കുറെ മാസങ്ങളായി ഈയുള്ളവന് മൌനം പാലിച്ച് സഭാ സമുദായ വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു എങ്കിലും ഇപ്പോള്‍ സംജാതമായിരിക്കുന്ന സാഹചര്യങ്ങള്‍ ഈയുള്ളവനെ മൌനം വെടുയുവാന് നിര്ബന്ധിതനാക്കിയിരിക്കുകയാണ്. ഇത് വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് ഈയുള്ളവന് കണ്ടാരപള്ളിയെയോ മൂലക്കാട്ട് പിതാവിനെയോ ഉദ്ദരിക്കുവാന്‍ വേണ്ടി ഇറങ്ങിയതാണ് എന്നുള്ള മുന്‍ധാരണകള്‍ മാറ്റിവെച്ചിട്ട് ഈയുള്ളവന്റെ വരികള്‍ വായിക്കുക. യാധാര്ത്യത്തിനു വേണ്ടി നിലകൊള്ളുക എന്നത് മാത്രമേ ഈയുള്ളവന്റെ അജണ്ടയില്‍ ഉള്ളൂ.
കെ സി സി ഓ പ്രസിടന്റ്റ് ബിനു ഈമെയിലില്‍ എഴുതിയത് പോലെ " മേല്ബെനില്‍ ഇന്ന് - 03.10.2015 ഇല് നടന്നത് കത്തോലിക്കാ സഭയുടെ ഇന്നോളമുള്ള ചരിര്ത്രത്ത്തില് നടക്കാത്ത അവിശ്വസനീയമായ സംഭവങ്ങളാണ്." സഭാ നേതൃത്വത്തിനെതിരെ സമരം കൊണ്ട് നേരിടുന്ന ചരിത്ര മുഹൂര്‍ത്തം. ക്നാനായ സമുദായത്തിന്റെ ഈ കറുത്ത ചരിത്ര മുഹൂര്‍ത്തത്തിന് നേതൃത്വം നല്കിയ ബിനുമോന് അഭിവാദനങ്ങള്‍. കോട്ടയം രൂപതയില്‍ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു അട്യാപകന്റെ മകന് ഇതിനു നേതൃത്വം നല്കുന്നതിനു മുന്‍പ് എന്തിനാണ് ഈ സമരത്തിന് ഇറങ്ങിയത് എന്ന് യാട്താര്ത്യ ബോധത്തോടെ ഒന്ന് വിശകലനം ചെയ്യാമായിരുന്നു എന്ന് ഈയുള്ളവന് തോന്നി.
എന്താണ് അവിടുത്തെ പ്രശനം? കുറെ ഈമെയിലുകള്‍ വായിച്ചു നോക്കി. വെറുതെ അവിടെയും ഇവിടെയും തൊടാതെ കുറെ ഊതി പെരുപ്പിച്ച കുറെ ന്യായ വാദങ്ങള്‍ മാത്രമേ ഈയുള്ളവന് കണ്ടുള്ളൂ. ആകെപ്പാടെ മനസ്സിലായ കാര്യം അസോസിയേഷനും മിഷനും തമ്മിലുള്ള പിടിവലി മാത്രം. എന്തിന് വേണ്ടി? മിഷന്റെ പാരീഷ് കൌണ്സിലില് അസോസിയേഷന് ഭാരവാഹികളെ ഉള്‍പ്പെടുത്തുക എന്നുള്ള ആവശ്യാംമാത്രം.ഇത് അസോസിയേഷന് പൊതുയോഗത്തില്‍ പാസ്സാക്കിയത്രേ. ഇതിനു വേണ്ടി സമരത്തിനു ഇറങ്ങുന്നതിനു മുന്‍പായി മിഷനുകളും അസോസിയേഷനുകളും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അമേരിക്കയില്‍ എന്താണ് നടന്നത് എന്ന് ഒന്ന് പരിശോധിക്കാമായിരുന്നു. സഭയും സമുദായവും ഒരുമിച്ചു സഹകരിച്ചു പോകണം എന്നതിന് അസോസിയേഷന് ഭാരവാഹികള്‍ മിഷനെ ഭരിക്കണം എന്നുള്ള നിര്‍വ്വചനം കൊടുത്തല്ലേ ഇവിടുത്തെ ബേസിക്ക് പ്രശനം? സഭക്ക് അതിന്റേതായ ചട്ടകൂടുകള്‍ ഉണ്ട്, നിയമങ്ങള്‍ ഉണ്ട്. അസോസിയേഷനുകള്‍ ജനതിപത്യപരമായി നടക്കേണ്ടതും സ്വന്തമായി ഭാരന്ഘടന് ഉള്ളതുമാണ്. ഇവ രണ്ടും തമ്മില്‍ കൂട്ടികുഴച്ച് ഒന്ന് ഒന്നിനെ വിഴുങ്ങാന്‍ നോക്കിയാല്‍ എങ്ങിനെ ശരിയാകും. ആദ്യമേ തന്നെ മിഷനും അസോസിയേഷനും വ്യതസ്തമായ പ്രവര്‍ത്തന രീതികള്‍ ഉള്ള പ്രസ്ഥാനങ്ങള്‍ ആണ് എന്ന് അംഗീകരിക്കുക. അമേരിക്കയില്‍ അംഗത്വം ആയിരുന്നു പ്രശനം. ഇവിടെ ഇതുവരെയും അങ്ങിനെ ഒരു പ്രശനം ഉള്ളതായി കേട്ടില്ല. ബിനുമോന് അമേരിക്കയില്‍ ക്നാനായ പള്ളിയില്‍ വന്ന് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ കണ്ടതല്ലേ? ഇവിടെ അസോസിയേഷന്റെ ഭാരവാഹികള്‍ അത് കെ സി വൈ എല്‍ ന്റെ ഭാരവാഹികള്‍ ആണെങ്കില്‍ കൂടി ഒരു പാരീഷ് കൌണ്സിലിലും അംഗങ്ങള്‍ അല്ല. പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ ആകണം എങ്കില്‍ കെ സി വൈ എല്‍ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ആകണം. നാട്ടില്‍ കെ സി വൈ എല്‍ പ്രേസിടന്റ്റ് പാരീഷ് കൌണ്‍സില്‍ അംഗം ആകുന്നതു, കെ സി വൈ എല്‍ കൂഒടയം അതിരൂപതയുടെയും അതാതു ഇടവകളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. എന്നാല്‍ ഓസ്ട്രേലിയയിലും അമേരിക്കയിലും കെ സി വൈ എല്‍ സംഘടനയുടെ ഭാഗമാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ വെറുതെ മലര്‍ന്നു കിടന്നു തുപ്പുന്ന മക്കളെ നിങ്ങള്‍ നിങ്ങളുടെ ഭാവി തന്നെ തുലക്കുന്നു. ഇത് പോലെ ഒരു റാലി അമേരിക്കയില്‍ നടത്തിയത് കൊണ്ട് ഇവിടെ നമുക്ക് നഷടപെട്ടത് ഒരു ക്നാനായ മേത്രാനെയാണ്. നേടിയതോ? വട്ട പൂജ്യവും.
ഇന്ന് ഓസ്ട്രേലിയയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് നേതാക്കന്മാരെ പോലെ തന്നെ സഭാ നേതൃത്വത്തിനും വ്യക്തമായ പങ്കു ഉണ്ട്. അവിടെയുള്ള ബഹുഭൂരി പല്ഷം വരുന്ന ജനങ്ങള്‍ക്കും അസോസിയേഷനുകളും മിഷനും തമ്മിലുള്ള അന്തരം ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കാതെ തങ്ങളുടെ അധികാരം സ്ഥാപിക്കാനും കുറെ വിവരം കേട്ടവര്‍ സൃഷിട്ടിക്കുന്ന പ്രകൊപനങ്ങളില്‍ വീണുപോകാതിരിക്കുവാനും എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിയുന്നില്ല. ഇതുവരെയും അവിടുത്തെ പ്രശനങ്ങളെ പട്ടി ആധികാരികമായി ഒരു വിശദീകരണം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സഭാ നേതൃത്വത്തിന് കഴിയുന്നില്ല. മൂലക്കാട്ട് പിതാവിന്റെ വെട്ടൊന്ന് മുറി രണ്ട് എന്നുള്ള നിലപാട് പുനപരിശോധിക്കുകയും ക്ഷമയോടെ ജനങ്ങളെ യാഥാര്‍ത്ഥ്യം പറഞ്ഞു മനസ്സിലാക്കുവാന്‍ മനസ്സുണ്ടാവുകയും ചെയ്യുകയാണ് വേണ്ടത്.
കണ്ണുള്ളവന് കാണട്ടെ. കാതുള്ളവന് കേള്‍ക്കട്ടെ.
"മൂലക്കാട്ട് പിതാവിന്റെ വെട്ടൊന്ന് മുറി രണ്ട് എന്നുള്ള നിലപാട് പുനപരിശോധിക്കുകയും ക്ഷമയോടെ ജനങ്ങളെ യാഥാര്‍ത്ഥ്യം പറഞ്ഞു മനസ്സിലാക്കുവാന്‍ മനസ്സുണ്ടാവുകയും ചെയ്യുകയാണ് വേണ്ടത്". A very true statement.
ReplyDeleteBut, what is that realty? In western culture, including Australia, practice of endogamy is not practicable. We are loosing more than half of our children every year. If that is what you want, keep on fighting until nobody is there to fight.
കണ്ണുള്ളവന് കാണട്ടെ. കാതുള്ളവന് കേള്‍ക്കട്ടെ.
.
If western culture does not promote endogamy ,think,there may be a reason for that.
DeleteOnly in primitive thinking does advocate endogamy.If you want to reap the wealth of the west then you lose some including ideas like endogamy. Go back to kerala to practice such coveted endogamy !!
There are many factual errors in your blog. You mentioned that you got the information from few emails. Even you don't know the reasons for the strike. It is better to know the facts before writing a blog. It looks like "blind people explaining elephant "
DeleteAll of a sudden when they landed in Australia, people think that they are the masters over the priests as they are the once paying for the priests.
ReplyDelete