Pages

Tuesday, March 03, 2015

പൂഴിക്കാലാക്ക് തുറന്ന കത്ത്.


കുറെ ആഴ്ചകള്‍ക്ക് മുന്‍പ് പുറത്ത് വന്ന ഒരു കത്താണ് ഇന്നത്തെ ചിന്താ വിഷയം. ന്യൂയോര്‍ക്കിലെ ഒരു സാധാരണക്കാരന്റെ മനസ്സില്‍ തോന്നിയകുറെ സാധാരണ ചോദ്യങ്ങള്‍. അതിനെ പട്ടി ഈയുള്ളവന്‍ അധികം എഴുതിന്നില്ല. മനോഹരമായ ആ കത്ത് ഈയുള്ളവന്റെ വായനക്കാര്‍ക്കായി കൊടുക്കുന്നു.






പ്രിയപ്പെട്ട സണ്ണി അങ്കിളേ,
അങ്കിളിന് സുഖമെന്ന് കരുതുന്നു. അതുപോലെ അങ്കിളിന്റെ കൂടെ മൽസ്സരിക്കുന്നവർക്കും. പ്രായത്തിൽ അങ്കിളിന്റെ മക്കളേക്കാൾ താഴെയായിരിക്കും എന്നതിനാൽ അങ്ങയുടെ പ്രായത്തെ ബഹുമാനിച്ച് അങ്കിളേ എന്ന് വിളിക്കുന്നതിൽ തെറ്റില്ലായെന്ന് കരുതുന്നു. അമേരിക്കയിൽ മുഴുവനും ഓടി നടന്ന് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന തിരക്കിലാണ് എന്ന് അറിയാം. എങ്കിലും എന്റെ ഈ എളിയ കത്ത് വായിക്കാൻ മനസ്സുണ്ടാകണം. നാട്ടിൽ നിന്നും 2011 ൽ ന്യുയോർക്കിൽ കുടിയേറിയ ഒരു ക്നാനായ സമുധയക്കാരനാണ് ഞാൻ. മിഷൻ ലീഗിലൂടെയും KCYL ലൂടെയും സമുദായത്തെ ഒത്തിരി അടുത്തറിയാനും സമുദായത്തിന് വേണ്ടി കുറേശ്ശേ പ്രവർത്തിക്കാനും കഴിഞ്ഞ എനിക്ക് അത് ജീവിതത്തിലുടനീളം കൊണ്ടുനടക്കണം എന്ന് ആഗ്രഹമുണ്ട്. അമേരിക്കയിലെ നമ്മുടെ സമുദായത്തിലെ കാര്യങ്ങൾ ഞാൻ വളരെ സൂക്ഷിച്ചാണ് നോക്കി കൊണ്ടിരിക്കുന്നത്. അങ്കിൾ ഫോർവേഡ് ചെയ്യുന്ന എല്ലാ ഇമെയിലുകളും ഞാൻ വായിക്കാറുണ്ട് എന്ന് മാത്രമല്ല ഒരു പക്ഷേ എന്റെ ആരാദ്ധ്യ പുരുഷൻ തന്നെയാണ് അങ്ങ്. അങ്ങയെപോലുള്ള പ്രായവും പക്വതയും ഉള്ള സമുദായ നേതാക്കൾ  തീർച്ചയായും KCCNA യുടെ നേതൃത്വത്തിലേക്ക് കടന്നു വരണം. ആദ്യമേ തന്നെ അങ്ങേയക്കും അങ്ങയുടെ കൂടെ മൽസ്സരിക്കുന്നവർക്കും വിജയാശംസ്സകൾ നേരട്ടെ.

അടുത്ത ആഴ്ച്ച അങ്കിളും കൂട്ടുകാരും ന്യൂയോർക്കിൽ വരുന്നു എന്നറിയാൻ കഴിഞ്ഞു. എനിക്ക് അങ്ങയെ കാണാൻ അവസ്സരം കിട്ടുമെന്ന് വിചാരിക്കുന്നു. ഒരു പാട് സംശയങ്ങൾ എനിക്ക് അങ്ങയോട് ചോതിക്കാനുണ്ട്. നേരിട്ട് കാണുംപോൾ തിരക്കിനിടയിൽ എല്ലാം ചോതിക്കാനും അങ്ങേയ്ക് മറുപടി പറയാനും അവസ്സരം കിട്ടുമോയെന്നറിയാത്തതുകൊണ്ട് വളരെ കുറച്ചു കാര്യങ്ങൾ ഈ കത്തിലൂടെ എഴുതി ചോതിക്കാൻ ആഗ്രഹിക്കുന്നു. ഒരാഴ്ച്ചയിലധികം സമയമുള്ളതിനാൽ എല്ലാക്കാര്യങ്ങൾക്കും ഉത്തമമായ മറുപടി അങ്ങേയ്ക് പറയാൻ കഴിയും.

1)  അങ്ങയുടെ പേരിലും അങ്ങയുടെ VOICEOFKNA എന്ന ഗൂഗിൾ ഗ്രൂപ്പിലൂടെയും ദിവസ്സമെന്നോണം പുറപ്പെടുന്ന വിസ്സർജ്ജ്യവസ്തുക്കളെക്കാൾ ദുർഗന്തം വമിക്കുന്ന ഇമയിലുകൾ എന്ത് മാത്രമെന്ന് ആരെക്കാളുപരി അങ്ങേയ്ക് തന്നെ അറിവുള്ളതാണല്ലോ. അങ്ങയുടെ കൈകൊണ്ട് എഴുതിയ ഒറ്റ ഇമൈലും എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ പല കോണുകളിൽ നിന്നായി അയച്ചു കിട്ടുന്ന ഇത്തരം വിസ്സർജ്ജ്യ വസ്തുക്കളുടെ ഗുണനിലവാരം നോക്കാതെ ശർദ്ദിച്ചിടുംപോൾ ലോകത്തിനു മുൻപിൽ തകർന്ന് തരിപ്പണമായത് സ്വന്തം സമുദായത്തിന്റെ അന്തസ്സും അഭിമാനവും ആണന്ന സത്യം തിരിച്ചറിയാത്ത അങ്ങേയ്ക് എങ്ങിനെ KCCNA യുടെ തലപ്പത്ത് ഇരുന്ന് സമുദായത്തെ പരിപാലിക്കാൻ കഴിയും  ?

2)  ന്യൂയോർക്ക്കാരായ ഞങ്ങൾക്ക് അടുത്തതായി അറിയേണ്ടത് അങ്ങയുടെ പാനലിൽ വൈസ്സ് പ്രസിഡന്റ്‌ ആയി മൽസ്സരിക്കുന്ന തോമസ്സ് പൂതക്കരിയുടെ യോഗ്യത എന്താണ്  ? മുൻകാല കാനയുടെ അനുഭാവിയായ അദ്ദേഹം ചിക്കാഗോയിലുള്ള ഒരു പള്ളിയുടെ 20 കുടുംബത്തിൽ താഴെയുള്ള ഒരു കൂടാരയോഗത്തിന്റെ ഒരു വർഷത്തെ കോർഡിനേറ്റർ ആയിരുന്നു എന്നതാണ്. മുപ്പത് വർഷത്തോളം ചിക്കാഗോയിൽ സ്ഥിരതാമസ്സക്കാരനായ ഇദ്ദേഹം ജീവിതത്തിൽ ഇന്നുവരെ സമുദായത്തിന്റെ ഒരു മേഘലകളിലും ഒരു സ്ഥാനവും വഹിച്ചിട്ടില്ലായെന്ന് മാത്രമല്ല ഒരു കരികിലപോലും അനക്കിയതായി ആർക്കും കേട്ട് കേൾവിയില്ല. കഴിവും പ്രാപ്തിയും അനുഭവസംബത്തും ഉള്ള നിരവതി പേരെ കിട്ടുമെന്നിരിക്കെ എന്ത് കാരണത്താൽ ആണ് യാതൊരു കഴിവും പ്രാപ്തിയും ഇല്ലാത്ത ഇങ്ങനെ ഒരാളെ താങ്കളുടെ എക്സിക്കുട്ടീവ് വൈസ്സ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തത്  ?

3)  കടുത്ത സീറോ മലബാർ വിരോദത്തിൽ കഴിയുന്ന ഒരു കുടുംബം എന്ന നിലയിൽ അങ്ങയുടെ അഭിപ്രായത്തിൽ ക്നാനായക്കാർ നമ്മൾ ഏത് റീത്തിലാണ് നിൽക്കേണ്ടത്  ? ലത്തീൻ വേണോ അതോ ഓർത്തഡോക്സ്സ് വേണോ  ? മുൻപൊരിക്കൽ മൂലക്കാട്ട് പിതാവിനെ അധിക്ഷേപിച്ചുകൊണ്ട് സഭയോട് ചേർന്ന് നിൽക്കുന്നവരെ "മൂലം മുത്തികൾ" എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ജീവിതത്തിലുടനീളം അതി നീചമായ ഭാഷയിൽ പ്രായത്തിന്റെ പക്വത കാട്ടാതെ നിരന്തരം അധിക്ഷേപിച്ച് നടക്കുന്ന അങ്ങേയ്ക് എങ്ങിനെയാണ് പിതാക്കന്മാരോടും വൈദീകരോടും ചേർന്ന് ക്നാനായക്കാരുടെ സഭാപരമായ പ്രശ്നങ്ങളിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ കഴിയുക  ? ഈ ലോകത്തിൽ ഉള്ള സകലരേയും ചീത്ത വിളിക്കുന്ന അങ്ങ് എവിടെപ്പോയി ആരോട് ചേർന്ന് എന്ത് കൊണ്ടുവരുമെന്നാണ് പറയുന്നത്  ? 

4)  കടുത്ത സമുദായവാദി എന്ന് പറയുന്ന അങ്ങയുടെ എതിർ സ്ഥാനാർഥികളെ തരം കിട്ടുമ്പോഴൊക്കെ പള്ളിക്കാർ എന്ന് പറയുന്നത് കേൾക്കുന്നു. അങ്ങയെപ്പോലെ തന്നെ കടുത്ത സമുദായവാദികളായിരിക്കുകയും പള്ളികളിൽ പോകുകയും സഭാപരമായ മിനിമം കാര്യങ്ങളിൽ സഹകരിക്കുകയും ചെയ്യുന്നതിൽ എന്താണ് തെറ്റ് ? അങ്ങയുടെ പാനലിലെ സെക്രട്ടറി സ്ഥാനാർഥി പൈസ്സ് ഞങ്ങളുടെ ന്യൂയോർക്ക്‌ മിഷന്റെ പാരീഷ് കൌണ്‍സ്സിൽ അങ്ങമാണ്. ചിക്കാഗോയിലെ തോമസ്സ് പൂതക്കരി കൂടാര യോഗത്തിന്റെ കോടിനേട്ടരും അതുപോലെ ഇന്നുവരെ KCCNA യുടെ ഒരു കണ്‍വെൻഷനും പോകാത്ത  കണ്‍വെൻഷൻ എന്ന് കേട്ടാൽ കലിതുള്ളി നടന്നിരുന്ന ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ഡാള്ളസിലെ പള്ളിയിലെ ഏറ്റവും അടുത്ത ആളുമാണ്. ഒരു സൈടിൽ കൂടി എൻഡോഗമി എന്ന് വിളിച്ചു കൂവി പള്ളിയിൽ പോകുന്നു എന്ന കാരണത്താൽ മറ്റുള്ളവരെ സമുദായ വിരുദ്ധർ   ആക്കി ചിത്രീകരിക്കുകയും സ്വന്തം പാനലിൽ മേൽ പറഞ്ഞ പള്ളിയുടെ അകത്തെ ആൾക്കാരെ സ്വന്തം പാനലിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിലെ വിരോധാഭാസ്സം  എനിക്ക് മനസ്സിലാകുന്നില്ല. രണ്ടു പാനലിലും ഉള്ള പള്ളിയിൽ പോകുന്നവർ നല്ലവർ ആണന്നാണ് എന്റെ പക്ഷം.  എൻഡോഗമി എന്ന് വിളിച്ചു കൂവി തെറിവിളിക്കുന്ന അങ്ങും കൂട്ടാളികളും 99.999 % നിങ്ങൾ വെറുക്കുന്ന പള്ളികളിൽ സ്ഥിരമായി പോകുന്നവരാണ്. എന്നാൽ കാശ് കൊടുക്കുന്നില്ല എന്ന് മാത്രം. പള്ളിയിൽ പോകുന്നവരെ സമുദായ വിരുദ്ധർ എന്ന് വിളിക്കാതെ അങ്ങേയ്ക്കും നമ്മുടെ പാരമ്പര്യം അനുസ്സരിച്ചുള്ള പള്ളികളിൽ പോയി തുടങ്ങിക്കൂടെ ?  പിള്ളേരെ എന്ടോഗമി അനുസ്സരിച്ച് ജനിപ്പിക്കുക എന്നത് മാത്രമാണോ ക്നാനായക്കാരന്റെ ചുമതലയായി അങ്ങ് കരുതുന്നത്.

5)  അടുത്തതായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ് എനിക്ക് ചോതിക്കാനുള്ളത്. ഞാനിന്നുവരെ ഒരു KCCNA കണ്‍വെൻഷനും പോയിട്ടില്ല. സാമ്പത്തീകമായി ഇതുവരെ ഒരു കെട്ടുറപ്പ് ഇല്ലാത്തത് ആണ് കാരണം. തീർച്ചയായും പിതാക്കന്മാരോ അച്ഛന്മാരോ ഇല്ലാതെ സണ്ണി അങ്കിൾ നടത്തുന്ന കണ്‍വെൻഷനിൽ ഞാൻ വരും. എന്റെ സുഹൃത്തുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും പിന്നെ അങ്ങ് തൊടുത്തു വിട്ടുകൊണ്ടിരുന്ന ഇമൈലിലൂടെയും കിട്ടിയ വിവരം അനുസ്സരിച്ച് KCCNA യുടെ ചരിത്രത്തിലെ ഏറ്റവും ചീഞ്ഞ കണ്‍വെൻഷൻ ആണ് കഴിഞ്ഞ വര്ഷം നടന്നത്. മൂലക്കാട്ട് പിതാവും യാക്കോബായ പിതാക്കന്മാരും അടക്കം ശർദ്ദിയും തൂറ്റലും പിടിച്ച് ചീറ്റിപ്പോയ കണ്‍വെൻഷന്റെ ഉത്തരവാതികൾ ചിക്കാഗോയിലെ പുതുമടിശീലക്കാരായ പ്രാഞ്ചികൾ ആണന്ന് അങ്ങ് തന്നെ അങ്ങയുടെ ഇമയിലിലൂടെ ലോകം മുഴുവൻ അറിയിച്ച. ഇതിന് ഉത്തരവാതിയായ രണ്ട് കണ്‍വെൻഷനുകളും പൊളിച്ചടുക്കിയ  ചിക്കാഗോയിലെ സിറിയക്ക് കൂവക്കാടനുമായി കൂട്ട് കൂടി അങ്ങ് ജനങ്ങളെ വിഡ്ഢികളാക്കുന്നു. 2012 ൽ തന്റെ രാഷ്ട്രീയ പ്രതിയോഗിയായ ഷാജി എടാട്ടിനെ വെട്ടി നിരത്താൻ (ചിക്കാഗോയിൽ ക്നാനായക്കാർ തിരഞ്ഞെടുത്ത കണ്‍വെൻഷൻ ചെയർമാൻ )  ലോകം കണ്ട ഏറ്റവും വൃത്തികെട്ട നാടകം കളിച്ച് ചിക്കാഗോയിൽ നിന്നും കണ്‍വെൻഷൻ പറപറത്തി. 2014 ലെ കണ്‍വെൻഷന്റെ ചെയർമാൻ ആകാൻ കഴിയാതെ വന്നപ്പോൾ ചിക്കാഗോ KCS നെ നോക്കുകുത്തി ആക്കി RVP മാരെ ഉപയോഗിച്ച് കണ്‍വെൻഷൻ കലക്കി നശിപ്പിച്ചു. ചിക്കാഗോയിൽ രണ്ട് കണ്‍വെൻഷനുകളും നശിപ്പിച്ച് ലോകം മുഴുവൻ ക്നാനായക്കാർക്ക് അപമാനം വരുത്തിവച്ച കുപ്രസ്സിദ്ധ കോട്ടൂർ ഗ്രൂപ്പുമായി താങ്കൾ അധികാരം പങ്കുവച്ചപ്പോൾ ഇനി കണ്‍വെൻഷൻ വൃത്തികേടുകൾ നടത്തിയവരുമായി എന്തിന് കൂട്ട് കൂടി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണ്ട ചുമതല അങ്ങേയ്ക്കുണ്ട്. ചിക്കാഗോ കുറ്റക്കാരല്ലങ്കിൽ  അവർ നിർദ്ധോഷികളും ഇപ്പോഴത്തെ KCCNA നേതൃത്വം ആണ് കുറ്റക്കാരെന്നും സ്വന്തം ഇമയിലിലൂടെ ക്ഷമാപണം നടത്തി പറയണം. അധികാരം കിട്ടാൻ ഏത് ചെകുത്താനെയും കൂടെ കൂട്ടാനും പറഞ്ഞതും എഴുതിയത് മുഴുവനും വിഴുങ്ങാനും അങ്ങിനെ പൊതുജനത്തെ കഴുതകളാക്കി മാറ്റാനും ശ്രമിക്കുന്ന അങ്ങ് KCCNA പ്രസിഡന്റ്‌ ആയാൽ ക്നാനായ സമുദായത്തിന്റെ ഗതി എന്തായിരിക്കും ?

മേൽപ്പറഞ്ഞ കാര്യങ്ങൾ ചുരുക്കം ചിലത് മാത്രമാണ്. നേരിൽ കാണുമ്പോൾ വിശദമായി സംസ്സാരിക്കാം. കുറച്ചുകൂടിയൊക്കെ സംശയങ്ങൾ ചോതിക്കണം എന്നുണ്ട്. സമയം കിട്ടുന്ന മുറയ്ക്ക് ഞാൻ എഴുതാം. ഞാൻ ചോതിച്ച ചോദ്യങ്ങൾ അങ്ങേയ്ക്ക് വിഷമം ഉണ്ടാക്കിയില്ലായെന്ന് കരുതുന്നു. ഒരാഴ്ച്ച സമയം ഉള്ളതിനാൽ ആലോചിച്ചു പിഴവുകൾ പറ്റാതെ മറുപടി എഴുതിക്കൊണ്ട് വരണം. എന്നെപ്പോലെ പലർക്കും ഇതേ സംശയങ്ങൾ ഉണ്ട്. ഈ ഇമയിൽ കിട്ടുന്നവർ പരമാവതി മറ്റുള്ളവർക്ക് ഫോർവേർഡ് ചെയിത് എങ്ങിനെയെങ്കിലും സണ്ണിയങ്കിൾക്ക് കിട്ടിയെന്ന് ഉറപ്പ് വരുത്തണം. ഈ തിരക്കിനും കോലാഹലങ്ങൾക്കും ഇടയിൽ അങ്കിളിന് ഇതൊക്കെ വായിക്കാൻ സമയം കിട്ടുമോ ആവോ. 

ഒത്തിരി ഒത്തിരി സ്നേഹത്തോടെ ,

ജോസ്സഫ് കല്ലുങ്കൽ 
ന്യൂയോർക്ക്

7 comments:

  1. I have checked the list of registered members of IKCC NY. I did not see the name Joseph Kallumkal. in the list.

    If Joseph Kallmkal has been living in NY since, 2011, then he needs to explain why he did not become a registered member of IKCC. He need to explain why he was not active in mission as well.

    Then. why did he send copy of his email to the public. His intentions are clear. To discredit some and help Mr. Manakkunnan and his team.

    ReplyDelete
    Replies
    1. വാളെടുക്കുന്നവന്‍ വാളാലേ.....ഇല്ലാത്ത ആളുകളുടെ പേരില്‍ ആയിരക്കണക്കിന് ഈമെയിലുകള്‍ അയച്ചു ജനങ്ങളെ വിഡ്ഢിയാക്കിയിട്ടുള്ള സണ്ണി ചേട്ടന് ഒരു പണി ഇങ്ങനെയും കിട്ടി.

      Delete
  2. Kallunkante oru photo ittu koode?

    ReplyDelete
  3. Subject: സക്കറിയാ യോട് ഒരു ചോദ്യം
    പ്രീയ സക്കറിയാ

    KCCNA നെത്ര്ത്വതിലേക്ക് മത്സര്ക്കുന്ന സക്കറിയക്കു വോട്ട് തരുവാൻ ആഗ്രഹം ഉള്ള ഒരു നാഷണൽ കൌണ്സിൽ മെമ്പർ ആണ് ഞാൻ. എനിക്ക് തന്നെ ഇഷ്ടപ്പെട്ടു.പക്ഷെ ഇന്നലെ ചിക്കാഗോയിൽ അളിയന്റെ അമ്മായിയെ വിളിച്ചപ്പോൾ ആണ് അവർ ഒരു കാര്യം പറഞ്ഞത് , സക്കറിയാ കഴിഞ്ഞ ചിക്കാഗോ കണ്വന്ഷനിൽ ആറായിരം പേരെ തൂറ്റിച്ച തൂറ്റ കമ്മറ്റിയുടെ ( ചിക്കാഗോ കണ്വന്ഷൻ ഫുഡ് കമ്മറ്റി ) നേതാവായിരുന്നു
    എന്ന്. താങ്കളും നെടിയ കാല ടോമിയും ആയിരുന്നോ അതിന്റെ കാരണക്കാരൻ , ആ പരിപാടിയിൽ കാശടിച്ചു മാറ്റി എന്ന് പറയുന്നത് ശരി ആണോ ? നിങ്ങളുടെ തൂറ്റ കമ്മറ്റി എല്ലാവരും അതിൽ പങ്കാളികൾ ആണോ

    സ്നേഹത്തോടെ

    കണ്വന്ഷനിൽ വയറ ഇളകിയ ഒരു നാഷണൽ കൌണ്സിൽ മെമ്പർ


    ReplyDelete
    Replies
    1. The deal make wasMr. Koovan , who id the right hand of Sunny kuttan, If sunny kuttan win the KCCNA , next convention food committie goes to Koovan.....

      Koovanism wow

      Delete
  4. Who is this Zacharia?

    ReplyDelete
    Replies
    1. Ippo mansilaayooda pulle Chelakkal Zachriah aaraanennu??????? Sabhayum samudhayavum onnichu pokanem ennum Knanaya parambariyam nilanilkkanem ennum nammude kunjungal Knanaya parambariyathil valaranem ennum athmartham aayittu agrahikkukayum athinuvendi pravarthikukayum cheyunna vyakthi aanu Chelakkal Zachriah.

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.