്ടപ്പെട്ടത്?

    ReplyDelete
  11. Dear Blogger Chetta, are you living in this world? Look around. see what is happening in Vatican. Here is a CNN News item-

    The late House Speaker Tip O'Neill once said, "All politics is local." Certainly there is some truth to this in the Roman Catholic Church.
    Most practicing Catholics experience the church through the parish they attend, and its sacramental life through the priests who minister there.
    Francis has reconstituted the Congregation for Bishops beyond the replacement of two American prelates. All of his new appointments to the congregation, we may be sure, accord with his perspective: Compassion and solidarity are at the forefront. He prioritizes the hopes and the anguish of the people he seeks to serve rather than abstract right teaching.
    Consistent with Francis' own witness to date and his efforts so far to renew the Curia (the Vatican bureaucracy), this appointment of carefully selected men to the Congregation for Bishops, men who share his priorities, may well be the most powerful tool available to him to effect far-reaching and sustained change -- in every parish throughout the entire world.
    In his book "Pope Francis: Why He Leads the Way He Leads," Chris Lowney begins each chapter with a quotation from Francis.
    .
    Introducing "The New Leader" chapter: "Today's world stands in great need of witnesses, not so much of teachers but rather of witnesses. It's not so much about speaking, but speaking with our whole lives." Perhaps this is why Francis shared his birthday breakfast Tuesday with four homeless men.

    For Chapter 4, "Washing Feet: Authentic Power Is Service": "This is a symbol, it is a sign. ... Washing feet means, 'I am at your service.' As a priest and as a bishop I must be at your service." Was it not at an Italian prison that Francis washed feet last Holy Thursday, including the feet of Muslim girls?

    A third and telling quotation is taken from Francis' address to Brazilian bishops in July: "(U)nless we train ministers capable of warming people's hearts, of walking with them in the night, of dialoguing with their hopes and disappointments, of mending their brokenness, what hope can we have for our present and future journey?" No doubt Francis wants to guarantee that those who are appointed bishops are in accord with this perspective.

    Francis, as he has presented himself, is neither conservative nor liberal. He is not about ideology but about the Gospel. Matthew 25 comes readily to mind: Feed the hungry, give drink to the thirsty, welcome the stranger, cloth the naked, care for the sick, visit those in prison -- as do the admonitions in Matthew 7:1: "Judge not, that you may not be judged," and 1 Colossians 3:13: "As the Lord has forgiven you, so you must also do."

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.