- സമുദായം നേരിടുന്ന പ്രശനങ്ങളുടെ നിജ സ്ഥിതി സമുദായാംഗങ്ങളില്‍ എത്തിക്കുക & അവരില്‍ അവബോധം സൃഷ്ടിക്കുക. പ്രശ്നങ്ങള്‍ എല്ലാം ഒന്ന് തനുത്തുവരുമ്പോള് എങ്ങിനെയും അതൊന്നു ആളികത്തിക്കുക. എന്നാലെ ഗ്രൂപ്പിന്റെ നിലനില്‍പ്പ് ഉണ്ടാവുകയുള്ളൂ എന്ന് എമാന്മാര്ക്ക് നല്ലത് പോലെ അറിയാം. എന്തെങ്കിലും കാരണത്താല്‍ ആരെങ്കിലും ഒക്കെ ഒന്ന് ശാന്തമായിട്ടുണ്ട് എങ്കില്‍ അവരില്‍ തീ ആളികത്തിച്ച് "അവബോധം " സൃഷ്ടിക്കുക. കൊള്ളാം നല്ല കാര്യം. സമുദായ സ്പിരിറ്റ് നമ്മള് മൈന്റൈന്‍ ചെയ്യണം. അല്ലെങ്കില്‍ ഈ സമുദായ സംഘടനകള്‍ക്ക് നിലനില്പ്പില്ലല്ലോ.
- പ്രശ്ന പരിഹാരത്തിനുള്ള തടസ്സങ്ങള്‍, നേതൃത്വ നിരയുടെ നിസ്സംഗത എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇത് ഇഷ്ടപ്പെട്ടു. വളരെ കാലികമായ ഒരു സംഗതി തന്നെയാണ്. അത് ചര്‍ച്ച ചെയ്യുവാന്‍ ഏറ്റവും യോഗ്യതയുള്ളതും ഇപ്പോഴത്തെ ഭരണ സമിതിക്ക് തന്നെയാണ്. ഒരു വര്‍ഷം മുന്‍പ് കൊടും തണുപ്പത്ത് ക്നാനായ മക്കളെ കോളം കെട്ടിച്ച് റാലി നടത്തിയ നേതാക്നമാര് നാളിതുവരെയും കമാ എന്ന് പിന്നെ ഈ പ്രശനത്തെ പറ്റി പറഞ്ഞു കേട്ടില്ല. അടുത്ത തെരഞ്ഞെടുപ്പു വരുന്നൂ. പതിവ് പോലെ ഇനി തുടങ്ങട്ടെ പഴയ കളി. അന്ന് ഉണ്ടാക്കിയ ആക്ഷന്‍ കൌണ്‍സില്‍ ഇന്ന് എവിടെ പോയി എന്നും ആ ആക്ഷന്‍ കൌണ്‍സിലിനെ നിര്‍ജ്ജീവമാക്കിയത് എന്തിനു വേണ്ടിയാണ് എന്ന് കൂടി ചര്‍ച്ച ചെയ്യപ്പെടട്ടെ. പ്രതിപക്ഷത്ത് ആണുങ്ങള് ഉണ്ട് എങ്കില്‍ ഇത് വെളിച്ചത്ത് കൊണ്ട് വരട്ടെ.
- സമുദായത്തില്‍ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കും : ഇതും ഇഷ്ടപ്പെട്ടു. ഏതൊക്കെ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിച്ചവര്‍ ആണ് എന്ന് ഞായറാഴ്ച അറിയാം. കാലുവാരല്‍, കാലു നക്കല്‍, തെറിയഭിക്ഷേകം, കല്ലെറിയല്‍, ഫണ്ട് വിഴുങ്ങല്‍, ഓണകുംഭകോണം, ഗ്രൂപ്പ് കളി, കസേര കളി ഇത്യാദി കലകളില്‍ പ്രാഗത്ഭ്യം തെളിയച്ച്ചവരുടെ പേര് കൂടെ കൊടുത്തിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.
ചിക്കാഗോയിലെ ജനങ്ങളുടെ ഒരു യോഗമേ. ഇതുപോലുള്ള നപുംസകങ്ങളുടെ കൂത്താട്ടിനു കുടപിടിക്കുവാന്‍ വിധിക്കപെട്ട പാവം പൊതുജനം , കഴുതകള്‍. സത്യത്തില്‍ ആം ആദ്മി ഇന്ത്യയില്‍ മാത്രം ഒതുങ്ങേണ്ട കാര്യമല്ല. ഇവിടെയാണ് വേണ്ടത്. ക്നാനായ സമുദായത്തില്‍. കണ്ണുള്ളവന് കാണട്ടെ. കാതുള്ളവന് കേള്‍ക്കട്ടെ.