Pages

Thursday, June 26, 2014

ഈ പഴി ആരുടേത്?

കഴിഞ്ഞ കുറെ ആഴ്ചകളായി വിവിധ ബ്ലോഗുകളില്‍ അഭ.മൂലക്കാട്ട് പിതാവിന് നിരന്തരമായ തെറി വര്ഷം നടക്കുകയായിരുന്നല്ലോ. എല്ലാ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴും, കൃത്യമായി പറഞ്ഞാല കെ സി സി എന്‍ എ കണ്വെന്‍ഷന്‍ നടക്കുന്നതിനു മുന്നോടിയായി നടക്കുന്ന ഈ അഭ്യാസം ഇപ്പോള്‍ പതിവ് നാടകമായിരിക്കുകയാണ്. നാട്ടില്‍ മത്തി വിട്ടു നടക്കുന്നവനും തെങ്ങില്‍ കയറി നടക്കുന്നവനും ഒക്കെ അമേരിക്കയില്‍ വന്നാലും തങ്ങളുടെ സംസ്കാരത്തിന് ഒരു കുറവും വരുന്നില്ല എന്ന് തെളിയിക്കുന്നു. നാട്ടിലാണെങ്കില്‍ പ്രാധാനമന്ത്രി,വിവിധ മന്ത്രിമാര്‍ സരിതമാര്‍ എന്നിങ്ങനെ തെറി പായാന്‍ ആളുകള്‍ ധാരാളം. അമേരിക്കയില്‍ ഈ ഭാരം പെരുവാന്‍ വിധിക്കപെട്ടിരിക്കുന്നത് മെത്രാന്മാരും അച്ചന്മാരും. എന്നാല്‍ ഇവരെ തെറി പറയുന്നവര്‍ സായിപ്പിന്റെ പള്ളിയില്‍ ചെല്ലുമ്പോള്‍ പഞ്ചപുച്ഛമടച്ച് നില്‍ക്കും എന്നത് വേറെ കാര്യം.പിതാവ് കണ്വെന്ഷന് വരുന്നില്ല എന്ന് പറഞ്ഞു വൈദീക സമ്മേളനത്തില്‍ വിശദീകരിച്ചു എന്ന് കേട്ടതിന്റെ മോന്നാം ദിവസം വീണ്ടും കേള്‍ക്കുന്നു ഇതാ ദ്ദേഹം വരുന്നു എന്ന്.ഇനിയെങ്കിലും അപ്നാദേശില്‍ വാര്‍ത്ത ഇടുന്നതിനുമുന്പു ബന്ധപെട്ടവര്‍ ശ്രദ്ധിക്കണം. പൊതുജനം പഴയതുപോലെ കഴുതയല്ല.

ദല്‍ഹിയിലെ ഭരണികുളങ്ങര മെത്രാന്റെ കത്ത് സത്യമാണ് എങ്കിലും വ്യാജനാണ് എങ്കിലും അത് ഉണ്ടാക്കിയ പുകില്‍ കുറച്ചൊന്നുമല്ല. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങാ വീണത്‌പോലുള്ള പ്രതീതി. എന്തായാലും ഭരണികുളങ്ങര പിതാവ് തടത്തിലച്ചനയച്ച കത്ത് ലോകം മുഴുവനായും അയച്ചു കൊടുത്ത തടത്തില്‍ കത്ത്തനാര്‍ക്ക് സ്തുതി. തടത്തിലച്ചന്‍ ഭരിച്ച പല പള്ളികളിലും പ്രശനങ്ങലുണ്ടാക്കിയതും ഓസ്ട്രേലിയയില്‍ നിന്നും രായ്ക്കു രായ്മാനം ഓടി പോരേണ്ടിവന്ന ചരിത്രവും ഒക്കെ മറയക്കാന്‍ ഇങ്ങിനെ ഒരു അവസരം കിട്ടിയതിനു ദൈവത്തിനു സ്തുതി.രൂപതാ ആസ്ഥാനത്ത് നടക്കുന്നതെല്ലാം, പിതാവ് തുമ്മുന്നതും ചീറ്റുന്നതും അടക്കം അമേരിക്കയില്‍ വിളിച്ചുപറയുന്ന നമ്മുടെ സമുദായ സ്നേഹികളായ ശിങ്കിടി അച്ചന്മാര്‍ക്കും സ്തുതി. അച്ചന്മാരുടെ മാഫിയാ രീതിയിലുള്ള പരിപാടികള്‍ക്ക് പാറ പണിതാല്‍ ഇങ്ങിനെ ഇരിക്കും എന്ന് മൂലക്കാട്ട് പിതാവ് തീരെ വിചാരിച്ചുകാണില്ല. വിചാരിച്ച പള്ളിയില്‍അധികാരം കിട്ടാത്തത്തിന്റെയും പോക്രിത്തരം കാണിക്കുമ്പോള്‍ ശകാരിക്കുകയും ചെയ്തതിന്റെയുമൊക്കെ കലിപ്പ് തീര്‍ക്കുന്നത് പിതാവിനോട്. അവരുടെ നിറം പിടിച്ച കഥകള്‍ പല രൂപത്തിലും ഭാവത്തിലും പല ബ്ലോഗിലൂടെയും ഈമെയിലൂടെയും അവതരിപ്പിക്കാന്‍ അവസരം തരുന്നു വന്ദ്യ വൈദീകരെ നിങ്ങള്‍ക്കും സ്തുതി.


അമേരിക്കയില്‍ ക്നാനായക്കാരുടെ വികസനത്തിന് വിഘാതം നില്‍ക്കുന്ന പല കാര്യങ്ങളും വന്നത് രീസ്ക്രിപ്റ്റ് മുതല്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനം വരെയാണ്. അതായത് മൂലക്കാട്ട് പിതാവ് മേത്രാനാകുന്നതിനും മുന്‍പ്. എന്നാലും അതിന്റെയെല്ലാം പഴി മൂലക്കാട്ട് പിതാവിന്. ഈ കുഴപ്പങ്ങള്‍ എല്ലാം ഒപ്പിച്ചിട്ട് വിശ്രമ ജീവിതം നയിക്കുന്ന്ന പ്രീയ കുന്നശ്ശേരി പിതാവിനും സ്തുതിയായിരക്കട്ടെ.

ക്നാനായക്കാര്‍ക്ക് അമേരിക്കയില്‍ രൂപതയുണ്ടാകാന്‍ കെ സി സി എന്‍ എ യുടെ പോളിസികള്‍ ആണ് വിഘാതമായി നില്‍ക്കുന്നത് എന്നത് പച്ചയായ സത്യം. ഇടവകക്ളോട് സഹകരിക്കില്ല എന്ന് പറയുന്നവര്‍ രൂപതയോട് നോണ്‍ cooperation  പ്രഖ്യാപിചിരിക്കുന്നവര്‍ ഞങ്ങള്‍ക്കും വേണം രൂപത എന്ന് പറയുമ്പോള്‍ അത് കത്തോലിക്കാ സഭയുടെ അടിസ്ഥാന തത്വങ്ങളെ പറ്റി ഒരു വിവരവും ഇല്ലാത്തതിനാല്‍ ആണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഈയടുത്ത കാലത്ത് സീറോ മലബാര്‍ രൂപതയിലെ ഒരു മുതിര്‍ന്ന വൈദീകാന്‍ ഈയുള്ളവനോട് ചോദിച്ച ഒരു കാര്യം ഓര്‍മ്മിക്കുന്നു. സ്വന്തം ഇടവകയോടും രൂപതയോടും സഹകരിക്കാത്തവര്‍ക്ക് എങ്ങിനെ സ്വന്തമായി ഒരു രൂപത അനുവദിക്കും എന്ന്. തികച്ചും ന്യായമായ ഒരു ചോദ്യം. എന്തായാലും സഭയെ പറ്റി യാതൊരു ബോധവുമില്ലാത്ത നമ്മുടെ നേതാക്കന്മാര്‍ക്കും എന്റെ സ്തുതി. 

നമ്മുടെ പള്ളികള്‍ ഒക്കെ ഉണ്ടായിട്ടു അഞ്ചും അതിലേറെയും ഒക്കെ വര്‍ഷങ്ങളായി. പ്രാദേശികമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അതാതു സ്ഥലത്തെ വികാരിമാര്‍ ആണ്. എന്നാല്‍ നിസ്സാര പ്രശനങ്ങളെ പ്പോലും ഊതി വീര്‍പ്പിച്ച് വലിയ പ്രശ്നങ്ങള്‍ ആക്കുന്ന നമ്മുടെ വികാരി അച്ചന്മാര്‍ക്കും , എല്ലാ പ്രശനങ്ങള്‍ക്കും കാരണം മൂലക്കാട്ട് പിതാവ് ആണ് എന്ന് പറഞ്ഞു തലയൂരുന്ന നമ്മുടെ എല്ലാ അച്ചന്മാര്‍ക്കും സ്തുതി.

ഏതായാലും എല്ലാവരുടെയും പഴികേള്‍ക്കുകയും തെറികേള്‍ക്കുകയും ചെയ്യുന്ന മൂലക്കാട്ട് പിതാവിന് ഒരു നല്ല ഹൃദയം ഉണ്ട് എന്ന് വേണം കരുതാന്‍. ഇത്രയും തെറി കേട്ടിട്ടും കാണാതെ പോയ ആടിനെ അന്വേഷിച്ചു വരുന്ന നല്ല മനസ്സിനും സ്തുതി. 

10 comments:

 1. IF YOU ARE PLANNING TO JOIN THE JACOBITES LIKE THE 50 FAMILIES FROM NEW DELHI..PLEASE MAKE SURE YOU ASK FOR A SEPERATE BISHOP WITH AUTONAMY FOR THIS NEWLY FORMED ..MAY BE ONE OF OUR PRIESTS LIKE MULAVANAL CAN BE THAT BISHOP....PLEASE DONT SETTLE FOR ANYTHING LESS .

  ReplyDelete
 2. Theri parayunnavan avante samskaram kattunnu. Moolakattu being in his position should be able to overcome those.

  ReplyDelete
 3. The public doesn't demand for seperate dicoces. Public requst for endogomeus CHURCHES ONLY.
  Some priests who are extremely dreaming for Red belt is turning the stone to the demand of dicoces.
  Just allow endogomeous churches under Chicago / Delhi/ Melbourene dicocess, all problems are solved. By inducting another Bishop poor layman has to suffer a lot financially in their life.

  Each and every city in USA has problems after introduction of sankara church.
  Common people still believe that unfortunately Moolakadan played a major role in decision making. So if people blame it is quite natural.

  You wil harvest what you sow. Trying to seperate families in the name of church, finally tuned people away from the Bishop. They always forgets the fundemntal of christianity" Love each other ".

  if people wish to Join another Rite (Like in faridabad) , fault is not lying on common people but on officilas only as they continously ignoring common people.

  Mr. Blogger while cat drink milk with closed eyes, only for cat it is darkness, whole world in full brightness . Stop this butterpolish unless you are a obedient priest to Bishop Moolakkadan dreaming for red belt.

  ReplyDelete
  Replies
  1. Endogoeous churches should be under kottayam diocess and all Knanaya catholics under our Arch bishop's jurisdiction. Do you churches under Angadi/ Bharani?

   Delete
 4. കാണാതെ പോയ ആടിനെ അന്വേഷിച്ചു വരുന്ന

  Sheperd is missing NOT the Sheeps.

  ReplyDelete
 5. sheeps in hand wil be miissing while hs is looking for miissed one.

  ReplyDelete
 6. Aadukal noorullorattidayan kaadine
  Veedakkun attidayan

  ReplyDelete
 7. Nobody is personally against Mar Moolakkadan. After all, he is a Kna and is our Arch Bishop. We are against his inaction and weak leadership in crucial occasions. He should follow his previous great bishops of our Arch Diocese.Otherwise, history will not forgive him. During the Malabar migration, Calicut bishop told that the whole Malabar is under his jurisdiction, Mar Chulaparambil boldly replied that whole Knas everywhere are his people are under his jurisdiction and with that, case was closed. Like wise, Mar Moolakkadan should go directly to Pope (no mediator) and boldly tell and cry(like Mar Makil) that Knas are his people and wants them every where under his jurisdiction. No Pope will ignore an Arch Bishop and his sheep cry. A good shepherd looks after his sheep.

  ReplyDelete
  Replies
  1. You are right. When the enemy feels and find that the leadership is weak, he strikes. That is what happening to Knas in USA, Delhi and Australia. Before Mar Moolakkatt, this type of things never happened because then leaderships were strong and bold.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.