Pages

Tuesday, June 17, 2014

സാബു ചെമ്മലക്കുഴിയുടെ ഒറ്റയാന്‍ പോരാട്ടം. എവിടെ പോയി എന്‍ഡോഗാമിവാദികള്‍?

കഴിഞ്ഞ കണ്‍വെന്ഷന് മുന്പായി പിടിച്ചു നില്‍ക്കാന്‍ വേണ്ടി ശീന്‍സ് തുറന്നു വിട്ട എന്‍ഡോഗാമി ഭൂതം ചൈതന്യയിലും അതിനു ശേഷം കണ്‍വെന്ഷനിലും പിന്നീട് ചിക്കാഗോയിലെ റാലിയിലുമൊക്കെ കത്തികയറിയെങ്കിലും തന്റെ ആവശ്യം കഴിഞ്ഞു ശീന്‍സ് DKCC യിലൂടെ മുങ്ങുകയും പിന്നീട് അണികള്‍ ചേര്‍ന്ന് നടത്തിയ ആക്ഷന്‍ കൌണ്‍സില്‍ , ഒപ്പ് ശേഖരണം തുടങ്ങിയ കലാ പരിപാടികള്‍ എങ്ങും എത്താതെ പോയതും ഒക്കെ നാം കണ്ടു. ചിക്കാഗോ പ്രസിടന്റ്റ് ആക്ഷന്‍ കൌണ്‍സില്‍ പിരിച്ചു വിടാന്‍ പോലുമുല്ല ധൈര്യം കാണിച്ചു.
എന്‍ഡോഗമിയുടെ പേരും പറഞ്ഞു ഭരണത്തില്‍ കയറിയ പ്രാഞ്ചി പ്രസിഡന്റും കൂട്ടരും എന്‍ഡോഗമിയെ പറ്റി ഇപ്പോള്‍ ഒന്നും ഉരിയാടുന്നില്ല. മുത്തുവിനെ മാറ്റി എന്ടോഗാമി വാദികളുടെ ഇഷ്ട താരമായ മുളവനെ വികാരി ജെനരാല്‍ ആക്കിയിട്ട്‌, അദ്ദേഹം മുത്തുവിനെക്ക്കാള്‍ ഭംഗിയായി പള്ളി വിരുദ്ധരെ അവരുടെ ചിലവില്‍ ചിക്കാഗോയില്‍ വന്നു തെറി പറയുക കൂടി ചെയ്തു. എന്നാല്‍ ഇതിനിടക്ക്‌ അറ്റ്ലാന്റായില്‍ നിന്നും ഒരു കുറിയ മനുഷ്യന്‍ എന്നും മേത്രാന്മാര്‍ക്കും മാര്‍പ്പാപ്പായ്ക്കും എഴുത്തയക്കുക തുടങ്ങിയ കലാ പരിപാടികള്‍ നടത്തി വന്നു. ഒരു എന്‍ഡോഗാമി വാദികളും ഒന്ന് തിരിഞ്ഞു നോക്കിയില്ല. അവസാനം അദ്ദേഹം കോട്ടയത്ത് നിന്നും എറണാകുളം വരെ നടന്നു. എന്നിട്ടോ? കാശ് മേടിച്ചു പ്രസംഗിക്കാന്‍ മുപ്രാന്‍ വന്നതൊഴിച്ചാല്‍ വേറെ ഒരു കുഞ്ഞു പോലും തിരിഞ്ഞു നോക്കിയില്ല പരിപാടിയുടെ എഴയലത്തെക്ക്. കെ സി സി എന്‍ എ പ്രസിടന്റ്റ് ഡി കെ സി സി പ്രസിടന്റ്റ് തുടങ്ങി ഇമ്മിണി വല്ല്യ ആളുകള്‍ ഒക്കെ ഉണ്ടായിട്ടും ഈ പാവം സക്കേവൂസ് നടത്തിയ പരാക്രമങ്ങള്‍ ആരും കണ്ടില്ല. കണ്ടു എങ്കിലും എല്ലാവരും കണ്ടില്ലാന്നു നടിച്ചു. എല്ലി കഷണ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ ഒതുങ്ങി ആ മഹാന്റെ ശ്രമങ്ങള്‍. ഇവിടെയാണ്‌ നമ്മള്‍ നമുക്ക് ചുറ്റുമുള്ള കപട എന്‍ഡോഗാമി വാദികളെ തിരിച്ചറിയേണ്ടത്. കണ്‍വെന്ശന്റെ പേരില്‍ സാധാരക്കാരന്റെ പോക്കറ്റില്‍ കയ്യിട്ടു നക്കുന്ന പ്രാഞ്ചി പ്രസിടന്റിനു എവിടെ സമയം? ഇപ്പോള്‍ കൊണ്ട് വരും എന്‍ഡോഗാമി എന്നൊക്കെ പറഞ്ഞു നടന്ന ഡി കെ സി സി പ്രസിടന്റിനു എവിടെ സമയം? എന്‍ഡോഗമിക്കു വേണ്ടി ബ്ലോഗിലൂടെ വ്യക്തി ഹത്യയുടെ പടവാളുമായി നടന്ന നന്ദികെട്ടവന് എവിടെ സമയം? ഒരേ സമയം സമുദായത്തെയും സഭയും ഒരു പോലെ സേവിക്കുന്ന വികാരി ജെനരാലിനു എവിടെ സമയം? ഇതാണ് നമ്മുടെ സമുദായത്തിന്റെ ദുര്യോഗം. ഈ കപട സമുദായ സ്നേഹികളെ തിരിച്ചരിയാതിടത്തോളം കാലം സമുദായം രക്ഷപെടില്ല.

എല്ലിന്‍ കഷണം: മുളവന്‍ ചിക്കാഗോയില്‍ വന്നപ്പോള്‍ പറഞ്ഞു എന്ന് കേട്ട ഒരു കാര്യം ഒരു പക്ഷെ എല്ലാവരും മറന്നു കാണുമായിരിക്കും. പള്ളി പൂട്ടണം എന്ന് പറയുന്ന്നവര്‍ സാത്താന്റെ അനുയായികള്‍ ആണ് എന്ന്. കെ സി സി എന്‍ എ യുടെ സ്പിരിച്വല്‍ ഡയരക്ടര്‍ തന്നെ അത് പറഞ്ഞത് നന്നായി. കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവര്‍ കേള്‍ക്കട്ടെ.

3 comments:

  1. എന്റെ ബ്ലോഗര്‍ ചേട്ടാ ഇവന്മാരുടെ തനി നിറം എന്നേ മനസ്സിലായതാണ്. അത് കൊണ്ടാണല്ലോ ഇവന്മാര്‍ പള്ളി പൂട്ടണം എന്ന് പറയുമ്പോള്‍ ആളുകള്‍ ആവേശത്തോടെ പള്ളിക്ക് കാശ് കൊടുക്കുന്നത്. പള്ളിക്കെതിരെ വന്‍ പ്രാചാരണം നടക്കുന്ന സമയത്താണ് പണ്ട് ഒരു ദിവസം കൊണ്ട് എഴുപത്തി അയ്യാരിത്തലധികം ഡോളര്‍ ചിക്കാഗോയില്‍ പള്ളിയുടെ മുഖവാരം പണിയുവാന്‍ വേണ്ടി ആളുകള്‍ സംഭാവന ചെയ്തത്. അത് പോലെ ചിക്കാഗോയിലെ സ്റ്റേജ് ഷോ പൊളിക്കാന്‍ വേണ്ടി പണിതിട്ട് എന്തായി. ഷിറ്റ് പെരുനാള്‍ എന്ന് അവര്‍ പറഞ്ഞ ഷോ അമേരിക്കയിലെ ഏറ്റവും വലിയ കാശ് വാരി ഷോ ആയില്ലേ? അവര്‍ പണിയട്ടെ. അതനുസരിച്ച് പള്ളിക്ക് ഗുണമേ ഉണ്ടാവൂ.

    ReplyDelete
    Replies
    1. All mruga doctor wanted was to win positions. he got what he wanted . He even betrayed KCCNA and joined DKCC to destroy KCCNA, against the directives of KCCNA....Now he wants to be a Kaikkaran that is it .For that he will do what ever it takes.....

      Delete
  2. എല്ലി കഷണ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ ഒതുങ്ങി ആ മഹാന്റെ ശ്രമങ്ങള്‍. ഇവിടെയാണ്‌ നമ്മള്‍ നമുക്ക് ചുറ്റുമുള്ള കപട എന്‍ഡോഗാമി വാദികളെ തിരിച്ചറിയേണ്ടത്. കണ്‍വെന്ശന്റെ പേരില്‍ സാധാരക്കാരന്റെ പോക്കറ്റില്‍ കയ്യിട്ടു നക്കുന്ന പ്രാഞ്ചി പ്രസിടന്റിനു എവിടെ സമയം?

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.