Pages

Friday, December 13, 2013

വായ്‌ മൂടി കെട്ടിയ കോട്ടൂരാന്റെ കാളകൾ

കുടുംബത്തിൽ പ്രസിദ്ധനായ  ( ????? ) വൈദീകൻ ഉള്ള കലപ്പയ്ക്ക് എന്നും താൽപ്പര്യം നമ്മുടെ പിതാക്കന്മാർക്കിട്ടും നമ്മുടെ കമ്മ്യൂണിറ്റി സെന്റെറിനിട്ടും കല്ലെറിഞ്ഞ കാനാക്കാർ തെമ്മാടികളോട് തന്നെ. മുപ്പത് വർഷം ചിക്കാഗോയിൽ കലപ്പ എടുത്ത് ഉഴുതിട്ടും നുകം ഓടിഞ്ഞതല്ലാതെ ഒന്നും മിച്ചമില്ല. മൂക്കിൽ പല്ലും കിളുത്ത് കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഈ അവസ്ഥയിലും പിള്ളേരുടെ കൂടെ കിടന്നുരുണ്ട് കളിക്കുകയാണ് രാഷ്ട്രീയ തിമിരം ഭാതിച്ച്.  അധികാര ഭ്രാന്ത് പിടിച്ച് നടക്കുന്ന ഏലയ്ക്കാ കുട്ടന് ഇപ്പോൾ രാവും പകലും ഇല്ല. കിനാവിന്റെ പൂന്നിലാവ് മാത്രം.

ചിക്കാഗോയിലെ കണ്‍വെൻഷൻ രജിസ്ട്രേഷൻ ചെയർമാൻ ആയി 500 പേരുടെ ലിസ്റ്റ് റടിയെന്ന് പറഞ്ഞ് ക്നാനായ നൈറ്റിന്  സ്റ്റേജിൽ കയറി തുണ്ട് കടലാസ്സ് കാണിച്ചിട്ട് പുറകിൽ കൂടി പണി ആ ലേബൽ ഉപയോഗിച്ച് സമുധായത്തെ കഷണങ്ങൾ ആക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ജോലിസ്ഥലത്തും പള്ളികളിലും താങ്ക്സ് ഗിവിംഗ് പാർട്ടികളിലും വിഷയം ഒന്ന് മാത്രം. എന്തിനാണ് ഒരു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന KCS ഇലക്ഷന് ഇപ്പോഴേ ഈ തെമ്മാടി പിള്ളേർ കോപ്പ് കൂട്ടുന്നു. ആർക്കും മനസ്സിലാകാത്ത ഒരു കാര്യമാണ് അത്. പറയുന്ന കാര്യങ്ങൾ ചെയ്യുകയും ഇല്ല. നല്ല കാര്യങ്ങൾ ചെയ്യാൻ മനസ്സുള്ള കഴിവുള്ളവർക്ക് അതിന് അവസ്സരം കൊടുക്കത്തുമില്ല. ഏറ്റെടുത്തിരിക്കുന്ന കണ്‍വെൻഷൻ രജിസ്ട്രേഷൻ നാട്ടുകാർക്ക് വിട്ടുകൊടുത്തിട്ട് കാലേക്കൂട്ടി സമുദായത്തിൽ വിഷവിത്തുക്കൾ പാകാൻ ഇറങ്ങിയിരിക്കുകയാണ് സമുദായ ദ്രോഹികൾ.

9 comments:

  1. പത്രോസിന്റെ പരാതി ചിക്കാഗോ KCS നേതൃത്വം ശക്തമായി പ്രതികരിക്കുന്നു.

    കയ്യിൽ നല്ലൊരു ന്യൂസ്‌ ലെറ്ററും ആയിരത്തിൽ അധികം ഇമെയിൽ അഡ്രസ്സ്കളോട്കൂടിയ KCS ഗൂഗിൾ ഗ്രൂപ്പും ഉണ്ടായിട്ട് അതിനേക്കാൾ ശക്തവും ഫലവത്തയതുമായ വജ്ജ്രായുധമാണ് പാരമ്പര്യമായ ചെരിപ്പ് നക്കൽ. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ മുത്തോലത്ത് അച്ഛന്റെ ഡോഗ് ട്രെയിനിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീമാൻ ജോർജ്ജ്കുട്ടിക്ക് INVISIBLE FENCE ന്റെ ഷോക്ക് ഈയിടെയായി അടിക്കടെ കിട്ടിക്കൊണ്ടിരിക്കുകയാണ്. സിംഹാസ്സനത്തിൽ ഇരുന്ന് ചെരിപ്പിന്റെ തുമ്പിലേക്ക് ഓരോ തുള്ളി തേനും ഇറ്റിറ്റുവീഴ്ത്തി നക്കി പഠിപ്പിച്ചപ്പോൾ തനിക്ക് ഇവൻ എന്നെങ്കിലും നഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും മുത്തോലത്ത് അച്ഛൻ വിചാരിച്ചിട്ടുണ്ടാവില്ല. ദൈവം ഉണ്ടെന്നുള്ളതിനേക്കാൾ ചെകുത്താൻ ഈ ഭൂമുകത്ത് ഉണ്ടെന്ന് വിശ്വസ്സിക്കാൻ സാധിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ചിക്കാഗോയിൽ നടക്കുന്നത് എന്ന് മുത്തോലത്ത് അച്ഛൻ പറയുന്നു. സർപ്പത്തിന്റെ രൂപത്തിൽ വന്ന് അധികാരമെന്ന ആപ്പിൾ കൊടുത്ത് തന്റെ ജോർജ്ജ്കുട്ടിയെ കലപ്പ ജോയി തട്ടിയെടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. വർഷങ്ങളുടെ ചെരിപ്പ് നക്കൽ പരിശീലനത്തിന് ശേഷം മെയ്‌വുഡ് പള്ളിയുടെ കാലങ്ങളായുള്ള P R O സ്ഥാനം, ക്നാനായ മീഡിയ എഡിറ്റോറിയൽ ബോർഡ് അംഗം എന്നിങ്ങനെ ചെറിയ സ്ഥാനങ്ങളിൽ തുടങ്ങി എത്രയോ വലിയ വലിയ സ്ഥാനങ്ങളാണ് ജോർജ്ജ്കുട്ടിക്ക് വേണ്ടി ഒരുക്കി വച്ചിരുന്നത്. കൂട് വിട്ട് പോയപ്പോൾ ആദ്യം വിചാരിച്ചു കോട്ടൂർ യൂണിവേർസ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം എടുക്കാനായിരുന്നു എന്ന്. പക്ഷേ എവിടെയോ ഒരു വാശപിശക് പോലെ തോന്നിയിട്ട് തിരിച്ച് പിടിച്ച് ഒരു വർഷത്തിന് ശേഷം ചങ്ങലയിൽ തന്നെ തളച്ചിടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അറിയുന്നു.

    ഇതൊക്ക പറയാൻ കാരണം ഈയിടെയായി ആകാശം മുട്ടെ പത്രങ്ങളിലും ഇമയിലുകളിലും ബ്ലോഗ്ഗുകളിലുമായി നിറഞ്ഞു നിൽക്കുന്ന നമ്മുടെ ജനനായകൻ പത്രോസിന്റെ KCCNA കണ്‍വീനർ സ്ഥാനത്ത് നിന്നുള്ള രാജിയും അത് സംബന്തിച്ച് തൊടുത്തു വിട്ട ചില സുപ്രധാന വെളിപ്പെടുത്തലുകലുമാണ്. രാജിയും ആരോപണങ്ങളും കഴിഞ്ഞിട്ട് മാസ്സം കഴിഞ്ഞു. എട്ടും ഗുസ്തിയും കഴിഞ്ഞ് ചിക്കാഗോയിൽ കലപ്പ ജോയി നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന്റെ ഭരണകക്ഷിയിൽ നിന്ന് യാതൊരു മറുപടിയും കിട്ടുന്നില്ല. എട്ടാം ക്ലാസ്സിൽ എട്ട് തവണ പൊട്ടി കാലികളെ തീറ്റി നടന്ന ചെറുക്കൻ ചിക്കാഗോയിൽ വന്ന് കോട്ടൂർ യൂണിവേർസ്സിറ്റിയുണ്ടാക്കി കൂടല്ലൂർ കവലയിലെ തറ രാഷ്ട്രീയമീമാംസ്സയിൽ ബിരുദാനന്തര ബിരുദം കൊടുത്ത് വളർത്തിയവർക്ക് കണക്ക് അറിയില്ലാത്തത് കൊണ്ടാണോ $ 50,000.00 ഡോളറിന്റെ തിരിമറി നടത്തി പൊതുജനത്തിന് പതിനൊന്ന് മാസ്സം കൊണ്ട് ഇത്രമാത്രം നഷ്ടം വരുത്തിയത്.

    കഴിഞ്ഞ ഇലക്ഷൻ കാലത്ത് പൊട്ടിപ്പുറപ്പെട്ട ചിക്കാഗോ ചിട്ടി കുംബകോണം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നതാണോ പീറ്റർ കാണിക്കുന്ന തെറ്റ്. ഇന്നത്തെ ഭരണ കക്ഷിയിൽ പെട്ടതും കഴിഞ്ഞ KCCNA വനിതാ വിഭാഗത്തിന്റെ പ്രസിഡന്റും വൈസ്സ് പ്രസിഡന്റും ആയ ഭാര്യമാരെ ഉപയോഗിച്ച് ഇരുപത്തിഅയ്യായിരത്തിന്റെ രണ്ട് ചിട്ടി വിളിച്ചെടുത്ത് പണം അടയ്ക്കാതെ സമൂഹത്തിൽ മാന്യൻമാരായി നടക്കുന്ന ഇന്നത്തെ KCS പ്രസിഡന്റിനെയും മറ്റൊരു മുൻ KCCNA പ്രസിഡന്റിനെയും പുറത്തുകൊണ്ടുവന്ന് അവരുടെ മുഖം മൂടി വലിച്ച് കീറാൻ ശ്രമിക്കുന്നതാണോ തെറ്റ്.


    ReplyDelete
  2. കഴിഞ്ഞ ഇലക്ഷൻ കാലത്ത് പൊട്ടിപ്പുറപ്പെട്ട ചിക്കാഗോ ചിട്ടി കുംബകോണം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നതാണോ പീറ്റർ കാണിക്കുന്ന തെറ്റ്. ഇന്നത്തെ ഭരണ കക്ഷിയിൽ പെട്ടതും കഴിഞ്ഞ KCCNA വനിതാ വിഭാഗത്തിന്റെ പ്രസിഡന്റും വൈസ്സ് പ്രസിഡന്റും ആയ ഭാര്യമാരെ ഉപയോഗിച്ച് ഇരുപത്തിഅയ്യായിരത്തിന്റെ രണ്ട് ചിട്ടി വിളിച്ചെടുത്ത് പണം അടയ്ക്കാതെ സമൂഹത്തിൽ മാന്യൻമാരായി നടക്കുന്ന ഇന്നത്തെ KCS പ്രസിഡന്റിനെയും മറ്റൊരു മുൻ KCCNA പ്രസിഡന്റിനെയും പുറത്തുകൊണ്ടുവന്ന് അവരുടെ മുഖം മൂടി വലിച്ച് കീറാൻ ശ്രമിക്കുന്നതാണോ തെറ്റ്. കാലങ്ങളായി ക്നാനായ സമുദായത്തിന്റെ ഉപ്പും ചോറും ഉണ്ട് നടന്ന് സമയാസമയങ്ങളിൽ ഇത്തിൾ കണ്ണികളായി കണ്ണിൽ ചോരയില്ലാതെ പൊതുമുതൽ കട്ട് മുടിക്കുന്ന കപട എന്ടോഗമി വാദികളെ തിരിച്ചറിയുക. ചിക്കാഗോയിൽ നടന്ന സരിതക്കേസ്സ് എന്ന് കുപ്രസിദ്ധമായ ചിട്ടികുംഭകോണം പുറത്തുകൊണ്ടുവന്ന് സമുധായത്തിന് വന്ന അൻപതിനായിരത്തിന്റെ നഷ്ടം തിരിച്ച് പിടിച്ച് പാവപ്പെട്ട പെണ്‍കുട്ടികൾക്ക് കൊടുക്കുംവരെവിശുദ്ധ കുളങ്ങര പത്രോസിന്റെ കുരിശ് യുദ്ധം തുടർന്ന് കൊണ്ടിരിക്കും.

    വ്യക്തമായ ആരോപണങ്ങൾ എഴുതികൊടുത്തിട്ട് അതിന് മറുപടി ഒന്നും കൊടുക്കാതെ കൊഞ്ഞനം കുത്തുമ്പോൾ അത് എൽക്കുന്നത് പത്രോസ്സിനിട്ടല്ല. മറിച്ച് ചിക്കാഗോയിലെ ഓരോ ക്നാനായ കുടുംബങ്ങളോടുമാണ്. പത്രോസ്സ് പത്രോസ്സിന്റെ കർത്തവ്യം പൊതുജനത്തെ അറിയിക്കുന്നതിലൂടെ നിറവേറ്റി. അന്ധമായ ഗ്രൂപ്പ് വിരോധം അകറ്റി പത്രോസ്സ് പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളിലൂടെയും കണ്ണുകൾ ഓടിച്ച് നോക്കൂ. കമ്മ്യൂണിറ്റി സെന്റെറിൽ വന്ന് കഴിഞ്ഞ ഒരുവർഷക്കാലം ഓണ സദ്യയും ഹെന്നസ്സിയും അടിച്ചവർ ഓർക്കുക. സമുദായത്തിന്റെ കാശ് എടുത്തിട്ടാണ് KCS എക്സികുട്ടീവ് ഈ കാണാവുന്ന ധൂർത്തുകൾ എല്ലാം നടത്തിയത്. അതുകൊണ്ട് തന്നെ തിന്ന് കുടിച്ച് അറമാതിച്ച സമുദായ സ്നേഹികളേ നിങ്ങളുടെ കടപ്പാട് സമുധായത്തോട്‌ ആയിരിക്കണം. നിങ്ങളുടെ വയറ്റിൽ പോയ ഓരോ തുള്ളി കള്ളിന്റെയും വില നമ്മുടെ കുഞ്ഞുങ്ങൾക്ക് ജിമ്മു വാങ്ങിക്കാൻ എന്ന് പറഞ്ഞുണ്ടാക്കിയവയാണ്. പൊതുമുതൽ കട്ട്മുടിക്കുന്ന, കുഞ്ഞുങ്ങളെ വിറ്റു കാശുണ്ടാക്കി ഹെന്നസ്സിയടിക്കുന്ന തെമ്മാടികളുടെ കുത്തിന് പിടിക്കാൻ ഉള്ള മനോദൈര്യം നമുക്കുണ്ടാകണം. പത്രോസ്സ് പറയുന്നത് തെറ്റാണങ്കിൽ മലബാർ ക്യാറ്ററിങ്ങിന്റെ വില്ല്യമിനോട് ചോതിക്കുക നമ്മുടെ കമ്മ്യൂണിറ്റി സെന്റെറിൽ നടന്ന 250 ൽ താഴെയുള്ള ജനത്തിന് അറ്റപറ്റെ സാമ്പാറും ചോറും പപ്പടവും കൊടുത്തതിന് എത്ര വാങ്ങിയെന്ന്. $ 5000. 00 ഡോളറിനടുത്ത കണക്കാണ് പൊതുയോഗത്തിൽ അവതരിപ്പിച്ചത്. എക്സ്സിക്കുട്ടീവ് അടക്കം പത്തിൽ താഴെ കുടംബങ്ങൾ പോയി ആർഭാടമായി ക്യാമ്പിംഗ് നടത്തിയിട്ട് അതിന്റെ ഒരു വിഹിതം കമ്മ്യൂണിറ്റിയുടെ അക്കൌണ്ടിൻ നിന്ന് ചിലവാക്കി. ക്നാനായ ഒളിമ്പിക്സ് നടത്തി ആയിരങ്ങൾ നഷ്ടം. പിക്കിനിക്ക് നടത്തി നഷ്ടം. കണക്കിൽ നടത്തിയെന്ന് പറഞ്ഞ സകലതും നഷ്ടം. ഇനി ക്നാനായ നൈറ്റിന്റെ കണക്ക് കൊടുത്തിട്ടുമില്ല എന്ന് മാത്രമല്ല അത് മൊത്തം നഷ്ടമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

    ReplyDelete

  3. KCS സെക്രട്ടറി കറുത്ത സായിപ്പ് തന്റെ ഇമെയിലിലൂടെ "YEAR AT GLANCE "എന്ന തലക്കെട്ടിൽ അയച്ച കത്ത് കണ്ടിരിക്കുമല്ലോ. അതിൽ അഭിമാനപൂർവ്വം പറഞ്ഞിരിക്കുന്നത് ഞങ്ങൾ നൂറ് കണക്കിന് ഇമെയിൽ കമ്മ്യൂണിറ്റിക്ക് വിട്ടു എന്നതാണ്. എന്നിട്ട് എന്ത് ഗുണം ആണ് കിട്ടിയത് ? ഇത്രമാത്രം ഇമെയിൽ വിട്ടിട്ട് എന്തേ KCS ന്റെ പല പരിപാടികൾക്കും പത്ത് ആൾക്കാർ കൂടാത്തത്. കഴിഞ്ഞ ഒരുവർഷക്കാലം അക്കൌണ്ടിലെ കാശ് എടുത്ത് തിന്ന് കുടിച്ച് അറമാതിച്ചവർ എന്ത് കൊണ്ട് ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ പൊതുയോഗത്തിന് ഒരു പരിപ്പ് വടപോലും കൊടുത്തില്ല. കേവലം ഇലക്ഷന് ജയിക്കാനായി മാത്രം ബ്ലോഗ്ഗുകളും ഊമക്കത്തുകളും തുരുതുരാ വിട്ടുകൊണ്ടിരുന്ന ഗൂഡ സങ്കത്തിന്റെ മുന്നണിപോരാളിയായ കറുത്ത സായിപ്പിന് ഇമെയിൽ അയക്കുന്നത് വലിയ പാടുള്ള കാര്യം ആണോ. കൂവൻ തുടങ്ങി വച്ച വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ജിമ്മ് നാല് മാസ്സം കൊണ്ട് പൂട്ടികെട്ടിയ വിവരം ഭരണ നേട്ടത്തിൽ കണ്ടില്ല. സോഷ്യൽ ബോഡിയെ അറിയിക്കാതെ ഹോഫ്മാൻ എസ്റ്റേറ്റിലെ മില്ല്യൻ ഡോളറിൽ അധികം മുടക്കിയ സ്ഥലവും പറമ്പും (ആയിരത്തി അറുന്നൂറ് ഡോളറിന്റെ മാസ്സവരുമാനം ഉണ്ടെന്ന് ഓർക്കുക ) വിറ്റുതുലയ്ക്കാൻ സ്രെമിച്ച കാര്യവും നേട്ടത്തിൽ കണ്ടില്ല. ഇതെല്ലാം പോകട്ടെ കഴിഞ്ഞ കൂവന്റെ എക്സിക്കുട്ടീവിന്റെ കാലത്ത് ആട്ടിൻ മുട്ടൻ കുഞ്ഞാപ്പി പരിപാടി തൽക്കാലം നിർത്തി തുരുതുരാന്ന് എത്ര ന്യൂസ്‌ ലെറ്ററുകൾ ഇറക്കിയെന്ന് നോക്കുക. രണ്ട് വർഷത്തിൽ മുപ്പത്തിയഞ്ചോളം ന്യൂസ്‌ ലെറ്ററുകൾ ഇറക്കി ആട്ടിൻ മുട്ടൻ ചരിത്രം സൃഷിടിച്ചപ്പോൾ കറുത്ത സായിപ്പ് ഒരുവർഷം കൊണ്ട് ഇറക്കിയത് വെറും അഞ്ചെണ്ണം. ആട്ടിൻ മുട്ടൻ ഇത്രമാത്രം ന്യൂസ്‌ ലെറ്ററുകൾ ഇറക്കുന്ന തിരക്കിൽ ആയതിനാലാണ് ചിക്കാഗോയിൽ കുഞ്ഞാപ്പികൾ പലതും ഇറങ്ങാതെ പോയത്. വല്ലപ്പോഴും KCS ന്റെ വെബ്‌സൈറ്റ് തുറന്ന് നോക്കുക. എന്നിട്ട് KCS സെക്രട്ടറി കറുത്ത സായിപ്പ് തന്റെ ഇമെയിലിലൂടെ "YEAR AT GLANCE "എന്ന തലക്കെട്ടിൽ അയച്ച കത്തിലെ പൊള്ളത്തരം മനസ്സിലാക്കുക.

    ജോർജ്ജ്കുട്ടിയുടെ ഏറ്റവും വലിയ മറ്റൊരു ഭരണ നേട്ടം എന്ന് പറയുന്നത് 2013 മാർച്ച്‌ മൂന്നിന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതാ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആണ്. 2013 ഫെബ്രുവരി ആദ്യം കമ്മ്യൂണിറ്റി സെന്റെറിൽ നടന്ന വിശേഷാൽ പൊതുയോഗത്തിൽ വിഭാഗീയതക്ക് അതീതമായി തിരഞ്ഞെടുത്ത ഭരണപ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റിയാണ് ഈ മാർച്ച് നടത്തിയത്. സമുധായാതോടുള്ള പ്രതിബദ്ധത എടുത്ത് കാട്ടി എല്ലാ ക്നാനായ കുടുംബങ്ങളും ഒന്നിച്ചണിചേർന്ന മാർച്ചിൽ മുന്നണി പോരാളികൾ പ്രതിപക്ഷമായിരുന്നു. പ്രതിപക്ഷത്തിന്റെ ഇമേജ് വർദ്ധിക്കുമെന്നും അവരുടെ സമുദായ സ്നേഹം പൊതുജനം അറിയുമെന്നതിനാലും തങ്ങളുടെ കാലാകാലങ്ങളായി ഇലക്ഷന് ജയിക്കാൻ മാത്രം ഉപയോഗിക്കുന്ന എന്ടോഗാമിവാദം പൊളിയുമെന്നതിനാലും പിന്നീട് ഒരിക്കലും പ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റി വിളിച്ചിട്ടില്ലായെന്ന് മാത്രമല്ല കാനായുടെ മുൻകാല സജീവപ്രവർത്തകനായ ആട്ടിൻ തോലണിഞ്ഞ ജോർജ്ജ്കുട്ടി ഏതാനും മാസ്സം മുൻപ് കത്രീടൽ പള്ളിയിൽ നടന്ന കാനായുടെ സഭാവിരുദ്ധ പ്രവർത്തനങ്ങളെ മൂടികുത്തി കാനായോടുള്ള തന്റെ രഹസ്സ്യബന്തം അരക്കിട്ട് ഉറപ്പിക്കുകയും ചെയിതു. ഇതൊക്കെ പത്രോസ്സ് പറയുന്നത് അസംബന്തം ആണെന്ന് പൊതുജനം കരുതുന്നില്ലായെന്നതാണ് സത്യം. KCS സെക്രട്ടറി കറുത്ത സായിപ്പിന്റെയും ചെരിപ്പ് നക്കി ജോർജ്ജ്കുട്ടിയുടെയും ഇമെയിലിലൂടെയുള്ള "YEAR AT GLANCE " അല്ല ജനം ആഗ്രഹിക്കുന്നത്. ധൈര്യം ഉണ്ടെങ്കിൽ പീറ്റർ ആരോപിച്ച ഓരോരോ കാര്യത്തിനും ന്യൂസ്‌ ലെറ്ററിലൂടെയും ഗൂഗിൾ ഗ്രൂപ്പിലൂടെയും അക്കമിട്ട് വ്യക്തമായ മറുപടിയാണ് തരേണ്ടത്‌.

    ReplyDelete
  4. Good job MUTTAN AND KOOVAN.You guys always great and smart.Muttan your blog articles excellent.

    ReplyDelete
  5. കഴിഞ്ഞ ക്രിസ്തുമസ്സ് കരോളിന് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിരിച്ച ഇരുപതിനായിരത്തോളം ഡോളർ ജനറൽ അക്കൌണ്ടിലാണ് വരേണ്ടത് അത് കാണാനും ഇല്ല.
    അങ്ങിനെ മൊത്തം നോക്കിയാൽ നമ്മുടെ ചിക്കാഗോ കമ്മ്യൂണിറ്റിയിൽ നിന്ന് ഒറ്റവർഷം കൊണ്ട് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിടുങ്ങിയത് $ 28,890.00 മാത്രമല്ല വരുമാനം ഒന്നുമില്ലാതെ ജനറൽ അക്കൌണ്ടിലേക്ക് നിത്യ ചിലവിനായും മാറ്റിയ $ 17,500.00 ഉം കൂടി കൂട്ടുമ്പോൾ $ 46,390.00 ആണ്

    ReplyDelete
  6. The strong endogomous KCS EC going house to house x mas carol with non endogomous and non christian people.What an endogamy sergee!!!!!!!!!!!!!.Wheres the group leaders and nominated people??????????

    ReplyDelete
    Replies
    1. രണ്ട് ചിട്ടി വിളിച്ചെടുത്ത് പണം അടയ്ക്കാതെ സമൂഹത്തിൽ മാന്യൻമാരായി നടക്കുന്ന ഇന്നത്തെ KCS പ്രസിഡന്റിനെയും മറ്റൊരു മുൻ KCCNA പ്രസിഡന്റിനെയും പുറത്തുകൊണ്ടുവന്ന് അവരുടെ മുഖം മൂടി വലിച്ച് കീറാൻ ശ്രമിക്കുന്നതാണോ തെറ്റ്.

      Delete
  7. 2013 ഫെബ്രുവരി ആദ്യം കമ്മ്യൂണിറ്റി സെന്റെറിൽ നടന്ന വിശേഷാൽ പൊതുയോഗത്തിൽ വിഭാഗീയതക്ക് അതീതമായി തിരഞ്ഞെടുത്ത ഭരണപ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റിയാണ് ഈ മാർച്ച് നടത്തിയത്. സമുധായാതോടുള്ള പ്രതിബദ്ധത എടുത്ത് കാട്ടി എല്ലാ ക്നാനായ കുടുംബങ്ങളും ഒന്നിച്ചണിചേർന്ന മാർച്ചിൽ മുന്നണി പോരാളികൾ പ്രതിപക്ഷമായിരുന്നു. പ്രതിപക്ഷത്തിന്റെ ഇമേജ് വർദ്ധിക്കുമെന്നും അവരുടെ സമുദായ സ്നേഹം പൊതുജനം അറിയുമെന്നതിനാലും തങ്ങളുടെ കാലാകാലങ്ങളായി ഇലക്ഷന് ജയിക്കാൻ മാത്രം ഉപയോഗിക്കുന്ന എന്ടോഗാമിവാദം പൊളിയുമെന്നതിനാലും പിന്നീട് ഒരിക്കലും പ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റി വിളിച്ചിട്ടില്ലായെന്ന് മാത്രമല്ല കാനായുടെ മുൻകാല സജീവപ്രവർത്തകനായ ആട്ടിൻ തോലണിഞ്ഞ ജോർജ്ജ്കുട്ടി ഏതാനും

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.