എന്തായാലും ജോണ്‍ സാറിന്റെ മറുപടി ഈയുള്ളവന് ഇഷ്ടപ്പെട്ടു. ഒത്തിരി നന്ദി. അദ്ദേഹത്തിന്റെ മറുപടിക്ക് പിന്നില്‍ യാതൊരു സ്വാര്‍ത്ഥ താല്പാര്യങ്ങളും അടങ്ങിയിട്ടില്ല എന്ന് തന്നെ വിശ്വസിച്ചുകൊണ്ടു ആ മറുപടി ഈയുള്ളവന്റെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.
കോട്ടയം രൂപതയുടെ പുറത്താക്കൽ നടപടിയെ വിമർശിച്ചുകൊണ്ട് ആകമാന കാത്തോലിക്ക സഭയുടെ വിശ്വാസവർഷാചരണത്തിന്റെ ഭാഗമായി KANA കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ ഒരു ഏകദിന സെമിനാറിന്റെ റിപ്പോർട്ട് സെപ്റ്റംബർ 6 -ലെ കേരള എക്സ്പ്രസ്സിൽ കണ്ടു . വിശ്വാസമേയുള്ളൂ ; ബോധ്യമില്ല .
വിശ്വാസ ചൈതന്ന്യം വളർത്തിയെടുക്കുവാൻ കോട്ടയം രൂപതയിലേക്കുതന്നെ ഇടിച്ചുകയറണമെന്നുണ്ടോ ?
തിയോളജിപണ്ഡിതനെന്നും പ്രസിദ്ധ ജേർണലിസ്റ്റെന്നും വിശേഷിപ്പിക്കപ്പെട്ട ശ്രീ ജെയിംസ് കോട്ടൂർ , സധ്യവേദപുസ്തകത്തിന്റെ നാനാവശങ്ങളെക്കുറിച്ച് ആധികാരികമായി വിവരിച്ച് കോട്ടയം രൂപത അക്രൈസ്തവമാണന്നും സഭാവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും വളരെ രൂഷമായി വിമർശിച്ചു . ഈ വിമർശനവും സത്യവേദപുസ്തക പണ്ഡിതനെന്നും വായിച്ചപ്പോൾ മനസ്സിൽ തോന്നിയത്, കത്തോലിക്കാ സഭയിൽ വളരെ വിശ്വാസമുള്ള തിരക്കു പിടിച്ച ഒരു കച്ചവടക്കാരൻ , പ്രാർത്ഥിക്കുവാൻ പോലും സമയമില്ലാത്തതിനാൽ രാത്രിയിൽ കിടക്കുംമുൻപ് വി . ബൈബിൾ തുറന്ന് കാണുന്ന പേജിലെ കിട്ടുന്ന ഒരു വാചകം മാത്രം വായിക്കും . ഇങ്ങനെ തുടരവേ ഒരു ദിവസം കിട്ടിയ വാചകം " യുദാസ്സ് പോയി തൂങ്ങിച്ചത്തു " എന്നതായിരുന്നു . അതു വായിച്ചപ്പോൾ ഉറക്കം സുഖകരമാവില്ല എന്ന് വിചാരിച്ച് ചിന്തിച്ചു മറ്റൊരു പേജ് തുറന്നപ്പോൾ കിട്ടിയ വാചകം " നീയും പോയി അതുപോലെ ചെയ്യുക " എന്ന കഥയാണ് .
ഒരു പ്രസിദ്ധ ജേർണലിസ്റ്റ് ആയിട്ടും കോട്ടയം രൂപതയുടെ ഉത്ഭവവും അതിന്റെ അടിസ്ഥാന നിയമവും അറിയില്ലേ . ജനസംഖയാ വർദ്ധനമൂലം ഭരണസൗകാര്യാർത്ഥം പുതിയ ഇടവക , രൂപത , വിദ്യാലയങ്ങൾ , പഞ്ചായത്ത് , ജില്ല , സംസ്ഥാനം , രാജ്യം മുതലായവ വിഭജിക്കപ്പെടുന്നതുപോലെ ഉണ്ടായതല്ല കോട്ടയം രൂപത ; അത് ക്നാനായർക്കു വേണ്ടി മാത്രമായിട്ടുണ്ടായതാണ് . വിമർശിക്കുന്നവൻ നിഷ്പക്ഷവാനാകണം ; ശുദ്ധ മനസ്സുള്ളവനാകണം .
KANA യുടെ നിലപാടനുസരിച്ച് അക്രൈസ്തവതയും സഭാവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന കോട്ടയം രൂപതയുടെ സ്ഥാപകനായ മാർ മാത്യു മാക്കിൽ പിതാവും ബ . പൂതത്തിൽ തൊമ്മിയച്ഛനും വിശുദ്ധന്മാരുടെ ഗണത്തിലാണന്ന് KANA ക്കാർ അറിഞ്ഞുകാണില്ലായിരിക്കും ; കൂടയിൽ വീണ മത്സ്യത്തിന് കടലിന്റെ പരപ്പും ആഴവും അറിയുവാൻ പറ്റുമോ .
പ്രത്യേക അപേക്ഷപ്രകാരം കോട്ടയം രൂപതയിൽനിന്നും വിടുതൽ വാങ്ങി പുറത്തായവർക്കുവേണ്ടി കോട്ടയം രൂപതയുടെ പുറത്താക്കൽ നടപടി മനുഷ്യാവകാശലംഘ്നമാണന്ന് പ്രമുഖ പരസ്ഥിതി പ്രവർത്തകനെന്നും മദ്യവിരുദ്ധ സമതിയംഗമെന്ന നിലയിൽ കേരളമാകെ അറിയപ്പെടുന്നവനെന്നും പറയപ്പെടുന്ന ശ്രീ ജോയി മുതുകാട് വാദിക്കുന്നു. അകത്തു നിൽക്കുമ്പോൾ പുറത്തു പോവണമെന്നും പുറത്താവുമ്പോൾ അകത്തു കയറണമെന്നുമുള്ള ബാലിശമായ വാദത്തെ അര് ശ്രദ്ധിക്കുവാൻ. ഈ പ്രമുഖന്റെ ഉപദേശം കേട്ട എത്ര KANA ക്കാർ മദ്യപാനം നിർത്തി ; എത്ര പേർ തങ്ങളുടെ ഭവനങ്ങൾ മദ്യവിമുക്തഭാവനങ്ങളാക്കി . പറയുന്നതുപോലെ പ്രവർത്തിക്കാത്ത പ്രവർത്തികൾ സ്വന്തം മക്കളുടെ മുൻപിൽ പോലും പറയുവാൻ പറ്റുമോ .
റോമിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള ചിക്കാഗോ St . Thomas Syro - Malabar രൂപതയുടെ പ്രവർത്തനങ്ങളിൽ മാർ ആലഞ്ചേരി പിതാവ് ഇടപെട്ടുവെന്ന് KANA ക്കാർ പറയുന്നു . എന്തെ, അവിടെ അപ്പോൾ ഭരണാധികാരികൾ ആരും ഉണ്ടായിരുന്നില്ലേ ഇടപെടേണ്ട എന്നു പറയുവാൻ . ഇനി നേരിട്ടാണങ്കിൽ എന്തിനാണ് അദ്ദേഹത്തിന്റെ പേര് കുർബ്ബാന മധ്യേ എല്ലാവരും പറയുന്നത് .
പ്രമേയങ്ങളും അപേക്ഷകളും ആർക്കും സമർപ്പിക്കാം ; പാസ്സാക്കാം . പക്ഷെ അത് പരിഗണിക്കണമോയെന്ന് തീരുമാനിക്കുന്നത് ഭരണാധികാരികളും അനുഭവിക്കുന്നവരുമാണ് . മനുഷ്യ ഗുണത്തിനല്ലാത്ത ഒരു നിയമവും പ്രാബല്യത്തിൽ വരില്ലാത്തതുമൂലമാണ് KANA ക്കാർ ഉദ്ദേശിക്കുന്ന റോമിന്റെ നിയമം പതിറ്റാണ്ടുകളായിട്ടും ക്നാനായ ഇടവകകളിൽ നടപ്പിലാക്കാൻ പറ്റാത്തത് .
KANA ക്കാർ പാസ്സാക്കിയ രണ്ടാം പ്രമേയത്തിലെ രണ്ടാം ഖൻണിക " KANA believes that Knanaites who marry non - Kna , their spouses , children and adopted children who want to be members in Knanaya Catholic churches , missions , are entitled to membership , anywhere in the world " എന്നാണ് . വിസ്വസിച്ചോട്ടേ , ആരു പറഞ്ഞു വിശ്വസിക്കണ്ടായെന്നു. ഈ വിശ്വാസവുമായി സാക്ഷാൽ ക്നാനായരെ ഉപദ്രവിക്കതിരിക്കുവാൻ ശ്രമിക്കുക ; ശീലിച്ചത് നിർത്തുവാൻ പറ്റില്ലായിരിക്കും .
നാലാമത്തെ ഖന്ണിക " KANA does not wish to harm Knanaya community's interest in any way " എന്നു തുടങ്ങുന്നു . ശരിയാണ് ; ക്നാനായ താൽപര്യങ്ങൾ ഹാനിക്കുവാനല്ല , ക്നാനായ സമുദായത്തെ ഉൻമൂലനം ചെയ്യുവാനാണ് അവർ കിണഞ്ഞു പരിശ്രമിക്കുന്നത് .
അവസാന ഖന്ണികയിൽ പറയുന്നു " let 's treat all our children equally " എന്ന് . ആരെങ്കിലും പറഞ്ഞോ അങ്ങനെ വേണ്ടാന്ന് . അവനവന്റെ മക്കളിൽ പക്ഷാപാദം കാട്ടുന്നത് ശരിയോ ?
കോട്ടയം രൂപതാഗംങ്ങളുടെ മനുഷ്യാവകാശവും കടമയുമാണ് അന്യരെ അകത്തു പ്രവേശിപ്പിക്കാതെ അതിനെ സംരക്ഷിക്കുക എന്നത് .
ജോണ്‍ കരമ്യാലിൽചിക്കാഗോ
Good Article..Did our KANA Georgekutty noticed it?
ReplyDeleteVery few people like John Karamali are sincere for our cause, where as Georgekutty and most of his buddies from KANA are fake. KCS is in thier hands now.What a pity???
Why people elected Georgekutty. Kaniyaly was the best candidate in the election. You think people are fools to elect Georgekutty. Georgekutty and his buddies are the ones who stands for the community. people knows that and that is why they elected Georgekutty.
ReplyDeleteഅതുകൊന്ടല്ലേ മോനെ ദിനേശാ പൊതുജനത്തെ കഴുതയെന്നു വിളിക്കുന്നെ..
Deleteപന്ടു കാനായില്‍ നിന്നു കൊന്ടു കമ്മ്യുണിറ്റിക്കിട്ടു ചെയ്യാവുന്ന ദ്രോഹങ്ങളെല്ലാം ചെയ്തു, പിന്നെ മേവുഡില് ഇരൂന്നു കെസിയെസിനിട്ടു പാര വച്ചു, സ്വന്തം സുഹ്രുത്തിന്റെ അപ്പനായി വ്രിത്തികെട്ട ഊമകത്തു വരെ അയക്കാന്‍ മാത്രം തറ യായ ഒരുവനെ തെരഞ്ഞെടുത്ത ജനം വെറും ഫൂളല്ല, സൂപ്പര്‍ ഫൂള്‍