Pages

Thursday, May 23, 2013

തോംസണ്‍ വില്ല. ഒരു അവലോകനം

ഇന്നലെ അമേരിക്കന്‍ ക്നായിലൂടെ വന്ന ജോണ്‍ കരമ്യാലില്‍ എന്നവ്യക്തിയുടെ പ്രതികരണം ആണ് താഴെ കൊടുത്തിരിക്കുന്നത്. കണിയാന്‍ ക്നാ എന്ന ബ്ലോഗില്‍ ഇത് കൊടുത്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ ചീത്ത വിളിച്ചുകൊണ്ടുള്ള കുറെ കമന്റുകള്‍ കാണുവാന്‍ ഇടയായി. ഈ അവസരത്തില്‍ ഈയുള്ളവന്‍ ജോണ്‍ കരമ്യാലിന് ശക്തമായ പിന്തുണ നല്‍കുവാന്‍ ആഗ്രഹിക്കുകയാണ്. പണ്ട് കണ്‍വെന്‍ഷനില്‍ ദത്തെടുത്ത മക്കളെ തിരുകി കയറ്റുവാന്‍ വേണ്ടി നടത്തിയ ശ്രമത്തിനെതിരെ ഈയുള്ളവന്‍ ശക്തമായി പ്രതികരിച്ചിരുന്നു എന്ന് കുറെ പേര് എങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. ഇന്ന് എന്‍ഡോഗമിക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ അന്ന് നിശബ്ദരായിരുന്നു. പള്ളിയില്‍ ദത്ത് മക്കള്‍ക്ക് കിട്ടുന്ന 'സേവനം' അസോസിയേഷനിലും കിട്ടണം എന്ന്‍ വാശി പിടിക്കുന്നവര്‍ ഒരിക്കലും ക്നാനായ സമുദായത്തിന്റെ ആത്മാവിനെ സ്നേഹിക്കുന്നില്ല. പള്ളിയില്‍ കിട്ടുന്നത് സേവനം ആണ് എങ്കില്‍ അസോസിയേഷനില്‍ കിട്ടുന്നത് അവകാശം ആണ്. സേവനം കിട്ടുവാന്‍ കത്തോലിക്കാ സഭയില്‍ അംഗമായിരിക്കുന്ന എല്ലാവര്‍ക്കും ശ്രമിക്കാം. അവിടെ അംഗത്വം മാത്രമേ പ്രശ്നമുള്ളൂ. അസോസിയേഷനില്‍ അങ്ങിനെയല്ല. ഒരു പരിമിതികളും ഇല്ലാതെ എന്‍ഡോഗാമി പൂര്‍ണ്ണമായും കാത്തു സൂക്ഷിക്കുവാന്‍ സാധിക്കുന്ന സംവിധാനം ആണ് അത്. അവിടെ തിരുകി കയറ്റല്‍ നടത്താന്‍ കൂട്ട് നിന്നവര്‍ ആണ് ക്നാനായ സമുദായത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍.

ജോണ്‍ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങലോടെ പൂര്‍ണ്ണമായും ഈയുള്ളവന്‍ യോജിക്കുന്നു.





ക്നാനായസമുദായം വിട്ടുപോയവരില്‍ ഒരു പറ്റം ആള്‍ക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച തോംസണ്‍ വില്ല എന്ന സിനിമയെപ്പറ്റി അവര്‍ 2013 May 12ന് ഏഷ്യാനെറ്റില്‍ വന്ന ഇന്റര്‍വ്യൂവും സിനിമയുടെ ഇതിവൃത്തവുമാണ് ഇതെഴുതുവാന്‍ പ്രേരണയായത്.

ചെലവഴിക്കാന്‍ സാധിക്കാത്തതില്‍ കൂടുതല്‍ പണമുള്ള ഈ നിര്‍മ്മാതാക്കള്‍ ക്നാനായ സമുദായത്തെ ഈ സിനിമയിലൂടെ വളരെയധികം അധിഷേപിക്കുവാനും ആക്ഷേപിക്കുവാനും ശ്രമിച്ചു. അല്‍പജ്ഞാനം മൂലമാവാം.

പൂന്താനം പാടി, “മാളികമുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍

ക്നാനായ സമുദായം ഒഴുകുന്ന പുഴ പോലെയാണ്. എത്ര കല്ലും മുള്ളും ഉണ്ടെങ്കിലും അത് അതിന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് അനായാസം,നിര്ബാധം, ഒഴുകികൊണ്ടേയിരിക്കും.

"തോംസണ്‍ വില്ല"യുടെ ഇതിവൃത്തം ക്നാനായ ദമ്പതികള്‍ ദത്തെടുക്കുന്ന കുട്ടികളുടെ കാര്യമാണ്. ആ കുട്ടികള്‍ ആ ദമ്പതികള്‍ക്ക് സ്വന്തംമക്കള്‍ തന്നെ; സമുദായത്തിന് പുറംജാതിക്കാരും. ക്നാനായ വിദ്യാലയങ്ങളില്‍ വിദ്യ അഭ്യസിച്ചതുകൊണ്ടോ, ക്നാനായപള്ളികളില്‍ പോവുകയും വേദപാഠം പഠിക്കുകയും ചെയ്തതുകൊണ്ടോ ക്നാനായംഗത്വമോ ക്നാനായ ഇടവകാംഗത്വമോ ലഭിക്കുകയില്ല. ആയതിനാല്‍ ക്നാനായ സമുദായടിസ്ഥാനത്തിലോ ഇടവകാടിസ്ഥാനത്തിലോ നടത്തുന്ന ഒരു മത്സരങ്ങളിലും പങ്കെടുക്കുവാന്‍ അര്‍ഹതയില്ലാത്തതിനാല്‍, ഇതറിയാതെ മത്സരത്തിനെത്തുന്ന ഈ കുട്ടികളെ മത്സരവേദികളില് നിന്ന് നിര്‍ബന്ധമായും പുറത്താക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ്. തിരിച്ചറിവില്ലാത്ത ഈ കുരുന്നുകളോട് ഈ ക്രൂരത ചെയ്യുന്നത് അവരെ പുറത്താക്കുന്ന ക്നാനായ വൈദികരോ, സമുദായമോ അല്ല, ആ കുട്ടികളെ ദത്തെടുക്കുന്നവര്‍ തന്നെയാണ്. ഈ ദത്തെടുത്ത മാതാപിതാക്കള്‍ക്കറിയാം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും, വേദപ്രമാണങ്ങള്‍ പത്തും അനുസരിച്ച് ജീവിച്ചുമരിച്ചു ഒരുവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാലും പുറംജാതിയിലൊരുവനും ക്നാനായ സമുദായത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ലെന്ന്.

"തോംസണ്‍ വില്ല" നിര്‍മ്മാതാക്കള്‍ ക്രിസ്ത്യാനിറ്റിയെപ്പറ്റിയും പ്രതിപാദിക്കുന്നു. ലോകം മുഴുവന്‍ പോയി സുവിശേഷം പ്രസംഗിച്ചു പിതാവിന്റെയും ....... നാമത്തില്‍ മാമോദീസ നല്‍കുവിന്‍ എന്നാണു ക്രിസ്തു പറഞ്ഞത്; അല്ലാതെ മാമോദീസ നല്‍കി ക്നാനായ സമുദായത്തില്‍ ചേര്‍ക്കണം എന്നല്ല. പഴനിയമത്തിലെ പൂര്‍വപിതാവ് അബ്രാഹത്തിന്റെ കാലം മുതല്‍ കാത്തുസൂക്ഷിക്കുന്ന വംശശുദ്ധി തെറ്റാണെന്ന് മരിച്ചു നാല് ദിവസം കഴിഞ്ഞു ലാസറിനെ ഉയര്പ്പിച്ച ക്രിസ്തു പോലും പറഞ്ഞിട്ടില്ല. ക്രിസ്തുവിനറിയാത്ത ക്രിസ്ത്യാനിറ്റിയാണ് ഇക്കൂട്ടര്‍ പഠിപ്പിക്കുന്നത്‌!

ഇവര്‍ കുലം വിടുന്നതിനു മുന്‍പേ ഇവരുടെ കാരണവന്മാരും ബന്ധുജനങ്ങളും ഇടവകപ്പള്ളിവികാരിയും, എന്തിനേറെപ്പറയുന്നു, കോട്ടയം രൂപതാധ്യക്ഷന് വരെ, ഉപദേശിച്ചില്ലേ? എന്താണ് ഇവര്‍ക്ക് കുലം വിടുവാനുണ്ടായ കാരണം? ഇവര്‍ മൂലം മറ്റൊരു ജാതിയിലെ പെണ്ണ് ഗര്ഭിണിയായത് പറഞ്ഞപ്പോഴല്ലേ കോട്ടയം രൂപത ഇവര്‍ക്ക് വിടുതല്‍ നല്‍കിയത്? അതുപോലെ ക്നാനായ യുവതിയാണെങ്കില്‍ താന്‍ ഗര്ഭിണിയായത് മൂലവും. ഇതൊക്കെ "തോംസണ്‍ വില്ല"യില്‍ പ്രതിപാദിക്കുന്നുണ്ടോ?

ഇക്കൂട്ടര്‍ താന്‍ മൂലം ഗര്‍ഭിണിയായ പെണ്ണിനെ വിവാഹം കഴിച്ചത് നല്ലതുതന്നെ. എങ്കിലും ഇങ്ങനെ വേലി ചാടിയവരാണോ കോട്ടയം രൂപതയെ ഉപദേശിക്കുവാന്‍ വരുന്നത്? കട്ടിലിലേയ്ക്ക് ഒരു ഭര്വുത്താണ്ടാവുന്നതിനു മുമ്പേ തൊട്ടിയിലേയ്ക്ക് ഒരു കുഞ്ഞു എന്ന ചൊല്ല് പ്രാവര്ത്തികമാക്കിയവരല്ലേ ഈ മിടുക്കര്‍.

ജോണ് കരമ്യാലില്‍
ചിക്കാഗോ

4 comments:

  1. Good job Blogger. We don't want Kaniyan's Blog. When Muthu refuse to make engagement at May wood for Puthenpura Philip's Daughter, This kaniyan was with Philip and he critisise muthu big time through Sneha sandesham. Kaniyan is the No.1 opp for knanaya Community. Poozhikuttan too...

    ReplyDelete
  2. Blogger don't make any publicity for this movie. it will disappear with in two days after realize .....

    ReplyDelete
  3. Kaniyans ideology was always influenced by KANA idealogy. Anti kottayam diocese and anti endogamy. By his interview with Justice KT. Thomas his true color was shown.
    He just made use of the unfortunate situation and confusion of USA regarding endogamy and try to inflame the anger against Church and Kottayam diocese. Unfortunately some of our community leaders fell in to his trap.
    Thanks Blogger, Thanks John Keep up the good work

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.