Pages

Saturday, March 21, 2015

പ്രീയ പൂഴിക്കാലാ. പ്രസിടന്റ്റ് ആകുന്നതിനു മുന്‍പ് ഒന്ന് ചോദിച്ചോട്ടെ?

NEW YORK ലെ എന്റെ NC Member ആയ സുഹൃത്ത് ഫോർവേഡ് ചെയിത് തന്ന email ചുവടെ കൊടുക്കുന്നു. എന്റെ അസ്ഥിത്വത്തെ പറ്റിയും നിലനിൽപ്പിനെപറ്റിയും ചോദ്യം ചെയിത് കാണുന്നു. ബഹുമാനപ്പെട്ട NEW YORK പ്രസിഡന്റ്‌ നേരിട്ട് പറയട്ടെ ഞാൻ REAL ആണോ അതോ FAKE ആണോ എന്ന്. ഞാൻ FAKE ആണന്നും ഞാൻ അയച്ച ഇമെയിൽ ബോഗസ്സ് ആണന്നും പറഞ്ഞ് അയച്ച കത്ത് പിൻവലിച്ച് മാപ്പ് പറയാൻ അത് എഴുതിയവർ തയ്യാറാകണം. ഞാൻ പറഞ്ഞ കാര്യങ്ങൾ ലോകം മുഴുവൻ ഉള്ള ക്നാനായക്കാരുടെ സംശയങ്ങൾ മാത്രമല്ല ഇന്നത് വിശ്വാസ്സം കൂടിയാണ്. ഞാൻ പറഞ്ഞ ഒരു കാര്യത്തിനും മറുപടി പറയാതെ അതിൽ നിന്ന് ഓടിയോളിക്കുകയും പകരം ഞാൻ BOGUS/ FAKE ആണന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുന്നത് എന്തിന് വേണ്ടി  ? ഇവിടെ ആര് ജയിച്ചാലും ആര് തോറ്റാലും എനിക്ക് വ്യക്തിപരമായി ഒരു ചുക്കും സംഭവിക്കില്ല. എനിക്ക് ആരോടും വിധേയത്തവുമില്ല.  ജീവിതത്തിന്റെ നല്ലൊരുഭാഗം മുഴുവൻ BOGUS EMAIL ലുകൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയിത് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച  സണ്ണി അങ്കിളിന് ഈ ആരോപണം നിഷേധിക്കാൻ കഴിയുമോ  ? ഇന്ന് ലോകം മുഴുവനും ഉള്ള ക്നാനായക്കാരായവരും അല്ലാത്തവരുമായ പതിനായിരക്കണക്കിന് ആളുകളുടെ ഇൻബോക്സ്സിൽ കുത്തി നിറച്ച വിഷബീജങ്ങൾ അറിയാൻ സ്വന്തം ഇമെയിലിന്റെയും ഗൂഗിൾ ഗ്രൂപ്പിന്റെയും സെന്റ്‌ ബോകസ്സ്  പുറകോട്ട് നോക്കിയാൽ സണ്ണി അങ്കിളിന് പിടികിട്ടും. തലയും വാലും ഇല്ലാത്ത FORWARD ചെയിതു എന്ന് പറയുന്ന മിക്ക ഇമെയിലുകളുടെയും SENDER ഇൻഫർമേഷനുകൾ തലയ്ക്കൽ നിന്നും വാലിൽ നിന്നും കത്രിച്ച് കളയുന്നത് എന്തിന് വേണ്ടി  ? സണ്ണി അങ്കിൾ ഫോർവേഡ് ചെയിത FAKE ഇമയിലുകളുടെ പതിനായിരക്കണക്കിന് തെളിവുകൾ ഞാൻ നിരത്താം. 


വീണ്ടും ഞാൻ എന്റെ ആരോപണങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയാണ്. എനിക്ക് തെളിവും സാക്ഷികളുമായി പിതാക്കന്മാരും അച്ചന്മാരും സാധാരണക്കാരുമായ 6000 ക്നാനായക്കാർ ഇന്ന് എന്റെ കൂടെ ഉണ്ട്. ഇക്കഴിഞ്ഞ KCCNA കണ്‍വെൻഷനിൽ പങ്കെടുത്തവർ ആണ് അവർ മുഴുവനും. 2012 ലെ ചിക്കാഗോ കണ്‍വെൻഷൻ നശിപ്പിച്ചവൻ തന്നെ 2014 ലെ കണ്‍വെൻഷനും അതി ക്രൂരമായി നശിപ്പിച്ച്  ക്നാനായക്കാർക്ക് ലോകം മുഴുവൻ അപമാനം വരുത്തി വച്ചു. ഇതിലെ മുഖ്യപ്രതിയുമായി സണ്ണി അങ്കിൾ കൂട്ട് കൂടിയത് എന്തിന് വേണ്ടി  ? പിന്നാമ്പുറത്ത് നിന്ന് ഹോട്ടൽ ബൂക്കിങ്ങിലും MCKORMICK CONVENTION CENTER ബൂക്കിങ്ങിലും LIGHT AND SOUND ബൂക്കിങ്ങിലും SPORTS നടത്തിപ്പിലും എന്ന് വേണ്ട പിഞ്ചുകുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽപോലും കൈയ്യിട്ട് വാരിയ കണ്‍വെൻഷൻ ചെയർമാൻ ആകാൻ പറ്റാതെ പോയ സാമൂഹ്യദ്രോഹിയുടെ വിവരങ്ങൾ സണ്ണി അങ്കിളിന്റെ ഇമയിലിലൂടെയാണ് ലോകം അറിഞ്ഞത്. എന്നിട്ട് ഇപ്പോൾ ചിക്കാഗോയിലെ ആ വ്യക്തിയാണ് സണ്ണി അങ്കിളിന്റെ ഇലക്ഷന്റെ പുറകിൽ നിന്ന് ചുക്കാൻ പിടിക്കുന്നത്. ഇന്ന് വരെ ഒറ്റ കണ്‍വെൻഷന് പോലും പങ്കെടുക്കാത്ത വർഷങ്ങളായി ചിക്കാഗോയിലും ഡാള്ളസ്സിലുമായി താമസ്സിക്കുന്ന KCCNA എന്ന് കേട്ടാൽ കലിതുള്ളിയിരുന്ന മുൻ KANA യുടെ പ്രവർത്തകയെയും കുന്നശ്ശേരി പിതാവ് ചിക്കാഗോ കമ്മ്യൂണിറ്റി സെന്റെറിൽ താമസ്സിച്ചപ്പോൾ സിറിയക്ക് കൂവക്കാടന്റെ കൂടെ കമ്മ്യൂണിറ്റി സെന്റെറിന്റെ ചില്ലുകൾ എറിഞ്ഞു പൊട്ടിക്കാൻ കൂടിയ KANA ക്കാരനേയും എന്തിനാണ് സണ്ണി അങ്കിളിന്റെ പാനലിൽ ഉൾപ്പെടുത്തിയത്  ? ഞാൻ പറഞ്ഞത് സത്യമാണോയെന്ന് ചിക്കാഗോക്കാരോടോ അല്ലങ്കിൽ KANA ക്കാരോടോ ചോതിച്ച്‌ നോക്കുക. ഇന്ന് വരെ സമുധായത്തിന് വേണ്ടി ഒരു സ്ഥാനവും വഹിക്കാത്ത യാതൊരു പ്രവർത്തന പരിചയവും ഇല്ലാത്ത ഒരു KANA ക്കാരനെ എന്തിനാണ് EXECUTIVE VICE PRESIDENT  CANDIDATE  ആക്കിയത്  ? 

NEW YORK ക്നാനായ മിഷനിലെ പാരീഷ് COUNCIL മെമ്പർ പൈസ്സ് വേളുപ്പറമ്പിൽ സഭയെയും പള്ളികളെയും പിതാക്കന്മാരേയും അച്ഛന്മാരേയും തള്ളിപ്പറയുന്ന നിലപ്പാടിനെ എതിർക്കുകയും താൻ ഇപ്പോഴും NEW YORK ക്നാനായ മിഷനിലെ പാരീഷ് COUNCIL മെമ്പർ ആണന്ന സത്യം NC MEMBERS നോട്‌ തുറന്നു പറയുകയും താൻ അതിൽ അഭിമാനം കൊള്ളുന്നു എന്ന് പ്രഘ്യാപിക്കുകയും ചെയ്യണം. കപടതയും വഞ്ചനയും നിർത്തി നല്ലവരായി ജീവിക്കാൻ എല്ലാ ക്നാനായക്കാരും ശ്രമിക്കണം. സ്ഥാനമാനങ്ങൾക്കും പേരിനും പെരുമയ്ക്കും വേണ്ടി സഭയെയും സമുദായത്തെയും തള്ളിപ്പറയുകയോ ഒറ്റുകൊടുക്കുകയോ ചെയ്യരുത്. ഇന്ന് സമുദായ ദ്രോഹത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ സ്വന്തം ജേഷ്ഠതുല്ല്യനായി സ്നേഹിക്കുന്ന മുൻ KCCNA പ്രസിഡന്റ്‌ ഡോക്ടർ ഷീൻസ്സ് ആകാശാല. സണ്ണിയങ്കിളും കൂട്ടാളികളും വളർത്ത് മകനെപ്പോലെ വളർത്തിക്കൊണ്ട് വന്നിട്ട് തങ്ങളുടെ സ്വൽപ്പടിയിൽ നിൽക്കുന്നില്ലായെന്ന് കണ്ടപ്പോൾ തുണ്ടം തുണ്ടമായി വെട്ടി നശിപ്പിച്ചു. DKCC യുടെ പ്രസിഡന്റ്‌ ആയ അന്നുമുതൽ നിലത്ത് നിർത്താതെ ഷീൻസ്സ് സമുദായത്തിന് വേണ്ടി ചെയിത എല്ലാ നല്ല കാര്യങ്ങളും കാറ്റിൽ പറത്തി. DKCC യിലൂടെ നോർത്ത് അമേരിക്കയിലെ ക്നാനായക്കാരെ കോട്ടയം അരമനയുമായും പിതാക്കാൻമാരുമായും കോർത്തിണക്കാൻ DKCC യുടെ ഭരണഘടന പരിഷ്കരിക്കുകയും അതുവഴി ഒരൊറ്റജനതയായി മാറ്റാൻ ശ്രമിക്കുകയും ചെയിതതിനെ തുരങ്കം വച്ച് നശിപ്പിക്കാൻ ശ്രമിച്ചു. ഞാൻ FAKE /BOGUS ആണന്ന് പറയുന്നവർ മുൻ KCCNA പ്രസിഡന്റ്‌ ഡോക്ടർ ഷീൻസ്സ് ആകാശാലയോട് എന്നെപ്പറ്റി ചോതിക്കുക. ഞാൻ NEW YORK ൽ സ്ഥിരമായി താമസിക്കുന്ന യഥാർത്ഥ ക്നാനായക്കാരൻ തന്നെയാണ്. ഞാൻ ഇനി വീണ്ടും എഴുതാൻ പരിപാടിയില്ല. NC MEMBERS നോട് ഒരപേക്ഷ മാത്രം, സമുദായ നന്മയെ കരുതി ജനവികാരം കണക്കിൽ എടുത്ത് നല്ലത് തീരുമാനിക്കുക. ഇവിടെ ആര് ജയിച്ചാലും ആര് തോറ്റാലും ചുരുങ്ങിയത് ചിക്കാഗോ കണ്‍വെൻഷൻ തകർത്ത് കുട്ടിച്ചോറാക്കിയ ചിക്കാഗോയിലെ സമുദായ സാമൂഹ്യദ്രോഹികളെ നിങ്ങൾ ഒരിക്കലും സമുദായ നേതൃത്വത്തിലേക്ക് കൊണ്ടുവരരുത്.

No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.