Pages

Thursday, October 23, 2014

മരമാലിയുടെ വസ്തുതകള്‍ നുണകള്‍ മാത്രമോ?


 കഴിഞ്ഞ ആഴ്ച ഈയുള്ളവന്‍ കുറെ ചോദ്യങ്ങള്‍ മാഫിയായോടു ചോദിച്ചിരുന്നു. അതിനുള്ള മറുപടിഎന്നാ മട്ടില്‍ ചിക്കാഗോയുടെ മരമാലി പുറത്തിറക്കിയ ഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.  സത്യാ വിരുഷമായ പ്രസ്താവനകള്‍ കൊണ്ട് ആളുകളെ മണ്ടന്മാരാക്കാന്‍ നോക്കുന്ന മരമാലിയുടെ ഈമെയില്‍ നമുക്ക് ഒന്ന് പരിശോദിക്കാം. 


From: John karamyalil <johnkaramyalil@yahoo.com>
Date: October 11, 2014 at 10:13:00 AM
To: Americankna Kna <americankna@gmail.com>
Subject: Fw: ചില ചില വസ്തുതകൾ -- 1 . ജോണ്‍ കരമ്യാലിൽ , ചിക്കാഗോ.
Reply-To: John karamyalil

Tuesday, October 21, 2014

സമരകാലം തീര്‍ന്നു. വീണ്ടു കണ്‍വെന്ഷന്‍ കാലം.



കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈയുള്ളവന്‍ ആശ്ചര്യത്തോടെ നമ്മുടെ വക്കീലിന്റെ എല്ലിന്‍ കഷണപത്രത്തിന്റെ പോക്ക് നോക്കുകയായിരുന്നു. പണ്ട്നട്ടെല്ലിന്റെ സ്ഥാനത്ത് കപ്പക്കോല്‍ വച്ചു മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന വക്കീല്‍ ഇപ്പോള്‍ അല്പം ധൈര്യത്തോടെ പണി തുടങ്ങുന്നതിന്റെലക്ഷണം കാണുന്നു. എത്രകാലം നിലനില്‍ക്കുമോ? കണ്വെന്ഷന് ,മുന്‍പ് എന്തല്ലാം തരത്തിലുള്ള റിപ്പോര്‍ട്ട്കളായിരുന്നു. സമയമായപ്പോള്‍ മാഫിയാ എട്ടിന്റെ പണികൊടുത്തു. ഇപ്പോള്‍ എന്തായാലും സത്യം തിരിച്ചറിഞ്ഞു എന്ന് കരുതുന്നു. ധൈര്യം ഉണ്ട് എങ്കില്‍ കെ സി സിഎന്‍ ക്കിട്ട് മാത്രം പണിയാതെ ധൈര്യത്തോടെ രാഷ്ട്രീയം കളിച്ചു ഭക്ഷണത്തില്‍ നിന്നും ആയിരങ്ങള്‍ അടിച്ചു മാറ്റി ജനങ്ങളെവയറിളക്കിയ ചിക്കാഗോ മാഫിയയെയും ചൊറിയാനുള്ള അന്തസ്സ് കാണിക്കുക. അല്ല ഇതോക്കെ ആരോട് പറയാന്‍ എത്ര പറഞ്ഞാലും എത്ര കിട്ടിയാലും  ഒരിക്കലും നന്നാവില്ലാത്ത മാധ്യമ പ്രവര്‍ത്തനം നടത്തുന്ന വക്കീലിനോട് എന്ത് പറയാന്‍. 

Monday, October 20, 2014

കര്‍മ്മം എന്നാല്‍ എന്ത്? ഉത്തരം ചിക്കാഗോയിലെ ഒരു പാവം വീളി വക. നെല്ലായ്ക്ക് ഇങ്ങേന്യും ഒരു ചേട്ടനോ?


DKCC യുടെ മുന്‍ പ്രസിടന്റ്റ്, കെ സി സി എന്‍ എ യുടെ മുന്‍ പ്രസിഡണ്ട്‌ പിന്നെ അറിയപ്പെടുന്ന ക്നാനായ രാഷ്ട്രീയക്കാരന്‍ എന്നൊക്കെയാണ് ജോര്‍ജ്ജ് നെല്ലായെ പറ്റി പറയപ്പെടുന്നത്‌. ഇതാ അദ്ദേഹത്തിന്റെ ചേട്ടന്‍ എന്ന് പറയപ്പെടുന്ന ഒരു മരങ്ങോടന്‍ വക ചില ചിന്തകള്‍. കര്‍മ്മം എന്താണ് എന്ന് ക്നാനായകാരെ പഠിപ്പിക്കുന്ന ഈ മഹാന്‍ ഇത്രക്കും വലിയ മരമംന്ദന്‍ ആണ് എന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. സ്വന്തം സഹോദരന്‍ പിതാവിന്റെ വലം കൈയ്യായി നടക്കുന്നു. മറ്റൊരു സഹോദരന്‍ പള്ളിയില്‍ കപ്യാരും പിന്നെ എന്തെല്ലാമാകാമോ അതെല്ലാമായി നടക്കുന്നു. ഇത് കള്ളും കുടിച്ച് വാ തുറന്നാല്‍ അശ്ലീലവും പറഞ്ഞ് നെല്ലാകുടുംബത്തിനു തന്നെ നാണക്കേടുണ്ടാക്കി നടക്കുന്നു. ഡാ അമേരിക്കന്‍ ക്നായിലൂടെ ടിയാന്‍ വിസ്സര്‍ജ്ജിച്ച ഈമെയില്‍


Saturday, October 18, 2014

ക്നാനായ എന്ന് ശരിയാം വണ്ണം ഉച്ചരിക്കുവാന്‍ പോലും അറിയാത്ത ഒരു സെക്രട്ടറി ഉണ്ടായത് നമ്മുടെ ഭാഗ്യം. അമേരിക്കന്‍ ക്നാനായ സമൂഹമേ അഭിമാനിക്കുക.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോംസ് കുട്ടന്‍ വക വിശദീകരണ വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങളില്‍ ഒന്നാണ് (അമേരിക്കന്‍ ക്നാ പ്രസിദ്ധീകരിച്ചത് ) താഴെ കൊടുത്തിരിക്കുന്നത്. അതിന്റെ ആദ്യഭാഗം പൂര്‍ണ്ണമായും ഈയുള്ളവന്‍ അംഗീകരിക്കുന്നു.ക്യാനായ എന്ന് മാത്രം ഉച്ചരിക്കുന്ന പാവം അന്തപ്പന്‍. ഇത്രയും പ്രഗത്ഭനായ ഒരു സെക്രട്ടറിയെ കിട്ടിയ ക്നാനായ സമൂഹം ചെയ്ത സുകൃതം ഓര്‍ത്താല്‍ സങ്കടം തോന്നും. ആദ്യ ഭാഗത്തിനു ശേഷം അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഈയുള്ളവന്‍ കൊടുത്ത്ത്ടിരിക്കുന്നു.


From: JAMES JOHN <jvattaparambil@
Date: October 11, 2014 at 7:46:40 AM
To: Americankna <americankna@gmail.com>
Subject: കുറുപ്പിന്റെ  ഉറപ്പ് കിട്ടിയ  KCCNA

                                               കുറുപ്പിന്റെ  ഉറപ്പ് കിട്ടിയ  KCCNA 

                                   KCCNA  പ്രസിഡണ്ട്‌ഉം സെക്രട്ടറിയുമായുള്ള അഭിമുഖസംഭാഷണം You Tubeല്‍ കണ്ടു. ലോകമാസകലം രണ്ടരലക്ഷത്തില്‍പ്പരം ക്നാനായക്കാരുള്ളതില്‍ ആകെ 98 പേര്‍ ഇതുകണ്ടു. കണ്ടിട്ടു മറ്റൊന്നും തോന്നിയില്ല. ലജ്ജ തോന്നി. അച്ഛന്‍ വീട്ടിലുണ്ടോയെന്നു ചോദിക്കുമ്പോള്‍ അമ്മ വരമ്പത്ത് ഇരിപ്പുണ്ട് എന്നു ഉത്തരംപറയുന്ന മൂലക്കാട്ട്പിതാവ് KCCNAക്ക് തന്ന ഉറപ്പ് അസ്സലായി.
                                   ബഹുമാനപ്പെട്ട സെക്രട്ടറി അഭിമുഖത്തിലുടനീളം ക്യാനായ ക്യാനായ എന്നുപറയുന്നു. ക്നാനായ എന്ന് ശരിക്ക്‌ ഉച്ചരിക്കാന്‍ പഠിക്കൂ. അതുപോലെ മൂലക്കാട്ടുപിതാവിന്റെ അധികാരപദവി എന്നല്ല  പറയേണ്ടത്, കോട്ടയം രൂപതയ്ക്ക് പുറത്ത് അധിവസിക്കുന്ന ക്നാനായമക്കളെ ഭരിക്കുവാനുള്ള കോട്ടയം രൂപതാധ്യക്ഷന്റെ അജപാലനാധികാരം (Personal Sacramental Ecclesiastical Jurisdiction ) എന്ന് പറഞ്ഞു പഠിക്കൂ. 

Thursday, October 16, 2014

കണ്‍വെന്‍ഷനില്‍ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള അടവോ ഈ സമര നാടകത്തിന്റെ പിന്നില്‍?

ഏകദേശം എല്ലാവരും തന്നെ ഒരേ സ്വരത്തില്‍ പറയുന്ന കാര്യമാണ് മുകളിലെ തലകെട്ടില്‍ കൊടുത്തിരുക്കന്നത് . ചിക്കാഗോ കണ്‍വെന്‍ഷന്‍ കെ സി സി എന്‍ എന്‍ എ യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നാണക്കേടുണ്ടാക്കിയ കണ്‍വെന്‍ശന്‍ ആയി മാറിയപ്പോള്‍ അതില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി ഉണ്ടാക്കിയ നാടകമായിരുന്നു ഈ സമര പ്രഖ്യാപനവും പിന്നെ നില്ക്കക്കള്ളിയില്ലാതെയുള്ള പിന്‍ വാങ്ങലും. ഒന്ന് ചിന്തിച്ചു നോക്കിക്കേ. 
  • ആദ്യം ചെമ്മലക്കുഴി സമരത്ത്നു വന്നപ്പോള്‍ ഒരു കെ സി സി എന്‍ എ ക്കാരനും കെ സി എസ കാരനും തിരിഞ്ഞു നോക്കിയില്‍ ആ ഭാഗത്തേക്ക്. അതിനു മുന്‍പായി ഒരു പട്ടിയുടെയും ഈമെയില്‍ പൂഴിയും കൂട്ടരും അയച്ചു കണ്ടില്ല. സമരം സംരക്ഷണ സമിതി ഏറ്റെടുക്കുന്നു എന്ന് കണ്ടപ്പോള്‍ എവിടെ നിന്നോ ചാടി വീണ അവരുടെ ഉദ്ദേശം മറ്റൊന്നുമാല്ലായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നത് മാത്രം.
  • അതമാര്തമായിട്ടായിരുന്നു എങ്കില്‍ ആവശ്യപെട്ടത്‌ നേടാതെ എന്ത് കൊണ്ട് സമരം പിന്‍വലിച്ചു എന്ന് ഇതുവരെയും കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല.
സംശയമുണ്ട്‌ എങ്കില്‍ ന്യൂയോര്‍ക്കിലെ ഒരു നാഷണല്‍ കൌണ്‍സില്‍ അംഗം കൂടിയായ എബിയുടെ ഈമെയില്‍ വായിച്ചു നോക്കുക.

Tuesday, October 14, 2014

സാനന്റൊനിയായില്‍ പുതിയ പള്ളി. മാഫിയയുടെ നെഞ്ചത്ത് തന്നെ വളര്‍ച്ച

വെറും പന്ത്രണ്ടു കുടുംബക്കാരുമായി തുടങ്ങിയ സാന്‍ ആന്റോണിയയിലെ ചുണക്കുട്ടന്മാര്‍ നിലവില്‍ ഉള്ള പള്ളിക്ക് പുറമേ മറ്റൊരു പള്ളികൂടി സ്വന്തമാക്കി ചരിത്രം കുറിച്ചു. പള്ളി വിരോധികളായ മാഫിയയുടെ നെഞ്ചത്ത് തന്നെ ചവിട്ടിയാണ് പുതിയ പണി കൊടുത്തത്. ഇത്രയും നാളായിട്ട് പള്ളിയെ കുറ്റം പറയാന്‍ അല്ലാതെ ക്നാനായക്കാര്‍ക്ക് മഴയത്ത് കയറി നില്‍ക്കാന്‍ പൊതുവായ ഒരു ഓലപ്പുര പോലും വാങ്ങാതെ മാഫിയയുടെ തനി സ്വഭാവമായ മൂഞ്ചിത്തരവുമായി നടക്കുന്ന കുറെ മരമാക്രികള്‍ നോക്കി നില്‍ക്കെയാണ് കൂടുതല്‍ സൌകര്യങ്ങലുലുള്ള കൂടുതല്‍ വലിയ പള്ളി ആത്മാഭിമാനത്തോടെ പള്ളികമ്മറ്റിയും പന്ത്രണ്ടു ഇടവകക്കാരും കൂടി വാങ്ങിചെടുത്തത്. ന്യൂജെര്സിയിലും മയാമിയിലും ഒക്കെ പാവങ്ങളുടെ കാശ് പോക്കറ്റില്‍ ഇട്ടു അമ്മാനമാടി നടക്കുന്ന പള്ളി വിരുദ്ധ മാഫിയാ നാണിച്ചു തല താഴ്ത്തട്ടെ. ആണുങ്ങള്‍ അനുങ്ങളായി ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ഥലമാണ് സാന്‍അന്റോണിയോ എന്ന് ഇനി ധയാര്യമായി പറയാം. അഭിനന്ദനങ്ങള്‍.

Wednesday, October 08, 2014

നുണകളുടെ കൂമ്പാരങ്ങളുമായി രണ്ടു മണ്ടന്മാര്‍. കൂടെ ഈ കുഴിമാടത്തെ വെള്ളയടിക്കാന്‍ ഒരു മരമമണ്ടനും


കുപ്രസിദ്ധ നിരാഹാര സമരം പിന്‍ വലിച്ച്ചതിനു പിറ്റേദിവസം മേത്രാഭിക്ഷേകത്ത്തിനു പോകുവാന്‍ പാസ് കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു മുഖം രക്ഷിക്കാന്‍ വേണ്ടി നമ്മുടെ പ്രീയ പ്രസിഡന്റും അന്തപ്പനും കൂടി നടത്തിയ ഒരു പ്രസ് മീറ്റിംഗ് ഇന്നാണ് റിലീസായത്. മുക്കാന്‍ നോക്കിയാ രഹസ്യ രേഖ പുറത്ത് വന്നതിനു ശേഷം ഈ വീഡിയോ കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇല്ലാത്ത കാര്യം പറഞ്ഞു നുണകള്‍ കൊണ്ട് ചീട്ടു കൊട്ടാരം പണിത ഇവരുടെ തനി നിറം ആ രേഖയില്‍ കൂടി ഒലിച്ചു പോയിരുന്നല്ലോ. അതിനു ശേഷം ഈ വിദീയോ ഈ മണ്ടന്മാരുടെ തനി നിറവും അവരുടെ നുണകളുടെ തനിനിറവും വെളിച്ചത് വന്നു എന്ന് പറയാം.

Tuesday, October 07, 2014

ഒരു പാവം കൊമാറ്റിന്റെ വിഷമം. പറഞ്ഞാല്‍ മനസ്സിലാകണ്ടേ ഈ മഞ്ഞള്‍ മാറാത്ത വിവര ദോഷികള്‍ക്ക്



ഈയുള്ളവന്റെ ഫെസ്ബൂക്ക് കൂട്ടുകാരില്‍ പ്രധാനിയാണ്‌ രക്തം തിളയ്ക്കുന്ന ആസ്ട്രേലിയയില്‍ നിന്നുള്ള ജോമെറ്റ് എന്ന മരമണ്ടന്‍. സമരം പ്രഖ്യാപിച്ചപ്പോള്‍ ആവേശം മൂത്ത് എന്തെല്ലാം വിടുവായിത്തരം പറയാമോ അതെല്ലാം വിളമ്പി. ഈയുള്ളവന് പേരില്ലാത്തതിനാല്‍ പറയുന്നത് കേള്‍ക്കില്ലല്ലോ. ഇപ്പോള്‍ ഇതാ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നതു പോലെ അണ്ടി പോയ അണ്ണാനെ പോലെ കരഞ്ഞു പിഴിഞ്ഞ് നടക്കുന്നു. ഇപ്പോഴെങ്കിലും മനസ്സിലായോടാ കഴുതേ അന്ന് ഈയുള്ളവന്‍ പറഞ്ഞതിന്റെ പൊരുള്‍?




From: Jomet Mani <jometmani@
Date: October 7, 2014 at 7:04:44 AM GMT+5:30
To: Americankna <americankna@gmail.com>
Cc: "americankna@googlegroups.com" <americankna@googlegroups.com>
Subject: Re: Hunger strike and opinions


Hi
KCCNA failed to archive people's trust. They failed in hunger strike and now just coming with a fake letter which is signed on a white paper.
Why all these dramas. Is it for getting publicity for executive members. People around the world trusted them but they couldn't stand on their decision. Sabu got scared when people talked about curse. KCCNA executive realised that they can't stay without food for 48 hrs with their Pitha Vannam.
We the layman got cheated with the drama which happened over there.
Regards
Jomet Mani
Australia

Monday, October 06, 2014

പൊട്ടന്‍ കളിക്കുന്ന ടോംസ് കുട്ടാ എന്തിനാടാ ഈ നാടകം?


നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ നിഷ്കളങ്കനായ മാഫിയാ കുഞ്ഞു ടോംസ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം. യൂ കെ യില്‍ നിന്നുമുള്ള UKKCA എന്ന ഫെസ് ബുക്ക് ഗ്രൂപ്പില്‍ കണ്ട പോസ്റ്റും അതിനുള്ള തോമസിന്റെ കമന്റുകളും ആണ്. എന്ടോഗാമി ക്ക് വേണ്ടി ഇന്ന് നിലവിളിക്കുന്ന പല മാന്യന്മാരും കൂടിയാണ് ക്നാനായ സമുദായത്തിന്റെ തീരാ ദുഖമായ രീസ്ക്രിപ്റ്റ് വാങ്ങി തന്നത് എന്നുള്ള സത്യം അറിയാത്ത നല്ല പിള്ളയായി യൂ കേയിലെയും ഇന്ത്യയിലെയും സമുദായ സ്നേഹികളുടെ മുന്‍പില്‍ മുതല കണ്ണീര്‍ ഒഴിക്കുകയാണ് ഈ ടോംസ് കുട്ടന്‍. കൂടുതല്‍ പറയുന്നതിന് മുന്‍പ് അതില്‍ ഒരു പോസ്റ്റ്‌ വായിക്കുക.

ചിക്കാഗോയിലെ പള്ളി വിരുദ്ധരെ നിങ്ങള്‍ക്ക് സ്തുതി. മുത്തുവും മുളവനും കൂടി ചേര്‍ന്നാല്‍ എന്ത് സംഭവിക്കും? കാത്തിരുന്നു കാണാം.

ഒരു പക്ഷെ ചിലര്‍ എങ്കിലും ഓര്‍ക്കുന്നുണ്ടാവും കുറെ മാസങ്ങള്‍ക്ക് മുന്‍പ് മുത്തു വികാര്‍ ജെനരാല്‍ സ്ഥാനം ഒഴിഞ്ഞു മുളവനാല്‍ ആ കസേരയില്‍ കയറിയപ്പോഴത്തെ നന്ടികെട്ടവന്റെ സന്തോഷം. വെടി പൊട്ടിച്ചും അല്ലാതെയും ആ സന്തോഷം അയാളും മാഫിയയും കൂടി കുറെ ആഘോഷിച്ചതാണ്. എന്നാല്‍ ആ ആഘോഷം തീരും മുന്‍പേ തന്നെ കേട്ടു മുളവനും ഇവന്മാരുടെ പരിധിക്കു പുറത്താണ് എന്ന്. മുത്തു പറഞ്ഞത് തന്നെയാണ് മുളവനും പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് അവസാനം അവര്‍ മുളവന്റെ മുതുകത്തും ചെണ്ട കൊട്ടാന്‍ തുടങ്ങി. എന്തായാലും മുത്തു കളി കണ്ടുകൊണ്ടു മാറി ഇരുന്നു. ഇപ്പോള്‍ മുളവന്‍ മുത്തുവിനേക്കാള്‍ തീരെ മോശം വരാത്ത രീതിയില്‍ ഒരു മാഫിയാ വിരുദ്ധനായി അറിയപ്പെടാനും തുടങ്ങി. രണ്ടാഴ്ച മുന്പ് പുറത്തായ കെ സി സി എന്‍ എ Vs മുളവന്‍ ഈമെയില്‍ യുദ്ധം ഓര്‍ക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും. അങ്ങേനിയിരിക്കെയാണ് അടുത്ത ശനി ദിശ മാഫിയയ്ക്ക് തുടങ്ങുന്നത്.

Saturday, October 04, 2014

........................Who is this Northamerican Kna ...............? കൈപ്പാരെടന്റെ ചോദ്യം

കഴിഞ്ഞ ദിവസം ഉഴവൂരിലെ പ്രസിദ്ധ രാഷ്ട്രീയക്കാരനും ബംഗാളികളുടെ സമുന്നത നേതാവുംമോക്കെയായ സിപീ ഐ യുടെ അഡ്വ. കൈപ്പാരെടാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു ചോദ്യമാണ് താഴെ കൊടുത്തിരിക്കുന്നത്.

Friday, October 03, 2014

രഹസ്യ രേഖ പുറത്തായി. കണ്ണുള്ളവന്‍ കാണട്ടെ. പറയൂ മാഫിയാ കെ സി സി എന്‍ എ എന്താണ് നേടിയത്?

സമരം പിന്‍വലിച്ച ഉടന്‍ തന്നെ വന്നു വീണ ഈമെയിലുകള്‍ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും.കെ സി സി എന്‍ എ വിജയിച്ചൂ എന്നും മൂലക്കാടന്‍ തന്നെ മൂലക്കാട്ട് ഫോര്‍മുല തള്ളികളഞ്ഞു എന്നുമൊക്കെ. സമരം കൊണ്ട് മൂലക്കാട്ട് പിതാവിനെ പേടിപ്പിച്ചു നേടിയത് എന്താണ് എന്ന് ഇതുവരെയും കെ സി സി എന്‍ എ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. കെ സി സി എന്‍ എ യുടെ ഈ ഔദ്യോഗിക രഹസ്യം തേടി നിരവധി പേര് എമെരിക്കാന്‍ ക്നായിലൂടെ ഈമെയില്‍ അയച്ചു കളിക്ക്കുന്നതും കണ്ടു കാണും. ഒരു കാര്യം ഈയുള്ളവന്‍ ഉറപ്പിച്ചിരുന്നു. അവന്മാര്‍ ആ രേഖ മുക്കും എന്ന്. കാരണം ഇത്രയും കൊട്ടി ഘോഷിച്ചു ഒരു സമുദായത്തെയും സഭയും ബന്ടികലാക്കുവാന്‍ വേണ്ടി എന്താണ് അവരുടെ യഥാര്‍ത്ഥ ആവശ്യം എന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ നാറുന്നത് അവര്‍ തന്നെയാണല്ലോ. ഇതാ ഇനി ആ രേഖ തപ്പി ആരും വിഷമിക്കേണ്ട. ഈയുള്ളവന്‍ തന്നെ അത് ഇവിടെ പബ്ലീഷ് ചെയ്യുന്നു. കാണുക കണ്ണുള്ളവന്‍.

Tuesday, September 30, 2014

സത്യത്തില്‍ ചിക്കാഗോയില്‍ എന്താണ് സംഭവിച്ചത്? തറയാണ് എങ്കിലും പറയുന്നതില്‍ കാര്യമുണ്ട്.

സമരംനടത്തുവാന്‍ കെ സി സി എന്‍ എ തുനിഞ്ഞു ഇറങ്ങിയ സമയത്ത് മാഫിയയ്ക്ക് വേണ്ടി നിരവധി കൂലി ഈമെയിലുകള്‍ അയച്ചിട്ടുള്ള ടോമി തറക്കുന്നേല്‍ (ഇങ്ങനെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നറിയില്ല.)ഇത്തവണ മാഫിയയുടെ മലക്കം മറിച്ചില്‍ കണ്ടു സഹിക്കാന്‍ സാധിക്കാതെ നടക്കാതെ പോയ സ്വപനത്തെ ഓര്‍ത്തു ഇച്ച്ചാഭംഗത്തോടെ അമേരിക്കന്‍ ക്നാ വഴി അയച്ച ഒരു ഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. ചിക്കാഗോയില്‍ എന്താണ് സംഭവിച്ചത് എന്ന് സംശയമുള്ളവര്‍ക്ക് ഈ ഈമയില്‍ ഒരു റഫറന്‍സ് ആണ് എന്നതില്‍ സംശയമില്ല. ഇതാ മാഫിയയുടെ വാക്കുകള്‍ തന്നെ നിങ്ങള്‍ വായിക്കുക.

Saturday, September 27, 2014

ഈ സമര പരിശ്രമം നല്കുന്ന പാഠങ്ങൾ




1. ചിക്കാഗോ യിലെ അടക്കം 6000 ജനങ്ങളെ വെറും വിഡ്ഢികൾ ആക്കി KCCNA യുടെ ചരിത്രത്തിലെ ഏറ്റവും തല്ലിപൊളി കണ്വെൻഷൻ നടത്തി നമുക്കിട്ടു പണി തന്ന KCCNA ഭാരവാഹികൾ കിട്ടു ചിക്കാഗോ ജനത നല്ല എട്ടിന്റെ പണി തന്നെ കൊടുത്തു.

എവിടെ പോയി സമരക്കാര്‍? ഈയുള്ളവന്‍ പറഞ്ഞത് ഒരിക്കല്‍ കൂടി സത്യമായി

ഒരു മരമാലിയും ഒരു ഉണ്ട സാബുവും പിന്നെ അങ്ങേരുടെ അങ്കിള്‍ബണ്ണും കുറെ കള്ളുകുടിയന്മാരും കൂടി നടത്തിയ സമര നാടകം അത് തുടങ്ങുന്നതിനു മുന്‍പേ ഏറ്റു നിലയില്‍ പൊട്ടിയ കാഴ്ച വളരെ ദയനീയം ആയിരുന്നു. ഒരിക്കല്‍ കൂടി മാഫിയയുടെ തോല്‍വി. ചീട്ടുകൊട്ടാരം പോലെ കുറെ കള്ള ഈമെയിലുകളുടെ മുകളില്‍ പണിത അവരുടെ മണ്ട ശിധാന്തങ്ങള്‍ക്ക് ഒരിക്കല്‍ കൂടി തോല്‍വി. പണ്ട് ഹൂസ്റ്റണില്‍ കേസ് തോറ്റപ്പോള്‍ അന്ന് തന്നെ എന്തോ നേടി എന്ന് പറഞ്ഞു ഒരു ഈമെയില്‍ വിട്ടു മുഖം രക്ഷിക്കാന്‍ നോക്കിയത് പോലെ തന്നെ ഇവിടെയും കെ സി സി എന്‍ എ ജയിച്ചു എന്നാ മട്ടില്‍ കുറെ ഈമെയിലുകള്‍ മാത്രംബാക്കി. എന്നാല്‍ സംഭവിച്ചത് എന്താണ്?

Friday, September 26, 2014

റോമിന് അന്ത്യ സാസനം കൊടുക്കുവാന്‍ ഈ മരമാലി ആര്?

മരമാലി എന്നൊരു നീര്‍ക്കോലി ചിക്കാഗോക്കാര്‍ക്ക് ചാരിത്രപ്രസംഗം കൊടുത്തുകൊണ്ട് നടക്കുഇവാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഏറ്റവുംഅവസാനമായി അയാള്‍ അയച്ച ഈമെയില്‍ വായിച്ചപ്പോള്‍ സഹതാപം തോന്നി പോയി. കോട്ടയത്തെ പോലെയാക്കി കൊണ്ടുള്ള റോമില്‍ നിന്നുള്ള തിരുവെഴുത്ത് അയാള്‍ക്ക്‌ വ്യാഴാഴ്ച്ചക്ക് മുന്പായി കൊടുക്കണം പോലും. എന്താണ് കോട്ടയത്തിനു ഉള്ള ഈ പറഞ്ഞ തിരുവെഴുത്ത് എന്ന് ഒന്ന് വ്യക്തമാക്കാമോ മരമാലി സാറേ? എന്‍ഡോഗാമി പാളിക്കുവാനായി വെറും അലിഖിത നിയമം മാത്രമേ കോട്ടയം രൂപതയ്ക്ക് ഉള്ളൂ. അല്ല വേറെ എന്തെങ്കിലും ഉണ്ട് എങ്കില്‍ അതൊന്നു പ്രസിധപ്പെടുത്തൂ അല്ലെങ്കില്‍ എന്ടോഗാമി പാലിക്കുവാന്‍ കോട്ടയം രൂപതയ്ക്ക് അവകാശമുണ്ട്‌ വ്യക്തമായി എഴുതപെട്ട ആ പുണ്യ തിരുവെഴുത്ത് എവിടെയാണ് എന്ന് പരസ്യമാക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്ര്വികര്‍ക്കും ഈയുള്ളവന്‍ ചെരച്ചു തരാം. ആഫ്രിക്കയില്‍ കുറെ നാള്‍ പോയി ചാണകം വാരി എന്ന് പറഞ്ഞുകൊണ്ട് ചിക്കാഗോയില്‍ വന്നു ഇമ്മിണി വല്ല്യ ബുദ്ധിജീവിയായും സാറായും ഒക്കെ അഭിനയിച്ചു ജീവിക്കുന്ന നിങ്ങളുടെ യാതാര്ധ മുഖം പലര്‍ക്കും അറിയാം. വെറുതെ കോട്ടയത്തെ ഇല്ലാത്ത തിര്വേഴുത്ത്തിന്റെ പേരില്‍ ജനങ്ങളെ മണ്ടന്മാരാക്കരുത്.

Thursday, September 25, 2014

സാബുവിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നു.

സ്വന്തം അങ്കിളിന്റെ താളത്തിനു അനുസരിച്ച് തുള്ളുന്ന സാബുവിന്റെ കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നു. ഇത്രയും നാള്‍ സ്വന്തം പീ ആര്‍ ഓ ആയി പ്രവര്‍ത്തിച്ച ഡൊമിനിക്ക് ചക്കൊനാല്‍ സമരം പിന്‍ വലിക്കണം എന്ന്പബ്ലിക് ആയി ആവശ്യപെട്ടതോടെ നാളെ മുതല്‍ നടക്കുവാന്‍ പോകുന്ന സമരത്തിനു വന്‍ തിരിച്ചടികിട്ടും എന്നുറപ്പായി കഴിഞ്ഞു. ഇതാ ഡൊമിനിക്കിന്റെ ഈമെയില്‍

Wednesday, September 24, 2014

ചിക്കാഗോ കെ സി എസ് ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍. സംരക്ഷണ സമിതി പിരിച്ചു വിട്ടു. മരിച്ച ആക്ഷന്‍ കൌണ്‍സില്‍ വീണ്ടും ജീവിപ്പിച്ചു.

പുതിയ സര്‍ക്കുലറിന്റെ വെളിച്ചത്തില്‍ പള്ളികമ്മറ്റികള്‍ നേതൃത്വം കൊടുത്ത സംരക്ഷണ സമിതി പിരിച്ചു വിട്ടു. പകരം സമരം ചെയ്യാന്‍ നിര്ബ്ബന്ധമുള്ളവര്‍ കെ സി എസ് ന്റെ അകാല ചരമമടഞ്ഞ പഴ ആക്ഷന്‍ കൌണ്‍സിലിന്റെ ലേബലില്‍ ചെയ്യട്ടെ എന്ന് തീരുമാനിച്ചു. ഇതോടെ ജോര്‍ജ്ജുകുട്ടി വെട്ടിലായി. കെ സി സി എന്‍ എ നേതൃത്വം ആഗ്രഹിച്ചത്‌ പോലെ ജോര്ജ്ജുകുട്ടിക്ക് വിഴുങ്ങാനും വയ്യ തുപ്പാനും വയ്യാത്ത അവസ്ഥ. ഉടനെ തന്നെ കണ്ട ഏക പോംവഴി കെ സി സി എന്‍ എ യോട് ചര്‍ച്ച നടത്തുവാനും എങ്ങിനെയും സമരം ഒഴിവാക്കുവാനും വേണ്ടി ആവശ്യപ്പെടുക എന്നത് തന്നെ. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ഭാവേന ഉറക്കം നടിക്കുന്ന മാഫിയാ നേതൃത്വം പഴയ പടി നുണകഥകള്‍ കൊണ്ട് ഒരു ചെറ്റു കൊട്ടാരം പണിതു നോക്കി. സ്വന്തം സ്പിരിച്വല്‍ ദയര്‍ക്ടര്‍ തന്നെ സത്യം തുറന്നു പറഞ്ഞപ്പോള്‍ വീണത്‌ ആ ചീട്ടു കൊട്ടാരം തന്നെ. credibility നഷ്ടപെട്ട ഒരു നേതൃത്വമാണ് ഇന്ന് നമുക്കുള്ളത്. കണ്‍വെന്‍ഷനിലും ഇപ്പ്പോള്‍ ഇത്രയും വലിയ നേട്ടം ഉണ്ടായപ്പോഴും മന്ദബുദ്ധികളായി ജീവിക്കുന്ന നമ്മുടെ നെത്ര്വതം നമുക്ക് തികച്ചും അപമാനകരം തന്നെ എന്ന് സംശയമില്ല.

Monday, September 22, 2014

കെസിസിഎന്‍എയും അമേരിക്കന്‍ ക്നായും കാനയുടെ അടുക്കള നിരങ്ങികളോ?



വളരെ കാലങ്ങളായി ഈയുള്ളവന്‍ ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഇത്. പണ്ട് കെ സി സി എന്‍ എ യുടെ മുഖ പത്രമായ ക്നാനായ ടൈംസില്‍ഒരു പേജു മുഴുവന്‍ മാറി കെട്ടിയ ഒരു പ്രാഞ്ചിയെ പോക്കിയടിച്ചുകൊണ്ട് ലേഖനം എഴുതിയത് ഓര്‍ക്കുന്നുണ്ടായിരിക്കും. ഇപ്പോള്‍ ക്നാനായക്കാര്‍ക്ക് അനുകൂലമായി ഉത്തരവും സര്‍ക്കുലരും ഒക്കെ ഉണ്ടായിട്ടും അത് ക്നാനായക്കാര്‍ക്ക് അനുകൂലമായി പ്രയോജനപ്പെടുത്താതെ സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. കാനാക്കാരനെ രക്ഷിക്കുക. ഇതാ ഇന്ന്കെ സി സി എന്‍ എ യുടെ ഔദ്യോഗിക ഈമെയില്‍ ഗ്രൂപ്പായ അമേരിക്കന്‍ ക്നായിലൂടെ പ്രസിദ്ധീകരിച്ച ഒരു ഈമെയില്‍.

From: alex mattathil <amattathil@

Date: September 22, 2014 at 8:48:08 AM EDT

To: "Antokandoth@gmail.com,americankna@gmail.com" <Antokandoth@gmail.com,americankna@gmail.com>

Subject: Suggestion for action from KCCNA.


This is the right time for these actions.

1. File a Law suit with a half Kna in the court for dividing our family, this way this will be stopped now than stopped 5 years later.

Saturday, September 20, 2014

അമേരിക്കന്‍ ക്നായ്ക്ക് മദമിളകി. സണ്ണികുട്ടനും.


ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം ക്നാനായ ഇടവക എന്ന് അടിവരയിട്ടു പ്രഖ്യാപിക്കുന്ന സര്‍ക്കുലര്‍ നാളെ വരാനിരിക്കെ, ഇന്ന് ശനിയാഴ്ച ഇത് വരെയും (9pm) അമേരിക്കന്‍ ക്നായും സണ്ണിയും കൂടി അയച്ച ഈമെയില്‍ വിസ്സര്‍ജ്ജ്യങ്ങളുടെ എണ്ണം 32. പള്ളി വിരുദ്ധ പ്രകോപന സിദ്ധാന്തങ്ങളുടെ മേല്‍ പണി കഴിപ്പിച്ച ഇവരുടെ സാമ്രാജ്യം കണ്ണ് മൂടപെട്ട സാധാരണ ക്നാനായ് മക്കള്‍ സത്യം തിരിച്ചറിയുന്നതു മൂലം, കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തകര്‍ന്നടിയുന്നത് ഒഴിവാക്കാന്‍ വേണ്ടി അവസാന ശ്രമം നടത്തുന്നു. ചിക്കാഗോയിലെ സമരത്തില്‍ നിന്നും ചിക്കാഗോ സംരക്ഷണ സമിതി പിന്മാരുന്നതിന്റെ സൂചനകള്‍ കൂടി വന്നതോടെ മദമിളകിയ ആനയെ പോലെ വിരാജിക്കുകയാണ് നമ്മുടെ മാഫിയാ പുങ്കവന്മാര്‍.