Pages

Tuesday, December 03, 2013

എന്നു സ്വന്തം മ്യാലൂ.കഴിഞ്ഞ ആഴ്ച നമ്മുടെ സ്വന്തം പ്രാഞ്ചി പ്രസിഡണ്ട്‌ മ്യാലൂ അയച്ചഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. കണ്‍വെന്‍ഷന്‍ പ്രതിസന്ധിയില്‍ ആയപ്പോള്‍ പിടിച്ചു നില്‍ക്കുവാന്‍ അല്ലെങ്കില്‍ ഒരു കുഴപ്പവും ഇല്ല എന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടി നടത്തിയ ഒരു നാടകം. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നാളിതു വരെ മ്യാലുവിന്റെ എല്ലാഅറിയിപ്പും പൊതുജന സമക്ഷം അറിയിച്ചിരുന്ന സെക്രട്ടറി ആയ അന്തപ്പന്‍ അല്ല ഈഈമെയില്‍ അയച്ചിരിക്കുന്നത് .സെക്രട്ടറിയുമായി ഒരുപ്രശനവും ഇല്ല എന്ന് ആണയിടുന്ന പ്രാഞ്ചി ഇതിനു ഉത്തരം പറയണം.
From: "Thomas <
Thomas@


Date: Mon, 25 Nov 2013


To:americankna@gmail.comസ്നേഹം നിറഞ്ഞ സമുദായാംഗങ്ങളെ,
പ്രസിഡണ്ട് എന്ന നിലയിൽ പ്രീയം ഉള്ള സഹ പ്രവർത്തകരോട് പ്രധാനപ്പെട്ട ഏതാനും കാര്യങ്ങൾ എഴുതി അറിയിക്കുകയാണ്.
അടുത്ത നാളിൽ കെ സി സി എൻ എ എക്സിക്യൂടീവ് കമ്മറ്റി അംഗം ഇമെയിൽ വഴി അയച്ച കത്ത് വടക്കേ അമേരിക്കയിലെ ക്നാനായ സമുദായാംഗങ്ങളുടെ ഇടയിൽ ചെറിയ ചിന്താ കുഴപ്പംഉണ്ടാക്കിയതിന്റെ വെളിച്ചത്തിൽ അടിയന്തിരമായി എല്ലാ യൂനിട്ടുകളിലെയും പ്രസിടന്റുമാ രേയും സെക്രടരിമാരേയും വിളിച്ചു കൂട്ടി ഒരു ടെലികോണ്ഫരന്സിലൂടെ യോഗം ചേർന്ന് ചില വസ്തുതകൾബോധ്യപ്പെടുത്തുക ഉണ്ടായി. ഇത് സംബന്ധിച്ച ഒരു വിശദീകരണം ഈ കത്തിലൂടെ എല്ലാ അംഗങ്ങളുടെയും അറിവിലേക്ക് തരുവാനായി ആഗ്രഹിക്കുകയാണ്.
നവംബർ മാസം രണ്ടാം തിയതി നിശ്ചയിക്കപ്പെട്ടതനുസരിച്ചു നാഷണൽ കൌണ്‍സിൽ മയാമിയിൽ നിന്നും യാത്ര ആരംഭിച്ച നോർവീജിയൻ അമേരിക്കൻ കപ്പലിൽ വെച്ച് നടത്തുകയും, ഭരണ ഘടനാപ്രകാരംനിർദേശിക്കപ്പെട്ടിരിക്കുന്ന കോറം ഇല്ലാകയാൽ തീരുമാനങ്ങളൊന്നും എടുക്കാതെ പിരിയുകയും ചെയ്തു.
  ( കെ സി സി എന്‍ എ നടത്തിയ പ്രമാദമായ ക്രൂസില്‍ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ പോലും സംബന്ധിചില്ലന്നോ? എന്താണിത് ശിവ് ശിവ )


പ്രസ്തുത മീറ്റിങ്ങിൽ പെടുത്തിയിരുന്ന അടിയന്തിര സ്വഭാവമുള്ള Kick off special Discounted rate $1099 പിന്നീട് എക്സിക്യൂടീവ് കമ്മറ്റി കൂടി എല്ലാ അംഗങ്ങൾക്കും പ്രയോജനമാകതക്ക വിധം അത് 2014 ജനുവരി 15 വരെനീട്ടുകയുണ്ടായി, ഉടനെ ഒരു അടിയന്തിര നാഷണൽ കൌണ്‍സിൽ കൂടേണ്ട ആവശ്യം ഇല്ലാതിരിക്കെ പ്രസ്തുത എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വെച്ച് ഏതാനും അംഗങ്ങളുടെ നിര്ദേശം മാനിച്ച് ഡിസംബര് മാസം 14-)o തിയതി ചിക്കാഗോയിൽ വെച്ച് യോഗം ചേരുവാൻ ഒരു തീരുമാനം ഉണ്ടായി.


എന്നാൽ പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ എനിക്ക് ഉണ്ടായ അസൗ കര്യത്തെ തുടർന്ന് വൈസ് പ്രസിടന്റുമായി ബന്ധപ്പെട്ടു അദ്ധേഹത്തിന്റെ സൗകര്യം ആരാഞ്ഞെങ്കിലും അദ്ധേഹത്തിന്റെ ഭാഗത്ത്‌നിന്നും അനുകൂലമായ മറുപടി കിട്ടാതിരുന്ന സാഹചര്യത്തിൽ, പ്രസിഡന്റും, വൈസ് പ്രസിഡന്റും മാത്രം മീറ്റിങ്ങിൽ അധ്യക്ഷം വഹിക്കുക എന്നുള്ള ഭരണ ഘടനാ നിർദ്ദേശം നില നിൽക്കുന്നതിനാൽ പിന്നീട് ഒരുദിവസത്തേക്ക് മറ്റൊരു കമ്മറ്റി കൂടി നാഷണൽ കൌണ്‍സിൽ സംബന്ധിച്ച തീരുമാനം അറിയിക്കാം എന്ന് എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കുയുണ്ടായി. ഉത്തരവാദിത്വ പ്പെട്ട മറ്റു ചില അടിയന്തിര സ്വഭാവമുള്ളകാര്യങ്ങളിൽ വ്യാപ്രതനാകേണ്ടി വന്നത് കൊണ്ട് ആ ദിവസങ്ങളിൽ മറ്റൊരു എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു കൂട്ടുവാൻ കഴിഞ്ഞതുമില്ല.  ( നാഷണല്‍ കൌണ്‍സില്‍ കൂടാന്‍ സമയമില്ല. എന്നാല്‍ ഈ പ്രശനം ചര്‍ച്ച ചെയ്യുവാന്‍ ഒരു എക്സിക്യൂട്ടീവ് കമ്മറ്റി ചെരുമാന്‍ പോലും സാധിക്കുന്നില്ല. എന്ത് പറ്റി? സെക്രട്ടറി ഇടഞ്ഞോ? )

ആദ്യം പരാമർശിച്ച എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഇതിനു മുൻപ് നടന്ന രണ്ടു നാഷണൽ കൌണ്‍സിൽ യോഗത്തിലും മതിയായ കാരണം കാണിക്കാതെ പങ്കെടുക്കാതിരുന്ന വ്യക്തിയാണ്.അദ്ദേഹം ആണ്എമർജൻസി യോഗം വിളിച്ചു കൂട്ടാൻ പ്രേരിപ്പിക്കുന്നത്.ഇത് മറ്റ് അംഗങ്ങളുടെ മേൽ അധികാരം അടിച്ചേ ൽപ്പിക്കലും അവഹേളനവുമായി കാണുകയാണ്, പ്രത്യേകിച്ച് എല്ലാ അംഗ സംഘടനകളിലും തന്നെക്രിസ്തുമസ് പുതു വത്സര ഒരുക്കങ്ങൾ നടന്നു വരുന്ന ഈ അവസരത്തിൽ. (എന്നാ പിന്നെ ആ എക്സിക്യൂട്ടീവ് അംഗത്തെ അങ്ങ് പിരിച്ചു വിടരുതോ? തീരുമാനിച്ച നാഷണല്‍ കൌണ്‍സില്‍ മീറ്റിങ്ങില്‍ നിങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അസൌകര്യം ഉള്ളത് കൊണ്ട് നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗ് തന്നെ മാറ്റി വച്ച നിങ്ങള്‍ക്ക് മറ്റു അംഗങ്ങളുടെ കാര്യത്തെ പറ്റി പറയുവാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്?)

അടുത്തത് ബഹുമാനപ്പെട്ട സെക്രട്ടറിയുടെ ക്രത്യനിര്വ്വഹണത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ആരോപണം ആണ്.അത് അടിസ്ഥാന രഹിതവും അദ്ധേഹത്തെ പരസ്യമായി അധിക്ഷേപിക്കുന്നതിന് തുല്യവുംസംഘടനയുടെ കെട്ടുറപ്പിനെ ചോദ്യം ചെയുന്നതുമാണ്.ആ ആരോപണങ്ങളെ ഞാൻ അതേ പടി തന്നെ തള്ളി കളയുന്നു.നാളിതു വരെയുള്ള ഒരു ചര്ച്ചകളിലും അങ്ങിനെ ഒരു വിഷയം ഒരു തലത്തിലും ഉയര്ന്നുവന്നിട്ടില്ല എന്ന് കൂടി നിങ്ങളെ അറിയിക്കുന്നു.അടിസ്ഥാനം ഇല്ലാത്ത ഇത്തരം ആരോപണങ്ങൾ കമ്മറ്റിയിൽ വിള്ളലുകൾ ഉണ്ടാക്കാൻ ഉള്ള ബോധപൂർവം ആയ ശ്രമങ്ങൾ ആണോ എന്ന് ഞാൻ ആശങ്കപ്പെടുകയാണ്.കെ സി സി എൻ എ പോലുള്ള ശക്തമായ സംഘടനകളിൽ പ്രസിടന്റിറെയും ജനറൽ സെക്രട്ടറിയുടെയും യോജിച്ചുള്ള കൂട്ടായ പ്രവര്ത്തനം എത്രയോ പ്രാധാന്യം അര്ഹിക്കുന്നു.വിത്യസ്തമായസാഹചര്യങ്ങളിൽകൂടെ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നു, ഈ സംഘടനയുടെ കെട്ടുറപ്പുള്ള നില നില്പ്നു വേണ്ടി കരുതലോടെ ഒരുമിച്ചു പ്രവര്തിക്കുവാൻ ഞങ്ങൾ രണ്ടു പേരും പ്രത്യേകം ശ്രദ്ധിക്കാ ക്കാറുമുണ്ട്,അത് അനിവാര്യമായി ഞങ്ങൾ കരുതുയും ചെയുന്നു. (എന്നിട്ട് എന്തെ ഈ ഈമെയില്‍ ഔദ്യോഗികമായി നമ്മുടെ അന്തപ്പന്‍ സമുദായാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കാത്തത്? അത് മാത്രം മതിയല്ലോ നിങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയുവാന്‍ )

മേൽ പറഞ്ഞ കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഒരു അടിയന്തിര നാഷണൽ കൌണ്‍സിൽ കൂടേണ്ട ആവശ്യം ഇപ്പോൾ നില നില്ക്കുന്നില്ല എന്ന് മാത്രമല്ല അനൈക്യത്തോടെ ഉള്ള വാർത്തകൾ പുറത്തുള്ളശത്രുക്കൾക്ക് നാം അടിക്കാനുള്ള വടി കൊടുക്കുന്നതിനു തുല്യവുമാണ് .വിതസ്തമായ അഭിപ്രായങ്ങൾ കമ്മറ്റികളിലും പൊതു യോഗത്തിലും കൊണ്ട് വരുമ്പോൾ മാത്രം ആണ് ഫലപ്രദമായ ചര്ച്ചക്കു അത്ഇടയാകുക എന്ന് ഞാൻ ഓര്മിപ്പിച്ചു കൊള്ളട്ടെ. നമ്മടെ അതിരൂപതയിൽ 2000 ത്തിൽ നടന്ന ആദ്യ എപ്പാർക്കിയാൽ അസംബ്ലിയിൽ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ സമാപന പ്രസംഗത്തിലെ ഒരു ഭാഗം ഇവടെഉദ്ധരിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു.

"ലോക സംസ്കാരങ്ങളിൽ മുഖ്യമായത് ഈജിപ്ഷ്യൻ സംസ്കാരവും, ഗ്രീക്ക് സംസ്കാരവും, റോമൻ സംസ്കാരവും ആണ്.പ്രസിദ്ധനായ ബ്രട്ടീഷ് ചരിത്രകാരാൻ അർനോൾഡ് ടോയ്ൻബ് ഒരിക്കൽ പറഞ്ഞു; ഈസംസ്കാരങ്ങൾ എല്ലാം നശിച്ചു പോയത് പുറമേ നിന്നുള്ള ആക്രമണങ്ങൾ കൊണ്ടല്ല;അന്തചിദ്രം കൊണ്ടാണ്.അവരുടെ ബോധ്യങ്ങളിൽ അവര്ക്ക് അവിശ്വാസം ഉണ്ടായി പരസ്പരം കലഹിച്ചപ്പോൾ അതെല്ലാംനശിച്ചു പോയി.ക്നാനായക്കാര്ക്ക് ഐക്യം ഉണ്ട് എങ്കിൽ തങ്ങളുടെ തനിമയെപ്പറ്റി ബോധ്യമു ണ്ടെങ്കിൽ തങ്ങൾക്കു സ്വന്തമായി രൂപത ഉണ്ടായതിന് ശേഷം ഈ സമൂഹത്തിനുണ്ടായിട്ടുള്ള വലിയപുരോഗതിയെപ്പറ്റി ബോധ്യമുണ്ടെങ്കിൽ ആര്ക്കും നമ്മെ തോല്പ്പിക്കാൻ സാധ്യമല്ല.കോട്ട പോലെ നാം ഉറച്ചു നില്ക്കുകയാണ് എങ്കിൽ ആരും നമ്മെ പൊട്ടിക്കുകയില്ല" (കുന്നശ്ശേരി പിതാവിന്റെ വാക്കുകളെ സ്ഥാനത്തും അസ്ഥാനത്തും നിങ്ങള്‍ ഉപയോഗിക്കാറുണ്ട്. ലത്തീന്‍ മെത്രാന്മാരുടെ അധിക്കരത്ത്തില്‍ നിന്നാല്‍ സമുദായം നശിക്കുമെന്ന് മനസ്സിലാക്കിയ ദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ ഉപയോഗിച്ചു ജനങ്ങളെ പറ്റിക്കുന്നു. കുന്നശ്ശേരി പിതാവ് നേരിട്ട് വന്നു വീടുകളില്‍ പോയി നേരിട്ട് പിരിച്ചു സ്ഥാപിച്ച മേയ് വുഡ് പള്ളിയെ എന്തുകൊണ്ടാണ് നിങ്ങള്‍ അമ്ഗീകരിക്കാതിരിക്കുന്നത്? എന്തുകൊണ്ടാണ് ആ പള്ളിയും പിനീട് അതിന്റെ പ്ന്നാലെ വന്ന പള്ളികളുമായി നിങ്ങള്‍ യുദ്ധം ചെയ്യുന്നത്? എന്‍ഡോഗമിയുടെ പേരിലോ? അങ്ങിനെയെങ്കില്‍ കുന്നശ്ശേരി പിതാവും എന്‍ഡോഗാമി വിരുദ്ധന്‍ തന്നെ ആയിരിക്കും.)

പ്രീയ സഹോദരങ്ങളെ, മുൻ കാലങ്ങളിൽ പുറമേ നിന്നുള്ള ശത്രുക്കളിൽ നിന്ന് ഉണ്ടായ നഷ്ടത്തേക്കാൾ വലിയ നഷ്ടം നമ്മുടെ അനൈക്യം മൂലം ഉണ്ടാകും എന്ന് പ്രീയപ്പെട്ട അംഗങ്ങളെ അറിയിക്കുവാൻസംഘടനയുടെ എളിയ പ്രസിഡ ണ്ട് എന്ന നിലയിൽ ഞാനാഗ്രഹിക്കുകയാണ്.നമുക്കുണ്ടാകുന്ന ചെറിയ തെറ്റുകളെയും വീഴ്ച്ചകളെയും പരസ്പരം തിരുത്തി പൂർവ്വ പിതാക്കന്മാരുടെ ലക്ഷ്യവും ആഗ്രഹവും നമുക്ക്തുടര്ന്നുകൊണ്ടുപോകാം.നമ്മുടെ ശക്തിയും ബുദ്ധിയും നമ്മുടെ തന്നെ വളര്ച്ചയ്ക്ക് ഉപകരിക്കാം. (ഐക്യത്തിനെ പറ്റി എഴുതിയ എഴുത്ത് ഇഷ്ടപ്പെട്ടു. എന്നാല്‍ നാളിതു വരെ ഈ സമൂഹത്തെ ഒരുമിച്ചു കൊണ്ട് പോകുവാനായി ഇയാള്‍ എന്താണ് ചെയ്തത്? സ്വന്തം നാടായാ താമ്പായില്‍ പോലും ഇന്നും സമൂഹം പിളര്‍ന്നു നില്‍ക്കുന്നതിന്റെ ഉത്തരവാദിത്വം ഇദ്ദേഹം അടങ്ങിയ മാഫിയാ നേതാക്ന്മാര്‍ക്ക് ഇല്ലേ? ആദ്യമായി വെറുതെ പള്ളിയെ ആക്രമിച്ചു ജനങ്ങളെ രണ്ടാക്കി നിര്‍ത്താതെ സ്വന്തം വീട്ടില്‍ (താമ്പായില്‍ ) ജനങ്ങളെ എകോപ്പിച്ചു കാണിക്കുക. വെറുതെ ഘോര ഘോരം പ്രസംഗിച്ചാല്‍ മാത്രം പോര.)

നന്ദിപൂർവ്വം ,ടോമി മ്യാല്ക്കരപ്പുറത്ത് ,
പ്രസിഡണ്ട്, കെ സി സി എൻ എ ,
813 416 9183

10 comments:

 1. Peter ragivachathu blogger enthe ezhuthathathu... lokam ariyatte..

  ReplyDelete
 2. . I read Peters resignation letter.being a K C S member for the last 24 years and seeing its different E C this EX C ........ Peters statements are TRUE. All the kcs members please read think and act beyond politics and groups.Nomore my money for kcs for puttady to certian people.

  ReplyDelete
  Replies
  1. To stop corruption in KCS Chicago say the following prayer to St. Jude.

   St Jude's Novena in Malayalam

   മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഭലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു ആമേൻ.
   (ഈ പ്രാർഥന ദിവസം ഒന്പത് പ്രാവശ്യം വീതം ഒന്പത് ദിവസം ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവർത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക നിങ്ങളുടെ ആവശ്യം തീര്ച്ചയായും ഭലിക്കും)


   Delete
  2. ഈ ചീഞ്ഞ ബ്ലോഗുകളിൽ ചീഞ്ഞതൊക്കെ എഴുതിപിടിപ്പിക്കാനല്ലാതെ ആര്ക്കാ പ്രര്ധിക്കാനും മറ്റും സമയം. കള്ളന്മാര്ക്ക് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കുറെ ചീത്ത വിളിക്കണം. ഓസ്സിനു ഏതു കള്ളന്റെയായാലും കുറച്ച് ഹെന്നെസ്സി അടിക്കണം. പിന്നെ അവൻ നമ്മുടെ എത്ര കട്ടാലും നമ്മൾ തന്നെ കീജയ് വിളിക്കും. ക്നാനയതം മഹാശ്ചര്യം നമുക്കും കിട്ടണം ഹെനസ്സി. ഒരു കുപ്പി ഹെനെസ്സിക്ക് വെറും 75 ഡോളറിൽ താഴെയേ വിലയുള്ളൂ എന്ന് എല്ലാവരും മറക്കുന്നു.

   Delete
  3. Correct. മദ്യത്തിനു അടിമയായ ആണുങ്ങൾ വല്ലവന്റെയും ഓസ്സിനു അടിക്കുന്നു എന്ന് കേൾക്കുമ്പോൾ അവരുടെ പെന്നുങ്ങല്ക്കും സംമ്മതം കാരണം കൈയ്യിൽ നിന്നും പൈസ പോകുന്നില്ലാല്ലോ. എന്നിട്ട് ഈ കള്ളു കൊടുത്തവാൻ തന്നെ വന്നു മടിക്കുത്ത് അഴിച്ച്ചാലും കുടിച്ചവൻ പിമ്പിരിയായി മാറി നിന്ന് കുടിപ്പിച്ചവന് കീജയ് വിളിക്കും. കുടിപ്പിച്ചവനോക്കെ പ്രസിഡണ്ട്‌ ആയി സെക്രട്ടറിയായി ഇവന്റെ ഒക്കെ അച്ച്ചിമാർ ഓവർ ടൈം ചൈതതൊക്കെ കള്ള കണക്കു പറഞ്ഞു കൊണ്ടുപോകും. കുടിച്ചവനും ഹാപ്പി കുടിപ്പിച്ചവനും ഹാപ്പി കുടിച്ചവന്റെ അച്ചിയും ഹാപ്പി. എന്തൊരു ഹാപ്പി. ചിക്കാഗോ ഒരിക്കലും നന്നാകത്തില്ല.

   Delete
  4. ഈ ചീഞ്ഞ ബ്ലോഗുകളിൽ ചീഞ്ഞതൊക്കെ എഴുതിപിടിപ്പിക്കാനല്ലാതെ

   Then Why your are writing and reading this blog. Please go away !!!!!!

   Delete
 3. എന്നാ പിന്നെ ആ എക്സിക്യൂട്ടീവ് അംഗത്തെ അങ്ങ് പിരിച്ചു വിടരുതോ? തീരുമാനിച്ച നാഷണല്‍ കൌണ്‍സില്‍ മീറ്റിങ്ങില്‍ നിങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അസൌകര്യം ഉള്ളത് കൊണ്ട് നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗ് തന്നെ മാറ്റി വച്ച നിങ്ങള്‍ക്ക് മറ്റു അംഗങ്ങളുടെ കാര്യത്തെ പറ്റി പറയുവാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്?

  ReplyDelete
 4. നവംബർ മാസം രണ്ടാം തിയതി നിശ്ചയിക്കപ്പെട്ടതനുസരിച്ചു നാഷണൽ കൌണ്‍സിൽ മയാമിയിൽ നിന്നും യാത്ര ആരംഭിച്ച നോർവീജിയൻ അമേരിക്കൻ കപ്പലിൽ വെച്ച് നടത്തുകയും???????????????

  കല്ല്‌ വച്ച നുണ!!!!!!! കപ്പലിൽ അങ്ങനെ ഒരു നാഷണൽ കൌണ്‍സിൽ നടന്നിട്ടില്ല നുണയൻ പ്രസിഡന്റ്‌ നാഷണൽ കൌണ്‍സിൽ ക്യാൻസൽ ചെയ്യുക അനുണ്ടയത്

  ReplyDelete
 5. KCCNA meeting in the cruise
  1.KCCNA secretary absent
  2.KCCNA joint secretary absent
  3.KCCNA treasure absent
  4.Hosting unit(miami) president absent
  5.Hosting unit vice president absent
  6.hosting unit secretary absent
  7.Many RVPS absent

  meeting canceled

  ReplyDelete
 6. KCCNA സെക്രട്ടറി ആയ അന്തപ്പന്‍ Pneumonia pedichu 2 pravisham DMC hospital il admit ayi . Chakarayi ........

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.