Pages

Tuesday, January 07, 2014

തോട്ടനാനി കണ്ണടച്ചിട്ടു ഇരുട്ടാണ്‌ എന്ന് പറഞ്ഞാല്‍ ഇരുട്ടാകുമോ? പൊട്ടകണ്ണന്‍ ആനയെ കണ്ടത് പോലെ ഒരു പാവം തീട്ടനാനി

കണിയാന്റെ സ്നേഹം അശേഷം ഇല്ലാത്ത പഴയ അന്തി പത്രം പൂട്ടി പോയതില്‍ പിന്നെ ന്യൂയോര്‍ക്കിലെ അഭിനവ ക്നാനായ എഴുത്തുകാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശ്രീമാന്‍ തോട്ടിയെ കൊണ്ട് അധികം കുഴപ്പം ഇല്ലാതിരിക്കുകയായിരുന്നു. തീര്‍ത്തും ഇല്ലാഞ്ഞിട്ടല്ല. ഇടക്കിടെ വിവരദോക്ഷം എഴുന്നെള്ളിക്കും എങ്കിലും പോട്ടെ എന്നോര്‍ത്ത് വിട്ടു പിടിച്ചതായിരുന്നു. കുറെ നാളുകളായി തന്റെ വിഷം ചീറ്റുന്ന തല വീണ്ടും ഉയര്‍ത്തി ജനങ്ങളെ മണ്ടന്മാരാക്ക്കുവാന്‍ ശ്രമിക്കുന്നതായി കാണുന്നതിനാല്‍ അദ്ദേഹത്തിന്റെ ചില ചിന്തകള്‍ക്ക് (ആരു പഴഞ്ചന്‍ ) മറുപടി കൊടുത്തേക്കാം എന്ന് കരുതി. സീറോ മലബാര്‍ സഭയെ കാണുന്നതെ അദ്ദേഹത്തിനു ചതുര്ധിയാണ്. സീറോ മലബാര്‍ പള്ളികള്‍ സെര്രോ മലബാര്‍ പള്ളികളിലെ അച്ചന്മാര്‍ക്കും മേത്രാന്മാര്‍ക്കും വേണ്ടിയാണ് ഉണ്ടാക്കിയതും നടത്തുന്നതും എന്നാണു ടിയാന്റെ അഭിപ്രായം. ഇദ്ദേഹം ജനിച്ചു വളര്‍ന്ന ഉഴവൂര്‍ സ്വദേശത്തും അങ്ങിനെയാണോ എന്ന് ഉഴവൂര്‍ക്കാര്‍ പറയട്ടെ. ചുരുക്കി പറഞ്ഞാല്‍ എന്ത് എഴുതിയാലും ( ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ പറ്റിയാണ് എങ്കില്‍ പോലും ) അവസാനം സീറോ മലബാര്‍ സഭയുടെ മുതുകത്ത് ഒന്ന് കയാറാതെ ഈ സാറിനു ഉറക്കം വരില്ല.  ഇതാ താഴെ കൊടുത്തിരിക്കുന്ന ഭാഗം ഒന്ന് വായിച്ചു നോക്കുക. കണിയാന്റെ ബ്ലോഗില്‍ കുത്തി കുറിച്ച് ഇട്ടതാണ് . വേറെ ഊഒനും വിചാരിക്കരുത്. ദല്‍ഹിയിലെ ആ ആദ്മി പാര്‍ട്ടിയെ പറ്റി എഴുതി വന്നു അവസാന ഭാഗത്ത് അദ്ദേഹം കൊണ്ട് ചെന്ന് എത്തിച്ചതാണ്.


 വത്തിക്കാന്റെ കീഴിലുള്ള റോമന്‍ കാത്തോലിക് പള്ളികള്‍ ധാരാളമുള്ള അമേരിക്കയില്‍ നമ്മുടെ സിറോമലബാര്‍ പള്ളികള്‍ വാങ്ങിച്ച് കൂട്ടുന്നതുകൊണ്ടുള്ള ഗുണഭോക്താക്കള്‍ അച്ചന്മാരും സഭാധികാരികളുമാണ്. ഇവിടെ ജനിച്ചുവളരുന്ന അടുത്ത തലമുറ മലയാളം പള്ളികളില്‍ ഉണ്ടാവില്ല എന്നതും എല്ലാവര്‍ക്കും അറിയാം. കുട്ടികള്‍ക്ക് മനസ്സിലാവില്ലാത്ത സിറോമലബാര്‍ മലയാളം കുര്‍ബാനക്കും, അവര്ക്ക് മനസ്സിലാകുന്ന അമേരിക്കന്‍ ലാറ്റിന്‍ ഇംഗ്ലീഷ് കുര്‍ബാനയ്ക്കും സ്വര്‍ഗത്തില്‍ ഒരേ വിലയാണ്. ഡല്‍ഹി രാഷ്ട്രീയത്തില്‍ സംഭവിച്ചത്‌പോലെ ജനങ്ങള്‍, അല്ലെങ്കില്‍ വിശ്വാസികള്‍,യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഇനിയും വിഡ്ഢിവേഷം കെട്ടാന്‍ വിസമ്മതിച്ച് ഒന്നൊന്നായി പിന്മാറുമ്പോള്‍ എന്തും സംഭവിക്കാം.
ഈ സാറിനോട് ഈയുള്ളവന്‍ പണ്ടേ പറഞ്ഞതാണ്. ഒരിക്കലെങ്കിലും നമ്മുടെ ഒരു പള്ളിയിലേക്ക് ഒന്ന് എഴുന്നെള്ളാന്‍. ഉദാഹരണത്തിന് ചിക്കാഗോയില്‍ ഉണ്ട് പള്ളികള്‍ രണ്ടെണ്ണം. എല്ലാ ദിവസവും നൂറില്‍ കുറയാതെ രണ്ടു പള്ളിയിലും വിശ്വാസികള്‍ കുര്‍ബ്ബാന കാണുവാന്‍ വരുന്നു. ശനിയാഴ്ച കുട്ടികള്‍ക്ക് മലയാളം ക്ലാസ് ടാന്‍സ്‌ ക്ലാസ് എന്നിങ്ങനെ ക്നാനായക്കാരായ ജനങ്ങള്‍ സ്ഥിരമായി വന്നും പോയും ഇരിക്കുന്ന സ്ഥലങ്ങളായി അവ നിലനില്‍ക്കുന്നു. ഞായറാഴ്ച രണ്ടു പള്ളികളിലുമായി രണ്ടായിരത്തി അഞ്ഞൂറിലധികം ജനങ്ങള്‍ അഞ്ചു കുര്‍ബ്ബാനയിലൂടെ പങ്കെടുക്കുന്നു. അഞ്ചില്‍ രണ്ടെണ്ണം കുട്ടികള്‍ക്ക് അവര്‍ക്ക് മനസ്സിലാകുന്ന ഭാക്ഷയില്‍ തന്നെയുള്ള സീറോ മലബാര്‍ കുര്‍ബ്ബാന തന്നെയാണ്. കുട്ടികള്‍ക്ക് ഇതുവരെയും യാതൊരു പ്രശനവും ഉണ്ടായിട്ടില്ല. മുപ്പതും നാല്‍പ്പതും മെയിലുകള്‍ പോലും വണ്ടിയോടിച്ചു മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പള്ളിയില്‍ കൊണ്ട് പോരുന്നു. പിന്നെ അവര്‍ വലുതാകുമ്പോള്‍ അങ്ങോട്ട്‌ വരുമോ എന്നുള്ള കാര്യം. ഈ തോട്ടിക്കാരന്‍ പണ്ട് മുതലേ ഉഴവൂര്‍ പള്ളിയില്‍ പോയിട്ടും ഗുണം പിടിച്ചോ? അത് പോലെ കുറെ വിത്തുകള്‍ പാറപ്പുരത്തും മുള്ളുകള്‍ക്കിടയിലും ഒക്കെ വീഴും. കുറെയെങ്കിലും നേരെ ചൊവ്വേ ആകും എന്ന് ഉറപ്പിച്ചോ. സ്വന്തം മക്കളുടെ രീതിയനുസരിച്ച് മറ്റുള്ളവരെ വിധിക്കരുത്. സീറോ മലബാര്‍ കുര്‍ബ്ബാനയില്‍ പിള്ളേര്‍ക്ക് അല്പം എങ്കിലും താല്പര്യം വരണമെങ്കില്‍ അവരുടെ ചെറുപ്പത്തിലെ അത് പരിശീലിപ്പിക്കണം. അല്ലാതെ ഹൈസ്കൂള്‍ വരെ ലത്തീനില്‍ വാരിക്കൊടുത്തിട്ടു ഒരു സുപ്രഭാതത്തില്‍ സീറോ മലബാര്‍ പോരട്ടെ എന്ന് പറഞ്ഞാല്‍ പിള്ളേര്‍ വരില്ല. അതാണ്‌ നിങ്ങളുടെ മക്കള്‍ക്ക്‌ സംഭവിച്ചത്. പിന്നെ വിത്തിനനുസരിച്ചല്ലെ വിളവും ഉണ്ടാകൂ.

സമൂഹത്തില്‍ മാറ്റം വരുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്ന് കേജറിവാള്‍ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തില്‍ മാറ്റം വരുത്തി സമാധാനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അവിടെ സത്യത്തിനെ സ്ഥാനമുള്ളു, ഒളിച്ചു കളികള്‍ക്ക് സ്ഥാനമില്ല. നാം വിതച്ചതിന്റെ ഫലമേ പ്രതീക്ഷിക്കാവൂ. രാഷ്ട്രീയത്തിലായാലും സഭയിലായാലും അനീതിയെ വളമിട്ടു പരിപോഷിപ്പിച്ചാല്‍ അനീതി മാത്രമേ ലഭിക്കുകയുള്ളൂ.
സമൂഹത്തിനു മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. അതാണ്‌ ഇപ്പോള്‍ കാണുന്നത്. അത് മനസ്സിലാകണം എങ്കില്‍ ന്യൂയോര്‍ക്കിലെ മാളത്തില്‍ അല്ലെങ്കില്‍ കിണറ്റില്‍ കിടന്നു കണ്ണടച്ച് ഇരുട്ടാക്കാതെ വന്നു കാണുക. അപ്പോള്‍ മനസ്സിലാകും.

ചുവരെഴുത്ത് എന്തെന്ന് മനസ്സിലാക്കിയിട്ടും അത് അംഗീകരിക്കുവാന്‍ സഭാധികാരികള്‍ ഇനിയും വിസമ്മതിക്കുമ്പൊള്‍ പതനത്തിന്റെ പാതയിലൂടെ ഉള്ള അവരുടെ പ്രയാണം തുടരുകയാണ് ചെയ്യുന്നത്. അതുവഴി തങ്ങളോടൊപ്പം ജനങ്ങളേയും നമ്മുടെ അടുത്ത തലമുറയേയും സമൂഹത്തെയും അധഃപതനത്തിലേയ്ക്ക് തന്നെയാണ് നയിക്കുന്നത്!

ഇവിടെ ചുവരെഴുത്ത് എന്താണ് എന്ന് മനസ്സിലാക്കാത്തത് നിങ്ങളെ പോലുള്ള പമ്പര വിഡ്ഢികള്‍ ആണ്. പള്ളിക്കെതിരെ ഇന്നും ആണയിട്ടു നടക്കുന്ന മാഫിയാ തലവന്മാര്‍ പോലും സ്വന്തം അപ്പനും അമ്മയും ഒക്കെ മരിക്കുമ്പോള്‍ ചടങ്ങുകള്‍ക്കായി നമ്മുടെ പള്ളികളിലേക്ക്‌ വരുന്നു. കാരണം ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യം (അപ്പനും അമ്മയും മരിച്ചു കിടക്കുമ്പോള്‍ പോലും മൂക്ക് മുട്ടെ മദ്യസേവ നടത്തുവാനും  കുടിപ്പിക്കുവാനും ഉള്ള സ്വാതന്ത്ര്യം സഹിതം ) ലത്തീന്‍ പള്ളിയില്‍ കിട്ടില്ല. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പോയി ചോദിക്ക് നിങ്ങളുടെ സ്വന്തം പല്ലനോട്.

20 comments:

  1. why our community has so many dumb asses

    ReplyDelete
  2. I have no idea what the hell is this blogger trying to prove.. one thing for sure this blogger got too much free time..

    ReplyDelete
    Replies
    1. മോനെ ദിനേശാ. സമയം എല്ലാവര്‍ക്കും ഉണ്ട്. അത് എങ്ങിനെ ചിലവാക്കുന്നു എന്നതാണ് കാര്യം. ഞാന്‍ ഇവിടെ പ്രൂവ് ചെയ്യുവാന്‍ ശ്രമിക്കുന്നത് വേറെ ഒന്നുമല്ല. തോട്ടി കാണുന്ന സഭയല്ല സീറോ മലബാര്‍ രീത്തിലുള്ള ക്നാനായ റീജിയന്‍.

      Delete
  3. Thottanani is a waste. Blogger Chetta, Do not waste your time in getting into his maddness.

    ReplyDelete
  4. Nice reply blogger chetta. Thotti (stephen thottathani) was such a nuisance.

    ReplyDelete
  5. This Karakkadan does not have a family.

    ReplyDelete
  6. I used to see him in the Malayalam mass when there is a pothuyogam and "free chaya parippuvada." service.

    ReplyDelete
  7. Who is this thotti guy? Jomon?

    ReplyDelete
  8. 'മുപ്പതും നാല്‍പ്പതും മെയിലുകള്‍ പോലും വണ്ടിയോടിച്ചു മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പള്ളിയില്‍ കൊണ്ട് പോരുന്നു. പിന്നെ അവര്‍ വലുതാകുമ്പോള്‍ അങ്ങോട്ട്‌ വരുമോ എന്നുള്ള കാര്യം.'


    എന്നുള്ള കാര്യം? എന്ത് കാര്യത്തിനു സഹോദരാ?


    "സീറോ മലബാര്‍ കുര്‍ബ്ബാനയില്‍ പിള്ളേര്‍ക്ക് അല്പം എങ്കിലും താല്പര്യം വരണമെങ്കില്‍ അവരുടെ ചെറുപ്പത്തിലെ അത് പരിശീലിപ്പിക്കണം. അല്ലാതെ ഹൈസ്കൂള്‍ വരെ ലത്തീനില്‍ വാരിക്കൊടുത്തിട്ടു ഒരു സുപ്രഭാതത്തില്‍ സീറോ മലബാര്‍ പോരട്ടെ എന്ന് പറഞ്ഞാല്‍ പിള്ളേര്‍ വരില്ല."

    എന്ത് കാര്യത്തിനു സഹോദരാ?
    എന്ന് നമ്മളീ കിണറ്റില്‍ നിന്നും കര കയറും?

    ReplyDelete
    Replies
    1. ആരാണ് കിണറ്റില്‍ കിടക്കുന്നത് സഹോദരാ? മുകളില്‍ പറഞ്ഞത് പോലെ നമ്മുടെ പള്ളിയില്‍ വരുന്ന രണ്ടായിരത്തിലധികം ജനങ്ങളോ അതോ ലത്തീന്‍ പള്ളിയില്‍ പോകുന്ന വിരലില്‍ എണ്ണാവുന്ന പള്ളി / മുത്തു വിരുദ്ധരോ?

      Delete
    2. ഒരു തോടേ പോയതെല്ലാം...

      Delete
  9. 'സ്വന്തം മക്കളുടെ രീതിയനുസരിച്ച് മറ്റുള്ളവരെ വിധിക്കരുത്.'

    കണ്ണാടിയില്‍ നോക്കി സ്വയം ചോദിക്കുക, ഈ വാചകത്തിന്റെ അന്തസ്സത്ത എന്തെന്ന്!

    ReplyDelete
    Replies
    1. അടിപൊളി. ഈ സംഭവം ഇഷ്ടപ്പെട്ടു. മൃഗീയ ഭൂരിപക്ഷം സഹ ക്നാനായക്കാര്‍ ചെയ്യുന്നത് തെറ്റും വിരലില്‍ എണ്ണാവുന്ന കുറെ എമ്പോക്കികള്‍ ചെയ്യുന്നത് ശരിയും എന്ന് പറഞ്ഞാല്‍ അത് കൊള്ളാം. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ രീതിയാണ് ശരിയാണ് എങ്കില്‍ അത് തന്നെ ചെയ്തു കൊള്ളൂ. പക്ഷെ എന്തിനു ഞങ്ങളുടെ ശരിയെ നിങ്ങള്‍ എതിര്‍ക്കുന്നു?

      Delete
    2. ഏതു തെറ്റ്? ഏതു ശരി?...ഇതെല്ലം എന്തിനു വേണ്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ?
      നമ്മളീ കിടന്നു കുരക്കുന്നതെല്ലം ചത്ത്‌ കഴിയുമ്പോൾ മോക്ഷം കിട്ടാൻ വേണ്ടിയാണോ? മോക്ഷം കിട്ടുന്നില്ലെങ്കിൽ പിന്നേ ഇതെല്ലം വെളളത്തിൽ വരക്കുന്ന പോലെയല്ലെ?
      ഏതു വഴിക്കാണ് അവിടെ എത്തുക?
      ഈ പള്ളി വഴിയോ ആ പള്ളി വഴിയോ?
      ആ..........തമ്പുരാൻ തുണക്ക...!

      Delete
  10. കുട്ടികള്‍ക്ക് മനസ്സിലാവില്ലാത്ത സിറോമലബാര്‍ മലയാളം കുര്‍ബാനക്കും, അവര്ക്ക് മനസ്സിലാകുന്ന അമേരിക്കന്‍ ലാറ്റിന്‍ ഇംഗ്ലീഷ് കുര്‍ബാനയ്ക്കും സ്വര്‍ഗത്തില്‍ ഒരേ വിലയാണ്.
    He is right older kids don't understand the Malayalm Mass, the same way the older adults including this Thotanani don't understand the English Latin mass. How many of our older adults are really participating in this English Mass.

    ReplyDelete
    Replies
    1. Chetta, swantham kudumbayhil oru valiya virunnu nadakkumbol aarengilum ayalathe vertil poyi bhakshanam kazhikkumo. Unless they are against the family or not interested in the family

      Delete
    2. ചേട്ടാ ആ ചോദ്യത്തിനുള്ള ഉത്തരം മുകളില്‍ കൊടുത്തിട്ടുണ്ട്.

      ""സീറോ മലബാര്‍ കുര്‍ബ്ബാനയില്‍ പിള്ളേര്‍ക്ക് അല്പം എങ്കിലും താല്പര്യം വരണമെങ്കില്‍ അവരുടെ ചെറുപ്പത്തിലെ അത് പരിശീലിപ്പിക്കണം. അല്ലാതെ ഹൈസ്കൂള്‍ വരെ ലത്തീനില്‍ വാരിക്കൊടുത്തിട്ടു ഒരു സുപ്രഭാതത്തില്‍ സീറോ മലബാര്‍ പോരട്ടെ എന്ന് പറഞ്ഞാല്‍ പിള്ളേര്‍ വരില്ല.""

      ഇത് തന്നെ ഉത്തരം. ഒന്ന് കൂടി ഇരുത്തി വായിച്ചു നോക്കിക്കേ.

      Delete
    3. ഇതൊന്നും വാരിക്കൊടുക്കുവാൻ യേശു പറഞ്ഞിട്ടില്ല എന്നുള്ളതല്ലേ സത്യം, സഹോദരാ?

      Delete
  11. My daughter loves Syro- Malabar Malayalam Mass but my son likes the syro- Malabar English Mass. They both likes Latin mass too.

    As a parent, it is my choice to take them to Syro-Malabar Mass till they are 12th grade.

    And it is my childrens"s choice to continue to come to Syro_Malabar Mass after they goes to college (Hopefully they come!)

    ReplyDelete
  12. Does anyone know the fact that the authoritative text of Syro-Malabar Mass is its English version? The Vatican decree which was issued approving Syro-Malabar Mass very clearly says that the ORIGINAL AUTHORITATIVE version is the English text which was submitted to and approved by Vatican. The decree gave the syro Malabar bishops conference permission to translate it into Malayalam or other languages if necessary. (We have Syro-Malabar Mass said in Hindi in North India.)

    The Malayalam "kurbana" we say in our churches is only the authorized translation of the ORIGINAL ENGLISH SYRO-MALABAR Mass. The translation was done later. The Malayalam text (the Malayalam Syro-Malabar Mass said in our churches) in itself IS NOT the original. So why can't we have our children's Syro-Malabar Mass in the original English text?

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.