Pages

Tuesday, January 14, 2014

യൂ കെ യില്‍ സീറോമലബാര്‍ രൂപത വേണമോ? ക്നാനായക്കാര്‍ രൂപതയ്ക്ക് എതിരോ? എന്താണ് സത്യം?

കഴിഞ്ഞ ദിവസം യൂ കെ യിലെ ഒരു ഓണ്‍ ലൈന്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഫെസ് ബുക്കിലൂടെ പ്രചരിക്കുകയും അതിന്റെ മറ പറ്റി ഒളിച്ചും തെളിച്ചും അനുകൂലമായും പ്രതികൂലമായും ഒക്കെ കുറെ അഭിപ്രായ പ്രകടനങ്ങള്‍ നടക്കുകയും ഒക്കെ ചെയ്തതിന്റെ പശ്ചാത്തലത്തില്‍, ഈയുള്ളവന്റെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് കരുതുകയാണ്. ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത വന്നപ്പോള്‍ യുകെ പത്രം അല്പം വിവാദം സൃഷ്ടിച്ചു ശ്രദ്ധ നേടാന്‍ ശ്രമിച്ചതാണ് എങ്കില്‍ പോലും അതില്‍ അല്പം കാര്യമുണ്ട് എന്ന് ഈയുള്ളവന് തോന്നിയതിന്റെ വെളിച്ചത്തില്‍ കൂടിയാണ് ഈ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കുന്നത്. 


http://ukvartha.com/website.aspx?MasterId=18223&ctrl=InnerPage എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ആ വാര്‍ത്ത വായിക്കാവുന്നതാണ്. ഇത് എഴുതിയത് ക്നാനായക്കാരന്‍ ആണോ എന്നറിയില്ല. എന്തായാലും ക്നാനായക്കാരെ ഇളക്കിയാല്‍ അല്പം എരിവും പുളിയും ഒക്കെ ഉണ്ടാകും എന്നരിയാവുന്നവന്‍ ആണ് എന്നതില്‍ സംശയം വേണ്ട. 

ഇനി ആ വാര്‍ത്തയുടെ സത്യാവസ്ഥയെ പറ്റി ഈയുള്ളവന് ആധികാരികമായി പറയുവാന്‍ സാധിക്കില്ല എങ്കിലും സാഹചര്യങ്ങളും തെളിവികളും വച്ച് നോക്കിയാല്‍ വിശ്വസിക്കാതെ തരമില്ല എന്ന് വ്യക്തം. ഇഗ്ലീഷ് മെത്രാന്മാര്‍ സീറോ മലബാര്‍ രൂപത വരുവാന്‍ അനുവദിക്കാതെ ഇട്ടു തട്ടുന്ന കഥയാണ് ഈ ലേഖനത്തില്‍. അമേരിക്കയിലും ഇത് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. പണ്ടേ ഈയുള്ളവന്‍ പല പ്രാവശ്യം പറഞ്ഞതാണ് ഈ കാര്യം. അതായത് 86ല്‍ റോമില്‍ നിന്നും വന്ന ക്നാനായ സമുദായത്തിന് എതിരായ രീസ്ക്രിപ്റ്റ് ചിക്കാഗോയിലെ ആര്‍ച്ച് ബിഷപ്പിന്റെ ആസൂത്രണത്തില്‍ ആണ് ഉണ്ടായത്. അന്ന് സീറോ മലബാര്‍ രൂപത ഇല്ലായിരുന്നു എന്ന് മാത്രമല്ല അവര്‍ക്ക് ഇതില്‍ യാതൊരു വിധ സ്വാധീനം ചെലുത്തുവാന്‍ പോലും അവസരം ഉണ്ടായിരുന്നില്ല. സത്യം ഇതാണ് എങ്കിലും ഇന്നും പഴി 2000 ന് ശേഷം വന്ന സീറോ മലബാര്‍ രൂപതയ്ക്ക് തന്നെ. രീസ്ക്രിപ്റ്റ് നടപ്പില്‍ വരുത്തുവാന്‍ പല തവണ കത്ത് നല്‍കിയ ചിക്കാഗോ ആര്‍ച്ച് ബിഷപ്പിന്റെ ശ്രമങ്ങള്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായത്തിനു ശേഷം ദുര്ബ്ബലപ്പെടുകായാണ് ഉണ്ടായത് എന്നുള്ളത് ചരിത്ര സത്യം. അമേരിക്കന്‍ ക്നായിലൂടെ കുറെ സീറോ മലബാര്‍ വിരോധികള്‍ പടച്ചു വിടുന്ന കല്ല്‌ വച്ച നുണകള്‍ വിശ്വസിച്ചു അമേരിക്കക്ക് പുറത്തുള്ള കണിയാനെ പോലുള്ള ചില സഭാ വിരുദ്ധര്‍ സീറോ മലബാര്‍ രൂപതയ്ക്ക് എതിരെ യൂ കെ യില്‍ കോപ്പ് കൂട്ടിയാല്‍ അത് പൊതുവായ ക്നാനായ സമുദായത്തിന്റെ വികാരമാണ് എന്ന് വിശ്വസിക്കാന്‍ സാധിക്കില്ല.

ഇനി പ്രസ്തുത ലേഖനത്തെ പറ്റി അഭിപ്രായം എഴുതിയ രണ്ടു ക്നാനായ ബുദ്ധിജീവികളുടെ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു.
  Sabu Jose

  ക്നാനായ കത്തോലിക്കര്‍ മാത്രം പരാമര്‍ശ വിഷയമാകുന്ന ഒരു വാര്‍ത്തയാണിത്. മറ്റുള്ളവര്‍ക്ക് ഇതില്‍ വലിയ കാര്യമൊന്നുമില്ല. സീറോ മലബാറിന് ഇവിടെ യു.കെ.യില്‍ ഒരു പള്ളിയോ പാതിരിയോ വന്നാല്‍ ക്നാനായ കത്തോലിക്കര്‍ സ്വാഭാവികമായി അതിന്റെ ആരാധനാ ക്രമത്തില്‍ അന്നാ പെസഹാ തിരുനാളില്‍ എന്ന പാട്ടും പാടി കുര്‍ബാനയില്‍ പങ്കെടുക്കും, തീര്‍ച്ച. അങ്ങനെ ഒരു പള്ളിക്ക് വേണ്ടി മോര്‍ട്ട്ഗേജ് അടയ്ക്കാന്‍ ക്നാനായക്കാര്‍ തയ്യാറായാല്‍ അവര്‍ വിഡ്ഢികള്‍ ആണെന്ന് പറയേണ്ടി വരും.
  ഇത് സത്യമാണ് എന്ന് കാലം തെളിയിച്ചിട്ടുണ്ട്. താഴെ എഴുതിയിരിക്കുന്ന കാരണമല്ല ഈയുള്ളവന്‍ ഉദ്ദേശിച്ചത് എന്ന് മാത്രം. സീറോ മലബാര്‍ പള്ളികള്‍ ഉയരുവാന്‍ വേണ്ടി ക്നാനായക്കാരെ തലയിലും പിന്നെ വെയ്ക്കാവുന്ന എല്ലായിടത്തും വയ്ക്കും. അവസാനം പള്ളി വന്നുകഴിഞ്ഞാല്‍ പിന്നെ പടിക്ക് പുറത്ത് തന്നെയായിരിക്കും വല്യേട്ടന്മാര്‍ ക്നാനയക്കാര്‍ക്ക് കല്‍പ്പിച്ചു തരുന്ന സ്ഥാനം. ഇത് എല്ലായിടത്തും ദര്‍ശിക്കാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് അമേരിക്കയില്‍ ക്നാനായക്കാര്‍ പ്രതികൂല സാഹചര്യത്തില്‍ പോലും സ്വന്തമായി തന്നെ പള്ളികള്‍ ഉണ്ടാക്കിയെടുത്തത്. കാശ് കൊടുത്താലും സ്വന്തം എന്ന് കരുതിയാലും പൊതുവായ പള്ളികളില്‍ അര്‍ഹിക്കുന്ന പരിഗണന ഒരിക്കലും കിട്ടില്ല
  കാരണം, കേരളത്തില്‍ ക്നാനായ കത്തോലിക്കാ സമുദായത്തിന് ആയിരത്തി തൊള്ളായിരത്തി പതിനൊന്നില്‍ കിട്ടിയ സാമുദായിക രൂപതാ പദവി നൂറ്റാണ്ടുകള്‍ സ്വവംശവിവാഹ നിഷ്ട പിന്തുടര്‍ന്നിരുന്നു എന്ന യഥാര്‍ത്ഥ്യം അന്നത്തെ കേരളത്തിലെ മറ്റു സഭകളുടെ അപ്പസ്തോലന്മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരി. സിംഹാസനത്തോട്‌ ആവശ്യപ്പെട്ടതിലൂടെ നേടിയ ഒന്നാണ്. ഇന്ന് കളം മാറി. ക്നാനയക്കാരനും ഭാര്യയും അമേരിക്കയില്‍ പള്ളി വാങ്ങാന്‍ മുന്നിട്ടിറങ്ങി; വാങ്ങി, കുര്‍ബ്ബാനയും കണ്ട് നിര്‍വൃതി അടയുമ്പോള്‍ പള്ളിയുടെ അധികാരം സീറോ മലബാറിനാണ്, അല്ലാതെ കോട്ടയം രൂപതയ്ക്കല്ല.
  ശ്രീ സാബു ജോസിന്റെ അറിവിലേക്ക് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. താങ്കള്‍ എഴുതിയിരിക്കുന്നത് ശുദ്ധ അസംബന്ധം ആണ് . പള്ളിയെ പറ്റി യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വച്ച് കൊണ്ട് അല്ലെങ്കില്‍ അന്ധന്മാര്‍ ആനയെ കണ്ടപോലെ സംസാരിക്കുന്ന ചില കോമാളിയുടെ നിലയിലേക്ക് താങ്കള്‍ പോകരുത്. അമേരിക്കയിലെ സീറോ മലബാര്‍ രൂപതയിലെ സീറോ മലബാര്‍ പള്ളികള്‍ (ക്നാനായ പള്ളികള്‍ ഒഴിച്ച് ) സീറോ മലബാര്‍ രൂപതയുടെ സ്വതം സ്വത്ത് ആണ്. എന്നാല്‍ അമേരിക്കയിലെ ക്നാനായ പള്ളികളില്‍ സഭാപരമായ അധികാരം മാത്രമേ സീറോ മലബാര്‍ മെത്രാന് ഉള്ളൂ. ക്നാനായക്കാര്‍ വാങ്ങിയ പള്ളിയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ നിന്നുകൊണ്ട് സീറോ മലബാര്‍ കുര്‍ബ്ബാന ചെല്ലുന്നത് അദേഹത്തിന് വിലക്കാം. എന്നാല്‍ ഒരു പള്ളിയുടെ സ്വത്തിന്റെ മേലും അദ്ദേഹത്തിനു അധികാരം ഇല്ല. മൂലക്കാട്ട് പിതാവ് ക്നാനായ രൂപതയെ ഒരു കെ പി യോഹന്നാന്റെ സഭ പോലെ ഒരു സ്വതത്ര സഭയായി പ്രഖ്യാപിച്ചാല്‍ ഈ ക്നാനായ പള്ളിയുടെ പോപ്പ് അദ്ദേഹത്തിനു ആകുവാന്‍ സാധിക്കും. കത്തോലിക്കാ സഭയുടെ ചട്ടകൂട്ടില്‍ നിന്നും പുറത്ത് വരണം എന്ന് മാത്രം. പിന്നെ കോട്ടയം രൂപതയുടെ അധികാരം. കൂടയം രൂപതയ്ക്ക് അധികാരം കിട്ടണം എങ്കില്‍ സീറോമലബാര്‍സഭക്ക്അധികാരം വേണം.മൈസൂര്‍ വരെ മാത്രമേ നിലവില്‍ ഈ അധികാരം ഉള്ളൂ. ഈ അധികാര പരിധിക്കു പുറത്തുള്ള രൂപതകള്‍ എല്ലാം റോമിന്റെ നേരിട്ടുള്ള അധികാര സീമയില്‍ സീറോ മലബാര്‍ സിനടുമായി liturgical and limited administrative ബന്ധം മാത്രമേ ഉള്ളൂ. ലോകത്ത് ഒരു കത്തോലിക്കാ രൂപതയുടെയും അധികാര പരിധി രാജ്യത്തിനു പുറത്തേക്ക് നല്കപെട്ടിട്ടില്ല. അത് കൊണ്ടാണ് ചിക്കാഗോ സീറോ മെത്രാന്‍ ക്യാനടയില്‍ വെറും അപ്പ്സ്തോലിക്ക് വിസിറ്റര്‍ ആയി പോകുന്നത്. മെല്‍ബണിലെ സീറോ മെത്രാന്‍ ന്യൂ സീലാണ്ടില്‍ പോവുന്നത് ഇതേ പദവി മാത്രം കയ്യില്‍ വച്ചുകൊണ്ടാണ്. അതുകൊണ്ട് വെറുതെ സഭാ പരമായ അറിവ് ഇല്ലാതെ പൊതു ജന മധ്യത്തില്‍ വിഡ്ഢിത്വം വിളമ്പി സ്വയം അപഹാസ്യനാകരുതെ.
  ഇതാണ് ക്നായക്കാരന്‍ കേരളത്തിന്‌ വെളിയില്‍ നേരിടുന്ന പള്ളി സംബന്ധമായ വെല്ലുവിളി. ഇതിനെ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ കയ്യിലും പരിഹാരം ഒന്നും ഇല്ല. സഭാ വികാരവും സാമുദായിക വികാരവും ഒന്നല്ല എന്ന തിരിച്ചറിവാണ് ഈ വിഷയത്തെ സമീപിക്കുന്ന ഏവര്‍ക്കും ഉണ്ടാകേണ്ടത്.
   ക്നാനായക്കാരന്‍ കേരളത്തിനു വെളിയില്‍ നേരിടുന്ന വെല്ലുവിളി ഇതല്ല മോനെ ദിനേശാ.ഇത് മനസ്സിലക്കാനം എങ്കില്‍ കുറെ യാതാര്ത്യങ്ങള്‍ അറിയണം.
  • ലത്തീന്‍ സഭാ നേതൃത്വം ആണ് ക്നാനായ പാരമ്പര്യങ്ങള്ക്കെതിരായ റീസ്ക്രിപ്റ്റ് കൊണ്ടുവന്നത്
  • വര്‍ഷങ്ങള്‍ക്കു മുന്‍പ്കുര്‍ബാനയ്ക്ക് ഇഗ്ലീഷ് പള്ളികളില്‍ മക്കളെ കൊണ്ട് പോയിരുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ഇന്ന് സീറോ മലബാര്‍ സഭയോടെ വിമുഖത കാണിച്ചാല്‍അതിനര്‍ത്ഥം സീറോ മലബാര്‍ സഭ മോശം പരിപാടി ചെയ്യുന്നതുകൊണ്ടാണ് എന്നര്‍ത്ഥമുണ്ടോ? അങ്ങിനെ വളര്‍ന്ന കുട്ടികളില്‍ ഭൂരി ഭാഗം പേരും ആഴ്ചയില്‍ ഈഴുടിവസവുംസഹവസിക്കുന്ന ക്നാനായക്കാര്‍ ലാത്തവരുടെ കൂടെ വിവാഹം ചെയ്തു പോകുന്നു. അതാണ്‌ അമേരിക്കയിലെ വെല്ലുവിളി . അതാണ്‌ യൂ കെ യില്‍ നിങ്ങള്‍ നേരിടുവാന്‍ പോകുന്ന വെല്ലുവിളി.
  • 1911ല്‍ കോട്ടയം രൂപത നിലവില്‍ വരുന്നതിനു വര്‍ഷങ്ങള്‍ക്കും നൂട്ടണ്ടുകള്‍ക്കും മുന്‍പേ സ്ഥാപിതമായ ഇടവകള്‍ നമുക്ക് ഉണ്ട്. അവിടെ ക്നാനായ്കാരും അല്ലാത്തവരും സഹാവര്തിത്വതോടെ കഴിഞ്ഞിരുന്നു. അന്ന് കുടുംബങ്ങളിലൂടെ ആയിരുന്നു നമ്മുടെ സ്വവംശ വിവാഹ ശുദ്ധി പരിപാലിച്ചിരുന്നത്. അല്ലാതെ പള്ളികള്‍ കേന്ദ്രീകരിച്ച് ആയിരുന്നില്ല. 
  • ഇന്ന് അമേരിക്കയിലെ എല്ലാ ക്നാനായ പള്ളികളിലും ക്നാനായക്കാര്‍ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ചിക്കാഗോയില്‍ തന്നെ രണ്ടു പള്ളികളിലും കൂടി ഞായറാഴ്ചയിലെ അഞ്ചു കുര്‍ബ്ബാനയിലും കൂടി ഏകദേശം മോവ്വായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ എണ്ണൂറോളം പേര് പുതു തലമുറയിലെ കുട്ടികള്‍ ആണ്.
  ഇനി കണിയാന്‍ വക കമന്റ് വായിക്കുക.

  Alex Kaniamparambil എത്ര കണ്ടാലും, കൊണ്ടാലും പഠിക്കുകയില്ല എന്നൊരു ദോഷം ക്നാനയക്കാര്‍ക്കില്ലേ?അമേരിക്കയില്‍ നടന്നതില്‍ നിന്ന് ഒരു പാഠവും ഉള്കൊള്ളാതെ ഇവിടെയും പള്ളി വാങ്ങാന്‍ വന്‍ തുക മുടക്കി സഭാധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കും. അവസാനം ഇവിടെയും അമേരിക്ക ആവര്‍ത്തിക്കുമ്പോള്‍ മോങ്ങും.
  ഇതാണ് ഈ മനുഷ്യന്റെ കുഴപ്പം. സത്യം അറിയാതെ ആടിനെ പട്ടിയാക്കുന്ന സ്വഭാവം. അമേരിക്കയില്‍ നടന്നത് എന്താണ് എന്ന് മുകളില്‍ എഴുതിയിരിക്കുന്നത് വ്യക്തമായി ഒന്ന് കൂടി വായിക്കുക. യൂ കെ യില്‍ അമേരിക്ക ആവര്‍ത്തിക്കാതെ വരണം എങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഈയുള്ളവന് പറയാനുള്ളത് അടുത്ത ദിവസം വിശദമായി എഴുതാം.
  കരണീയമായത് ഇതൊക്കെയാണ് ഒന്ന്. കോട്ടയം അതിരൂപതയുടെ അധികാരപരിധിയില്‍ യു.കെ.യിലെ ക്നാനായക്കാര്‍ പെടുന്നതുവരെ പള്ളികള്‍ വാങ്ങാന്‍ ഞങ്ങള്‍ ഇല്ല എന്ന് പറയുക. രണ്ട്. സമുദായവികാരം പള്ളിക്ക് പുറത്താണ് എന്ന് തീരുമാനിക്കുക.

  തിരു മണ്ടന്‍ കണിയാന്‍ !!! കോട്ടയം അതിരൂപതയുടെ അധികാര പരിധിയൂ കെ യില്‍ വരിക എന്നത് അസംഭ്യവം തന്നെയാണ്. അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. കത്തോലിക്കാ സഭയുടെ കീഴില്‍ നിന്നുകൊണ്ട് അങ്ങിനെ ഒന്ന് സംഭവിക്കില്ല. ഇനി ഒരു വേള അത് വരും എന്നിരിക്കട്ടെ. അന്ന് ആ പള്ളികളില്‍ പോയി കുര്‍ബ്ബാന കാണുവാന്‍ നമുക്ക് ഒരു തലമുറ കാണുമോ? ഇഗ്ലീഷ് പള്ളികളില്‍ കറുമ്പന്മാരുടെയും വെളുംബന്മാരുടെയും ഒക്കെ കൂടി ലത്തീന്‍ കുര്‍ബ്ബാന കണ്ടു വളരുന്ന ഒരു തലമുറയെ അന്ന് സീറോ മലബാര്‍ കുര്‍ബ്ബാന എന്ന് ഒരു കുര്‍ബ്ബാന പണ്ട് ഉണ്ടായിരുന്നു എന്ന് പറഞ്ഞു പഠിപ്പിക്കാം . അപ്പോള്‍ നമുക്ക് നഷ്ടമാകുന്നത് സഭാ പരമായി ക്നാനായക്കാര്‍ കേരളത്തില്‍ സ്ഥാപിച്ച ഒരു ഒരു സഭാ പാരമ്പര്യം ആയിരിക്കും. സമുദായ വികാരം പള്ളിക്ക് പുറത്തും സഭാ വികാരം പള്ളിക്ക് അകത്തും ഉയരട്ടെ.

   25 comments:

   1. ആനയെ കാണാന്‍ പോയ അന്ധന്മാര്‍ അഞ്ചു പേര് എന്നാണു കേട്ടിരിക്കുന്നത്. തോട്ടനാനിക്ക് കൂട്ടായി ഇതാ കണിയാനും പിന്നെ കുഞ്ഞാടും. ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ.

    ReplyDelete
   2. മാഫിയായുടെ പ്രവര്ത്തന്‍ രീതി രസകരം തന്നെ. അവര്‍ കൊച്ചു കുട്ടികളെ പ്രത്യേകം കിഡ്സ്‌ ക്ലബ്ബിന്റെ പേരില്‍ ലത്തീനിലേക്ക് ബ്രെയിന്‍ വാഷ് ചെയ്തെടുക്കും എന്നിട്ട് അവര്‍ വലുതാകുമ്പോള്‍ സീറോ മലബാര്‍ പള്ളിയില്‍ പോകാത്തത് അച്ഛന്റെ കയ്യിലിരുപ്പ് കൊണ്ടാണ് എന്ന് വരുത്തി തീര്‍ക്കും. അഫ്ഗാനിസ്ഥാനില്‍ ഭീകരവാദികളെ സൃഷ്ടിക്കുന്നതും ഇതേ ശൈലിയില്‍ തന്നെ.

    ReplyDelete
   3. Excellent blog and work blogger chetta. You are the man

    ReplyDelete
   4. Thid blogger, Mutholam is trying to establish. Syro Malabar in whole world. We want the same rite which Pope and majority belongs. Why you priests are trying to force the people to follow your Syro. This is aganist the freedom of worship. We want say the one and samr our father..,,, hail mary,,,,same cross.,.same mass what the pop says.,

    ReplyDelete
    Replies
    1. Go ahead you have the freedom. This is for those who still want follow traditional mass and who are willing to support it. For others the door is open..Same thing with endogamy, the modern generation may feel its an old barrier, marrying within a small community. This is against the freedom of marriage and they may like to marry from a rite where pope and the majority belongs. My simple advise, the door is open for them. This is only for those who still want keep the traditions..

     Delete
    2. When you say 'you have the freedom', don't forget what happened in the 'kuri' issue in Houston! The assurance has to come from the proper authorities, not from just any anonymous 'bloggerchettan'! If they use it to manipulate the mass, that is not true freedom; just saying!

     Delete
    3. before we came here, we were poor. we didnt have oppertunities and it was hard to find a job back home. Jobs were there but it was due to nepotism, was given to Achens or sisters family or you demanded high amount of donations. we came here and struggled a lot . No syros achens were here to help us. But now you syros are following us and looking for green pastures. Go to northern part of India or Africa were people never heared about the Gospel.. why can.t you go and preach or convert them. No you dont want it or dont like it. we are OK here with the system of this country and culture of this nation. We know how to survive... . Leave us alone. . If US or UK or Auz were poor countries , will you follow us? If these nations are going to face any financial difficulty, you will be first one pack and vacate these places. But we will remaim here because we have no option buit you have..

     Delete
    4. സീറോ മലബാര്‍ റീത്ത് മോശമായി കരുതന്നവര്‍ക്ക് പോകുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെ. നിങ്ങളുടെ സ്വാതന്ത്ര്യം ആര്‍ക്കും തടയുവാന്‍ കഴിയില്ല. എന്നാല്‍ പോകുമ്പോള്‍ അതിന്റെ procedures പൂര്‍ത്തിയാക്കി പോകുക. നിങ്ങളുടെ വികാരിയച്ചനോട്‌ റീത്ത് മാറുവാന്‍ എന്താണ് ചെയ്യേണ്ടതു എന്ന് ചോദിച്ചു ചെയ്യണം. പക്ഷെ സാതന്ത്ര്യം ഉണ്ട് എന്ന് കരുതി കണ്ടിടത്തെല്ലാം നിരങ്ങിയിട്ടു കുറി വേണ്ടി വരുമ്പോള്‍ ഓടി പള്ളിയിലേക്ക് വന്നാല്‍ ചിലപ്പോള്‍ അത് കെട്ടേണ്ട സമയത്ത് കിട്ടിയില്ല എന്ന് വരും. എപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. എല്ലാ ലത്തീന്‍ റീത്ത് ആരാധകരോടും കൂടി പറയുകയാണ്‌. പോവുക നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്. ദയവു ചെയ്തു തിരിച്ചു വരികയും ചെയ്യരുത്. ഞങ്ങള്‍ ഞങ്ങളുടെ വഴിയെ നിങ്ങള്‍ നിങ്ങളുടെ വഴിയെ.

     Delete
    5. But mutholam joined syromalabar and came back after few weeks

     Delete
    6. Jan. 16 10:20 AM...If it truly happened, you have made valid point! But why is NAK speaking for the Syro Church? ( ' പോവുക നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്. ദയവു ചെയ്തു തിരിച്ചു വരികയും ചെയ്യരുത്').
     Don't forget the story of the prodigal son! :)

     Delete
    7. Mutholam is truly capable priest,He is the priest for all knansya people around the world . But why chicago people are only taking the advantage. It is not fair treatment.. so everybody needs his service.so trsnsfer him to other knanya parish too

     Delete
    8. mutholathine chicagoyil ninnum kettu kettickanulla soothrathilulla oru muthu sneham kando? ente nandikettavane why this kolavari kolavari kolavari de?

     Delete
   5. We don't want a diocese like the one in Faridabad where the bishop refuses to even conduct first communion separately for knanaya mission. Why our Arch bishop did not even say anything against this Faridabad bishop.
    In Australia, syros are worried because we got a separate mission. Without loosing the grip, they immediately establishes the dioceses and appointed a thrissur based achan as VG. Why did not even bargain for a Chicago style arrangement. Why a knanaya achan cannot become the bishop of that syro diocese. Its all about discrimination.Our bishops and laity have to be united for our rights from Syro hierarchies.

    ReplyDelete
   6. The argument that knanaya-feeling should be kept outside the church is not right in the case of a church which is a 'knanaya parish'.

    The kna parishes are only for the members of the knanaya community. So others such as the KANAs and the non-knas cannot be members there. A knanaya parish is a form of the knanaya community. So the community rules of membership alone can prevail there.

    After allowing a parish to be knannaya, the Church cannot illegitimately interfere in the membership criteria of the parish community. If the Church cannot allow the knanaya type of membership, no parish should be allowed as a 'knanaya parish'.

    ReplyDelete
    Replies
    1. Ref- January 15, 2014 at 11:56 AM
     Very true, Muthu is not the main problem. Moolakkat and his formula is the problem. So far He does not correct it, knanaya is not going to survive!
     Mar Aalancherry, Sheins and Moolakkat are seen soft pedalling on the sui-juris.issue! May be that all knanaites are being betrayed by them. If so, it is a breach of trust.

     Delete
   7. Blogger chetta, can you please provide some documents that proves that all the Knanay Churches in America don't belong to Bishop of Chicago? Also please post similar documents from Other Syro malabar non knanaya churches within the chicago diocese too so that we can compare. Please donot post partial documents but full documents so that everyone can be convinced about it. I thought Bishop of a diocese has full authority and ownership of churches next to Pope.

    ReplyDelete
    Replies
    1. my dear,
     already the incopration documents from houston was published before here or else where. the ownership of the properties and assets were clearly identified there. If you need more clarification on it, why don't you guys go and ask your vicars. This one of the smartest things Muthu has done when established the Knanaya parish in Maywood. Angadiyath pithavu had to agree to the proposal of Muthu although initially he wanted them to be just like the other churches. Muthu was smart on this. Now you are asking me proof for this which was already published. If you can't believe it, go ahead and you bring the proof where it says Knanaya churches in america is owned by syro malabar just like the others.

     Delete
    2. Blogger Chetta Don't publish the documents, Sunny Kutten Published the document of Houston Knanaya Mission and KANA got it and they send it right away to all world and block eveything, If you publish any documents all Moonchies are always read only, No any action. Smart Kana will take action. What we can do,Moonchies are allow only KANA leaders become KCS leaders.

     Delete
    3. Chetta, please don't spin this wheel too much. This is a catholic church policy and not any churches in the catholic church goes beyond the authority of the bishop. Not any church in one diocese is owned by the bishop of a different diocese. If you are saying local community owns it, that is the case of every parish in the Chicago diocese whether knanaya or non knanaya. Please do not say that only Knanaya churches are in different category unlike Syro malabar churches in Chicago diocese and Knanaya community follows something different.

     Delete
    4. മുകളിലെ കമന്റ് എഴുതിയ സുഹൃത്തെ ഹൂസ്ടന്‍ പള്ളിയുടെ document പൊതുജനത്തിന്റെ അറിവിലേക്ക് പബ്ലീഷ് ചെയ്തത് കണ്ടിരുന്നോ? പള്ളിയുടെ സ്ഥാപക ജംഗമസ്വത്തുക്കളിന്മേല്‍ സീറോ മലബാര്‍ രൂപതക്ക് അധികാരമില്ല എന്ന് തനെയാണ്‌ അതില്‍ എഴുതിയിരുന്നത്. വെറുതെ ആടിനെ പട്ടിയാക്കാരുത്.

     Delete
    5. Blogger chetta, I don't claim to be knowledgeable like you are, in my simple view at Houston was trying to fix some technical errors and beyond which if you are claiming something different about ownership that I am not sure. Houston is not the only place where there is a knanaya church and Chettan chummathe aadine kandu pattiyanennu karuthathe. There are articles of inc in all churches whether knanaya and non knanaya and please do a comparison for the benefit of us the poor readers no?

     Delete
    6. മോനേ അനോണിമസ് ചേട്ടാ. ഹൂസ്റ്റണിലെ സാധനം പുറത്ത് വന്നതല്ലേ? വേറെ പള്ളിയുടെ ഈ സാധനം തരാന്‍ പറഞ്ഞു ഈയുള്ളവന് പോകുവാന്‍ സാധിക്കുമോ? അത് കൊണ്ട് ഉള്ളത് കൊണ്ട് ഒന്ന് അട്ജസ്റ്റ് ചെയ്യടെയ്.

     Delete
   8. Hi blogger chetta did you hear KCCNA EC issued a letter to KCS president for his misbehaving to the convention. He is making lot of inside game against Koovan and KCCNA through/with the advice of Kottor, the Man who destroyed the Knanaya Community in USA, please bring some truth asap

    ReplyDelete
   9. Yes i heard that he is after your wife. He may get her. Be careful man ..Dont you have any other job than this bull shit

    ReplyDelete
   10. എടൊ പുത്താറ്റിലെ ബ്ലോഗ്ഗറെ , മുത്തുവിന്റെ മൂടും താങ്ങി, അങ്ങാടിയുടെ ആസനവും നക്കി നടക്കുന്ന താൻ UK യിലേക്ക് വിഷം ഇറക്കാൻ നോക്കണ്ട . UK യിലെ കാര്യം UK യിലുള്ളവർ നോക്കിക്കൊള്ളും .താൻ അമേരിക്കയിലുള്ള ക്നാനായക്കാർക്കിട്ടു പാരവെച്ചു അങ്ങാടിയിൽ നിന്ന് കിട്ടുന്ന അച്ചാരവും വാങ്ങി അവിടെ കിടന്നു കുരച്ചാൽ മതി . പുത്താറ്റിൽ അരി വറക്കുന്ന ഇടപാടുമായി ഇങ്ങോട്ട് വരേണ്ട . മുട്ടുകാൽ തല്ലിയൊടിക്കും .

    ReplyDelete

   Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

   Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.