Pages

Friday, February 27, 2015

ഉണ്ടസാബു നിരാഹാരവുമായി വാഷിങ്ങ്ടനിലേക്ക്: എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി?

ഓന്തിനെ പോലെ നിറം മാറുന്ന സ്വഭാവുമുള്ള ഉണ്ടസാബുവും അയാളുലെ അങ്കിള്‍ ബണ്ണും ഇത്തവണ സമരമുഖം തെരഞ്ഞെടുത്തിരിക്കുന്നത് വാഷിങ്ങ്ടന്‍ ആണ്. എങ്ങിനെയും അല്പം ശ്രദ്ധ നേടുക എന്ന ലക്ഷ്യവുമായി നടത്തുന്ന കോപ്രായങ്ങള്‍ ക്നാനായ സമുദായത്തിന് എന്ത് നേട്ടം കൊട്നുവരും എന്ത് കോട്ടം കൊണ്ടുവരും എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഇല്ല എന്ന് കാലം ഇതിനകം തന്നെ തെളിയിച്ചിട്ടുള്ളതിനാല്‍ ഇത് എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി എന്ന ചോദ്യങ്ങള്‍ക്ക്  ഉത്തരം ലഭിക്കാന്‍ വളരെ എളുപ്പമാണ്. കീ കൊടുത്താല്‍ ഓടുന്ന പാവ പോലെ ഉണ്ട സാബു നടക്കുമ്പോള്‍ ആര്‍ക്കാണ് ഇതിന്റെ ഗുണം? 


അമേരിക്കയിലെ ക്നാനായ സമോഹത്തിഉ പ്രതേകിച്ചും ആഗോള ക്നാനായ സമൂഹത്തിനു പൊതുവായും ഉണ്ടായ ചരിത്ര പരമായ വിജയമായിരുന്നു സിനഡില്‍ എടുത്ത തീരുമാനം. ക്നാനായ ഇടവകകളില്‍ അംഗത്വം ക്നാനായക്കാര്‍ക്ക് മാത്രമാണ് എന്നും ക്നാനായക്കാര്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്നും വ്യക്തമാക്കിയ ആ തീരുമാനം ആരെയാണോ കൂടുതല്‍ ബാധിച്ചത് അവര്‍ തന്നെയാണ് ഇപ്പോഴത്തെ ഈ നാടകത്തിനു പിന്നില്‍ എന്ന് സാമാന്യ ബോധമുള്ള ഈവര്‍ക്കും മനസ്സിലാകും. 

കാനാക്കാര്‍ ആതീരുമാനത്തോട് ഇതുവരെയും പ്രതികരിക്കാതെ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോഴത്തെ ഉണ്ടാസാബുവിന്റെ നിരാഹാരം. എങ്ങിനെയും ഈ പ്രശനം അമേരിക്കന്‍ മുഖ്യാധാരാ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുക, അതന് ശേഷം തങ്ങളെ പുറത്താക്കുന്നു അല്ലെങ്കില്‍ തങ്ങള്‍ വിവാഹം കഴിച്ചു എന്ന പേരില്‍ പുറത്താകി എന്നുള്ള കാര്യം ഉയര്‍ത്തിക്കാട്ടി ആന്റി കത്തോലിക്കാ മാധ്യമ സിണ്ടിക്കേററ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും 86 ല്‍ സഘടിപ്പിച്ചതുപോലെ ഒരു ഇന്ടാസുകൂടി എങ്ങിനെയും ഒപ്പിചെടുക്കുക അതും ഉണ്ടാസാബുവിന്റെ ചിലവില്‍, ഇതാണ് ലക്‌ഷ്യം. ഒന്നുകില്‍ തിരുമണ്ടനായതിനാല്‍ അല്ലെങ്കില്‍ കാനാക്കാരന്റെ വലം കയ്യായി നിന്നുകൊണ്ട് ഉണ്ട സാബു ക്നാനായ സമുദായത്തിന് അള്ള് വെയ്ക്കുവാന്‍ പോകുന്നു. സീറോ മലബാര്‍ തങ്ങളുടെ അവാശ്യം അംഗീകരിക്കില്ല എന്ന് കാനാക്കാരനാണ് നല്ലത് പോലെ അറിയാം. അത് കൊണ്ട് അമേരിക്കന്‍ ബിഷപ്പ് കൊണ്ഫ്രാന്‍സിനെ ഈ വിഷയത്തില്‍ ഇടപെടീക്കാന്‍ വാഷിങ്ങ്ടന്‍ തന്നെ നല്ലത് എന്ന് ബോധ്യമായതിനാലാവണം അങ്കിള്‍ബണ്ണും കൂട്ടരും കെ സി സി എന്‍ എ തെരഞ്ഞെടുപ്പ് ഉണ്ടാ സാബുവിന്റെ സൌകര്യാര്‍ത്ഥം വാഷിങ്ങ്ടണില്‍ നടത്തിയേക്കാം എന്ന് തീരുമാനിച്ചത്.

ഉണ്ടായ സമാധാനം കണ്ടു വേദനിക്കുന്ന മാഫിയയ്ക്കും ആശക്ക്‌ വകയുണ്ട്. എങ്ങിനെയും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ മാത്രമെല്ലേ പിടിച്ചു നില്‍ക്കുവാന്‍ കഴിയൂ. ക്നാനായക്കാരുടെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാന്‍.

കുറെ നാളുകള്‍ക്കു മുന്‍പ് അമേരിക്കന്‍ ക്നായിലൂടെ വന്ന ഒരു ഈമെയില്‍ ഇവിടെ കൊടുക്കുന്നു.


ROME ഒരിക്കല്‍ NO പറഞ്ഞാല്‍  ?.

                      റോമിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ തലവന്‍ അഭിവന്ദ്യ LEONARDO SANDRI തിരുമേനിയെകണ്ട് 
മൂലക്കാട്ട്പിതാവും, KCCNA പ്രസിഡന്റും, ശ്രി. ടോംസ് മാത്യുവും, ക്നാനായ കത്തോലിക്കാകോണ്‍ഗ്രസ്‌ നേതാവ് ശ്രി. തമ്പി എരുമേലിക്കരയും കൂടിക്കാഴ്ച നടത്തി ചര്‍ച്ച കഴിയുമ്പോള്‍, കോട്ടയം രൂപതയുടെ അധികാരപരിധിയില്‍ ക്നാനായക്കാര്‍ അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ അമേരിക്കയില്‍ തുടരാന്‍ സാധ്യമല്ലായെന്ന് സാന്ദ്രി തിരുമേനി പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്തുചെയ്യും ?.
                       1911ല്‍ കോട്ടയം രൂപത അനുവദിച്ചപ്പോള്‍ അന്നത്തെ ROMEന്റെ ബൂളായില്‍ ENDOGAMY എന്നവാക്ക് ഇല്ലായിരുന്നുവെന്ന് ആലഞ്ചേരിപ്പിതാവ് പറഞ്ഞതുപോലെ ROMEന്റെ സാന്ദ്രി തിരുമേനിയും പറഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും ?.
                        1911ലെ ബൂളായില്‍ കോട്ടയം രൂപതക്കാര് Endogamy കാത്തുസൂക്ഷിക്കണമെന്നോ, അരുതെന്നോ പറഞ്ഞിട്ടില്ല. Endogamy, ക്നാനായത്വം, ക്നാനായസംസ്കാരം, പാരമ്പര്യങ്ങള്‍, ആചാരാനുഷ്ടാനങ്ങള്‍ ഇവയൊക്കെ ക്നാനായക്കാരുടെ മുതുമുത്തച്ഛന്മാര്‍ നൂറ്റാണ്ടുകളായി തലമുറതലമുറയായി കൈമാറി നമുക്കു തന്നിട്ടുള്ള അവകാശങ്ങളാണ്, അത്  ആരുടേയും ഔദാര്യമല്ല. ക്നാനായക്കാര്‍ മാത്രം Inherited ആയി അനുഭവിച്ചുപോരുന്ന ഈ അവകാശം കാത്തുസൂക്ഷിക്കാന്‍ റോമിന്റെ മാര്‍പാപ്പായുടെയോ, ലോകത്തിലെ മറ്റു പാര്‍ത്രിയാര്‍ക്കീസ്സുമാരുടെയോ, ഇവര്‍ക്കുമുകളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെയോ ലോകത്തില്‍  
ഒരുത്തന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
                         ക്നാനായത്വം കാത്തുസൂക്ഷിക്കാന്‍ ആരാണ്ടുടെയൊക്കെ പിറകെ നെട്ടോട്ടം ഓടുന്നത് വെറും ഭീതി കൊണ്ടാണ്. ഏതെങ്കിലും മാര്‍പാപ്പാമാരൊ, സീറോമലബാര്‍ Hierarchiയോ അനുവദിച്ചിട്ടാണോ ഇക്കണ്ട  17 നൂറ്റാണ്ടുകാലം ക്നാനായത്വം നിലനിന്നത് ?.
                          ക്നാനായക്കാരുടെ ക്നാനായത്വം അമേരിക്കയില്‍ പാടില്ലെന്നു ആലഞ്ചെരിപ്പിതാവും, അങ്ങാടിയത്തുപിതാവും പറയുന്നത് വെറും വിവരക്കേട് ആണെന്നുകരുതി അത് അവഗണിക്കുക. അവരുടെ പ്രസ്താവനകളും കല്‍പ്പനകളും ക്നാനായസമൂഹം തള്ളിക്കളയുക.
                          കോട്ടയം രൂപതയുടെ അധികാരപരിധിക്കുപുറത്തുള്ള ക്നാനായ കുടുംബങ്ങളിലും, കൂട്ടായ്മകളിലും, പള്ളികളിലും, കമ്മ്യുണിറ്റി സെന്ററുകളിലും ക്നാനായത്വം പാലിച്ചാല്‍ ഇവര്‍ എന്തുചെയ്യുമെന്നാ നിങ്ങള്‍ പറയുന്നത് ?. ഒരു ചുക്കും ചെയ്യില്ല.
 സീറോമലബാറിന്റെ അതിര്‍ത്തിയെന്ന്‌ അവര്‍തന്നെ പറഞ്ഞുവച്ചിരിക്കുന്ന മൈസൂറിലെ ബല്‍ത്തങ്ങാടി രൂപതക്കപ്പുറം അധികാരമില്ലാത്ത സീറോമലബാറിന് കേരളത്തിനു പുറത്തും വിദേശത്തും എങ്ങനെ രൂപതകളുണ്ടായി ?. ഇത് സീരോമാലബാരിന്റെ വെറും കാപട്യം.    
                           ക്നായക്കാര്‍ സ്വയം നമുക്കുള്ളിലുള്ള ഉള്‍പേടി ആദ്യം മാറ്റുക. ക്നാനായ ഇതര പള്ളികളെയും, വൈദീകരെയും, മെത്രാന്മാരെയും പണംകൊടുത്ത് വളര്‍ത്താതിരിക്കുക. വിശ്വാസികളില്‍നിന്നും Fees ഈടാക്കി കൂദാശകള്‍ നിറവേറ്റികൊടുക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പാ വരെ എതിരാണെന്ന് ഓര്‍ക്കുക.
ഇതിനെതിരെ ആരുമുതിര്‍ന്നാലും അമേരിക്കയില്‍ നിയമസംരക്ഷണം ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. 

                            സാന്ദ്രിതിരുമേനിയോട്, ഞങ്ങള്‍ പ്രവാസി ക്നാനായക്കാര്‍ ഞങ്ങളുടെ ക്നാനായത്വം പിന്തുടര്‍ന്നോട്ടെ എന്നല്ല ചോദിക്കേണ്ടത്‌. സീറോമലബാര്‍ നേതൃത്വം അതിനു തടസ്സം നില്‍ക്കുന്നു എന്നും, ഞങ്ങള്‍ക്കതു അംഗീകരിക്കാന്‍ സാധ്യമല്ലായെന്നും  അറിയിക്കണം. അതായത് മൂലക്കാട്ടുപിതാവും, KCCNAയും, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ നേതൃത്വങ്ങളും ചേര്‍ന്ന് സംയുക്തമായി ഒരു DRAFT RESOLUTION ഉണ്ടാക്കി, സീറോമലബാര്‍ Hierarchiയുടെ നിലപാടും ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ നിലപാടും ക്നാനായക്കാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലായെന്നു രേഖാമൂലം സാന്ദ്രി തിരുമേനിയെ അറിയിച്ച് കോട്ടയം രൂപതയുടെ ഒരു CASE Make ചെയ്യണം. റോമിന്റെ മേശപ്പുറത്ത് മാറിക്കെട്ടി പിരിഞ്ഞുപോയ KANAക്കാരുടെ പരാതിക്കൂമ്പാരങ്ങള്‍ മാത്രമേ ചെന്നിട്ടുള്ളൂ. കോട്ടയം രൂപതയുടെ പരാതികള്‍ ഒന്നുംതന്നെയില്ല. സാന്ദ്രി തിരുമേനിയുടെ മറുപടി കിട്ടിയിട്ടുപോരെ നേരിട്ടുള്ള കൂടിക്കാഴ്ച്ച ?.
                            
                              റോമില്‍ ചെന്ന് വെറുതേകിടക്കുന്ന വടി കൊടുത്താല്‍ അടികിട്ടുമോ ഇല്ലയോയെന്ന് യാതൊരു ഉറപ്പുമില്ല.  റോം ഒരിക്കല്‍ NO പറഞ്ഞാല്‍ ആയുഷ്ക്കാലം മുഴുവന്‍  അത് NO ആയിരിക്കുമെന്ന് ഓര്‍ക്കുന്നതും 
നല്ലത്.

ജെയിംസ്‌ വട്ടപറമ്പില്‍,
Connecticut, USA.

1 comment:

  1. Why u North american kna give publicity for him. He does not have any media to propagate his activities. Recently nobody know about him and his activities. Who care about him. please do not mention his name in your blog. Write about other issues. so that nobody pay attention to him . Write about new Forone churches

    Long Island Kna

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.