Pages

Monday, September 22, 2014

കെസിസിഎന്‍എയും അമേരിക്കന്‍ ക്നായും കാനയുടെ അടുക്കള നിരങ്ങികളോ?



വളരെ കാലങ്ങളായി ഈയുള്ളവന്‍ ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഇത്. പണ്ട് കെ സി സി എന്‍ എ യുടെ മുഖ പത്രമായ ക്നാനായ ടൈംസില്‍ഒരു പേജു മുഴുവന്‍ മാറി കെട്ടിയ ഒരു പ്രാഞ്ചിയെ പോക്കിയടിച്ചുകൊണ്ട് ലേഖനം എഴുതിയത് ഓര്‍ക്കുന്നുണ്ടായിരിക്കും. ഇപ്പോള്‍ ക്നാനായക്കാര്‍ക്ക് അനുകൂലമായി ഉത്തരവും സര്‍ക്കുലരും ഒക്കെ ഉണ്ടായിട്ടും അത് ക്നാനായക്കാര്‍ക്ക് അനുകൂലമായി പ്രയോജനപ്പെടുത്താതെ സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. കാനാക്കാരനെ രക്ഷിക്കുക. ഇതാ ഇന്ന്കെ സി സി എന്‍ എ യുടെ ഔദ്യോഗിക ഈമെയില്‍ ഗ്രൂപ്പായ അമേരിക്കന്‍ ക്നായിലൂടെ പ്രസിദ്ധീകരിച്ച ഒരു ഈമെയില്‍.

From: alex mattathil <amattathil@

Date: September 22, 2014 at 8:48:08 AM EDT

To: "Antokandoth@gmail.com,americankna@gmail.com" <Antokandoth@gmail.com,americankna@gmail.com>

Subject: Suggestion for action from KCCNA.


This is the right time for these actions.

1. File a Law suit with a half Kna in the court for dividing our family, this way this will be stopped now than stopped 5 years later.

Saturday, September 20, 2014

അമേരിക്കന്‍ ക്നായ്ക്ക് മദമിളകി. സണ്ണികുട്ടനും.


ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം ക്നാനായ ഇടവക എന്ന് അടിവരയിട്ടു പ്രഖ്യാപിക്കുന്ന സര്‍ക്കുലര്‍ നാളെ വരാനിരിക്കെ, ഇന്ന് ശനിയാഴ്ച ഇത് വരെയും (9pm) അമേരിക്കന്‍ ക്നായും സണ്ണിയും കൂടി അയച്ച ഈമെയില്‍ വിസ്സര്‍ജ്ജ്യങ്ങളുടെ എണ്ണം 32. പള്ളി വിരുദ്ധ പ്രകോപന സിദ്ധാന്തങ്ങളുടെ മേല്‍ പണി കഴിപ്പിച്ച ഇവരുടെ സാമ്രാജ്യം കണ്ണ് മൂടപെട്ട സാധാരണ ക്നാനായ് മക്കള്‍ സത്യം തിരിച്ചറിയുന്നതു മൂലം, കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തകര്‍ന്നടിയുന്നത് ഒഴിവാക്കാന്‍ വേണ്ടി അവസാന ശ്രമം നടത്തുന്നു. ചിക്കാഗോയിലെ സമരത്തില്‍ നിന്നും ചിക്കാഗോ സംരക്ഷണ സമിതി പിന്മാരുന്നതിന്റെ സൂചനകള്‍ കൂടി വന്നതോടെ മദമിളകിയ ആനയെ പോലെ വിരാജിക്കുകയാണ് നമ്മുടെ മാഫിയാ പുങ്കവന്മാര്‍.

Friday, September 19, 2014

നന്ദികെട്ടവന്‍ മലക്കം മറിഞ്ഞു. അന്തപ്പന്‍ റോമിന് അന്ത്യശാസനം കൊടുത്തു. മുത്തു കൈ നനയാതെ മീന്‍ പിടിക്കുന്നു. മാഫിയയ്ക്ക് ഭ്രാന്തു പിടിച്ചു. സണ്ണികുട്ടന്‍ ആപ്പിലായി.

ഈ കഴിഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചിക്കാഗോ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങള്‍ ആണ് മുകളിലെ തലകെട്ടില്‍ കൊടുത്തിരിക്കുന്നത്. സംഭവ ബഹുലമായ നാടകീയ സംഭവ വികാസങ്ങളുടെ വേദിയായി ഒരിക്കല്‍ കൂടി ചിക്കാഗോ മാറികഴിഞ്ഞു എന്നതില്‍ സംശയമില്ല. 

ക്നനനായ ഇടവകകളില്‍ അംഗത്വം ക്നാനായക്കാര്‍ക്ക് മാത്രം എന്ന സിനടിന്റെ ഉത്തരവില്‍ വെട്ടു വേലി മലക്കം മറിഞ്ഞതോടെ ആ മതിലില്‍ ചാരി നിന്ന നന്ദികെട്ടവനും വെട്ടിലായി. അവസാനം എങ്ങും തൊടാതെ സമരത്തില്‍ നിന്നും പിന്മാറികൊണ്ട് സംരക്ഷണ സമിതിയില്‍ പ്രസ്താവന ഇറക്കി. ആ മലക്കം മറിച്ചിലില്‍ മാഫിയാ മൊത്തത്തില്‍ ഞെട്ടി എന്ന് മാത്രമല്ല നന്ദികെട്ടവന്‍ ഇത് വരെയും വിസ്സര്‍ജ്ജിച്ച ഈമെയില്‍ അപ്പികള്‍ എല്ലാം ഒന്നിന് പിറകെ ഒന്നായി രാവിലെ മുതല്‍ സണ്ണികുട്ടനും ടോംസും കൂടി അയക്കാനും തുടങ്ങി. എങ്ങിനെയും കുറെ പേരുടെയെങ്കിലും മനം മാറ്റുക എന്ന ഉദ്ദേശം മാത്രമേ അവര്‍ക്കുള്ളൂ എന്നതാണ് സത്യം. സമരത്തിനായി ചിക്കാഗോയിലേക്ക് വണ്ടി കയറുമ്പോള്‍ ഇവിടെ കൂടെയിരിക്കാന്‍ കുറെ പേര് വേണ്ടേ?

Thursday, September 18, 2014

അങ്ങിനെ ഷിക്കാഗോ സമരത്തിന് അന്ത്യ ശ്വാസം: അങ്കിള്‍ ബണ്ണും കൂട്ടരും ഇനി എന്ത് ചെയ്യും?

ഷിക്കാഗോയില്‍ സാമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നു. ആ സമാധാനം തകര്‍ക്കുവാന്‍ വേണ്ടി കാനായുംകെ സി സി എന്‍ എ മാഫിയയും രംഗത്ത്.  ക്നാനായ പള്ളികളില്‍ ക്നാനായക്കാര്‍ക്ക് മാത്രമേ അംഗത്വം കൊടുക്കൂ എന്ന് പറഞ്ഞുള്ള ഉത്തരവ് വന്നിട്ടും അത്കാണാതെ കണ്ണടച്ചു പാല്കുടി നടത്താന്‍നോക്കിയാ മാഫിയയുടെ ശവപെട്ടിയില്‍ ആണി തരച്ചുകൊണ്ട് ഷിക്കാഗോ ക്നാനായ സംരക്ഷണ സമിതി കണ്ണ് തുറന്നു. മുത്തു പറഞ്ഞപ്പോള്‍ തള്ളികളഞ്ഞ സത്യങ്ങളെ അതെ പടി വെട്ടു വേലിയുടെ വായില്‍ നിന്നും കേട്ടപ്പോള്‍ വിഴുങ്ങിയ നന്ദികെട്ടവന്‍ സമരത്തില്‍ നിന്നും പിന്മാറിയാതോടെ അന്തപ്പനും കൂട്ടരും വെട്ടിലായി എന്ന് സാരം. അടുത്ത ഞായറാഴ്ച സര്‍ക്കുലര്‍ വരും എന്നുള്ള പ്രതീക്ഷയില്‍ തന്നെയാണ് പിന്മാറ്റം. എന്നാല്‍ ആ സര്‍ക്കുലര്‍ വന്നാലും റോമില്‍ നിന്നും രീസ്ക്രിപ്റ്റ് വരുന്നത് വരെ ഞങ്ങള്‍ മാറില്ല എന്ന് പറഞ്ഞുകൊണ്ട് റോമിന് ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചുകൊടുത്ത അന്തപ്പനും കൂട്ടര്‍ക്കും സ്തുതിയായിരിക്കട്ടെ. അവസാനം കണ്ണ് തുറന്നു സത്യത്തെ തിരിച്ചറിഞ്ഞ സംരക്ഷണ സമിതി നേതാക്കന്മാര്‍ക്ക് അനുമോദനങ്ങള്‍. 

Monday, September 15, 2014

ഉറങ്ങുന്നവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്ന ചമ്മലക്കുഴിയെയും അയാളുടെ അങ്കിള്‍ബണ്ണിനെയും ഉണര്‍ത്താന്‍ സാക്ഷാല്‍ ദൈവം തമ്പുരാന് പോലും കഴിയില്ല.





 പോരാടുവാന്‍ തീരുമാനിച്ചു നടക്കുന്ന പാവം ചെമ്മലക്കുഴിയും കൂട്ടരും ഉറക്കം നടിക്കുകയാണ് എന്ന് അവരെ ഉണര്‍ത്തുവാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നത് സത്യമാണ് എന്ന യാഥാര്‍ത്ഥ്യം അടിവരയിടുന്ന ഒരു ഈമെയിലിന്റെ പ്രസക്തഭാഗം ആണ് താഴെ കൊടുത്തിരിക്കുന്നത്.


Sunday, September 14, 2014

ഇതാ യാതാര്‍ത്ഥ ബോംബ്‌. കെ സി സി എന്‍ എ പ്രസിടന്റ്റ് വക . ഓന്തിന്റെ നിറം മാറുന്നത് പോലെ ഒരു പ്രാഞ്ചി

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈയുള്ളവന്‍ നമ്മുടെ മാഫിയയുടെ തനി നിറം തുറന്നു കാണിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എഫ്ഫാര്‍ക്കള്‍ അസംബ്ലിയിലും മെത്രാന്‍ സമിതിയിലും ക്നാനായക്കാരല്ലാത്തവരെ ക്നാനായ ഇടവകകളില്‍ ചേര്‍ക്കില്ല എന്ന തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തപ്പോള്‍ ഇത്രയും നാള്‍ എന്‍ഡോഗാമി പറഞ്ഞു നടന്ന ആളുകള്‍ നിന്ന നില്‍പ്പില്‍ കാലുമാറി. സമരത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ വേണ്ടി സ്വന്തം അപ്പനെ വരെ തള്ളി പറയുന്ന രീതിയിലോട്ട് തരാം താണുപോയി. ഇന്ന് അമേരിക്കന്‍ ക്നാ വിസ്സര്‍ജ്ജിച്ച ബോംബ്‌ എന്ന പേരിലുള്ള ഈമെയിലില്‍ കൊടുത്തിട്ടുള്ള വീഡിയോ ശ്രദ്ധിക്കുക. കൃത്യമായി പറഞ്ഞാല്‍ 11.45 മുതല്‍.




Saturday, September 13, 2014

സമരം ചെയ്ത സാബുവിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്ത്? എന്തിനു ഈ ഒറ്റയാന്‍ സമരം നടത്തി?


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ഈയുള്ളവന്‍ സാബു ചെമ്മലക്കുഴിയുടെ ഉദ്ദേശത്തെ ചോദ്യം ചെയ്തു എഴുതിയിരുന്നു. അന്ന് സമരത്തിനായി ചിക്കാഗോയ്ക്ക് പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് സ്വന്തം കുടുംബത്തില്‍ പുറത്ത് നിന്നും ഒരുത്താന്‍ കെട്ടിയതിന്റെ ഔദ്യോഗിക സാക്ഷിയായി സേവനം ചെയ്തിട്ടാണ് ടിയാന്‍വണ്ടി കയറിയത്. ഈ സമരങ്ങളെല്ലാം സീറോ മലബാറിന്റെ മുറ്റത്ത് നടത്തിയിട്ട് ഇപ്പോള്‍ ആകെ പ്പടെ ആധിയാണ് അദ്ദേഹത്തിന്. ഇനി എഴുത്ത് അയക്കലും സമരവും ഒക്കെ നിര്‍ത്തേണ്ടി വരുമോ എന്നുള്ള ഭയം. ക്നാനായക്കാര്‍ക്ക് മാത്രമേ ക്നാനായ പള്ളികളില്‍ അംഗത്വം കൊടുക്കൂ എന്ന് അങ്ങാടിയത്ത് അടക്കമുള്ള മെത്രാന്‍ സമിതിയും കോട്ടയം രൂപതാ സമിതിയും ഒക്കെ പറഞ്ഞിട്ടും അങ്ങേരുടെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. ഇന്ന് ഒരു ഈമെയില്‍ അയച്ചിരിക്കുന്നത് കണ്ടു. ഒരു നിപ്പിലിന്റെ കഥയൊക്കെ പറഞ്ഞിട്ട്.

Thursday, September 11, 2014

പട്ടിണി കിടക്കാന്‍ തയ്യാര്‍. എന്നാല്‍ ചര്‍ച്ചക്ക് എന്റെ വാല് മതി. സമയമില്ലാത്ത കെ സി സി എന്‍ എ പ്രസിഡന്റും കുറെ അണികളും.

ഇന്നലെ നടക്കാനിരുന്ന സുപ്രസിദ്ധ ചര്‍ച്ച, അത് നടക്കുന്നതിനു മുന്‍പ് തന്നെ അലസി പോയത് ആഘോഷിക്കുകയാണ് മാഫിയാ. എങ്ങിനെയും ചര്‍ച്ച നടക്കാതിരിക്കുക, നടന്നാല്‍ തന്നെ തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കുക അങ്ങിനെ ഭരണം കഴിഞ്ഞു ഇറങ്ങുന്നതിനു മുന്‍പ് ഒരു സമരം നടത്തി പിരിയാം എന്ന നമ്മുടെ പ്രാഞ്ചി പ്രസിടന്റിന്റെ മോഹങ്ങള്‍ തളിര്‍ക്കുകയാണ്‌.
ചര്‍ച്ചക്ക് വിളിച്ചത് നന്ടികാടന്‍ പണ്ട് വാനോളം പുകഴ്ത്തികൊണ്ടിരുന്ന കെ സി സി എന്‍ എ യുടെ സ്വന്തം അല്ലെങ്കില്‍ പ്രീയപെട്ട മുളവനാല്‍ തന്നെ. മെത്രാനുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ അനുകൂലമായ നടപടികള്‍ ഉണ്ടായാള്‍ സമരത്തില്‍ നിന്നും പിന്മാരുമോ എന്ന് ചോദിച്ചപ്പോള്‍ അത് പറ്റില്ല എന്ന് പറഞ്ഞാല്‍ പിന്നെ തലക്കകത്ത് എന്തെങ്കിലും ഉള്ള ആരെങ്കിലും പിന്നെ ചര്‍ച്ച നടത്താന്‍ വിളിക്കുമോ? അത് കൊണ്ട് ചര്‍ച്ച നിങ്ങളുടെ വീട്ടില്‍ വച്ച് നടത്തിക്കോ എന്ന് അദ്ദേഹം പറഞ്ഞാല്‍ കുറ്റം പറയുവാന്‍ പറ്റുമോ? എന്തായാലും ഉടുപ്പും തയ്യിച്ച് ആളുകളിക്കാന്‍ തയ്യാറായി ഇരുന്ന പലരും ഇളിഭ്യരായി വീട്ടില്‍ തന്നെ. 

Tuesday, September 09, 2014

സീറോ മലബാര്‍ സിനടിനെ തള്ളി, എപ്പിഫാര്‍ക്കള്‍ അസംബ്ലിയെയും തള്ളി. ഇനി എന്താണ് വേണ്ടത്? സ്വയാധികാര സഭയില്‍ കുറഞ്ഞ് ഒന്നുമേ വേണ്ട. പുതിയ ചുവടുകളുമായി മാഫിയ.

ദിവസേന നേര്‍ച്ച പോലെ സീറോ മലബാര്‍ രൂപത്തെയും മെത്രാനെയും തെറി വിളിച്ചുകൊണ്ട് ജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്തുകൊണ്ടിരുന്നവര്‍ സിനഡില്‍ പുതിയ തീരുമാനം നമുക്ക് അനുകൂലമായി ഉണ്ടായി എന്ന് അറിഞ്ഞതെ അടവുകള്‍ മാറ്റി. ഇങ്ങിനെ പോകുന്നു പുതിയ സംഭവവികാസങ്ങള്‍.

Friday, September 05, 2014

വാളെടുത്തവര്‍ എല്ലാം വെളിച്ചപാടുകള്‍...ഇമെയിലുകള്‍ ഒഴുകുന്നു. അമേരിക്കയിലെ പ്രശ്നങ്ങള്‍ തീര്‍ന്നു പോകുമോ എന്ന ഭീതിയോടെ മാഫിയാ പൂര്‍വ്വാധികം ശക്തിയോടെ ഭീതി വളര്‍ത്തുന്നു.



ഈമെയിലുകള്‍ തുറന്നു നോക്കിയാല്‍ ഒരേ ഒരു പ്രമേയം മാത്രം. അമേരിക്കന്‍ ക്നാ പതിവുപോലെ കാനാക്കാര്‍ക്ക് കുടപിടിക്കുന്ന അല്ലെങ്കില്‍ അവര്‍ അയക്കെണ്ടിയിരുന്ന ഈമെയിലുകള്‍ കൂട്ടത്തോടെ നമ്മുടെ മാഫിയാ അയച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രം ഈയുള്ളവന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സീറോ മലബാര്‍ സിനഡിന് അധികാരമില്ല എന്ന് പറഞ്ഞു ഇപ്പോഴത്തെ ഉത്തരവിനെ അത് എന്താണ് എന്ന് പോലും അന്വേഷിക്കാതെ അംഗീകരിക്കാത്തവര്‍ എന്തിനു ഇത്രയും നാള്‍ സീറോ മലബാര്‍ രൂപതയോടും മേത്രാന്മാരോടും യുദ്ധം ചെയ്തു? എന്തിനു സീറോ മലബാര്‍ ആസ്ഥാനത്തേക്ക് ജാതാ നടത്തി? എന്തിനു സീറോ മലബാര്‍ പള്ളിയുടെ മുന്‍പില്‍ നിരാഹാര സമരം നടത്തി?

തടത്തിലച്ചന്‍ പുരാണം. Made in Delhi

തടത്തിലച്ചന്‍ എന്നാ ഡല്‍ഹിയിലെനമ്മുടെ ആരാധ്യ വൈദീകന്‍ രാജി വെച്ച് കെട്ടും കിടക്കയുമായി നാട്ടിലേക്ക് പോകുന്ന ഒരു വാര്‍ത്തയുടെ കൂടെ കണ്ട ഒരു കമന്റാണ് ഇവിടെ കൊടുക്കുന്നത്. കേട്ടുക് കിടക്കയുമായി പോകുന്നത് നല്ല പരിചയം ഉള്ളയലാണ് അച്ഛന്‍. പണ്ട് ഓസ്ട്രേലിയയില്‍ നിന്നും രായ്ക്കു രാമാനം ഓടേണ്ടി വന്നപ്പോള്‍ ടിക്കറ്റ് കിട്ടിയത് ദല്‍ഹിയിലെക്കായത് ദല്‍ഹിയിലെ ക്നാനായക്കാരുടെ വിധി. ഇനി കമന്റിലേക്ക്. ലത്തീനില്‍ പോആനിരിക്കുന്നവര്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം.


Thursday, September 04, 2014

വിവേകത്തോടെയുള്ള ചില കമന്റുകള്‍. വിവേകമുള്ളവര്‍ വായിച്ചു മനസ്സിലാക്കട്ടെ.

കുറെ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈയുള്ളവന്‍ എല്ലാ ദിവസവും തന്നെ ഈ ബ്ലോഗിലൂടെ എഴുതുന്നുണ്ട്. അമേരിക്കന്‍ ക്നായിലൂടെയും സണ്ണികുട്ടന്‍ സ്വന്തം നിലയിലും നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്ത്ല്‍ സാധാരണക്കാരന്റെ ശബ്ദമാകുവാന്‍ വിളിക്കപെട്ടിരിക്കുന്ന ഈയുള്ളവന് ഇവിടെ നിശബ്ദത പാലിക്കുവാന്‍ കഴിയില്ല എന്നുള്ള ബോധ്യം തന്നെയാണ് ഈയുള്ളവനെ നയിക്കുന്നത്. കഴിഞ്ഞ ദിവസത്തില്‍ പോസ്റ്റ് ഇട്ടതിനു ശേഷം വ്യതസ്തമായ ചില കമന്റുകള്‍ വിവേകത്തോടെ ചിലര്‍ ഇട്ടതു കണ്ടപ്പോള്‍ സന്തോഷം തോന്നി. കാരണം ഇത് പോലെ പലരും മുന്നോട്ടു വന്നാലേ ഇപ്പോള്‍ നടത്തുന്ന ആക്രമണത്തില്‍ നിന്ന് നമ്മുടെ സമുദായത്തെ രക്ഷിക്കുവാന്‍ സാധിക്കൂ. ഇവിടെ അങ്ങിനെയുള്ള ചില കമന്റുകള്‍ പുന പ്രസിദ്ധീകരിക്കുന്നു. വായിക്കുക പ്രബുദ്ധരാകുക.

Wednesday, September 03, 2014

സുനില്‍ മാധവ പള്ളിക്കുള്ള ഉത്തരം അല്ലെങ്കില്‍ ചോദ്യം.

ഈയുള്ളവന്റെ ഈ എളിയ ബ്ലോഗില്‍ സുനില്‍ മാധവ പള്ളിയുടെ പേരില്‍ വന്ന ഒരു കമന്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഉന്നയിച്ച അഭിപ്രായത്തിനു എളിയ ഒരുമറുപടി കൊടുക്കുക എന്ന ഉദ്ദേശംമാത്രമേ ഈയുള്ളവന് ഉള്ളൂ. ഇഗ്ലീഷില്‍എഴുതിയിരിക്കുന്നത് അദ്ദേഹം. അതിനുള്ള മറുപടി മലയാളത്തില്‍ ഈയുള്ളവനും കൊടുക്കുന്നു.


I do personally consider the written formula by the Syro-Malabar Bishops conference (SMBC), as a historic victory for the Knanaya community, not because we have achieved our goal as a community, but more so because, for the first time in the History of the Syro-Malabar Church we have a written formula, which they supposedly claim is for the benefit of our knanaya community, and some of our community members including our church hierarchy consider as a historic decision for our Knanaya community. Let me use my limited knowledge gained from what I have read and heard and try to give my comparison of the two formulas: 

Tuesday, September 02, 2014

വീ ജി യുടെ സര്‍ക്കുലര്‍ ശരിയോ? ചിക്കാഗോ റാലിയുടെ കണ്‍വീനര്‍ ഷിജുകുട്ടന്‍ പറയുന്നത് കേള്‍ക്കൂ.

പണ്ട് വടക്കന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാര്യം എഴുതിയത് വ്യക്തമായില്ല എന്ന് പറഞ്ഞു ഒരു സര്‍ക്കുലര്‍ തള്ളി. ഇപ്പോള്‍ സര്‍ക്കുലര്‍ അയച്ചത് വിജി യാണ് . മെത്രാന്റെ സര്‍ക്കുലര്‍ മാത്രമേ ഞങ്ങള്‍ വിശ്വസിക്കൂ എന്ന് പറഞ്ഞു അതും തള്ളി. അല്ല ഇതാരാണ് ഇത്ര വാശിക്ക് തള്ളുന്നത് എന്ന് നോക്കിയോ? കാനാക്കാര്‍ ആണ് എന്ന് ധരിച്ചെങ്കില്‍ തെറ്റി. മറ്റാരുമല്ല നമ്മുടെ സ്വന്തം എന്‍ഡോഗമി നേതാക്ന്മാര്‍ തന്നെ. വാശിക്കാണ് ഈമെയിലുകള്‍ വരുന്നത്. ഉള്ളടക്കം ഒന്ന് മാത്രം. മാറി കെട്ടിയവന്‍ എവിടെയാണ് എന്ന് പറയാത്തിടത്തോളം കാലം അവന്‍ നമ്മുടെ കൂടെ തന്നെ എന്ന് അങ്ങ് തീരുമാനിച്ചുകഴിഞ്ഞു. ഇത് പോലെ ആവേശത്തോടെ കളം ഉടക്കുന്നവരുടെ ലക്‌ഷ്യം എന്താണ്? അതിലേക്കു പോകുന്നതിന് മുന്‍പ് ഒരു അനുഭവ സാക്ഷ്യം ഇവിടെ കൊടുക്കുന്നു. 

Monday, September 01, 2014

Endogamy: എന്താണ് സത്യവും യാഥാര്‍ത്ഥ്യവും? ഇനിയെങ്കിലും ഈ നാടകങ്ങള്‍ അവസാനിപ്പിച്ചുകൂടെ?

കഴിഞ്ഞ കുറെ ആഴ്ചകളായി അരങ്ങേറികൊണ്ടിരിക്കുന്ന നാടകങ്ങള്‍ക്ക് ചിക്കാഗോയില്‍ ഒരു ഒരു പരിസമാപ്തി ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയായിരുന്നു ഈയുള്ളവന്‍. പണ്ടേ ഈയുള്ളവന്‍ പറഞ്ഞിരുന്നു ഇവിടുത്തെ പ്രശനം കാനാക്കാരോ എന്‍ഡോഗാമിയോ അല്ല മരിച്ചു എന്‍ഡോഗാമിയെ മുന്നില്‍ നിര്‍ത്തി ഗൂഡലക്ഷ്യങ്ങളുമായി പള്ളിക്കെതിരെ ഇറങ്ങി തിരിച്ചിരിക്കുന്ന ഒരു കൂട്ടം കാപാലികരുടെ പകിടകളിയാണ് ഇവിടെ നടക്കുന്നത് എന്ന്. അത് ഒരിക്കല്‍ കൂടി അക്ഷരം പ്രതി സത്യമാണ് എന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണ്. അവരുടെ നാടകത്തില്‍ വീണു പോയ കുറെ മണ്ടന്മാരായ വിശ്വാസികളും ഇത്തവണ ഉണ്ട് എന്നത് തീര്‍ത്തും ദുഖകരം എന്നേ പറയുവാന്‍ കഴിയൂ. കാര്യം അറിയാതെ കാള പ്രസവിച്ചു എന്ന് കേട്ടപാതി കയരെടുക്കുവാന്‍ ഓടുന്ന ചില മാക്രികുഞ്ഞുങ്ങള്‍. 

ഇനി കാര്യത്തിലേക്ക്. എന്താണ് ഇവിടെ സംഭവിക്കുന്നത്‌?

പണ്ട് അങ്ങാടിയത്ത് പിതാവ് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ ഉണ്ടായ പ്രശനം എന്തായിരുന്നു? മാറികെട്ടിയവരുടെ ഭാര്യമാരും മക്കളും ഈ ഇടവകയില്‍ അംഗങ്ങളായിരിക്കും എന്ന് എഴുതിയിരുന്നു (അങ്ങിനെ എഴുതിയില്ലായിരിന്നിട്ടു കൂടി ) എന്നതായിരുന്നു. അവര്‍ക്ക് Pastoral and Spiritual care കൊടുക്കേണ്ടി വരുമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂഎന്നത് പച്ചയാ സത്യം. അത് അമ്ഗ്വാതം തന്നെയാണ് എന്ന് മുല്ലപള്ളിയും നിരപ്പനും ഒക്കെ കൂടി അടിച്ചു വിട്ടു അത് വെള്ളം തൊടാതെ വിഴുങ്ങി നമ്മുടെ നേതാക്കന്മാര്‍. 

ഇനി ഇപ്പോഴോ?മുളവനാല്‍ കത്തനാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഭാര്യമാരും മക്കളും സീറോ മലബാര്‍ ഇടവകയില്‍ അംഗങ്ങളായിരിക്കും ക്നാനായ ഇടവകയില്‍ അല്ല എന്ന്. ഇവിടെ മാറി കെട്ടിയവന്റെ കാര്യം സൌകര്യ പൂര്‍വ്വം അല്ലെങ്കില്‍ മനപൂര്‍വ്വം എഴുതിയിട്ടില്ല. കാരണം അത് നമ്മുടെ സൌകര്യത്തിന് പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടിയാണ്. പക്ഷെ ഇത്ത്തവന്‍ കാനാക്കാര്‍ മിണ്ടുന്നതിനു മുന്‍പേ ആ സര്‍ക്കുലര്‍ അവര്‍ക്കനുകൂലമായി നമ്മുടെ നേതാക്കന്മാര്‍ മാറ്റിയെടുത്തു. ഇതാണ് ഇവന്മാരുടെ വിവരദോക്ഷം.

Sunday, August 24, 2014

സത്യാഗ്രഹവും അതിന്റെ ചില പിന്നാമ്പുറ കഥകളും


ഇപ്പോള്‍ ചിക്കാഗോയിലെ സംസാര വിഷയം ചെമ്മലക്കുഴിയുടെ സത്യാഗ്രഹവും പിന്നെ പുതുതായി പിറന്നു വീണ സംരക്ഷണ സമിതിയുമാണ്.ച്മ്മലക്കുഴി നടത്തിയ സത്യാഗ്രഹം തിരസ്കരിച്ചു വിട്ടു നിന്ന അസോസിയേഷന്‍ നേതാക്കള്‍ പ്രതിപക്ഷം കയറി ഗോളടിക്കുന്നത് കണ്ടു ഉടനെ തന്നെ പ്രതി പക്ഷം വിളിച്ച് യോഗത്തില്‍ കയറി സംരക്ഷണ സമിതി ഉണ്ടാക്കാന്‍ ആവേശത്തോടെ ഇടിച്ചു കയറി. ആവേശം നല്ലത് തന്നെ. എന്നാല്‍ സത്യാഗ്രഹം ഇരിക്കുവാന്‍ പോകുന്നവര്‍ ഒന്ന് ചിന്തിക്കണം. ഇത് കൊണ്ട് ആര്‍ക്കാണ് ഗുണം? സമുടായത്തിനോ? അതോ നേതാക്ന്മാര്‍ക്കോ? പണ്ട് റാലി നടത്തിയിട്ട്കിട്ടിയോ എന്‍ഡോഗാമി? സ്വന്തം നിഷ്ക്രിയത്വവും ജാള്യതയും ഒക്കെ മറക്കുവാന്‍ വേണ്ടി നേതാക്ന്മാര്‍ നടത്തുന്ന ഈ നാടകങ്ങള്‍ കൊണ്ട് എന്ത് ഫലം? 

Monday, August 18, 2014

ചെമ്മലക്കുഴിക്ക് പിന്തുണയില്ല. പക്ഷെ വിതച്ചത് കൊയ്യാന്‍ വേണ്ടി കെ സി സി എന്‍ യുടെ മത്സരം.

ഇന്നലെ ചിക്കാഗോയില്‍ അരങ്ങേറിയ നിരാഹാര സത്യാഗ്രഹം ആണ് ഇന്നത്തെ ചിന്താ വിഷയം. എന്‍ഡോഗമിക്കു വേണ്ടി നിരാഹാരം എന്ന പേരില്‍ നടത്തിയ നാടകം ഗംഭീരമായി. ആരോ പാവം ചെമ്മലക്കുഴി എന്ന അഭിനവ ക്നായി തോമ്മനോട് നിരാഹാരം നടത്തിയാല്‍ വീണ്ടും അവാര്‍ഡു കിട്ടും എന്ന് പറഞ്ഞു കാണും. നാട്ടില്‍ നടന്നതിനു കണ്‍വെന്‍ഷനില്‍ അവാര്‍ഡ് കിട്ടിയത് പോലെ വീണ്ടും ഒരെണ്ണം കൂടി ഒപ്പിച്ചെടുക്കാന്‍ വേണ്ടി നടത്തിയ നാടകത്തില്‍ ഇത്തവണ നമ്മുടെ എന്‍ഡോഗാമി വാദികളും സംഘടനാ നേതാക്കന്മാരും തനി നിറം കാണിച്ചു. ഒരാഴ്ച നടത്തിയ പബ്ലിസിറ്റിയിലും നാടകം അരങ്ങേരിയപ്പോഴും ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കാതെ, ആയിരത്തില്‍ അധികം ക്നാനായ കുടുംബങ്ങള്‍ ഉള്ള ചിക്കാഗോയില്‍ ഒരു നിരാഹാരം വെറും വിരലില്‍ എണ്ണാവുന്ന ആളുകളുമായി നടത്തേണ്ടി വന്നു. എന്‍ഡോ ഗമിക്കു വേണ്ടി മുറവിളി കൂട്ടുന്ന ചിക്കാഗോയിലെ കൊട്ടൂരാന്‍ ആണ്ട് കമ്പനി ഇങ്ങനെ ഒരു സംഭവം അറിഞ്ഞതായി പോലും ഭാവിച്ചില്ല. കെ സി എസ് എന്ന സംഘടന ചിക്കാഗോയില്‍ ഉണ്ടോ എന്ന് പോലും അറിയാത്ത വിധത്തില്‍ എല്ലാ നേതാക്ന്മാരും കൃത്യമായി ഈ നിരാഹാരത്തില്‍ നിന്നും ഓടിയൊളിച്ചു. പിന്നെ കുറെ പള്ളി കമ്മറ്റിക്കാര്‍ കൂടി സാബുവിനെ ആസ്വപ്പിച്ചു എന്നത് മാത്രം ആശ്വാസം. എന്തായാലും ഇവന്മാര്‍ ഒക്കെ ഓടിയിളിച്ചത് കാരണം നന്ദികെട്ടവന് നല്ല അവസരം കിട്ടി എന്ന് പറയാം. അവസാനം ചമ്മലക്കുഴിയാണോ നന്ദികെട്ടവന്‍ ആണോ ഈ പരിപാടി നടത്തിയത് എന്ന ഒരു സംശയം മാത്രമേ അവശേഷിച്ചുള്ളൂ. ജോര്‍ജ്ജു കുട്ടി ഇതിനിടക്ക്‌ കെ സി സി സി എന്‍ എ പള്ളികമ്മറ്റിക്കാരുമായി ചര്‍ച്ച നടത്തുന്നത് പോലും തടഞ്ഞു കൊണ്ട് ഈമെയില്‍ അയച്ചത് കണ്ടു. ഇതുകൊണ്ട് എങ്കിലും പണ്ട് ജോര്ജ്ജുകുട്ടിയെ പറ്റി ഈയുള്ളവന്‍ പറഞ്ഞത് വിശ്വസിച്ചാല്‍ മതിയായിരുന്നു. ജോര്ജ്ജുകുട്ടിയെ ആവേശത്തോടെ തെരെഞ്ഞെടുത്തവര്‍ക്ക് സന്തോഷമാകട്ടെ.

Saturday, August 02, 2014

Credibility...credibility...credibility.... ആരുടെ credibility? ഉത്തരം മുട്ടുമ്പോള്‍ ശ്രദ്ധ തിരിച്ചു വിടുന്നതിന്റെ നഗ്നമായ ഉദാഹരണം ഇതാ.


Credibility...credibility and credibility. ഇത്തവണത്തെ കെ സി സി എന്‍ എ കണ്‍വെന്‍ഷനില്‍ ഹിറ്റായ ഒരു വാക്കാണ്‌ ഇത്. ടൌണ്‍ ഹാള്‍ മീറ്റിങ്ങില്‍ വച്ച് നമ്മുടെ പ്രീയങ്കരനായ ഡോ. ആകാശാല വക പ്രത്യേക ഇറക്കുമതി. 

Thursday, July 31, 2014

Rosemont Vs McCormic Place... ജനങ്ങളെ പറ്റിച്ചത് ആര്? ഷാജിയോ അതോ ഷീന്‍സോ? കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം 7

2011 ല്‍ ചിക്കാഗോയില്‍ നടത്തുവാന്‍ ഒരുങ്ങിയ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ നിന്നും മാറി താമ്പാക്കാര്‍ കൊണ്ട് പോവുകയും വലിയ ഗൂടാലോച്ചങ്കല്‍ ഇവിടെ നടക്കുകയും ചെയ്തത് എന്റെ മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. റോസ്മൌണ്ടില്‍ വച്ച് നടത്തുവാന്‍ ഉദ്ദേശിച്ച കണ്‍വെന്‍ഷനെ ഇത്തവണ നടത്തിയ മക്കൊര്മിക്ക് സെന്ററിന്റെ പേരും പറഞ്ഞ് , ഷാജിയുടെ പിടിവാശി എന്ന പേരും പറഞ്ഞു, ഷാജിയെ ചെയര്‍മാനായി അമ്ഗീകരിക്കാതിരിക്കുവാന്‍ വേണ്ടി, ഷാജിയോട് തെരഞ്ഞെടുപ്പില്‍ തോറ്റുപോയത്തിന്റെ പേരില്‍ നടത്തിയ ഗൂഡാലോചനകള്‍ പുറത്ത് കൊണ്ട് വന്നുകൊണ്ടാണല്ലോ ഈ ബ്ലോഗര്‍ ചേട്ടന്‍ ആദ്യമായി രംഗത്ത് വന്നത് തന്നെ. അതിന്റെ പേരില്‍ നിയമ യുദ്ധം ഈയുള്ളവന്‍ കുറെ നടത്തി മാഫിയയെ ചെറുത്തു നിന്നതും ചരിത്രത്തിന്റെ ഭാഗം.

Tuesday, July 29, 2014

അപ്പനെ തെറി പറഞ്ഞു രസിക്കാന്‍ ഒരു ടൌണ്‍ ഹാള്‍ മീറ്റിംഗ് ! കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം 6


ആറായിരത്തില്‍ ആധികം ആളുകള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ അല്ലെ? പങ്കെടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും സുഖിക്കത്തക്ക രീതിയില്‍ പരിപാടികള്‍ വേണമല്ലോ. കുഞ്ഞുങ്ങള്‍ക്കായി inflatables, മുതിര്‍ന്ന കുട്ടികള്‍ക്കായി ക്ലബ്ബിങ്ങും പിന്നെ അവരുടെ കൂത്താട്ടവും, പെണ്ണുങ്ങള്‍ക്കായി അവരുടെ സെമിനാറുകള്‍ ഫാഷന്‍ ഷോ, സ്ഥിരമായി എ പടം കാണുന്ന കാരണവന്മാര്‍ക്കും അച്ഛന്മാര്‍ക്കുമായി എ ക്ലാസ് ചിരിയരങ്ങ് തുടങ്ങി നിരവധി പരിപാടികള്‍. ന്യൂയോര്‍ക്കില്‍ നിന്നും എത്തിയ കുറെ പള്ളി വിരുഷന്മാര്‍ക്ക് വേണ്ടിയും ഉണ്ടായിരുന്നു പതിവ് പോലെ ഒരു പരിപാടി. ടൌണ്‍ ഹാള്‍ മീറ്റിംഗ് എന്ന ഓമനപേരില്‍ ഒരു മിനി ചൈതന്യ മീറ്റ്. ലക്‌ഷ്യം ഒന്നേയൊന്ന്. ക്നാനായത്വത്തിന്റെ പേരില്‍ കുറെ തെറികള്‍ വിളിച്ചു പറയുക. മുത്തു വികാരി ജെനരാല്‍ സ്ഥാനത് നിന്ന് മാറിയാലും എന്താ, അതിനെക്കാളും വലിയ ഇരയെ അല്ലെ കെ സി സി എന്‍ എ നേതൃത്വം കൊണ്ട് കൊടുത്തത്?

Sunday, July 27, 2014

ചിക്കാഗോ തീൻ മേശയിലെ ക്രിമിനൽ കുംഭകോണത്തിന്റെ ഉത്തരവാതികൾ

മനുക്ഷ്യന്റെ മറക്കാനുള്ള ബലഹീനതെയെയാണ് ഇക്കഴിഞ്ഞ KCCNA കണ്‍വെൻഷനിലൂടെ ചിക്കാഗോയിലെ KCS നേതൃത്വം അതിക്രൂരമായി തങ്ങളുടെ ക്രിമിനൽ ചിന്താഗതിയിലൂടെ ചൂഷണം ചെയിതത്. രണ്ട് വർഷം കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കുകയും വീണ്ടും ക്നാനായ വികാരത്തിൽ ഒന്നിക്കുകയും ചെയ്യും. ഭക്ഷണ കാര്യത്തിൽ വന്ന പാളിച്ചകളുടെ നിജസ്ഥിതി വ്യക്തമാക്കി KCCNA പ്രസിഡന്റ്‌ ടോമി മ്യാൽക്കരപ്പുറം നാഷണൽ കൌണ്‍സിൽ അംഗങ്ങൾക്ക് ഷെയർ ചെയ്ത കത്തിലൂടെ പുറത്ത് വന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ചിക്കാഗോ നേതൃത്വത്തിന്റെ ക്രിമിനൽ മനോഭാവം വ്യക്തമാക്കുന്നു.

ചിക്കാഗോയിൽ ക്നാനായ വയറിളക്ക മഹോത്സവം രണ്ടാമൂഴം !!!



പരദൂഷണം പരമുമാരുടെ കൂട്ടത്തിൽ ഇത്തവണ പല്ലൻ ഡോക്ടർ മത്തായിയുടേയും ഭൂലോകം മുഴുവൻ ബ്രഹ്മം വച്ച് കുളം കലക്കി കൂവൻ ചാണ്ടിയുടേയും പേരുകൾ കാണാനില്ല. ഇല്ലാ ഞങ്ങൾ തോറ്റട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ലായെന്ന് ചിക്കാഗോ KCS ന്റെ അഞ്ച് എക്സിക്കുട്ടീവ് അംഗങ്ങളും ഒരുമിച്ച് ആവർത്തിക്കുന്നു. നാണം ഇല്ലാത്തവനെ നാണം കെടുത്താൻ ശ്രമിക്കുന്ന നാണം കെട്ടവരായി മാറാൻ ഒരു ചിക്കാഗോക്കാരനും തയ്യാറല്ലയെന്ന് ചരിത്രം ഒരിക്കൽ കൂടി തോട്ടപ്പുറം ജോർജ്ജുകുട്ടിയുടെ കാര്യത്തിൽ തെളിയിക്കുന്നു. KCCNA കണ്‍വെൻഷൻ കഴിഞ്ഞ് കൊച്ചുകുട്ടി പരാധീനമടക്കം ശരാശരി പത്ത് പൌണ്ട് വീതം തൂക്കം കുറച്ച് അവനവന്റെ വീടുകളിൽ എത്തിയ മൂലക്കാട്ട് തിരുമേനിയടക്കം സകലരും KCCNA / KCS സൻഘടനകളുടെ വിജയകരമായ WEIGHT LOSS പ്രോഗ്രാമിന്റെ ഫൈനൽ ബിൽ കാത്തിരിക്കുകയാണ്.

Tuesday, July 22, 2014

ചിക്കാഗോയിലെ " ഫുഡ്‌ ടേസ്റ്റിങ്ങ് "



കഴിഞ്ഞ എട്ടു മാസം ആയി KCCNA കൻവഷന്റെ പേരില് ചിക്കാഗോയിൽ ഉള്ള ഇന്ത്യൻ പാകിസ്ഥാനി അഫ്ഗാനിസ്താനി രേസ്ടോരന്റുകൾ എല്ലാ ആഴ്ചയിലും മാറി മാറി കയറി വയറു നിറച്ചു ഓസിനു ശാപ്പാട് കഴിച്ച ചിക്കാഗോയിലെ നേതാക്കന്മാർ അതിനു ഒരു പേരിട്ടു. " ഫുഡ്‌ ടേസ്റ്റിങ്ങ് " എന്ത് സുഖമുള്ള പരിപാടി, അവധി ഉള്ളപ്പോൾ, അല്ലെങ്കിൽ വീട്ടില് ബന്ധുക്കാർ വരുമ്പോൾ, അല്ലെങ്കിൽ പോകുന്ന വഴി വിശക്കുമ്പോൾ വരാൻ പോകുന്ന കണ്വശന്റെ പേരില് വഴിയില കാണുന്ന കടയിൽ കയറി ഓസിനു ശാപ്പാടടി , ഇതിന്റെ കണ്വശൻ കമ്മറ്റിയിലെ ഒരു വര്ഷം ആയി കേട്ടിരുന്ന പേരായിരുന്നു " ഫുഡ്‌ ടേസ്റ്റിങ്ങ് ".

Thursday, July 17, 2014

ഇങ്ങിനെയും ഒരു ബാങ്ക്വറ്റോ? കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം 5

വയറിളകി ചാകാറായ ക്നാനായമക്കള്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ കണ്‍വെന്‍ഷന്റെ അവസാന ദിനത്തിലെ ബാങ്ക്വറ്റ് എത്തിയത്. ആദ്യമായി ആ വലിയ ഹാള്‍ നമ്മുടെ ആളുകളെ എല്ലാവരെയും ഉള്‍കൊള്ളിക്കാന്‍ വേണ്ടി ഉപയോഗിക്കുവാന്‍ പോകുന്നു. ആ പ്രതീക്ഷയുടെ അടയാളമായിരുന്നു indian standard time ഉപേക്ഷിച്ചു കൃത്യ സമയത്ത് തന്നെ കൊട്ടും സ്യൂട്ടും പിന്നെ മിലന്‍ ഫാഷന്‍ കാരെ പോലും അന്തിപ്പിച്ചുകൊണ്ട്‌ വര്‍ണ്ണ പ്രപഞ്ചം തീര്‍ത്ത് സ്ത്രീജനങ്ങളും ഹാളിന്റെ പുറത്ത് എത്തിയത്. ജനങ്ങളുടെ ല്രുത്യ നിഷ്ടക്ക് സംഘാടകര്‍ മറുപടി കൊടുത്തത് ഒന്നര മണിക്കൂറോളം ആറായിരത്തോളം ജനങ്ങളെ ആ hallwayല്‍ കാത്തു നിര്‍ത്തികൊണ്ടാണ്. പ്രായമായവരും രോഗികളും ഒക്കെ എവിടയെങ്കിലും ഒന്ന് ഇരിക്കുവാന്‍ വേണ്ടി തത്രപ്പാടെടുത്ത് നടക്കുന്നത് കണ്ടിട്ടും ഒരു സംഘാടകന്‍ പോലും തിരിഞ്ഞു നോക്കിയില്ല.

Tuesday, July 15, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം നാല്: കുളം കുത്തിയ സ്പോര്‍ട്സ് അരീന

ചിക്കാഗോ കണ്‍വെന്‍ശന്റെ ഏറ്റവും പ്രധാന ഇനങ്ങളായ കായിക മത്സരങ്ങളുടെ നടത്തിപ്പാകട്ടെ നമ്മുടെ ഇന്നത്തെ ചിന്താ വിഷയം. യുവ ജനങ്ങളും യുവ ജനങ്ങള്‍ എന്ന് നടിക്കുന്ന വൃദ്ധന്മാരും, ശരിക്കുമുള്ള വൃദ്ധ ജനങ്ങളും ഒക്കെ ഒരു പോലെ ഉപയോഗിച്ച ഓര്‍ ഏരിയാ ആണ് കണ്‍വെന്‍ശന്റെ സ്പോര്‍ട്സ് അരീന. സ്പോര്‍ട്ട്സ് അരീന എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ ഒരു സംഭവമായി കരുതുമെങ്കിലും ഒരു വലിയ കണ്‍വെന്‍ഷന്‍ ഹാള്‍ എന്നതില്‍ കവിഞ്ഞു ഒന്നുമല്ല ആ സാധനം. എന്നാല്‍ ഒന്ന് മല്ലാത്ത ആ സ്ഥലത്തെ അഴിമതികൊണ്ട് കുളിപ്പിച്ച് നടത്തിപ്പുകാര്‍ ഒരു വന്‍ പരാജയമാക്കി എന്ന് പറയുവാന്‍ സാധിക്കാതെ വയ്യ.

Sunday, July 13, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം മൂന്ന് Zero Incidence എന്ന് കെ സി സി എന്‍ എ. സത്യത്തില്‍ എന്താണ് സംഭവിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ മെയിലുകളിലൂടെ നമ്മുടെ പ്രീയ നേതാക്കന്മാര്‍ നടത്തുന്ന ചെളിവാരിയെരിയലുകളില്‍ കൂടെ കൂടെ കേള്‍ക്കുന്ന ഒരു കാര്യമാണ് സീറോ ഇന്‍സിഡന്‍സ് അഥവാ സമ്പൂര്‍ണ്ണ സുരക്ഷിതത്വം. സെക്യൂരിറ്റി എന്ന സുപ്രാധാന വിഭാഗത്തെ സംബന്ധിച്ച് രാജിഷ്ട്രേശന്‍ ഭാഗമായി ക്ലാസ് കൂടണം എന്ന് കേട്ടപ്പോള്‍ ഓര്‍ത്തു ഇത് ഭയങ്കര സംഭാമായിരിക്കും എന്ന്. ക്ലാസ് കൂടിയപ്പോള്‍ അല്ലെ അറിഞ്ഞത് ഈ ക്ലാസ് വെറുതെ ഒരു സാറിന്റെ ഗമ കാണിക്കുവാനുള്ള വെറും പത്രാസ് മാത്രമായിരുന്നു എന്ന്. അവിടെ തുടങ്ങി ഈ കണ്‍വെന്‍ഷന്റെ ഗതികേട്. എഴുന്നേറ്റു നില്‍ക്കുവാന്‍ പോലും ത്രാണിയില്ലാത്ത, സൌത്ത് സൈഡിലെ തെരുവില്‍ അലഞ്ഞു തിരിയുന്ന കറമ്പന്‍മാരെയും കറമ്പികളെയും വാടകയ്ക്ക് കിട്ടുന്ന സെക്യൂരിറ്റി ഡ്രസ്സില്‍ തിരുകികയറ്റി എത്തിച്ചതാണോ എന്ന് സംശയിക്കത്തക്ക വിധത്തില്‍ പേരിനു കുറെ എമ്പോക്കികളെ കണ്‍വെന്‍ഷന്‍ നിയത്രിക്കുവാന്‍ വേണ്ടി കൊണ്ട് നിര്‍ത്തിയതു കണ്ടപ്പോഴേ തീരുമാനിച്ചു ഈ കണ്‍വെന്‍ഷന്റെ അധോഗതി.

Thursday, July 10, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം രണ്ട്: അലങ്കോലമായ പരിപാടികള്‍

ഇന്നലെ ഈയുള്ളവന്‍ എഴുതിയ ഭക്ഷണത്തെ സംബന്ധിച്ചുള്ള പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചാല്‍ ഈയുള്ളവന്‍ എഴുതിയതില്‍ സത്യമേ ഉള്ളൂ എന്ന് മനസ്സിലാകും. അത് വായിക്കാത്താവര്‍ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ആ പോസ്റ്റ് വായിക്കുക :

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം ഒന്ന്.: ഭൂരിഭാഗം ആളുകളെയും വയറിളക്കി ചരിത്രം സൃഷ്ടിച്ച കണ്‍വെന്‍ഷന്‍

 

  ഇന്നത്തെ ചിന്താ വിഷയം കണ്‍വെന്‍ഷനിലെ പരിപാടികളെ കുറിച്ചാണ്. ധൂര്‍ത്തിന്റെ പര്യായമായ കുറെ കൂത്ത് ഒപ്പിച്ചെടുത്തുഎന്ന് പറയേണ്ടി വരും. കാരണം കഠിനാധ്വാനം ചെയ്തു കുറെ പേര്‍ ചിട്ടപെടുത്തിയ പരിപാടികളുടെ പോലും നിറം കെടുത്തുന്ന രീതിയില്‍ ആയിരന്നു പരിപാടികളുടെ ക്രമീകരണങ്ങള്‍. ടൈം മാനേജു ചെയ്യാന്‍ ഏല്‍പ്പിച്ച വിദ്വാന്‍ മുങ്ങി. കാരണം രണ്ടു ദിവസം മുന്‍പാണ് പോലും അങ്ങേര്‍ക്കു പരിപാടിയുടെ ലിസ്റ്റ് കിട്ടിയത്.

Tuesday, July 08, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം ഒന്ന്.: ഭൂരിഭാഗം ആളുകളെയും വയറിളക്കി ചരിത്രം സൃഷ്ടിച്ച കണ്‍വെന്‍ഷന്‍

അങ്ങിനെ ഈയുള്ളവന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. അഴിമതിയില്‍ കുളിച്ച കണ്‍വെന്‍ഷനില്‍ ഭക്ഷണത്തില്‍ കയ്യിട്ടു വാരുവാന്‍ ശ്രമം നടക്കുന്നു എന്ന് ഈയുള്ളവന്‍ കഴിഞ്ഞ ആഴ്ച എഴ്ടുതിയത് അത് പോലെ തന്നെ ഫലിച്ചു.


ഇതൊരു കന്വേന്ഷന്റെയും വിജയ പരാജയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഭക്ഷണ കമ്മറ്റി തോറ്റു തുന്നം പാടിയത്ചിക്കാഗോയുടെ ചരിത്രം.

Friday, July 04, 2014

ക്നാനായ യാക്കൊബായയിലേക്ക് സ്വാഗതം തുടരുന്നു.

ക്നാനായ യാക്കൊബായിലേക്ക് പോകാനിരിക്കുന്ന നമ്മുടെ നേതാക്കന്മാര്‍ക്കായി യാക്കോബായ സമുദായത്തിലെ രാഷ്ട്രീയ കളികളെ പറ്റി ഈയുള്ളവന്‍ എഴുതിയതിന്റെ തുടര്‍ച്ചയാണ് ഇത്. Anti Savarios അഥവാ സില്‍വാനോസ് ഗ്രൂപ്പിന്റെ മറ്റൊരു ഈമെയില്‍ താഴെ കൊടുത്തിരിക്കുന്നു. വായിക്കുക പ്രബുദ്ധരാകുക.

Thursday, July 03, 2014

ഭരണികുളങ്ങര പിതാവിനുള്ള മറുപടി

അഭിവന്ദ്യ  മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവിന്,
ഡല്‍ഹിയിലെ ക്നാനായ വൈദീകനെയും സമുദായ അംഗങ്ങളെയും  അഭിസംബോധന ചെയ്ത് ഇക്കഴിഞ്ഞ ഏപ്രില്‍ 21st ന് അങ്ങ് അയച്ച കത്ത് വായിക്കാനിടയായി. തങ്ങളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിന് പേഴ്സണല്‍ പാരീഷ് അനുവദിക്കണമെന്ന ക്നാനായക്കാരുടെ താഴ്മയായ അപേക്ഷയെ ഈ കത്തിലൂടെ  അങ്ങ് പരിഹസിക്കുകയും, ക്നാനായക്കാരുടെ ക്രിസ്തീയ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി. ഈ അവഹേളനം ആത്മാഭിമാനമുള്ള ഒരു ക്നാനായക്കാരന് സഹിക്കാവുന്നതിനപ്പുറമായതുകൊണ്ട് അങ്ങയുടെ ഈ കത്തിന് മറുപടി എഴുതുന്നു....

Tuesday, July 01, 2014

കണ്‍വെന്‍ഷന്‍ അഴിമതിയുടെ കഥകള്‍ പുറത്തുവരുന്നു.

കണ്‍വെന്‍ഷന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ചില പച്ചയായ യാതാര്ത്യങ്ങള്‍ ഇവിടെ പങ്കു വെയ്ക്കുന്നു.

Friday, June 27, 2014

ക്നാനനായ യാക്കൊബായിലേക്ക് സ്വാഗതം

ക്നാനായ യാക്കോബായിലേക്ക് ആളുകള്‍ കയറാന്‍ വേണ്ടി ടികാട്ടും എടുത്തു കാത്തു കിടക്കുന്നു എന്ന് കുറെ നാളായി കേള്‍ക്കുന്നു. ഡല്‍ഹിയില്‍ കുറെ പേര് കയറി കൂടി എന്നും ഇനിയും കൂടുതല്‍ പേര് പേര് കൊടുത്തു കാത്തു കിടക്കുന്നു എന്നും അല്ല കയറികൂടി എന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും കാലം കുറെയായി.  ഈ പശ്ചാത്തലത്തില്‍ നേരോടെ ഒരു വിചിന്തനം നടത്തുവാന്‍ ഈയുള്ളവന്‍ മുതിരുകയാണ്. പറയുന്ന കാര്യത്തില്‍ അഭിപ്രായ വിത്യാസമുള്ളവര്‍ ദയവായി സഭ്യമായ ഭാഷയില്‍ കമന്റിട്ടു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം.

Thursday, June 26, 2014

ഈ പഴി ആരുടേത്?

കഴിഞ്ഞ കുറെ ആഴ്ചകളായി വിവിധ ബ്ലോഗുകളില്‍ അഭ.മൂലക്കാട്ട് പിതാവിന് നിരന്തരമായ തെറി വര്ഷം നടക്കുകയായിരുന്നല്ലോ. എല്ലാ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴും, കൃത്യമായി പറഞ്ഞാല കെ സി സി എന്‍ എ കണ്വെന്‍ഷന്‍ നടക്കുന്നതിനു മുന്നോടിയായി നടക്കുന്ന ഈ അഭ്യാസം ഇപ്പോള്‍ പതിവ് നാടകമായിരിക്കുകയാണ്. നാട്ടില്‍ മത്തി വിട്ടു നടക്കുന്നവനും തെങ്ങില്‍ കയറി നടക്കുന്നവനും ഒക്കെ അമേരിക്കയില്‍ വന്നാലും തങ്ങളുടെ സംസ്കാരത്തിന് ഒരു കുറവും വരുന്നില്ല എന്ന് തെളിയിക്കുന്നു. നാട്ടിലാണെങ്കില്‍ പ്രാധാനമന്ത്രി,വിവിധ മന്ത്രിമാര്‍ സരിതമാര്‍ എന്നിങ്ങനെ തെറി പായാന്‍ ആളുകള്‍ ധാരാളം. അമേരിക്കയില്‍ ഈ ഭാരം പെരുവാന്‍ വിധിക്കപെട്ടിരിക്കുന്നത് മെത്രാന്മാരും അച്ചന്മാരും. എന്നാല്‍ ഇവരെ തെറി പറയുന്നവര്‍ സായിപ്പിന്റെ പള്ളിയില്‍ ചെല്ലുമ്പോള്‍ പഞ്ചപുച്ഛമടച്ച് നില്‍ക്കും എന്നത് വേറെ കാര്യം.

Tuesday, June 24, 2014

മൂലക്കാട്ട് പിതാവ് എത്തില്ല.......എത്തും......



ചിക്ക്കാഗോ കണ്‍വെന്‍ഷന്വരില്ല എന്നും വരാതിരിക്കുന്നതിന്റെ കാരണം എന്താണ്എന്നുമൊക്കെ പതിവിനു വിപരീതമായി അപ്നാ ടെഷിലൂടെ വാര്‍ത്തയായി കൊടുത്തു അങ്ങോട്ട്‌ മാറിയില്ല ഡാ അപ്പോഴേ വരുന്നു അടുത്ത വാര്‍ത്ത മൂലക്കാട്ട് പിതാവ് വരുന്നു എന്ന്. വരാതിരുന്നാല്‍ കൂടുതല്‍ പഴി കേള്‍ക്കും എന്ന് മാത്രമല്ല തലയില്‍ തൊപ്പിയും വച്ച് കയ്യടി മേടിക്കുവാന്‍ വരുന്ന കുറെ ജന്തുക്കള്‍ കയര്‍തന്റെ സ്ഥാനത്ത് ഇരുന്നു വൃത്തികേടാക്കും എന്ന് അവസാനം അദ്ദേഹത്തിനു മനസ്സിലായി എന്ന് തോന്നുന്നു. എന്തായാലും നല്ല കാര്യം. വരട്ടെ. അങ്ങേര്‍ക്കു പറയുവാനുള്ളത് പറയട്ടെ. അത് ഭരണിക്കാര്യമാണ് എങ്കിലും അങ്ങാടി ക്കാര്യമാണ് എങ്കിലും.

Thursday, June 19, 2014

ഭരണികുളങ്ങരയുടെ കത്തും ക്നാനായ സമുദായത്തിന്റെ ഭാവിയും



കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഭാരനൈകുലങ്ങര മെത്രാന്റെ കത്ത് സംബന്ധിച്ചുള്ള ഈമ്യിലുകള്‍ വായിക്കുവാന്‍ ഇടയായി. ക്നാനായ് ഇടവകള്‍ക്ക് എതിരായി പ്രമേയം വന്നു എന്ന് അനെരിക്കാന്‍ ക്നായും ഇല്ല എന്ന് അതിരൂപതയും വാശിക്ക് പറഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ഭരണി കുളങ്ങര മെത്രാന്‍ അയച്ച കത്ത് പ്രത്ത് വന്നത് കണ്ടു. ആ കത്ത് വായിച്ചപ്പോള്‍ ഈയുള്ളവനും സങ്കടം തോന്നി എന്നത് യാഥാര്‍ത്ഥ്യം. ഈ വിഷയത്തെ സംബന്ധിച്ച് ഈയുള്ളവന്റെ ചിന്തകള്‍ ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.

Tuesday, June 17, 2014

സാബു ചെമ്മലക്കുഴിയുടെ ഒറ്റയാന്‍ പോരാട്ടം. എവിടെ പോയി എന്‍ഡോഗാമിവാദികള്‍?

കഴിഞ്ഞ കണ്‍വെന്ഷന് മുന്പായി പിടിച്ചു നില്‍ക്കാന്‍ വേണ്ടി ശീന്‍സ് തുറന്നു വിട്ട എന്‍ഡോഗാമി ഭൂതം ചൈതന്യയിലും അതിനു ശേഷം കണ്‍വെന്ഷനിലും പിന്നീട് ചിക്കാഗോയിലെ റാലിയിലുമൊക്കെ കത്തികയറിയെങ്കിലും തന്റെ ആവശ്യം കഴിഞ്ഞു ശീന്‍സ് DKCC യിലൂടെ മുങ്ങുകയും പിന്നീട് അണികള്‍ ചേര്‍ന്ന് നടത്തിയ ആക്ഷന്‍ കൌണ്‍സില്‍ , ഒപ്പ് ശേഖരണം തുടങ്ങിയ കലാ പരിപാടികള്‍ എങ്ങും എത്താതെ പോയതും ഒക്കെ നാം കണ്ടു. ചിക്കാഗോ പ്രസിടന്റ്റ് ആക്ഷന്‍ കൌണ്‍സില്‍ പിരിച്ചു വിടാന്‍ പോലുമുല്ല ധൈര്യം കാണിച്ചു.

Sunday, June 15, 2014

ചിക്കാഗോ കണ്‍വെന്‍ഷന്‍ എവിടെ? ചരിത്രം കുറിച്ചുകൊണ്ട് താറുമാറായ സജ്ജീകരണങ്ങള്‍. പഴി ആര്‍ക്ക്?



ജോര്‍ജ്ജുകുട്ടിയുടെ നുണകളുടെ പിന്‍ബലത്തില്‍ഒപ്പിച്ചെടുത്ത കണ്‍വെന്ഷന് ആവേശകരമായി ജനങ്ങള്‍ പിന്തുണച്ചുകൊണ്ട് രാജിഷ്ട്രേശന്‍ നല്‍കിയെങ്കിലും താറുമാറായ ഒരുക്കങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയുടെ കൊടുമുടി കയറുമ്പോള്‍ പാഴി ആര്‍ക്ക്? വെറും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പല ചെയര്‍മാന്‍ മാറും ഒന്നുകില്‍ രാജി വെച്ചു അല്ലെങ്കില്‍ പിരിച്ചു വിടപ്പെട്ടു. പണ്ട് രാജി വെയ്ക്കുകയും പിന്നെ കാലു പിടിച്ചു അകത്തുകയറ്റുകയും ചെയ്ത ഷിജുമോന്‍ പ്രസിഡന്റിനെ തെറി വിളിക്കുകയും തൊട്ടുപിറകെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്യപെട്ടു എന്നത് ഇതുവരെയും അധികമാരും അറിയാത്ത സത്യമാണ്. സെക്യൂരിറ്റി എന്ന ഏറ്റവും പ്രധാനപെട്ട പരിപാടിയുടെ ചെയര്‍മാന്‍ പുരത്താക്കപെട്ടതോടെ ഈ കണ്‍വെന്ശന്റെ സെക്യൂരിറ്റി ഇനി ഇവിടം വരെയാകും എന്ന് കണ്ടറിയണം.

Thursday, March 27, 2014

ചിക്കാഗോയുടെ അന്തസ്സ് ഉയർത്തി KCCNA നാഷണൽ കൌണ്‍സ്സിലിൽ തോട്ടപ്പുറം ജോർജ്ജ്

കഴിഞ്ഞ ദിവസം വോയിസ് ഓഫ് ക്നാ എന്ന പുതിയ ബ്ലോഗില്‍ വന്ന ഒരു പോസ്റ്റ് ആണ് ഇന്നത്തെ ചിന്തക്ക് ആധാരം. തീട്ടപ്പുറത്തിനോട് വ്യക്തി വൈരാഗ്യം ഉള്ള ഏതോ ഒരു മോന്‍ എന്തായാലും കാര്യങ്ങള്‍ ഒക്കെ വ്യക്തമായി പറയുന്നുണ്ട്. പണ്ട് ഈ കാര്യങ്ങള്‍ ഈയുള്ളവന്‍ പറഞ്ഞപ്പോള്‍ ഈ പാവപെട്ടവന്റെ തലയില്‍ കയറിയവര്‍ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതില്‍ സന്തോഷം. ഈയുള്ളവന്റെ ഈ ബ്ലോഗിനെ സഹോദര ബ്ലോഗ്‌ എന്നൊക്കെ പറഞ്ഞു വിശേഷിപ്പിച്ചത്‌ കണ്ടു. ഒന്ന് വ്യക്തമാക്കട്ടെ. ഈയുള്ളവന് അങ്ങിനെ യാതൊരു സഹോദര ബ്ലോഗ്‌ ബന്ധവും ഇല്ല. അതും പറഞ്ഞു വെറുതെ മുതെലെടുപ്പ് നടത്തുവാന്‍ നോക്കുകയും വേണ്ട. അവസര വാദം ഈയുള്ളവന് പണ്ടേ ഇഷ്ടമില്ലാത്തതിനാല്‍ ആണ്. എന്തായാലും ഈ ബ്ലോഗര്‍ എഴുതിയത് അതെ പടി താഴെ കൊടുത്തിരിക്കുന്നു. ജനങ്ങള്‍ അറിയട്ടെ ജോര്‍ജ്ജുകുട്ടിയുടെ തനി നിറം.

Thursday, March 20, 2014

കത്തോലിക്കാ സഭ വിടണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു - ജോർജ്ജ് തോട്ടപ്പുറം !!!

ചിക്കാഗോ പ്രസിടന്റ്റ് ശ്രീ തീട്ടപ്പുറവും മാവേലിയും ഒക്കെ കൂടി കോട്ടയം രൂപതയില്‍ നിന്നും അമേരിക്കയിലെ ക്നാനായ സമുദായത്തെ അടര്‍ത്തി മാറ്റും എന്നുള്ള ഭീക്ഷണി മുഴക്കിയ കാര്യവും അതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് മുത്തു കൊടുത്തതിന്‍ പ്രകാരം മറുപടി കൊടുത്തതും അതിനുള്ള മറുപടി ഈയുള്ളവന്‍ കൊടുത്തതും ഒക്കെ മാന്യ വായനക്കാര്‍ വായിച്ചു കാണും. ഇന്ന് ഈമെയിലിലൂടെ വന്ന മറ്റൊരു മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്. ആര് എഴുതിയത് ആണ് എങ്കിലും, കൃത്യമായ വിവരങ്ങലോടെ ആധികാരികമായി തന്നെയാണ് പ്രസ്തുത ലേഖനം എഴിതിയിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. എന്നാല്‍ ഈയുള്ളവന്‍ എന്നുള്ള ഒരു വാക്കുപയോഗിച്ച് ഈ പാവപെട്ട ബ്ലോഗര്‍ ചേട്ടന്റെ അക്കൌണ്ടിലേക്ക് പ്രസ്തുത ഈമെയിലും കെട്ടി വെയ്ക്കാന്‍ നോക്കുന്നത് കണ്ടപ്പോള്‍ ചിരി അടക്കാന്‍ സാധിച്ചില്ല. ഒരു കാര്യം ഉറപ്പാണ് എഴുതിയത് നല്ലത്. പിന്നെ ഒരു കാലത്ത് ഈയുള്ളവന്‍ ഒറ്റയാള്‍ പോരാട്ടം ആണ് നടത്തിയത് എങ്കില്‍, ഇന്ന് സത്യം തിരിച്ചറിഞ്ഞു പലരും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കു ചേരുന്നു. അത് വളരെ നല്ലത്. ക്നായി തൊമ്മന്‍ കൊളുത്തിയ ദീപശിഖ കൈമാറി വന്നത് പോലെ എളിയവനായ ഈയുള്ളവന്റെ ദൌത്യത്തിന്റെ ദീപശിഖ വളരട്ടെ. മറ്റൊരു ക്നാനായ ആം ആദ്മിയായി. താഴെ കൊടുത്തിരിക്കുന്ന ലേഖനം ഈയുള്ളവന്‍ എഴിതിയതല്ല. ആക്കാരനത്താല്‍ തന്നെ ഇതിന്റെ ഉള്ളടക്കത്തിന് ഈയുള്ളവന്‍ യാതൊരു കാരണവശാലും ഉത്തരവാദിയും അല്ല.



Tuesday, March 18, 2014

കെ സി എസ് ന്റെ രഹസ്യ രേഖ കെ സി സി എന്‍ എ പുറത്താക്കിയെന്ന് കെ സി എസ് സെക്രട്ടറിയുടെ ആരോപണം. വീണിടത്ത് കിടന്നു ഉരുളുന്ന നാണം കേട്ട കെ സി എസ് നേതൃത്വം.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഈമെയിലിനെ ആധാരമാക്കി ചിക്കാഗോ കെ സി എസ് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഈയുള്ളവന്‍ ഇവിടെ പ്രസിദ്ധീകരിക്കുകയും, ഒരു കത്തോലിക്കാ സംഘടനയുടെ അമരത്ത് നിന്നുകൊണ്ട് കത്തോലിക്കാ സഭ വിട്ടു പോകും എന്ന് ഭീക്ഷണി മുഴക്കിയ ശ്രീ ജോര്‍ജ്ജുകുട്ടി നാനാതുറകളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നത് പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ആയിരത്തില്‍ അധികം ക്നാനായ കുടുംബങ്ങള്‍ ഉള്ള ചിക്കാഗോയില്‍. രണ്ടായിരത്തി അഞ്ഞൂറില്‍ അധികം വോട്ടര്‍മാര്‍ ഉള്ള ചിക്കാഗോ കെ സി എസ് ന്റെ ഇത്രക്കും പ്രധാനപെട്ട ഒരു സെമിനാറില്‍ വെറും ഇരുപത്തി അഞ്ചില്‍ താഴെ മാത്രം ആളുകള്‍ (കെ സി എസ് ന്റെ ഭാരവാഹികളും കമ്മറ്റിക്കാരും മാത്രം ഉണ്ടായിരുന്നെങ്കില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നേനെ.) പങ്കെടുത്ത സെമിനാറിന്റെ പേരും പറഞ്ഞു ഓരോ തോന്നിയവാസങ്ങള്‍ പടച്ചുണ്ടാക്കിയതാണ് ശേഷം   ചിക്കാഗോ കെ സി എസ് ന്റെ സ്പിരിച്വല്‍ ഡയരക്ടര്‍ സാക്ഷാല്‍ മുത്തു വിശദീകരണം ആവശ്യപ്പെടുകയുണ്ടായി.

Sunday, March 16, 2014

ഇത് കോപമോ ശാപമോ അതോ വേദനയോ ? ഒരു വയോധികന്റെ മനസ്സ് വായിക്കൂ !!!

ഹൂസ്റ്റണില്‍ നിന്നും ഒരു പുപ്പുലി അയച്ച കത്താണ് താഴെ കൊടുത്തിരിക്കുന്നത്. ഒരു വൃദ്ധനെകൊണ്ട് ചുടുചോറു വാരിപ്പിച്ച്ചു രസിച്ചിട്ടു മുതല കണ്ണീര്‍ വീഴ്ത്തുന്ന നരഭോജികള്‍.

കഴിഞ്ഞ ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം ഹ്യൂസ്റ്റൻ സെന്റ്‌ മേരീസ്സ് ക്നാനായ പള്ളിയിലെ മുപ്പത് പേർ പങ്കെടുത്ത പൊതുയോഗത്തിൽ പങ്കെടുത്തുകൊണ്ട് എൻ.പി.ജോണ്‍ സാർ നടത്തിയ വികാര നിർഭരമായ പ്രസംഗം കേൾക്കാൻ ഇടയായ ഒരു ഇടവകക്കാരൻ ആയ എനിക്ക് കേട്ടതും കണ്ടതും കുറച്ചുനാളായി അനുഭവിക്കുന്നതുമായ ചില സത്യങ്ങൾ പുറത്ത് പറയാതെ വയ്യ. തന്റെ പ്രസംഗത്തിന്റെ ഒടുവിൽ നടത്തിയ അപേക്ഷയാണ് എന്നെ ഈ കത്ത് എഴുതുവാൻ പ്രേരിപ്പിച്ചത്‌.

അദേഹം ഇപ്രകാരം പറഞ്ഞു. " എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്. ഇത് എന്റെ ഏറ്റവും വലിയ ഒരു അപേക്ഷയാണന്ന് മാത്രമല്ല ദയവായി ഇവിടെ കൂടിയിരിക്കുന്ന മാന്യജനങ്ങൾ എന്റെ ആഗ്രഹം നടത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇവിടെ ഇരിക്കുന്ന പലർക്കും എന്നോട് അതിയായ വെറുപ്പും വിദ്വേഷവും ധാരാളം ഉണ്ട് എന്ന് എനിക്കറിയാം. ക്നാനായ സമുദായത്തിന്റെ പൊതുവായ നന്മയെക്കരുതി മാത്രം പ്രവർത്തിച്ച എന്നോട് ജീവിച്ചിരിക്കുമ്പോൾ അപമാനിക്കുകയും ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയിതവർ ഞാൻ മരിച്ചുകഴിയുമ്പോൾ എന്റെ ശവശരീരത്തിന്റെ അടുക്കൽ വന്ന് അന്ത്യ ഉപചാരം അർപ്പിക്കുകയും പുകഴ്ത്തിപറയുകയും ചെയിതിട്ട് ഒരു  കാര്യമില്ലന്ന് മാത്രമല്ല അത് എന്നോടും എന്റെ ശവശരീരത്തോടും കാണിക്കുന്ന ഏറ്റവും വലിയ അനാദരവുംകൂടി ആയിരിക്കും. ഫാദർ മാത്യു മേലേടം, ജാസ്സിം ജേക്കബ് തയ്യിൽ പുത്തൻപുര, സൈമണ്‍ വാളിമറ്റത്തിൽ, സൈമണ്‍ കൈതമറ്റത്തിൽ എന്നിവരും  അവരുടെ മറ്റ് കൂട്ടാളികളും പിന്നെ അവരെപ്പോലെ ചിന്തിക്കുന്നവരും ഞാൻ മരിക്കുമ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്നുവെങ്കിൽ ദയവ്ചെയിത് എന്റെ ശവശരീരത്തിന്റെ എഴ് അയൽവക്കത്ത്‌പോലും വരുകയോ അന്ത്യകർമ്മം ചെയ്യുകയോ അരുത്. ഇത് എന്റ ഏറ്റവും വലിയ അപേക്ഷയാണ്. " 

Friday, March 14, 2014

ക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം - ജോർജ്ജ് തോട്ടപ്പുറം, ചിക്കാഗോ KCS പ്രസിഡന്റ്‌ !!!

നോർത്ത് അമേരിക്കയിലെ പ്രവാസ്സി ക്നാനായക്കാരുടെ പ്രശ്നങ്ങളിൽ നിഷേധാൽമകമായ നിലപാടുകൾ സ്വീകരിക്കുന്ന സീറോ മലബാർ സഭയുടെയും അവർക്ക് ഓശാന പാടുന്ന കോട്ടയം അതിരൂപതാ വലിയ മെത്രാപ്പോലീത്ത മൂലക്കാട്ട് പിതാവിന്റേയും നിലപാടിൽ പ്രധിക്ഷേധിച്ച്‌ ക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം എന്ന് ചിക്കാഗോ KCS പ്രസിഡന്റ്‌  ജോർജ്ജ്  തോട്ടപ്പുറം KCCNA യോട് ആവശ്യപ്പെട്ടിരിക്കുന്നു. തങ്ങളെ സ്വീകരിക്കുന്ന ഏതെങ്കിലും ഒരു ക്രിസ്തീയ സഭാവിഭാഗവുമായി ചേർന്ന് തങ്ങളുടെ ആയിരക്കണക്കിന് വർഷങ്ങളുടെ സമുദായ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ KCCNA മുൻകൈ എടുക്കുന്നതിനായി ചിക്കാഗോയിലെ KCS ന്റെ നേതൃത്വത്തിലുള്ള ക്നാനായ ആക്ഷൻ കൌണ്‍സിൽ ജനപ്രിയ നായകൻ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ എടുത്ത ചരിത്ര പ്രസിദ്ധമായ തീരുമാനം ആണിത്.

Wednesday, March 05, 2014

ഇതാ അന്വേഷണ കമ്മീഷന്റെ വിലയിരുത്തലും യാതാര്ത്യവും

ഹൂസ്റ്റണില്‍ അനേഷണ കമ്മീഷന്‍ മുപാകെ തെളിവ് കൊടുത്തവര്‍ക്കും പരാതി കൊടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ ഇതാ ഒരുശുഭ വാര്‍ത്ത. കാത്തിരുന്നത് പോലെ അന്വേഷണ കമ്മീഷനും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സീറോ മലബാര്‍ മെത്രാനും പൊതു ജനത്തിനായി തങ്ങളുടെ കണ്ടെത്തലുകള്‍ സമര്‍പ്പിച്ചു. കൂടുതല്‍ പറയുന്നതിന് മുന്പായി വായിക്കുക പ്രബുദ്ധരാകുക.

Sunday, March 02, 2014

Breaking News from Houston: അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടും മെത്രാന്റെ റിപ്പോര്‍ട്ടിന്മേല്‍ ഉള്ള മറുപടിയും പൊതുജനസമക്ഷം.

ഹൂസ്റ്റണില്‍ ഇല്ലിയും ജോണ്‍ സാറും ചേര്‍ന്നൊരുക്കിയ നാടകവും പിന്നെ അതിന്റെ പിറകെ വന്ന കേസും കേസുകെട്ടും ഒക്കെ നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്തു കഴിഞ്ഞതാണല്ലോ. അവിടെ ഉണ്ടായ പ്രശനങ്ങളെ പറ്റി അന്വേഷിക്കുവാന്‍ നിയോഗിക്കപെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൂസ്റ്റണില്‍ പ്രസിദ്ധപെടുത്തി. അങ്ങാടിയത്ത് പിതാവ് ജനഗല്‍ക്കായി അത് അറിയിച്ചു. ഈ പ്രശനഗല്‍ ഉണ്ടായതിനു ശേഷം ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ കോടതി വിധിയിലൂടെയും അല്ലാതെയും ഒക്കെ ഇല്ലി - ജോണ്‍ സാര്‍- കിഴക്കേല്‍ ഉണ്ണി ടീമുകള്‍ നേരിട്ട് എങ്കിലും ഇതാ അവരുടെ ശവപെട്ടിയില്‍ ഒരാണി കൂടി. 

ചിക്കാഗോയിലെ ഓണക്കള്ളനും ഒരുവർഷവും !!!


ചിക്കാഗോ കെ സി എസ് ന്റെ ന്യൂസ് ലെറ്ററില്‍ എഴുതിയിരിക്കുന്ന ഒരു വര്‍ഷത്തെ നേട്ടങ്ങളെ കുറിച്ചുള്ള ലേഖനത്തിനു കഴിഞ്ഞ കുറെ ആഴ്ചകള്‍ക്ക് മുന്‍പ് പ്രചരിച്ച മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്. മറുപടി തികച്ചും ന്യായവും സത്യവുമാണ് എന്ന് ഈയുളവന് ബോധ്യമായതിനാല്‍ അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Friday, February 28, 2014

ചിക്കാഗോയില്‍ സെമിനാര്‍ ഞായാറാഴ്ച...നോക്കണേ ഈ നേതൃത്വത്തിന്റെ ഗതികേട്


ചിക്കാഗോയില്‍ ഞായറാഴ്ച വൈകുന്നേരം ഒരു എമിനാര്‍ നടക്കുന്നുണ്ട്. ക്നാനായ സമുദായത്തിന്റെ എന്‍ഡോഗമിയുടെ ശ്രീകോവില്‍ എന്ന് അറിയപ്പെടുന്ന ചിക്കാഗോകെ സി എസ് ന്റെ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ക്നാനായ സമുദായം നേരുടുന്നവെല്ലുവിളികള്‍ ആണ് പ്രധാന വിഷയം.ശ്രദ്ധിക്കേണ്ട കാര്യം നോക്കുക. 
  1. സമുദായം നേരിടുന്ന പ്രശനങ്ങളുടെ നിജ സ്ഥിതി സമുദായാംഗങ്ങളില്‍ എത്തിക്കുക & അവരില്‍ അവബോധം സൃഷ്ടിക്കുക. പ്രശ്നങ്ങള്‍ എല്ലാം ഒന്ന് തനുത്തുവരുമ്പോള്‍ എങ്ങിനെയും അതൊന്നു ആളികത്തിക്കുക. എന്നാലെ ഗ്രൂപ്പിന്റെ നിലനില്‍പ്പ്‌ ഉണ്ടാവുകയുള്ളൂ എന്ന് എമാന്മാര്‍ക്ക് നല്ലത് പോലെ അറിയാം. എന്തെങ്കിലും കാരണത്താല്‍ ആരെങ്കിലും ഒക്കെ ഒന്ന് ശാന്തമായിട്ടുണ്ട് എങ്കില്‍ അവരില്‍ തീ ആളികത്തിച്ച് "അവബോധം " സൃഷ്ടിക്കുക. കൊള്ളാം നല്ല കാര്യം. സമുദായ സ്പിരിറ്റ്‌ നമ്മള്‍ മൈന്റൈന്‍ ചെയ്യണം. അല്ലെങ്കില്‍ ഈ സമുദായ സംഘടനകള്‍ക്ക് നിലനില്പ്പില്ലല്ലോ.
  2. പ്രശ്ന പരിഹാരത്തിനുള്ള തടസ്സങ്ങള്‍, നേതൃത്വ നിരയുടെ നിസ്സംഗത എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇത് ഇഷ്ടപ്പെട്ടു. വളരെ കാലികമായ ഒരു സംഗതി തന്നെയാണ്. അത് ചര്‍ച്ച ചെയ്യുവാന്‍ ഏറ്റവും യോഗ്യതയുള്ളതും ഇപ്പോഴത്തെ ഭരണ സമിതിക്ക് തന്നെയാണ്. ഒരു വര്ഷം മുന്‍പ് കൊടും തണുപ്പത്ത് ക്നാനായ മക്കളെ കോളം കെട്ടിച്ച് റാലി നടത്തിയ നേതാക്നമാര്‍ നാളിതുവരെയും കമാ എന്ന് പിന്നെ ഈ പ്രശനത്തെ പറ്റി പറഞ്ഞു കേട്ടില്ല. അടുത്ത തെരഞ്ഞെടുപ്പു വരുന്നൂ. പതിവ് പോലെ ഇനി തുടങ്ങട്ടെ പഴയ കളി. അന്ന് ഉണ്ടാക്കിയ ആക്ഷന്‍ കൌണ്‍സില്‍ ഇന്ന് എവിടെ പോയി എന്നും ആ ആക്ഷന്‍ കൌണ്‍സിലിനെ നിര്‍ജ്ജീവമാക്കിയത് എന്തിനു വേണ്ടിയാണ് എന്ന് കൂടി ചര്‍ച്ച ചെയ്യപ്പെടട്ടെ. പ്രതിപക്ഷത്ത് ആണുങ്ങള്‍ ഉണ്ട് എങ്കില്‍ ഇത് വെളിച്ചത്ത് കൊണ്ട് വരട്ടെ.  
  3. സമുദായത്തില്‍ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കും : ഇതും ഇഷ്ടപ്പെട്ടു. ഏതൊക്കെ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിച്ചവര്‍ ആണ് എന്ന് ഞായറാഴ്ച അറിയാം. കാലുവാരല്‍, കാലു നക്കല്‍, തെറിയഭിക്ഷേകം, കല്ലെറിയല്‍, ഫണ്ട് വിഴുങ്ങല്‍, ഓണകുംഭകോണം, ഗ്രൂപ്പ് കളി, കസേര കളി ഇത്യാദി കലകളില്‍ പ്രാഗത്ഭ്യം തെളിയച്ച്ചവരുടെ പേര് കൂടെ കൊടുത്തിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. 

ചിക്കാഗോയിലെ ജനങ്ങളുടെ ഒരു യോഗമേ. ഇതുപോലുള്ള നപുംസകങ്ങളുടെ കൂത്താട്ടിനു കുടപിടിക്കുവാന്‍ വിധിക്കപെട്ട പാവം പൊതുജനം , കഴുതകള്‍. സത്യത്തില്‍ ആം ആദ്മി ഇന്ത്യയില്‍ മാത്രം ഒതുങ്ങേണ്ട കാര്യമല്ല. ഇവിടെയാണ്‌ വേണ്ടത്. ക്നാനായ സമുദായത്തില്‍. കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

Thursday, February 13, 2014

ഹൂസ്റ്റണില്‍ വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകള്‍ :

കുറെ ദിവസങ്ങളായി അമേരിക്കന്‍ ക്നായിലൂടെ വിസ്സര്‍ജ്ജിക്കപ്പെടുന്ന കുറെ ഈമെയിലുകള്‍ കണ്ടില്ല എന്ന് നടക്കുവാന്‍ ഈയുള്ളവന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഒന്നിന് പിറകെ ഒന്നായി ജനങ്ങളെ തെട്ടിധരിപ്പിച്ചുകൊണ്ട്‌ നന്ദികേട്ട കുറെ പാഴ്ജന്മങ്ങള്‍ ഒരു സമൂഹത്തിന്റെ മനസ്സിലേക്ക് വിഷം കുത്തിവച്ചുകൊണ്ട് നടത്തുന്ന ജല്പനങ്ങള്‍ അതിര് കടക്കുന്നത്‌കണ്ടില്ല എന്ന് നടിച്ചാല്‍ ഈസമൂഹത്തിനോട് ചെയ്യുന്ന അപരാധമായി പോവില്ലേ എന്ന് തോന്നിയതിനാല്‍ വീണ്ടും ഈയുള്ളവന്‍ എഴുതുന്നു.

Saturday, February 01, 2014

Breaking News: കണ്‍വെന്‍ഷന്‍ രാജിഷ്ട്രേശന്‍ : അഴിമതിയും കെടുകാര്യസ്ഥതയും പുറത്ത്. കാശ് കൊടുക്കാത്ത തട്ടിപ്പ് രാജിഷ്ട്രേശന്‍ കഥകളുമായി ഏലക്കായും തീട്ടപ്പുറവും

രണ്ടാഴ്ച മുന്‍പ് ഏറെ കൊട്ടിഘോഷിച്ചു ഈമെയിലുകളും വാര്‍ത്തകളും കൊണ്ട് നിറഞ്ഞു നിന്ന കണ്‍ വെന്‍ഷന്‍ രാജിഷ്ട്രേശന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു കഴിഞ്ഞു. ചിക്കാഗോയില്‍ നിന്നും പെരുപ്പിച്ചു കാട്ടിയ കണക്കുകള്‍ വിശ്വസിച്ചു വെള്ളമിറക്കിയ കെ സി സി എന്‍ എ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ജോര്ജ്ജുകുട്ടിക്കും കൂട്ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുകയാണ് എന്നാണു അറിഞ്ഞത്. early bird registration  എന്ന സാധനം വെച്ചു ചിക്കാഗോയിലെ അഭിനവ കെ സി എസ് പ്രസിടന്റ്റ് ശ്രീ മാന്‍ ഏലക്കാ കാണിച്ചു കൂട്ടിയ കണക്കിലെ കളി ഇതിനും മുന്‍പും നമ്മള്‍ കണ്ടതല്ലേ? കണ്‍വെന്‍ഷന്‍ കിക്ക് ഓഫിന് ക്നാനായ നൈറ്റ് സ്റെജില്‍ വച്ചു പറഞ്ഞു ചിക്കാഗോയില്‍ നിന്നും മുന്നൂറ്റി അന്‍പതു ഫാമിലി രേജിഷ്ട്രേശന്‍ ആയി എന്ന്. ഇതും പറഞ്ഞു ഒരു ലിസ്റ്റ് ഉണ്ടാക്കി കെ സി സി എന്‍ എ പ്രസിടന്റിനു കൊടുക്കുകയും ചെയ്തു. എന്തേ നിഷേധിക്കുവാന്‍ പറ്റുമോ? അന്ന് ലിസ്റ്റില്‍ ഉണ്ടായിരുന്ന പലരും ഇതുവരെയും രേജിഷ്ട്രേശന്‍ ചെയ്തിട്ട് പോലും ഇല്ല. കാരണം അവര്‍ അറിയാതെ അവരുടെ പേര് വച്ച് നടത്തിയ നാടകം ആര്‍ക്കാണ് ഇഷ്ട്ടപ്പെടുക? അന്നയച്ച ഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.

Thursday, January 30, 2014

ചിക്കാഗോ കണ്‍വെന്‍ഷന്‍: കാലുവാരലിന്റെ കഥ. പിന്നെ കുറെ മണ്ടന്‍ പ്രാഞ്ചികളുടെയും



ആഗോള ക്നാനായ മക്കളുടെ ശ്രദ്ധ കുറെ നാളുകളായി ചിക്കാഗോയില്‍ ആണല്ലോ. ജോര്‍ജ്ജുകുട്ടി കാലുനക്കിയും പിന്നെ ബ്ലാക്മെയില്‍ ചെയ്തും നേടിയെടുത്ത ചിക്കാഗോ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തികുറിച്ച് എന്നൊക്കെ കഴിഞ്ഞ ആഴ്ചയില്‍ വാര്‍ത്തകളും ഈമെയിലുകളും ഒക്കെ പലസ്ഥലത്തും വരുന്നത് കണ്ടു. എന്നാല്‍ ചതിയുടെയും വഞ്ചനയുടെയും പിന്നെ കുറെ കാലു വാരലുകളുടെയും മാത്രം കഥയായി ചിക്കാഗോ കണ്‍വെന്‍ഷന്‍ മാറികൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നാമ്പുറത്ത് നല്ല ഒന്നാന്തരം രാഷ്ട്രീയ വ്യഭിചാരം തന്നെ നടക്കുന്നു എന്നതില്‍ സംശയം വേണ്ട. 

Wednesday, January 29, 2014

KCCNA Convention Chicago: A search for the Truth



A series of emails have been flooding the inboxes of Knanaya community members from Chicago KCS and KCCNA on the overwhelming registration to the convention 2014.  The recent announcement points to a historic registration which even surpassed the all time high registration of Dallas convention.  Presumably over 850 families registered before the first deadline along with a large number of Grand and Mega Sponsors. This convention has to be a financial success!!

Tuesday, January 14, 2014

യൂ കെ യില്‍ സീറോമലബാര്‍ രൂപത വേണമോ? ക്നാനായക്കാര്‍ രൂപതയ്ക്ക് എതിരോ? എന്താണ് സത്യം?

കഴിഞ്ഞ ദിവസം യൂ കെ യിലെ ഒരു ഓണ്‍ ലൈന്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഫെസ് ബുക്കിലൂടെ പ്രചരിക്കുകയും അതിന്റെ മറ പറ്റി ഒളിച്ചും തെളിച്ചും അനുകൂലമായും പ്രതികൂലമായും ഒക്കെ കുറെ അഭിപ്രായ പ്രകടനങ്ങള്‍ നടക്കുകയും ഒക്കെ ചെയ്തതിന്റെ പശ്ചാത്തലത്തില്‍, ഈയുള്ളവന്റെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് കരുതുകയാണ്. ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത വന്നപ്പോള്‍ യുകെ പത്രം അല്പം വിവാദം സൃഷ്ടിച്ചു ശ്രദ്ധ നേടാന്‍ ശ്രമിച്ചതാണ് എങ്കില്‍ പോലും അതില്‍ അല്പം കാര്യമുണ്ട് എന്ന് ഈയുള്ളവന് തോന്നിയതിന്റെ വെളിച്ചത്തില്‍ കൂടിയാണ് ഈ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കുന്നത്. 

Thursday, January 09, 2014

ആദർശ ധീരതയുടെ ഒന്നാം വാർഷികം...ആരുടെ ആദര്‍ശ ധീരത? എന്തിനു വേണ്ടിയുള്ള എന്ത് ആദര്‍ശം?

ന്യൂര്‍ക്കില്‍ പള്ളി വന്നതിനു തൊട്ടു പിന്നെ ചിക്കാഗോയിലെ പോലെ ജനങ്ങള്‍ കൂടോടെ സീറോ മലബാര്‍ റീത്ത് തേടി പോകുന്നത് ഒഴിവാക്കാന്‍ വേണ്ടി തുടങ്ങിയ ലത്തീന്‍ റീത്ത് പഠന കളരിയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് അയച്ച ഈമെയില്‍ സന്ദേശം ആണ് താഴെ കൊടുത്തിരിക്കുന്നത്. എന്തോ ആദര്‍ശ ധീരതയുടെ ഒന്നാം വാര്‍ഷികം എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അത് എന്ത് ആദര്‍ശം ആണ് എന്ന് മാത്രം മനസ്സിലായില്ല. ക്വീന്‍സ് കേന്ദ്രീകരിച്ച് ഒരു ക്നാനായ വിശ്വാസ സമൂഹം വളര്‍ന്നു വരികയും അത് ഇടവകയാകുകയും ചെയ്തതോടെ ഉറക്കം നഷ്ടപെട്ട ചില കുബുദ്ധികള്‍ ചേര്‍ന്ന് അത്രയും നാള്‍ ഇല്ലാതിരുന്ന ഒരു കിഡ്സ്‌ ക്ലബിന്റെ മറവില്‍ ലത്തീന്‍ കുര്‍ബ്ബാന ഇറക്കുമതിയാണ് പ്രസ്തുത ധെരതയായി ഈ മഹാന്മാര്‍ കാണുന്നത് എങ്കില്‍സഹതാപം തോന്നുന്നു. എങ്ങിനെയും ആളുകള്‍ സീറോ മലബാര്‍ രീത്തിലേക്ക് പോകുന്നത് തടയിടുക എന്നത് മാത്രമല്ലേ ഇവിടെയുള്ള ആദര്‍ശം? ഫലമോ? ക്വീന്‍സില്‍ ഇന്ന് സീറോ മലബാര്‍ ക്നാനായക്കാരും ലത്തീന്‍ ക്നാനായക്കാരും എന്നുള്ള വേര്‍ തിരിവ് കൃത്യമായി ഉണ്ടാക്കിയെടുത്തു. പള്ളിയാണ് ഈ തിരിവ് ഉണ്ടാക്കിയത് എന്ന് മാത്രം ഇനിയെങ്കിലും പറയരുതേ.

Tuesday, January 07, 2014

തോട്ടനാനി കണ്ണടച്ചിട്ടു ഇരുട്ടാണ്‌ എന്ന് പറഞ്ഞാല്‍ ഇരുട്ടാകുമോ? പൊട്ടകണ്ണന്‍ ആനയെ കണ്ടത് പോലെ ഒരു പാവം തീട്ടനാനി

കണിയാന്റെ സ്നേഹം അശേഷം ഇല്ലാത്ത പഴയ അന്തി പത്രം പൂട്ടി പോയതില്‍ പിന്നെ ന്യൂയോര്‍ക്കിലെ അഭിനവ ക്നാനായ എഴുത്തുകാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശ്രീമാന്‍ തോട്ടിയെ കൊണ്ട് അധികം കുഴപ്പം ഇല്ലാതിരിക്കുകയായിരുന്നു. തീര്‍ത്തും ഇല്ലാഞ്ഞിട്ടല്ല. ഇടക്കിടെ വിവരദോക്ഷം എഴുന്നെള്ളിക്കും എങ്കിലും പോട്ടെ എന്നോര്‍ത്ത് വിട്ടു പിടിച്ചതായിരുന്നു. കുറെ നാളുകളായി തന്റെ വിഷം ചീറ്റുന്ന തല വീണ്ടും ഉയര്‍ത്തി ജനങ്ങളെ മണ്ടന്മാരാക്ക്കുവാന്‍ ശ്രമിക്കുന്നതായി കാണുന്നതിനാല്‍ അദ്ദേഹത്തിന്റെ ചില ചിന്തകള്‍ക്ക് (ആരു പഴഞ്ചന്‍ ) മറുപടി കൊടുത്തേക്കാം എന്ന് കരുതി. സീറോ മലബാര്‍ സഭയെ കാണുന്നതെ അദ്ദേഹത്തിനു ചതുര്ധിയാണ്. സീറോ മലബാര്‍ പള്ളികള്‍ സെര്രോ മലബാര്‍ പള്ളികളിലെ അച്ചന്മാര്‍ക്കും മേത്രാന്മാര്‍ക്കും വേണ്ടിയാണ് ഉണ്ടാക്കിയതും നടത്തുന്നതും എന്നാണു ടിയാന്റെ അഭിപ്രായം. ഇദ്ദേഹം ജനിച്ചു വളര്‍ന്ന ഉഴവൂര്‍ സ്വദേശത്തും അങ്ങിനെയാണോ എന്ന് ഉഴവൂര്‍ക്കാര്‍ പറയട്ടെ. ചുരുക്കി പറഞ്ഞാല്‍ എന്ത് എഴുതിയാലും ( ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ പറ്റിയാണ് എങ്കില്‍ പോലും ) അവസാനം സീറോ മലബാര്‍ സഭയുടെ മുതുകത്ത് ഒന്ന് കയാറാതെ ഈ സാറിനു ഉറക്കം വരില്ല.  ഇതാ താഴെ കൊടുത്തിരിക്കുന്ന ഭാഗം ഒന്ന് വായിച്ചു നോക്കുക. കണിയാന്റെ ബ്ലോഗില്‍ കുത്തി കുറിച്ച് ഇട്ടതാണ് . വേറെ ഊഒനും വിചാരിക്കരുത്. ദല്‍ഹിയിലെ ആ ആദ്മി പാര്‍ട്ടിയെ പറ്റി എഴുതി വന്നു അവസാന ഭാഗത്ത് അദ്ദേഹം കൊണ്ട് ചെന്ന് എത്തിച്ചതാണ്.

Saturday, January 04, 2014

ചിക്കാഗോയില്‍ ഷാജിയെ ചാക്കിടാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ തുടരുന്നു


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ഷാജിയുടെ വീടിനു മുന്‍പില്‍ ക്രിസ്തുമസ് കേക്കും പൊതിഞ്ഞ് കൊണ്ട് നില്‍ക്കുന്ന ഏലക്കാ പ്രാഞ്ചിയുടെ വിവരം ഈയുള്ളവന്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജിയെ ചാക്കിട്ടു പിടിക്കുവനായി എലാക്കായും കലപ്പയും ചേര്‍ന്ന് നടത്തുന്ന നാടകങ്ങള്‍ കൂടുതല്‍ വിശ്വാസതയോടെ അറിയുവാന്‍ കഴിഞ്ഞു. കൂവാനും കലപ്പയും ചൂട്ടുകത്തിച്ചു എലക്കായെ ഷാജിയുടെ വീട്ടുപടിക്കല്‍ എത്തിക്കുകയും ഏലക്കാ സര്‍വ്വ ശക്തിയും ഉപയോഗിച്ചു ഷാജിയുടെ ചെരുപ്പ് നക്കി തുടക്കുകയും ചെയ്യുകയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്.

Friday, January 03, 2014

ഹൂസ്റ്റണില്‍ വാഹനാ പകടം. പ്രാര്‍ഥിക്കാം അപകടത്തില്‍ പെട്ട കുടുംബത്തിനായി

ഹൂസ്റ്റണില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന അപകടത്തില്‍ ഒരു ക്നായാ കുടുംബത്തിലെ അംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേഷിക്കപെട്ടു എന്ന് അറിഞ്ഞു. പള്ളിയോടു മത്സരിച്ചു കേസ് കൊടുത്തവരില്‍ പ്രധാനി ആയിരുന്നു കുടുംബ നാഥന്‍ എങ്കിലും ഇടവകയോന്നാകെ കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ഒരുമയോടെ ആ കുടുംബത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്നു എന്നാണു അറിഞ്ഞത്. ഗ്രൂപുകളുടെയും രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകള്‍ തകര്‍ത്തു കൊണ്ട് കാണിക്കുന്ന ഈ ക്ഷമിക്കുന്ന സ്നേഹം വിലയേറിയതാണ് എന്ന് ഈയുള്ളവന്റെ പ്രീയ വായനക്കാരെ ഓര്‍മ്മിക്കുന്നു. എത്രയൊക്കെ വാശികാണിച്ചാലും ആത്യന്തികമായി നാം ക്നാനായക്കാര്‍ ആണ്. ഹൂസ്ട്ടംനിലെ സമൂഹം മാത്രമല്ല, അമേരിക്കയിലെ ക്നാനായ സമൂഹം മുഴുവനായി പ്രാര്തിക്കട്ടെ ഈ കുടുംബത്തിനു വേണ്ടി...

Thursday, January 02, 2014

നന്ടികെട്ടവന്റെ തല വീണ്ടും പൊങ്ങി : ചിക്കാഗോ ക്നാ ആഘോഷത്തില്‍

മുത്തു വിരുദ്ധ നേതാവും എന്നാല്‍ മുത്തു ഭക്തരടെ നേതാവായ ജോര്‍ജ്ജുകുട്ടി - ഏലക്കാപ്രാഞ്ചി ടീമിന്റെ ബുദ്ധി ജീവിയും മൂട് താങ്ങിയുമായ നന്ടികെട്ടവന്റെ ചിക്കാഗോ ക്നാ വീണ്ടും ഉണര്‍ന്നു. അത് കണ്ടപ്പോഴേ ഈയുള്ളവന് സന്തോഷമായി എന്ന് പറയേണ്ടല്ലോ. ചിക്കാഗോ ക്നായില്‍ മണ്ടത്തരങ്ങള്‍ വന്നാലേ ഈയുള്ളവന് എഴുതുവാന്‍ ഒരു മൂട് കിട്ടൂ എന്നുള്ളതാണ് പരമമായ സത്യം. എന്തായാലും ഇത്തവണത്തെ വിഷയം വി ജി യുടെ രാജി തന്നെ. 

നന്ടികെട്ടവന്റെ വചനങ്ങള്‍ ഇങ്ങിനെ പോകുന്നു. 

Wednesday, January 01, 2014

ഈനാംപീച്ചിക്കു മരപ്പട്ടി കൂട്ട്:

താഴെ കൊടുത്തിരിക്കുന്നത് നമ്മുടെ സാക്ഷാല്‍  കെ സി സി എന്‍ എ യുടെ ഔദ്യോഗികമായുള്ള ഒരു അറിയിപ്പ് ആണ്. ഔദ്യോഗികം എന്ന് ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല. കെ സി സി എന്‍ യുടെ ഭരഘടനാസമിതിയുടെ ഭാരവാഹിയും മാഫിയയുടെ തലവനും ആയ നമ്മുടെ പ്രീയ സണ്ണികുട്ടന്‍ അമേരിക്കന്‍ ക്നായിലൂടെ അയച്ച ഈമെയില്‍ ആണ് ഇത്. കണ്‍വെന്‍ഷന്‍ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ സി സി എന്‍ എ യുടെ ഒരു ഭാരവാഹി തന്നെ ഉത്തരങ്ങള്‍ അറിയിച്ചതില്‍ സന്തോഷം എന്നെ ഈയുള്ളവന് പറയുവാന്‍ കഴിയൂ. ഇനി വായിക്കുക പ്രബുദ്ധരാകുക : പുതുവര്‍ഷം തുടങ്ങാന്‍ ഇത് തന്നെ നല്ലത് .



From: "Sonny J. Poozhikala" <spoozhi10@
Date: December 30, 2013 at 7:00:30 PM EST
To: "Sonny J. Poozhikala" <VOICEOFKNAS@googlegroups.com>
Subject: Fwd: ഈനാംപീച്ചിക്കു മരപ്പട്ടി കൂട്ട്
Reply-To: VOICEOFKNAS@googlegroups.com

Friday, December 27, 2013

ക്രിസ്തുമസ് കേക്കുമായി ഏലക്കാ പ്രാഞ്ചി ഷാജിയുടെ വീട്ടു പടിക്കല്‍ : കാലു നക്കിന്റെ മറ്റൊരു പ്രതിരൂപം.

ചിക്കാഗോയിലെ ക്നാനായ രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ അറപ് പ്തോന്നും എന്ന് ചിലരൊക്കെപറഞ്ഞു കേട്ടിട്ടുണ്ട് . ഒരു പരിധി വരെ അത് ശരിയാണ് താനും. ജോര്ജ്ജുകുട്ടിയെ പോലുള്ള കാലുനക്കികള്‍ ഉണ്ടാക്കിയെടുത്ത ആ ഇമേജിന് പറ്റിയ മറ്റൊരാള്‍കൂടി ഇതാ ജോര്ജ്ജുകുട്ടിയെ പിന്ചോല്ലുവാന്‍ നോക്കുന്നു. സാക്ഷാല്‍ ഏലക്കാ പ്രാഞ്ചി തന്നെ. ജോര്‍ജ്ജുകുട്ടി മാഫിയയെ മൊഴിചൊല്ലി മുത്തുവിന്റെ കാലുനക്കാന്‍ പോയപ്പോള്‍ അടുത്ത പ്രസിടന്റ്റ് സ്ഥാനം മോഹിച്ചു ഏലക്കാ പ്രാഞ്ചിയുടെ ശ്രമം എങ്ങിനെയും ഷാജിയെ വീഴിക്കാന്‍ ആണ്.

Thursday, December 26, 2013

ചിക്കാഗോ KCS ഭരണകക്ഷിയിൽ പൊട്ടിത്തെറിയും ഉരുൾപൊട്ടലും

ചിക്കാഗോ ക്നായിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ക്നാനായ സമൂഹത്തിന്റെ അപ്പസ്തോലൻ  എന്ന് വിളിച്ചുകൂവി ഭരണകഷിക്ക്   കുഴലൂതി നടന്ന നന്ദികെട്ടവൻ  ഇന്ന് എവിടെപ്പോയി. കപട ആദർശത്തിന്റെ മുഖം മൂടിയണിഞ്ഞ് വിഷം ചീറ്റി ക്നാനായ സമൂഹത്തിൽ കഴിഞ്ഞ കുറേക്കാലമായി  സമ്പൂർണ്ണ അരക്ഷിതാവസ്ഥ സൃഷ്ടിച്ച നന്ദികെട്ടവൻ ഇന്ന് തെരുവിലെ മുടന്തി നടക്കുന്ന തെരുവ് നായയുടെ വിലപോലും ഇല്ലാതെ ഭരണകക്ഷിയുടെ പടിക്ക് പുറത്ത് ആയി എന്ന് മാത്രമല്ല ആട്ടും ചീത്തയും കേട്ട് നാണം കെട്ടവരിൽ നാണംകെട്ടവനായി ഇച്ഛാശക്തിയില്ലാത്ത വെറും ഒരു പാഴ്ജന്മമായി  മാറിയിരിക്കുന്നു. എവിടെപ്പോയി നന്ദികെട്ടവന്റെ ആൽമാഭിമാനവും അനീതിക്കെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റവും. അഭിനവ ക്നായിതൊമ്മൻ എന്ന് സ്വയം നടിച്ച് അമേരിക്കൻ ക്നാനായക്കാരെ ഉദ്ധരിക്കാൻ നടന്ന വിവരദോഷത്തിന്റെ പര്യായമായ നന്ദികെട്ടവൻ ഇന്ന് ഗതികിട്ടാപ്രേതത്തെപ്പോലെ ചിക്കാഗോ തെരുവിലൂടെ ചിക്കാഗോ KCS ഭരണകക്ഷിയുടെ ഏറുകൊണ്ട് മോങ്ങി മോങ്ങി മണ്ടിനടക്കുന്നു. ആദർശങ്ങൾ മുഴുവൻ ആർക്കോ പണയം വച്ച് പ്രതികരണ ശേഷി നഷ്ടപ്പെട്ട് നടക്കുന്ന നന്ദികെട്ടവൻ അധികാരത്തിന്റെ അപ്പക്കഷണത്തിനായി നാണം കെട്ട് നടക്കുന്ന കാഴ്ച്ച അതി ദയനീയം.

Breaking News: മുത്തു വീ ജീ സ്ഥാനം ഒഴിഞ്ഞു. ഇനി വെറും വികാരി



നോര്‍ത്ത് അമേരിക്കയിലെ ക്നാനായമക്കള്‍ക്ക്‌ ഒരു ക്രിസ്തുമസ്സമ്മാനം. മുത്തു വീ ജീ സ്ഥാനം ഒഴിഞ്ഞു. ഇനി മുതല്‍ മുളവനാല്‍ ആയിരിക്കും ക്നാനായ റീജിയന്റെ വീ ജി. കെ സി സി എന്‍ എ യുടെ സ്പിരിച്വല്‍ ഡയരക്ടര്‍ ആയി സേവനം ചെയ്യുന്ന മുളവനാല്‍ ഉടന്‍ തന്നെ എന്‍ഡോഗമി ഇവിടെ അനുവദിച്ചു തരുന്നതാണ് എന്ന് പ്രഖ്യാപിക്കും എന്ന് കരുതാം. കാരണം മുത്തുആയിരുന്നല്ലോ അതിനു ഇത് വരെയുള്ള പ്രശനം.

Wednesday, December 18, 2013

പത്രോസിന്റെ പരാതി ചിക്കാഗോ KCS നേതൃത്വം ശക്തമായി പ്രതികരിക്കുന്നു.




കയ്യിൽ നല്ലൊരു ന്യൂസ്‌ ലെറ്ററും ആയിരത്തിൽ അധികം ഇമെയിൽ അഡ്രസ്സ്കളോട്കൂടിയ KCS ഗൂഗിൾ ഗ്രൂപ്പും ഉണ്ടായിട്ട് അതിനേക്കാൾ ശക്തവും ഫലവത്തയതുമായ വജ്ജ്രായുധമാണ് പാരമ്പര്യമായ ചെരിപ്പ് നക്കൽ. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ മുത്തോലത്ത് അച്ഛന്റെ ഡോഗ് ട്രെയിനിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീമാൻ ജോർജ്ജ്കുട്ടിക്ക് INVISIBLE FENCE ന്റെ ഷോക്ക് ഈയിടെയായി അടിക്കടെ കിട്ടിക്കൊണ്ടിരിക്കുകയാണ്. സിംഹാസ്സനത്തിൽ ഇരുന്ന് ചെരിപ്പിന്റെ തുമ്പിലേക്ക് ഓരോ തുള്ളി തേനും ഇറ്റിറ്റുവീഴ്ത്തി നക്കി പഠിപ്പിച്ചപ്പോൾ തനിക്ക് ഇവൻ എന്നെങ്കിലും നഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും മുത്തോലത്ത് അച്ഛൻ വിചാരിച്ചിട്ടുണ്ടാവില്ല. ദൈവം ഉണ്ടെന്നുള്ളതിനേക്കാൾ ചെകുത്താൻ ഈ ഭൂമുകത്ത് ഉണ്ടെന്ന് വിശ്വസ്സിക്കാൻ സാധിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ചിക്കാഗോയിൽ നടക്കുന്നത് എന്ന് മുത്തോലത്ത് അച്ഛൻ പറയുന്നു. സർപ്പത്തിന്റെ രൂപത്തിൽ വന്ന് അധികാരമെന്ന ആപ്പിൾ കൊടുത്ത് തന്റെ ജോർജ്ജ്കുട്ടിയെ കലപ്പ ജോയി തട്ടിയെടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. വർഷങ്ങളുടെ ചെരിപ്പ് നക്കൽ പരിശീലനത്തിന് ശേഷം മെയ്‌വുഡ് പള്ളിയുടെ കാലങ്ങളായുള്ള P R O സ്ഥാനം, ക്നാനായ മീഡിയ എഡിറ്റോറിയൽ ബോർഡ് അംഗം എന്നിങ്ങനെ ചെറിയ സ്ഥാനങ്ങളിൽ തുടങ്ങി എത്രയോ വലിയ വലിയ സ്ഥാനങ്ങളാണ് ജോർജ്ജ്കുട്ടിക്ക് വേണ്ടി ഒരുക്കി വച്ചിരുന്നത്. കൂട് വിട്ട് പോയപ്പോൾ ആദ്യം വിചാരിച്ചു കോട്ടൂർ യൂണിവേർസ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം എടുക്കാനായിരുന്നു എന്ന്. പക്ഷേ എവിടെയോ ഒരു വാശപിശക് പോലെ തോന്നിയിട്ട് തിരിച്ച് പിടിച്ച് ഒരു വർഷത്തിന് ശേഷം ചങ്ങലയിൽ തന്നെ തളച്ചിടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അറിയുന്നു.


ഇതൊക്ക പറയാൻ കാരണം ഈയിടെയായി ആകാശം മുട്ടെ പത്രങ്ങളിലും ഇമയിലുകളിലും ബ്ലോഗ്ഗുകളിലുമായി നിറഞ്ഞു നിൽക്കുന്ന നമ്മുടെ ജനനായകൻ പത്രോസിന്റെ KCCNA കണ്‍വീനർ സ്ഥാനത്ത് നിന്നുള്ള രാജിയും അത് സംബന്തിച്ച് തൊടുത്തു വിട്ട ചില സുപ്രധാന വെളിപ്പെടുത്തലുകലുമാണ്. രാജിയും ആരോപണങ്ങളും കഴിഞ്ഞിട്ട് മാസ്സം കഴിഞ്ഞു. എട്ടും ഗുസ്തിയും കഴിഞ്ഞ് ചിക്കാഗോയിൽ കലപ്പ ജോയി നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന്റെ ഭരണകക്ഷിയിൽ നിന്ന് യാതൊരു മറുപടിയും കിട്ടുന്നില്ല. എട്ടാം ക്ലാസ്സിൽ എട്ട് തവണ പൊട്ടി കാലികളെ തീറ്റി നടന്ന ചെറുക്കൻ ചിക്കാഗോയിൽ വന്ന് കോട്ടൂർ യൂണിവേർസ്സിറ്റിയുണ്ടാക്കി കൂടല്ലൂർ കവലയിലെ തറ രാഷ്ട്രീയമീമാംസ്സയിൽ ബിരുദാനന്തര ബിരുദം കൊടുത്ത് വളർത്തിയവർക്ക് കണക്ക് അറിയില്ലാത്തത് കൊണ്ടാണോ $ 50,000.00 ഡോളറിന്റെ തിരിമറി നടത്തി പൊതുജനത്തിന് പതിനൊന്ന് മാസ്സം കൊണ്ട് ഇത്രമാത്രം നഷ്ടം വരുത്തിയത്.


കഴിഞ്ഞ ഇലക്ഷൻ കാലത്ത് പൊട്ടിപ്പുറപ്പെട്ട ചിക്കാഗോ ചിട്ടി കുംബകോണം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നതാണോ പീറ്റർ കാണിക്കുന്ന തെറ്റ്. ഇന്നത്തെ ഭരണ കക്ഷിയിൽ പെട്ടതും കഴിഞ്ഞ KCCNA വനിതാ വിഭാഗത്തിന്റെ പ്രസിഡന്റും വൈസ്സ് പ്രസിഡന്റും ആയ ഭാര്യമാരെ ഉപയോഗിച്ച് ഇരുപത്തിഅയ്യായിരത്തിന്റെ രണ്ട് ചിട്ടി വിളിച്ചെടുത്ത് പണം അടയ്ക്കാതെ സമൂഹത്തിൽ മാന്യൻമാരായി നടക്കുന്ന ഇന്നത്തെ KCS പ്രസിഡന്റിനെയും മറ്റൊരു മുൻ KCCNA പ്രസിഡന്റിനെയും പുറത്തുകൊണ്ടുവന്ന് അവരുടെ മുഖം മൂടി വലിച്ച് കീറാൻ ശ്രമിക്കുന്നതാണോ തെറ്റ്. കാലങ്ങളായി ക്നാനായ സമുദായത്തിന്റെ ഉപ്പും ചോറും ഉണ്ട് നടന്ന് സമയാസമയങ്ങളിൽ ഇത്തിൾ കണ്ണികളായി കണ്ണിൽ ചോരയില്ലാതെ പൊതുമുതൽ കട്ട് മുടിക്കുന്ന കപട എന്ടോഗമി വാദികളെ തിരിച്ചറിയുക. ചിക്കാഗോയിൽ നടന്ന സരിതക്കേസ്സ് എന്ന് കുപ്രസിദ്ധമായ ചിട്ടികുംഭകോണം പുറത്തുകൊണ്ടുവന്ന് സമുധായത്തിന് വന്ന അൻപതിനായിരത്തിന്റെ നഷ്ടം തിരിച്ച് പിടിച്ച് പാവപ്പെട്ട പെണ്‍കുട്ടികൾക്ക് കൊടുക്കുംവരെവിശുദ്ധ കുളങ്ങര പത്രോസിന്റെ കുരിശ് യുദ്ധം തുടർന്ന് കൊണ്ടിരിക്കും.

വ്യക്തമായ ആരോപണങ്ങൾ എഴുതികൊടുത്തിട്ട് അതിന് മറുപടി ഒന്നും കൊടുക്കാതെ കൊഞ്ഞനം കുത്തുമ്പോൾ അത് എൽക്കുന്നത് പത്രോസ്സിനിട്ടല്ല. മറിച്ച് ചിക്കാഗോയിലെ ഓരോ ക്നാനായ കുടുംബങ്ങളോടുമാണ്. പത്രോസ്സ് പത്രോസ്സിന്റെ കർത്തവ്യം പൊതുജനത്തെ അറിയിക്കുന്നതിലൂടെ നിറവേറ്റി. അന്ധമായ ഗ്രൂപ്പ് വിരോധം അകറ്റി പത്രോസ്സ് പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളിലൂടെയും കണ്ണുകൾ ഓടിച്ച് നോക്കൂ. കമ്മ്യൂണിറ്റി സെന്റെറിൽ വന്ന് കഴിഞ്ഞ ഒരുവർഷക്കാലം ഓണ സദ്യയും ഹെന്നസ്സിയും അടിച്ചവർ ഓർക്കുക. സമുദായത്തിന്റെ കാശ് എടുത്തിട്ടാണ് KCS എക്സികുട്ടീവ് ഈ കാണാവുന്ന ധൂർത്തുകൾ എല്ലാം നടത്തിയത്. അതുകൊണ്ട് തന്നെ തിന്ന് കുടിച്ച് അറമാതിച്ച സമുദായ സ്നേഹികളേ നിങ്ങളുടെ കടപ്പാട് സമുധായത്തോട്‌ ആയിരിക്കണം. നിങ്ങളുടെ വയറ്റിൽ പോയ ഓരോ തുള്ളി കള്ളിന്റെയും വില നമ്മുടെ കുഞ്ഞുങ്ങൾക്ക് ജിമ്മു വാങ്ങിക്കാൻ എന്ന് പറഞ്ഞുണ്ടാക്കിയവയാണ്. പൊതുമുതൽ കട്ട്മുടിക്കുന്ന, കുഞ്ഞുങ്ങളെ വിറ്റു കാശുണ്ടാക്കി ഹെന്നസ്സിയടിക്കുന്ന തെമ്മാടികളുടെ കുത്തിന് പിടിക്കാൻ ഉള്ള മനോദൈര്യം നമുക്കുണ്ടാകണം. പത്രോസ്സ് പറയുന്നത് തെറ്റാണങ്കിൽ മലബാർ ക്യാറ്ററിങ്ങിന്റെ വില്ല്യമിനോട് ചോതിക്കുക നമ്മുടെ കമ്മ്യൂണിറ്റി സെന്റെറിൽ നടന്ന 250 ൽ താഴെയുള്ള ജനത്തിന് അറ്റപറ്റെ സാമ്പാറും ചോറും പപ്പടവും കൊടുത്തതിന് എത്ര വാങ്ങിയെന്ന്. $ 5000. 00 ഡോളറിനടുത്ത കണക്കാണ് പൊതുയോഗത്തിൽ അവതരിപ്പിച്ചത്. എക്സ്സിക്കുട്ടീവ് അടക്കം പത്തിൽ താഴെ കുടംബങ്ങൾ പോയി ആർഭാടമായി ക്യാമ്പിംഗ് നടത്തിയിട്ട് അതിന്റെ ഒരു വിഹിതം കമ്മ്യൂണിറ്റിയുടെ അക്കൌണ്ടിൻ നിന്ന് ചിലവാക്കി. ക്നാനായ ഒളിമ്പിക്സ് നടത്തി ആയിരങ്ങൾ നഷ്ടം. പിക്കിനിക്ക് നടത്തി നഷ്ടം. കണക്കിൽ നടത്തിയെന്ന് പറഞ്ഞ സകലതും നഷ്ടം. ഇനി ക്നാനായ നൈറ്റിന്റെ കണക്ക് കൊടുത്തിട്ടുമില്ല എന്ന് മാത്രമല്ല അത് മൊത്തം നഷ്ടമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.



KCS സെക്രട്ടറി കറുത്ത സായിപ്പ് തന്റെ ഇമെയിലിലൂടെ "YEAR AT GLANCE "എന്ന തലക്കെട്ടിൽ അയച്ച കത്ത് കണ്ടിരിക്കുമല്ലോ. അതിൽ അഭിമാനപൂർവ്വം പറഞ്ഞിരിക്കുന്നത് ഞങ്ങൾ നൂറ് കണക്കിന് ഇമെയിൽ കമ്മ്യൂണിറ്റിക്ക് വിട്ടു എന്നതാണ്. എന്നിട്ട് എന്ത് ഗുണം ആണ് കിട്ടിയത് ? ഇത്രമാത്രം ഇമെയിൽ വിട്ടിട്ട് എന്തേ KCS ന്റെ പല പരിപാടികൾക്കും പത്ത് ആൾക്കാർ കൂടാത്തത്. കഴിഞ്ഞ ഒരുവർഷക്കാലം അക്കൌണ്ടിലെ കാശ് എടുത്ത് തിന്ന് കുടിച്ച് അറമാതിച്ചവർ എന്ത് കൊണ്ട് ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ പൊതുയോഗത്തിന് ഒരു പരിപ്പ് വടപോലും കൊടുത്തില്ല. കേവലം ഇലക്ഷന് ജയിക്കാനായി മാത്രം ബ്ലോഗ്ഗുകളും ഊമക്കത്തുകളും തുരുതുരാ വിട്ടുകൊണ്ടിരുന്ന ഗൂഡ സങ്കത്തിന്റെ മുന്നണിപോരാളിയായ കറുത്ത സായിപ്പിന് ഇമെയിൽ അയക്കുന്നത് വലിയ പാടുള്ള കാര്യം ആണോ. കൂവൻ തുടങ്ങി വച്ച വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ജിമ്മ് നാല് മാസ്സം കൊണ്ട് പൂട്ടികെട്ടിയ വിവരം ഭരണ നേട്ടത്തിൽ കണ്ടില്ല. സോഷ്യൽ ബോഡിയെ അറിയിക്കാതെ ഹോഫ്മാൻ എസ്റ്റേറ്റിലെ മില്ല്യൻ ഡോളറിൽ അധികം മുടക്കിയ സ്ഥലവും പറമ്പും (ആയിരത്തി അറുന്നൂറ് ഡോളറിന്റെ മാസ്സവരുമാനം ഉണ്ടെന്ന് ഓർക്കുക ) വിറ്റുതുലയ്ക്കാൻ സ്രെമിച്ച കാര്യവും നേട്ടത്തിൽ കണ്ടില്ല. ഇതെല്ലാം പോകട്ടെ കഴിഞ്ഞ കൂവന്റെ എക്സിക്കുട്ടീവിന്റെ കാലത്ത് ആട്ടിൻ മുട്ടൻ കുഞ്ഞാപ്പി പരിപാടി തൽക്കാലം നിർത്തി തുരുതുരാന്ന് എത്ര ന്യൂസ്‌ ലെറ്ററുകൾ ഇറക്കിയെന്ന് നോക്കുക. രണ്ട് വർഷത്തിൽ മുപ്പത്തിയഞ്ചോളം ന്യൂസ്‌ ലെറ്ററുകൾ ഇറക്കി ആട്ടിൻ മുട്ടൻ ചരിത്രം സൃഷിടിച്ചപ്പോൾ കറുത്ത സായിപ്പ് ഒരുവർഷം കൊണ്ട് ഇറക്കിയത് വെറും അഞ്ചെണ്ണം. ആട്ടിൻ മുട്ടൻ ഇത്രമാത്രം ന്യൂസ്‌ ലെറ്ററുകൾ ഇറക്കുന്ന തിരക്കിൽ ആയതിനാലാണ് ചിക്കാഗോയിൽ കുഞ്ഞാപ്പികൾ പലതും ഇറങ്ങാതെ പോയത്. വല്ലപ്പോഴും KCS ന്റെ വെബ്‌സൈറ്റ് തുറന്ന് നോക്കുക. എന്നിട്ട് KCS സെക്രട്ടറി കറുത്ത സായിപ്പ് തന്റെ ഇമെയിലിലൂടെ "YEAR AT GLANCE "എന്ന തലക്കെട്ടിൽ അയച്ച കത്തിലെ പൊള്ളത്തരം മനസ്സിലാക്കുക.

ജോർജ്ജ്കുട്ടിയുടെ ഏറ്റവും വലിയ മറ്റൊരു ഭരണ നേട്ടം എന്ന് പറയുന്നത് 2013 മാർച്ച്‌ മൂന്നിന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതാ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആണ്. 2013 ഫെബ്രുവരി ആദ്യം കമ്മ്യൂണിറ്റി സെന്റെറിൽ നടന്ന വിശേഷാൽ പൊതുയോഗത്തിൽ വിഭാഗീയതക്ക് അതീതമായി തിരഞ്ഞെടുത്ത ഭരണപ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റിയാണ് ഈ മാർച്ച് നടത്തിയത്. സമുധായാതോടുള്ള പ്രതിബദ്ധത എടുത്ത് കാട്ടി എല്ലാ ക്നാനായ കുടുംബങ്ങളും ഒന്നിച്ചണിചേർന്ന മാർച്ചിൽ മുന്നണി പോരാളികൾ പ്രതിപക്ഷമായിരുന്നു. പ്രതിപക്ഷത്തിന്റെ ഇമേജ് വർദ്ധിക്കുമെന്നും അവരുടെ സമുദായ സ്നേഹം പൊതുജനം അറിയുമെന്നതിനാലും തങ്ങളുടെ കാലാകാലങ്ങളായി ഇലക്ഷന് ജയിക്കാൻ മാത്രം ഉപയോഗിക്കുന്ന എന്ടോഗാമിവാദം പൊളിയുമെന്നതിനാലും പിന്നീട് ഒരിക്കലും പ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റി വിളിച്ചിട്ടില്ലായെന്ന് മാത്രമല്ല കാനായുടെ മുൻകാല സജീവപ്രവർത്തകനായ ആട്ടിൻ തോലണിഞ്ഞ ജോർജ്ജ്കുട്ടി ഏതാനും മാസ്സം മുൻപ് കത്രീടൽ പള്ളിയിൽ നടന്ന കാനായുടെ സഭാവിരുദ്ധ പ്രവർത്തനങ്ങളെ മൂടികുത്തി കാനായോടുള്ള തന്റെ രഹസ്സ്യബന്തം അരക്കിട്ട് ഉറപ്പിക്കുകയും ചെയിതു. ഇതൊക്കെ പത്രോസ്സ് പറയുന്നത് അസംബന്തം ആണെന്ന് പൊതുജനം കരുതുന്നില്ലായെന്നതാണ് സത്യം. KCS സെക്രട്ടറി കറുത്ത സായിപ്പിന്റെയും ചെരിപ്പ് നക്കി ജോർജ്ജ്കുട്ടിയുടെയും ഇമെയിലിലൂടെയുള്ള "YEAR AT GLANCE " അല്ല ജനം ആഗ്രഹിക്കുന്നത്. ധൈര്യം ഉണ്ടെങ്കിൽ പീറ്റർ ആരോപിച്ച ഓരോരോ കാര്യത്തിനും ന്യൂസ്‌ ലെറ്ററിലൂടെയും ഗൂഗിൾ ഗ്രൂപ്പിലൂടെയും അക്കമിട്ട് വ്യക്തമായ മറുപടിയാണ് തരേണ്ടത്‌.

Tuesday, December 17, 2013

അഭിവന്ദ്യനായ അങ്ങാടിയത്ത് പിതാവിന് ഒരു തുറന്ന കത്ത് : ചെന്നായ്ക്കള്‍ ആട്ടിന്‍തോലിട്ടു അങ്ങാടിയത്ത് പിതാവിനെ പറ്റിക്കാന്‍ നോക്കുന്നു.

രാജികള്‍ ആണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയങ്ങള്‍. ഇതാ കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ നിന്നും വന്നു രണ്ടു രാജി. ഇല്ലി പള്ളിയെ തകര്‍ക്കുവാന്‍ വേണ്ടി അല്ലെങ്കില്‍ മാഫിയാ ചെക്ക് കേസ് വച്ച് ബ്ലാക്ക്മെയില്‍ ചെയ്തപ്പോള്‍ പള്ളി കമ്മറ്റിയിലേക്ക് തിരുകി കയറ്റിയ രണ്ടു മഹാന്മാര്‍ പള്ളി യുടെ കൈക്കാരന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് ഒഴിയുന്ന സുന്ദര നിമിഷം. ഹൂസ്ട്ടന്‍ ക്നാനായ സമൂഹത്തിന് ക്രിസ്തുമസ് സമ്മാനം എന്ന് വേണമെങ്കില്‍ പറയാം. ഇല്ലിയുടെ അടുത്ത് നടത്തി ശീലിച്ച വിളച്ചില്‍ മേലെടത്തിന്റെ അടുത്ത് നടക്കില്ല എന്ന് വന്നപ്പോള്‍ നടത്തിയ നാടകം. അതിനു ശേഷം മുതലകണ്ണീര്‍ ഒഴുക്കികൊണ്ട് എഴുതിയ ഒരു കത്ത് ആണ് താഴെ കൊടുത്തിരിക്കുന്നത്. പള്ളിക്കെതിരെ കേസ് കൊടുത്തു പള്ളിയെയും സമൂഹത്തെയും തകര്‍ക്കാന്‍ നോക്കിയ പരിശ്രമങ്ങള്‍ വിജയിക്കാതെ പോയതിനു ശേഷം സമൂഹത്തെ വീണ്ടും മണ്ടന്മാരാക്കാന്‍ വേണ്ടി നടത്തുന്ന കുടില തന്ത്രങ്ങളുടെ ഭാഗം എന്ന് മാത്രമേ പറയുവാന്‍ കഴിയൂ.
 

Monday, December 16, 2013

കുഴി വെട്ടു കാരാൻ വീണ്ടും കുഴി വെട്ടുകാരാൻ Vs കുഴി വെട്ട് പണാ പഹാരണത്തേക്കാൾ ശ്രേഷ്ടം



പത്രോസിന്റെ രാജിക്ക് ശേഷം വന്ന രണ്ടു ഈമെയിലുകലാണ് താഴെ കൊടുത്തിരിക്കുന്നത്. രാജി വച്ച പത്ര്സോസിനെ ഇകഴ്ത്തിയും അതിനു മറുപടിയുമായി പുകഴ്ത്തിയും വന്ന ഈമെയിലുകള്‍ വായിക്കുക. ഇതില്‍ യാഥാര്‍ത്ഥ്യം ആരുടെ പക്കല്‍ ആണ് എന്ന് ജനങ്ങള്‍ സ്വയം ചിന്തിക്കട്ടെ. Enjoy.....

 

കുഴി വെട്ടു കാരാൻ വീണ്ടും കുഴി വെട്ടുകാരാൻ

Sunday, December 15, 2013

വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടി വീണ്ടും വരുന്നു നാടകങ്ങള്‍. എന്‍ഡോഗമിക്കു പ്രീയം കൂടുന്നു ഒരു ഇടവേളക്കു ശേഷം !!!!!

കഴിഞ്ഞ കുറെ നാളുകളായി ആര്‍ക്കും വേണ്ടാതിരുന്ന എന്‍ഡോഗാമി വാദം വീണ്ടും പോടീ തട്ടി പുറത്ത് കൊണ്ട് വരുന്നു. സ്ഥലങ്ങളായ സ്ഥലങ്ങളില്‍ എല്ലാം ആക്ഷന്‍ കൌണ്‍സിലുകള്‍ ഉണ്ടാക്കിയിട്ട് അവയെ എല്ലാ നിര്‍ജ്ജീവമാക്കുകയും ചെയ്തു. എന്നിട്ട് വിവാദങ്ങള്‍ തങ്ങളുടെ നേരെ വരുന്ന അവസരത്തില്‍ അവയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി വീണ്ടും പഴയ പല്ലവിയുമായി വരുന്നു. 

കുറെ ദിവസങ്ങള്‍ക്കു മുന്‍പ് കെ സി സി എന്‍ എ അന്തപ്പന്‍ അയച്ച ഈമെയില്‍ കണ്ടപ്പോള്‍ ചിരിച്ചു പോയി. മാസങ്ങള്‍ക്ക് മുന്‍പ് പ്രസിടന്റ്റ് സേവരിയോസ് തിരുമെനിയുമായി നടത്തിയ കൂടികാഴ്ച്ചയെ പറ്റി ഒരു ലേഖനം. എന്താണ് സാറേ ഇത് ഇപ്പോള്‍? സാധാരണ ഗതിയില്‍ ട്യൂബ് ലൈറ്റ് എന്നൊക്കെ പറയാം . എന്നാല്‍ ഇത് അതാണോ? ലക്ഷകണക്കിന് മെയിലുകള്‍ ദൂരെയുള്ള ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനത്തില്‍ നിന്നും സിഗനലുകള്‍ കിട്ടാന്‍ താമസമുണ്ട് എന്ന് പറഞ്ഞു കേട്ടു. ഇത് അതിലും ഒക്കെ ദൂരെയാണല്ലോ? പൊതു വികാരത്തെ ചിഇക്ഷണം ചെയ്തു തെങ്ങളുടെ തെറ്റുകള്‍ മൂടി വെയ്ക്കുവാന്‍ വേണ്ടി നടത്തുന്ന ചരിത്രപരമായ ഈ ഭോഷത്തരങ്ങള്‍ ഇനിയെങ്കിലും ഒന്ന് നിര്‍ത്തികൂടെ? കഷ്ടം!!!


Saturday, December 14, 2013

ഇനി ചെരിപ്പ് നക്കാൻ ഏലയ്ക്കാ പ്രാഞ്ചിയുടെ ഊഴം

ക്നാനായ സമൂഹത്തിലെ അൽഭുതലോകം എന്നറിയപ്പെടുന്ന ചിക്കാഗോയിൽ വീണ്ടുമൊരു ചൂട് വാർത്ത സൃഷ്ടിച്ച് പുത്തൻ പണക്കാരനായ ഏലയ്ക്കാ പ്രാഞ്ചിയിതാ  ക്യാമറ വിഴുങ്ങി ജോർജ്ജ് കുട്ടിയുടെ റിക്കോർഡ് തകർക്കാൻ രംഗത്ത്. ഈയടുത്ത കാലത്തെ ഏലക്ക പ്രാഞ്ചിയുടെ പ്രകടനം കണ്ടിട്ട് സാക്ഷാൽ ജോർജ്ജ്കുട്ടിക്ക് പോലും നാണം വന്നുപോലും. സ്ത്രീ പുരുഷ ഭേതമന്ന്യേ യാതൊരു പ്രായ വ്യത്യാസ്സവും ഇല്ലാതെ ചെരുപ്പ് നക്കി റിക്കോർഡ് സൃഷ്ടിച്ച ജോർജ്ജ്കുട്ടി തന്നെ വെല്ലാൻ ആരുണ്ട് ഈ ലോകത്തിൽ എന്ന് വെല്ലുവിളിച്ച് നടക്കുമ്പോൾ ആ വെല്ലുവിളി സ്വീകരിച്ചിതാ നമ്മുടെ ഏലയ്ക്കാ പ്രാഞ്ചി ബിനുക്കുട്ടൻ ചിക്കാഗോ  KCS പ്രസിഡന്റ്‌ സ്ഥാനത്തിനായി രംഗത്ത്. ഇനി ജോലിക്കായും ഷോപ്പിങ്ങിനായും പള്ളിയിലേക്കായും വീട്ടിൽ നിന്ന് ഇറങ്ങുന്നവർ തങ്ങളുടെ കാലും ഷൂസും തുപ്പൽ പറ്റാതെയിരിക്കാൻ പ്രത്യേക മുൻകരുതൽ എടുക്കുക.

Friday, December 13, 2013

വായ്‌ മൂടി കെട്ടിയ കോട്ടൂരാന്റെ കാളകൾ

കുടുംബത്തിൽ പ്രസിദ്ധനായ  ( ????? ) വൈദീകൻ ഉള്ള കലപ്പയ്ക്ക് എന്നും താൽപ്പര്യം നമ്മുടെ പിതാക്കന്മാർക്കിട്ടും നമ്മുടെ കമ്മ്യൂണിറ്റി സെന്റെറിനിട്ടും കല്ലെറിഞ്ഞ കാനാക്കാർ തെമ്മാടികളോട് തന്നെ. മുപ്പത് വർഷം ചിക്കാഗോയിൽ കലപ്പ എടുത്ത് ഉഴുതിട്ടും നുകം ഓടിഞ്ഞതല്ലാതെ ഒന്നും മിച്ചമില്ല. മൂക്കിൽ പല്ലും കിളുത്ത് കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഈ അവസ്ഥയിലും പിള്ളേരുടെ കൂടെ കിടന്നുരുണ്ട് കളിക്കുകയാണ് രാഷ്ട്രീയ തിമിരം ഭാതിച്ച്.  അധികാര ഭ്രാന്ത് പിടിച്ച് നടക്കുന്ന ഏലയ്ക്കാ കുട്ടന് ഇപ്പോൾ രാവും പകലും ഇല്ല. കിനാവിന്റെ പൂന്നിലാവ് മാത്രം.

Thursday, December 12, 2013

കലപ്പയേന്തിയ കോട്ടൂരാന് നുകം ചുമക്കാൻ ഏലയ്ക്കാ പ്രാഞ്ചി !!!



കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ആ മഹാസംഭവത്തിന് സാക്ഷികളാകാൻ ചിക്കാഗോ KCS കമ്മ്യൂണിറ്റി സെന്റെറിൽ മൂഞ്ചികളെയെല്ലാം കലപ്പയും പല്ലൻ ടാക്കിട്ടറും കൂവനും ആട്ടിൻ മുട്ടനും നന്ദികെട്ടവനും എന്ന് വേണ്ട സകല അലവലാതികളും കൂടെ വീട്ടിൽ ഭാര്യമാരെ പേടിച്ച് സ്വയിര്യമായി കിടന്നുറങ്ങാൻ കഴിയാത്തവരെ വിളിച്ച് ചേര്‍ത്തു. ഏലയ്ക്കാ പ്രാഞ്ചിയുടെ ചുമലിൽ കോട്ടൂരാൻ കലപ്പ വച്ച് കൊടുക്കുന്ന ദിവസമായിരുന്നു അത്. വെറുമൊരു കഴുതയായിരുന്നു എങ്കിൽ ചുമ്മാതങ്ങിനെ കുറച്ച് ചുമട് ചുമന്നാൽ മതിയായിരുന്നു. കാളയാകാൻ വിധിക്കപ്പെട്ടതിനാൽ കലപ്പയുടെ ചുമടും താങ്ങണം തറച്ച് കിടക്കുന്ന നിലം മരം കോച്ചുന്ന തണുപ്പത്ത് ഉഴുത് മറിക്കുകയും ചെയ്യണം. പാവം ക്യാമറ വിഴുങ്ങി ജോർജ്ജ് കുട്ടിയെ കണ്ടില്ലേ എന്തൊരു കഷ്ടം. കഴുതയുടെയും കാളയുടെയും സമ്മിശ്രരൂപം. കഴിഞ്ഞ പതിനൊന്ന് മാസ്സമായി കോട്ടൂരാൻ കെട്ടിവച്ച കലപ്പയും ഏന്തി ഉഴുത് മറിക്കാൻ ശ്രമിക്കുന്നു. നഷ്ടം ആർക്ക് ?  കാളയുടെ പുറകിൽ നിന്ന് ചാട്ടവാറുകൊണ്ട് അടികൊടുക്കുന്ന കോട്ടൂരാന് നഷ്ടപ്പെടാൻ ഒന്നുമില്ല. എന്നും പുറകിൽ നിന്നുള്ള കളിമാത്രം. നാട്ടിൽ ആർക്ക് വയറ്റിലുണ്ടായാലും നമ്മുടെ കോട്ടൂരാൻ ഏറ്റെടുക്കും. അടി തെറ്റിയാലോ ? ചാട്ടവാറ് കൊണ്ട് പടപടാന്ന് അടികിട്ടുന്നത് അണ്ണാക്കിൽ വരെ മൈക്രോഫോണ്‍ കടത്തി വെക്കുന്ന സാക്ഷാൽ ജോർജ്ജ് കുട്ടിക്കും. 

കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ എങ്കിലും പഠിക്കും എന്നാണല്ലോ നമ്മുടെ കാർന്നവന്മാർ പറഞ്ഞിരിക്കുന്നത്. ഇനിയിത് ഏലയ്ക്കാ പ്രാഞ്ചിയുടെ ഊഴം. കലപ്പയ്ക്ക് ഈ പരിപാടി നല്ല നീല ചിത്രം കാണുന്നപോലെയെന്നാണ് നാട്ടുകാർ പറയുന്നത്. റിയാലായത് ഒന്നിനോടും തീരെ താൽപ്പര്യം ഇല്ല. മറ്റുള്ളവരുടെ പരിപാടി കണ്ട് രസിക്കുകയാണ് പണ്ട് എരുമയെ കൂടല്ലൂർ കവലയിൽ കൂടി തീറ്റിക്കൊണ്ട് നടന്നിരുന്ന കലപ്പയ്ക്ക് ഇഷ്ടം. എന്നും പുറം വാതിലിലൂടെ എനിക്ക് വേണ്ടായിരുന്നു എന്ന് പറഞ്ഞ് ബിൽഡിംഗ് കമ്മറ്റിയിൽ കയറിപ്പറ്റും. ഇലക്ഷനിൽ മത്സ്സരിച്ചാൽ പച്ചതൊടില്ലായെന്ന് വളരെ നന്നായി അറിയാം. അടുത്തയിടെ കേൾക്കുന്നു ഇഷ്ടമില്ലാത്ത ആര് വന്നാലും ഉടനെ അവനെ വെട്ടാൻ സ്വയം രംഗത്ത് ഇറങ്ങും. പഴയ കണക്ക് ഇനി എങ്ങിനെയാണോ  ഏലയ്ക്കാ പ്രാഞ്ചിയോട് തീർക്കുക. പെണ്ണും പിടക്കോഴികളും കോഴിക്കുഞ്ഞുങ്ങളുമായി കഴിയുന്ന ഈ പുതുമടിശീലക്കാരൻ കൊച്ചുണ്ണിയുടെ തലയിൽ ഇനി എങ്ങിനെയാ ആരെയെങ്കിലും കെട്ടിവയ്ക്കുക. മുപ്പത് വർഷക്കാലത്തെ ക്നാനായ രാഷ്ട്രീയത്തിന്റെ ക്ഷീണം എന്നും തീർക്കുന്നത് വീട്ടിൽ ചെന്ന് വടക്കുംഭാഗരുടെ പിള്ളേരെ മടിയിൽ ഇരുത്തി താലോലിക്കുമ്പോൾ ആണ്. ശിവ ശിവ ആർക്ക് പറഞ്ഞാൽ മനസ്സിലാകും അതിന്റെ ഒരു സംതൃപ്തി. പുറമേ അത്യുഗ്രൻ എന്ടോഗമി !!! വീട്ടിലെ അടുക്കളയിൽ കയറി വടക്കുംഭാഗരുടെ പിള്ളേരെ മടിയിൽ ഇരുത്തി താലോലിക്കൽ.

Wednesday, December 11, 2013

പത്രോസിന്റെ രാജിക്കുള്ള മറുപടി . വീണിടത്ത് കിടന്നു ഉരുളുന്ന ജോര്ജ്ജുകുട്ടിയും പരിവാരങ്ങളും

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പത്രോസിന്റെ രാജികത്തിനുള്ള മറുപടി പ്രസിദ്ധീകരിക്കാന്‍ഉണ്ടായ സാങ്കേതിക താമസം പ്രീയ വായനക്കാര്‍ ക്ഷമിക്കുമല്ലോ. കുറെയധികം ആമുഖം പറഞ്ഞു ബോറടിപ്പിക്കുകയാണ് എന്ന് കരുതേണ്ട. ഒരു കാര്യം ഉറപ്പാണ്. പത്രോസിന്റെ രാജി അവാര്‍ ആഗ്രഹിച്ചതാണ്‌. പുറത്ത് നില്‍ക്കുന്ന പത്രോസിനെക്കാലും അപകടകാരി അകത്തു നില്‍ക്കുന്ന പത്രോസാണ്‌ എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ പത്രോസിനെ കൊണ്ട് ഈ രാജി വയ്പ്പിച്ച പത്രോസിന്റെ രാഷ്ട്രീയ ഉപദേശകാര്‍ക്ക് സ്തുതി



Tuesday, December 03, 2013

ചിക്കാഗോയില്‍ രാജി തുടരുന്നു. ഇത്തവണ കണ്‍വീനര്‍ പത്രോസ്

 കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ചിക്കാഗോയിലെ കണ്‍വെന്‍ഷന്‍ സംബന്ധിച്ച് നടന്ന രാജികളെ പറ്റി എഴുതിയിരുന്നതിന്റെ തുടര്‍ച്ചയാണ് ഈ ലേഖനം. ഇന്നത്തെ പ്രധാന വാര്‍ത്ത പ്രതിപക്ഷത്തിന്റെ നേതാവായ പത്രോസ് (കുഴിവെട്ടു ) കണ്‍വീനര്‍ സ്ഥാനത് നിന്ന് രാജി വച്ച് എന്നതാണ്. അദ്ദേഹത്തിന്റെ രാജി കത്ത് താഴെ കൊടുത്തിരിക്കുന്നു

എന്നു സ്വന്തം മ്യാലൂ.



കഴിഞ്ഞ ആഴ്ച നമ്മുടെ സ്വന്തം പ്രാഞ്ചി പ്രസിഡണ്ട്‌ മ്യാലൂ അയച്ചഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. കണ്‍വെന്‍ഷന്‍ പ്രതിസന്ധിയില്‍ ആയപ്പോള്‍ പിടിച്ചു നില്‍ക്കുവാന്‍ അല്ലെങ്കില്‍ ഒരു കുഴപ്പവും ഇല്ല എന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടി നടത്തിയ ഒരു നാടകം. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നാളിതു വരെ മ്യാലുവിന്റെ എല്ലാഅറിയിപ്പും പൊതുജന സമക്ഷം അറിയിച്ചിരുന്ന സെക്രട്ടറി ആയ അന്തപ്പന്‍ അല്ല ഈഈമെയില്‍ അയച്ചിരിക്കുന്നത് .സെക്രട്ടറിയുമായി ഒരുപ്രശനവും ഇല്ല എന്ന് ആണയിടുന്ന പ്രാഞ്ചി ഇതിനു ഉത്തരം പറയണം.

Wednesday, November 27, 2013

Breaking News: ചിക്കാഗോ കെ സി എസില്‍ വന്‍ അഴിമതി. ആവിയായി പോയത് $ 46,390.00. ചെരുപ്പ് നക്കാൻ മാത്രമല്ല ജനങ്ങളെ കഴുതകളാക്കാനും അറിയാം എന്ന് തെളിയിച്ചു ശ്രീമാൻ ജോർജ്ജ്കുട്ടി.

അങ്ങിനെ ചിക്കാഗോ കെ. സി. എസ്സിന്റെ 2013 ലെ അവസ്സാന പൊതുയോഗവും കണക്ക് അവതരണവും വളരെ ഭങ്ങിയായി കമ്മ്യൂണിറ്റി സെന്റെറിൽ കഴിഞ്ഞയാഴ്ച്ച ആഘോഷമായി കഴിഞ്ഞു. കൊടുംതണുപ്പിനെ അവഗണിച്ച് തങ്ങൾ ആവേശത്തോടെ ഒരു വർഷം മുൻപ് തിരെഞ്ഞെടുത്ത ജോർജ്ജ്കുട്ടിയുടെ വീരകഥകൾ കേൾക്കാൻ പണ്ട് പണ്ട് കൂടല്ലൂരും പരിസ്സരത്തും രാഷ്ട്രീയ പാർട്ടികൾക്ക് പോസ്റ്റ്‌ ഒട്ടിച്ച് നടന്ന കുള്ളന്മാരിൽ കുള്ളനായ കലപ്പ ജോയിയിയും മലബാറിൽ നിന്ന് വന്ന് അഭിനവ ക്നായി തൊമ്മൻ എന്ന് സ്വയം നടിച്ച് നാവെടുത്താൽ വിഡ്ഢിത്തം മാത്രം പറഞ്ഞ് മുത്തു വിരോധം മാത്രം കൈമുതലായി നടക്കുന്ന നന്നികെട്ടവനും മാവോ ജോർജ്ജുകുട്ടി അവിഹിത വേഴ്ച്ചയിൽ കണ്‍വെൻഷൻ ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ട് അണ്ടിപോയ അണ്ണാനെപ്പോലെ കീഴോട്ടും നോക്കി നടക്കുന്ന കൊച്ചുപിള്ളേരുപോലും  " ട്ടോ " എന്ന് വച്ചാൽ പേടിച്ചു തൂറുന്ന കൂവനുമെല്ലാം മുൻനിരയിൽ ഇരിക്കുമ്പോൾ രണ്ടാമത്തെ നിരയിൽ ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ സംരക്ഷകർ തങ്ങളാണന്ന് മാത്രമല്ല എന്ടോഗമിയുടെ യഥാർത്ഥ വക്താക്കൾ എന്ന അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷത്തെ ശക്തമായ നിര. 

Tuesday, November 26, 2013

ചിക്കാഗോയില്‍ രാജികള്‍ തുടരുന്നു.....കണ്‍വെന്‍ഷന്‍ പ്രതിസന്ധിയിലേക്ക് ...ജോര്‍ജ്ജുകുട്ടിയും മ്യാലുവും മുത്തുവുമായി രഹസ്യ ചര്‍ച്ച നടത്തി

ചിക്കാഗോയിലെ മാഫിയയുടെ വളരുന്ന കിംഗ്‌ മേക്കര്‍ ആയി സ്വയം വിശ്വസിച്ചിരുന്ന ഷിജു മോന്‍ രാജി വച്ചതോടെ ഉണ്ടായ പ്രതിസന്ധിക്ക് ആക്കം കൂട്ടികൊണ്ട്ജോര്‍ജ്ജുകുട്ടി തിരിച്ചടിച്ചതോടെ കലങ്ങിയിരുന്ന കണ്‍വെന്‍ഷന്‍ കുളം ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞു പോലെ ഉറച്ചു കഴിഞ്ഞു. ഷിജുവുമായി ഉണ്ടായ അഭിപ്രായ വിത്യാസം വാച്ചാ കുടുംബം ഏറ്റെടുത്തതോടെ മാഫിയയുടെ ഉറച്ച പിന്തുണയായിരുന്ന ഗ്രേസിക്കുട്ടിയും ചിന്നുകുട്ടിയും രാജികത്ത് കൊടുത്തു കഴിഞ്ഞു.വര്‍ഷങ്ങളായി ചിക്കാഗോയിലെ എല്ലാ പരിപാടികള്‍ക്കും കൊറിയോ ഗ്രാഫര്‍ ആയി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ചിന്നുവിനെ പടലയോടെ വെട്ടി നിരത്തി ചിക്കാഗോയുടെ വെല്‍ക്കം പ്രോഗ്രാമിന്റെ ചാര്‍ജില്‍ നിന്നും ഒഴിവാക്കികഴിഞ്ഞു.

Monday, November 25, 2013

ചിക്കാഗോ കണ്‍വെന്‍ഷന്‍...ഗ്രൂപ്പുകളിയുടെ പര്യായം. സെക്യൂരിറ്റി ചെയര്‍ രാജി വെച്ചു. ഇനി എന്ത്?



കഴിഞ്ഞ കുറെ നാളുകളായി തീട്ടപ്പുറം നടത്തി വന്ന ചീഞ്ഞ നാടകങ്ങള്‍ക്ക് മറുപടി കിട്ടി തുടങ്ങി. ഒരു മിച്ചു നിന്ന കോട്ടൂര്‍ - മാവോ സഖ്യത്തെ വെട്ടി പിളര്‍ന്ന് മുന്നേറികൊണ്ടിരിക്കുന്ന നേതാക്കന്മാര്‍ക്ക് ഇരുട്ടടിയായി കണ്‍വെന്‍ഷന്‍ തന്നെ അവതാളത്തിലേക്ക് പോകുന്നതിന്റെ വ്യക്തമായ സൂചനകള്‍ കിട്ടി തുടങ്ങി.

Saturday, November 23, 2013

എന്തേ ഈ കെസി.എസ്. ഇനിയും ഇങ്ങനെ...

ഷിക്കാഗോയില്‍ ഒരു പൊതുയോഗം കൂടി കഴിഞ്ഞു. ഭരണത്തില്‍ കയറിയാല്‍ എന്ത് പോക്രിത്തരവും ചെയ്യാം അന്നതിന്റെ മകുടോദാഹരണമായി ഒരിക്കല്‍ കൂടി ജനങ്ങളെ പറ്റിച്ചു പാലം കടത്ത്തിയതിന്റെ കണക്കുകളും അവതരിപ്പിച്ചു. എങ്ങിനെ ഒരു സംഘടനയെ ചൂഷണം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഇന്ന് കണ്ടത്.  ഈ പൊതു യോഗത്തെ പറ്റി എഴുതുന്നതിനു മുന്പായി കഴിഞ്ഞ ദിവസം കണിയാലിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതിപക്ഷം അയച്ച ഒരു കത്തിന്റെ ഉള്ളടക്കം ഇവിടെ കൊടുക്കണം എന്ന് തോന്നി. ഇതില്‍ എഴുതിയിരിക്കുന്നത് അച്ചട്ടായി എന്ന് ഇന്ന് പൊതുയോഗത്തില്‍ സംബധിച്ചവര്‍ക്ക് മനസ്സിലായിക്കാണും. 

കത്ത് കിട്ടാത്തവര്‍ക്കായി ഇതാ കത്തിന്റെ പൂര്‍ണ്ണ രൂപം.

Thursday, November 21, 2013

അമേരിക്കയിലെ ആദ്യത്തെ സങ്കര അസോസിയേഷന്‍ കെ സി സി എന്‍ എ സെക്രട്ടറിയുടെ നാട്ടില്‍. നാണിച്ചു തല താഴ്ത്തുക എന്‍ഡോഗമി വാദികള്‍

കുറെ നാളുകളായി കേള്‍ക്കുന്ന ആരോപണമാണ് ക്നാനായപള്ളികള്‍ സങ്കരപള്ളികള്‍ ആണ് എന്ന്. റോമില്‍ നിന്നും വ്യക്തമായ ഉത്തരവുകള്‍ ഉണ്ടായിട്ടുകൂടി പുറത്ത് നിന്നുള്ള ആര്‍ക്കും അംഗത്വം പോലും കൊടുക്കാതെ ക്നാനായക്കാര്‍ തന്നെ മുന്നോട്ടു കൊണ്ട് പോയിട്ട് കൂടി ഈ പള്ളികളെ സങ്കര പള്ളിലാല്‍ എന്നേ മാഫിയാ വിശേഷിപ്പിക്കൂ. പരിമിതികള്‍ ഉണ്ടായിട്ടുകൂടി ആ പരിമിതികളെ പരമാവധി ചെറുത്തു കൊണ്ട് തന്നെയാണ് പള്ളികള്‍ ഇന്ന് മുന്നോട്ട് പോകുന്നത്.

എന്നാല്‍ എന്‍ഡോഗാമി എന്ന സവിശേഷ പാരമ്പര്യം തുടരുവാന്‍ യാതൊരു വിധ പരിമിതികളും ഇല്ലാത്ത നമ്മുടെ അസോസിയേഷനുകളില്‍ മായം കലര്ത്തുവാന്‍ വേണ്ടി നടന്നു വന്നിരുന്ന ഗൂഡ ശ്രമങ്ങള്‍ ഭലം കണ്ടു തുടങ്ങി. കഴിഞ്ഞ ദിവസം ദിട്രോയിട്ടില്‍ അസോസിയേഷനിലെ ഭരണഘടനയില്‍ ദത്തെടുത്ത മക്കള്‍ക്ക്‌ വേണ്ടി തിരുത്തല്‍ നടത്തുവാന്‍ വേണ്ടി മാറ്റം വരുത്തുവാന്‍ പോകുന്നു. ഈ കാര്യം അറിയിച്ചുകൊണ്ട്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ അയച്ച ഈമെയില്‍ താഴെ കൊടുക്കുന്നു.
 

Tuesday, November 19, 2013

ശത്രു ആര്? മിത്രം ആര്? ചിക്കാഗോയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്‌?

ക്നാനായ രാഷ്ട്രീയ കുതന്ത്രങ്ങളുടെ പറുദീസയായ ഷിക്കാഗോയില്‍ നിന്നും ഉയരുന്ന ക്നാനായ രാഷ്ട്രീയ ചര്‍ച്ചകള്‍ കേട്ടാല്‍ ഓര്‍മ്മ വരുന്നത് ബന്ധുവാര് ശത്രുവാര് എന്നാ സിനിമയിലെ ആ ഗാനമാണ്.
"അരങ്ങത്ത് ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ "
ഈ ഒരു വരി മാത്രം മതി ഇപ്പോള്‍ ചിക്കാഗോ രാഷ്ട്രീയം സംഗ്രഹിക്കുവാന്‍.
  • കണിയാലിയുടെ കാലു വാരി തന്നെ ജയിപ്പിച്ച കോട്ടൂര്‍ - മാവോ സഖ്യം ഇന്ന് എവിടെയാണ് നില്‍ക്കുന്നത് എന്ന് ജോര്ജ്ജുകുട്ടിക്ക് ഒരു പിടുത്തവും ഇല്ല. നന്ടികാടന്റെ നേതൃത്വത്തില്‍ നടക്കുന്ന ജോര്‍ജ്ജുകുട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായി അണിയറയില്‍ കൂവന്‍ വിലസുമ്പോള്‍ കമ്മ്യൂണിറ്റി സെന്റര്‍ വില്‍പ്പന കേസില്‍ ജോര്ജ്ജുകുട്ടിയും കൂട്ടരും തോറ്റുപോയി എന്ന് മാത്രമല്ല ചിക്കാഗോയില്‍ അസാധാരാണമായ ഒരു ഒരുമ കൊണ്ട് വരിക കൂടി ചെയ്തു.

Saturday, November 16, 2013

Breaking News: ചിക്കാഗോയില്‍ രഹസ്യമായി കമ്മ്യൂണിറ്റി സെന്റര്‍ വില്‍ക്കാന്‍ ശ്രമം. ജോര്‍ജ്ജുകുട്ടിയുടെ ശ്രമം പൊളിച്ചടുക്കി കണിയാലിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ബോഡി

അമേരിക്കന്‍ ക്നാനായ് സമുദായത്തിന്റെ ശിരാകേന്ദ്രം എന്നറിയപ്പെടുന്ന ചിക്കാഗോയില്‍ നിന്നും ഒരു സുപ്രധാന വിവരം. ക്നായക്കാരുടെ അഭിമാനമായി വര്‍ഷങ്ങളുടെ പാരമ്പര്യത്തോടെ തലയെടുപ്പോടെ നിന്നിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ വില്‍ക്കുവാനായി രഹസ്യ നീക്കം നടക്കുന്നു.

കെസിസിഎന്‍എ യില്‍ കലാപം. ഡിസംബറില്‍ നാഷണല്‍ കൌണ്‍സില്‍ നടക്കുമോ? പ്രസിഡന്റും വൈസ് പ്രസിഡന്റും ബഹിഷ്കരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ നാഷണല്‍ കൌണ്‍സില്‍ ഉടന്‍ വരുന്നു.

കെ സി സി എന്‍ എ യുടെ ചരിത്രത്തില്‍ ഇതുവരെയും കാണാത്ത മാമാങ്കങ്ങള്‍ക്ക് ഷിക്കാഗോ വേദിയാകുന്നു. ഡിസംബര്‍ പതിനാലിന് ഷിക്കാഗോയില്‍ ചേരുവാന്‍തീരുമാനിച്ച നാഷണല്‍ കൌണ്‍സില്‍ ആണ് ഇത്തവണത്തെ വിവാദങ്ങളുടെ വേദിയാകുവാന്‍ കാരണം.
സംഭവങ്ങള്‍ ഇങ്ങനെ.

Thursday, November 14, 2013

കെ സി എസ് നെതിരെ അമേരിക്കന്‍ ക്നാ: ഏലക്കാ പ്രാഞ്ചിവക ജന്മദിനാഘോഷപാര്‍ട്ടി മുത്തുവിന്. എന്തൊക്കെ കാണണം എന്റെ ഭഗവാനെ.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ക്നായിലൂടെ വന്ന ഒരു ഈമെയില്‍ ആണ് ഇന്നത്തെ ചിന്താ വിഷയം. അസോസിയേഷന്‍ ഭാരവാഹികള്‍ എന്തൊക്കെ ചെയ്താലും അതിനു കുട പിടിച്ചു മാത്രം ശീലിച്ചിട്ടുള്ള അമേരിക്കന്‍ ക്നായിലൂടെ ആദ്യമായി ഷിക്കാഗോ അസോസിയേഷന്‍ ഭാരവാഹികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം പുറത്ത് വന്നു. വിശ്വസിക്കുവാന്‍ അല്പം പ്രയാസം വന്നു എങ്കിലും സന്തോഷം തോന്നി. ഇത് എഴുതിയവന്‍ ആരായാലും ഈയുള്ളവന്‍ ഒറ്റക്കല്ല അനീതിക്കെതിരെ പോരാടുന്നത് എന്നുള്ള വ്യക്തമായ സൂചന ആയി. മുത്തു - ജോര്‍ജ്ജുകുട്ടി വിരുദ്ധന്‍ ആയ ആ സുഹൃത്തിന് നന്ദി.

Wednesday, November 13, 2013

എന്തുകൊണ്ട് പിതാക്കന്മാര്‍ എത്തില്ല? ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ നടക്കുന്ന മാഫിയാ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് നാണമില്ലേ?

പിതാക്ന്മാര്‍ എത്തില്ല എന്ന് പറഞ്ഞുകൊണ്ട് ഈയുള്ളവന്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിന്റെ താഴെ വന്ന ചില കമന്‍റുകള്‍ ആണ് ഇന്നത്തെ ചിന്തക്ക് ആധാരം. എന്തുകൊണ്ടാണ് നമ്മുടെ പിതാക്കന്മാര്‍ കണ്‍വെന്‍ഷന് വരുന്നില്ല എന്ന് പറയുന്നത്? ആരോ എഴുതിയിരിക്കുന്നത് കണ്ടു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കൊടുക്കാഞ്ഞതിനാല്‍ ആണ് കഴിഞ്ഞ പ്രാവശ്യം വരാതിരുന്നത്. ഇത്തവണയും അതെ കാരണം കൊണ്ടാണ് വരാതിരിക്കുന്നതു എന്ന്. ഇത് എഴുതിയ വിഡ്ഢി മാഫിയയുടെ വിവരമില്ലായ്മയുടെ നേര്‍ക്കാഴ്ച തന്നെയാണ് എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല. വെറും ഒരു ടിക്കറ്റിന്റെ കാര്യത്തിനു വേണ്ടി വാശിപിടിക്കുന്ന പിതാക്കന്മാര്‍ ആണ് നമ്മുടേത്‌ എന്ന് കരുതുന്ന ക്നാനായക്കാര്‍ അമേരിക്കയില്‍ ഉണ്ട് എങ്കില്‍ അവര്‍ ക്നാനായ വിരുദ്ധര്‍ തന്നെയാണ് എന്നതില്‍ സംശയം തെല്ലും വേണ്ട.

Monday, November 11, 2013

കണ്‍വെന്‍ഷന്‍ ത്രിശങ്കുവിലോ? പിതാക്കന്മാര്‍ എത്തില്ല എന്നാ കാര്യം ഉറപ്പിച്ചു. സഹകരണത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച മാഫിയാ നരഭോജികളെ നിങ്ങള്‍ക്ക് മതിയാലില്ലേ?

ഒരിക്കല്‍ കൂടി നമ്മുടെ കണ്‍വെന്‍ഷന്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍. സഹകരത്തിന്റെ വാതിലുകള്‍ മെത്രാന്മാര്‍ക്ക് നേരെ കൊട്ടിയടച്ച്ച്കൊണ്ട് മാഫിയാ ഒരിക്കല്‍ കൂടി തനിനിറം കാണിച്ചപ്പോള്‍ ഈ അഹങ്കാരത്തിനു കുടപിടിക്കാന്‍ തങ്ങളില്ല എന്ന് കോട്ടയത്തെ നമ്മുടെ പിതാക്ന്മാര്‍ ഉറപ്പിച്ചു കഴിഞ്ഞു. കണ്‍വെന്‍ഷന്‍ കിക്കോഫിന് മുത്തുവിനെ വെട്ടിമാറ്റുന്നതിനു വേണ്ടി ക്നാനായ നൈറ്റ് രണ്ടായി വിഭജിച്ച ജോര്‍ജ്ജുകുട്ടിയുടെ കുശാഗ്രബുദ്ധിയും, സഹകരണം പ്രഖ്യാപിച്ച്ചുകൊണ്ട് പള്ളിയില്‍ ക്നാനായ നൈട്ടിനെ പറ്റി അനൌണ്സ് ചെയ്യുക വരെ ചെയ്തിട്ട് കൂടി വേദിയില്‍ വച്ച് മാഫിയയുടെ പാവയായ ഒരു കേസിസിഎന്‍ എ എക്സിക്യൂട്ടീവ് അംഗത്തെ വച്ച് സഭയെയും സഭാ നേതൃത്വത്തെയും പരസ്യമായി നടത്തിയ അവഹേളനവും ഒക്കെ കണ്ടില്ലാന്നു നടിക്കുവാന്‍ നമ്മുടെ മെത്രാന്മാര്‍ ഒരുക്കമല്ല എന്ന് ചുരുക്കം.

Saturday, November 09, 2013

കോഴിക്ക് മുലയുണ്ടാകുമോ?


കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മറ്റൊരു ഈമെയില്‍ ആണ് ഇന്നത്തെ ചിന്താ വിഷയം. സാബു മുണ്ടകത്ത് എന്ന പേരില്‍ ആരോ അയച്ച ഈമെയില്‍ വായിച്ചപ്പോള്‍ ശരിക്കും അഭിമാനം തോന്നി. കുറെ പേര് എങ്കിലും ധൈര്യത്തോടെ തങ്ങളുടെ വികാരം മാഫിയയ്ക്കെതിരെ ആണെങ്കില്‍ പോലും പ്രകടിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കണിയാന്‍ പബ്ലീഷ് ചെയ്ത ഈ സാധനം അമേരിക്കന്‍ ക്നാ പബ്ലീഷ് ചെയ്യുമോ എന്ന് കണ്ടറിയാം.


ക്നായക്കാരൻ, ക്നാനായത്വം എന്നൊക്കെ പറയുന്നത് മനസില്ൽ ആക്കാൻ കേമ്ബ്ര്ട്ജിലും, ഒക്സ് ഫോർഡിലും ഒന്നും പോകണ്ട , നല്ല ക്നാനായ അപ്പന് പിറന്നാൾ മാത്രം മതി.

Thursday, November 07, 2013

സമുദായ വിചാരം വീണ്ടും പറയുന്നൂ ഇഷ്ട്ടമുള്ളവർ ഇഷ്ട്ടം പോലെ കൊടുത്താൽ മതിയെന്ന്, "നമ്മുടെ ഗതി ഹാ കഷ്ട്ടം!".....


കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ഈമെയില്‍ സന്ദേശമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. സാധാരണക്കാരനെ പിഴിയുകയും പിന്നെ അവന്റെ മുഖത്ത് കാര്‍പ്പിച്  തുപ്പുവാന്‍ ഒരു മടിയും വിചാരിക്കാത്ത നമ്മുടെ നേതാക്കന്മാര്‍ക്കുള്ള മറുപടിയാണ് ഈ ഇമെയില്‍ എന്നാണു ഈയുള്ളവന് തോന്നുന്നത്. ഈ ലേഖനം എഴുതിയ വ്യക്തി ബിഷപ്പ്സ് അപ്പീലിനെയും കോടത്തി വ്യവഹാര ഫണ്ടിനെയും ഒരേ തട്ടില്‍ ആക്കിയതിനോട് ഈയുള്ളവന് അഭിപ്രായവിത്യാസം ഉണ്ട് എങ്കില്‍ പോലും ഒരു സാധാരണ ക്നാനായക്കാരന്റെ വികാര പ്രകടനമായി ഇതിനെ കാണുമ്പോള്‍ അതിനു അതിന്റേതായ Validity ഉണ്ട് എന്നതില്‍ സംശയം ലവലേശമില്ല.

Tuesday, November 05, 2013

കണ്ണീരില്‍ കുതിര്‍ന്ന ജോര്‍ജ്ജുകുട്ടിയുടെ ഗ്രൂപ്പ് മീറ്റിംഗ്

കാനായില്‍ നിന്നും മറുകണ്ടം ചാടി കാലു നക്കി പ്രസിടന്റായ ജോര്ജ്ജുകുട്ടിക്ക് ഗ്രൂപ്പ് നേതാക്കന്മാര്‍ കൊടുത്ത ഒരു എട്ടിന്റെ പണിയാണ് ഇന്നത്തെ ചിന്താവിഷയം. കുറെ ദിവസങ്ങള്‍ക്കു മുന്പ് നടന്ന ഗ്രൂപ്പിന്റെ കോര്‍ മീറ്റിംഗ് ആണ് പശ്ചാത്തലം. കോര്‍ മീറ്റിങ്ങില്‍ മാഫിയാ തലവന്മാരുടെ കൂടെ കെ സി എസ് പ്രസിടന്റ്റ് എന്നും പറഞ്ഞു കയറി ഇരുന്ന ജോര്ജ്ജുകുട്ടിയെ യാതൊരു ദാഷിണ്യവും കൂടാതെ ഗ്രൂപ്പ് നേതാവായ തങ്കപെട്ട വെട്ടിപ്പുകാരന്‍ ഇറക്കി വിട്ടു.

Sunday, November 03, 2013

ഷിക്കാഗോയില്‍ ജിംനേഷ്യം വാങ്ങല്‍. ചീറ്റിപോയ ഒരു സ്വപനത്തിന്റെ കഥ.

മല പോലെ വന്നത് എലി പോലെ പോയി എന്നത് പോലെയായിരുന്നു കെ സി എസ് വാങ്ങുവാന്‍ ഉദ്ദേശിക്കുന്നു എന്നൊക്കെ പറഞ്ഞു വന്ന ജിംനേഷ്യം വാങ്ങല്‍ പരിപാടി. ഇപ്പോള്‍ എന്തൊക്കെയോ സംഭവിക്കും അന്ന് കരുതി വലിയ സംഭവമായി വന്നതായിരുന്നു. ഈ പരിപാടിയുമായി ഇറങ്ങിയാല്‍ മുത്തുവും കൂട്ടരും അതിനെ എതിര്‍ക്കും എന്നും അതോടെ ഈ പരിപാടി പോളിഞ്ഞതിന്റെ ഉത്തരവാദിത്വം മുത്തുവിന്റെ തലയില്‍ കേട്ടിവേയ്ക്കാം എന്നും ജോര്‍ജ്ജുകുട്ടി കരുതി. എന്ത് പറയുവാനാ.

Saturday, November 02, 2013

കോടതി വ്യവഹാരത്തിന് വേണ്ടി ബക്കറ്റു പിരിവ് കെ സി സി എന്‍ എ വക. തൊട്ടു തുന്നം പാടിയ കേസുകളുടെ ഭാരം എന്തിനു സാധാരണക്കാരന്റെ തലയില്‍ വച്ച് കെട്ടണം?

കേസിസിഎന്‍എ എന്ന സംഘടനയെ അനാവശ്യ കോടതി വ്യവഹാരങ്ങളുടെ എജന്റ്റ് ആക്കുവാന്‍ വേണ്ടി കുറെ മാഫിയാ തലവന്മാര്‍ നടത്തുന്ന പോക്രിത്തരങ്ങലാണ് ഇന്നത്തെ ചിന്തകള്‍ക്ക് ആധാരം . മുന്‍ ഭരണ സമിതിയുടെ കാലത്ത് ഈമെയില്‍ ലീക്ക് ചെയ്യപെട്ടപ്പോള്‍ തുടങ്ങിയതാണ്‌ ഈ കോടതികളി. അആദ്യം തുടങ്ങിയത് ഈ ബ്ലോഗര്‍ ചേട്ടന്റെ നെഞ്ചത്ത് തന്നെ ആയിരുന്നു. കളിക്കുവാന്‍ ജനങ്ങളുടെ കയ്യില്‍ നിന്നും കണ്‍വെന്‍ശന്റെ പേരില്‍ ഊറ്റിയെടുത്ത പുളപ്പന്‍ നോട്ടുകള്‍ ഉള്ളപ്പോള്‍ എന്തിനു മടിക്കണം.

Friday, November 01, 2013

സ്വവംശവിവാഹ വാദികള്‍ എന്ന് സ്വയം കരുതുന്ന കപട സ്വവംശവാദികളെ നിങ്ങള്‍ക്ക് സ്തുതി . നിങ്ങളുടെ തനിനിറം സ്വയം കാണിച്ചതിനു നന്ദി.

കെ സി സി എന്‍ എ എന്ന് വച്ചാല്‍ സ്വവംശ വിവാഹം കാത്തു പരിപാലിപ്പിക്കുന്ന അമേരിക്കയിലെ ക്നാനായക്കാരുടെ രക്ഷകന്‍ എന്നാണു വെയ്പ്പ്. കുറെ മാഫിയാ തലവന്മാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന നാടകത്തിലെ അഭിനേതാക്കള്‍ എന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ ആഴ്ച ഈയുള്ളവന്‍ എഴുതിയത് പോലെ , മാറികെട്ടിയ ഒരു വിവാഹത്തിനു പ്ലും പങ്കെടുക്കാതെ ക്നാനായക്കാരുടെ പാരമ്പര്യത്തിന് അനുസൃതമായി സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന മുത്തുവിനെ പഴിക്കുന്ന ഈ മാഫിയാ തലവന്മാരില്‍ ആര്‍ക്കെങ്കിലും സ്വന്തം കുടുമ്പത്ത് നടന്ന വിവാഹത്തില്‍ പോലും പങ്കെടുക്കാതെ ഉത്തമ ഉദാഹരണമായ  യസ്സസീരനായ ഷെവലിയാര്‍ ജോണ്‍ പുല്ലാപള്ളി സാറിനെ പോലെ സ്വന്തം അന്തസ്സ് കാണിക്കുവാന്‍ സാധിക്കുമോ. ഇല്ലെന്നു മാത്രമല്ല ഇതേ സ്വവംശ വിവാഹത്തിനെതിരായി പലതും ചെയ്യും അത് കൊണ്ടാണല്ലോ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഭോഷന്‍ ക്നാനായ ടൈംസ് എന്ന കേസിസിഎന്‍എ യുടെ മുഖപത്രത്തില്‍ മാറികെട്ടിയ ഒരു പ്രാഞ്ചിയെ പറ്റി മുഴുനീളെ ഒരു ലേഖനം തന്നെ എഴുതിയത്. അതൊക്കെ പഴയ കാര്യം. പുതിയ പരിപാടി കാണുക. കെ സി സി എസ് എ യുടെ വെബ്സൈറ്റില്‍ നിന്നുള്ള ഒരു പേജിനെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. കണ്‍വെന്ഷന് വേണ്ടി നിരന്താരം അപ്ടെട്റ്റ് ചെയ്യുകയും പുതിയ രീതിയില്‍ അനിയിചോരുക്കയും ചെയ്തിട്ടുള്ള ഈ വെബ്സൈറ്റിലെ ഈ പേജില്‍ കൊടുത്തിരിക്കുന്ന മഹിളാമണി ക്നാനായക്കാരി ആണോ?
പ്രമുഖ നര്‍ത്തകി ആയ ഈ സ്ത്രീ രത്നം കുറെ മാസങ്ങള്‍ക്ക് മുന്‍പ് സ്വവംഷവിവാഹ നിയമം കാറ്റില്‍ പറത്തി ക്നാനായ സമുദായത്തിന് പുറത്ത് നിന്നും വിവാഹം കഴിച്ചു പോയത് ആരും അറിഞ്ഞില്ല എന്നത് അതിശയം തന്നെ. എന്തായാലും ഇപ്പോഴും ക്നാനായ Idol ആയി പ്രസ്തുത സ്ത്രീ രത്നത്തെ നിലനിര്‍ത്തിയിരിക്കുന്ന മാഫിയാ തലവന്മാരെ നിങ്ങള്‍ക്ക് സ്തുതി.

Friday, October 18, 2013

Breaking News...ചിക്കാഗോയില്‍ വീണ്ടും കാലുനക്കല്‍ ...ഇത്തവണ ജോര്ജ്ജുകുട്ടിയും കൂട്ടരും നക്കിയതു സാക്ഷാല്‍ മുത്തുവിന്റെ തന്നെ ....

അങ്ങിനെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു വര്‍ഷത്തോളം മുത്തുവിനെതിരെ പൂര്‍ണ്ണമായ തോതില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ട്‌ ഇപ്പോള്‍ കാര്യസാധ്യത്തിനായി ജോര്‍ജ്ജുകുട്ടി കാലു പിടുത്തം നടത്തുന്നു. തനിക്കു നടത്തുവാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്ന  കണ്‍വെന്‍ഷന് മുന്നോടിയായുള്ള അടവുകളില്‍ ഒന്നാമത്തെ അടവ്. 

Saturday, October 12, 2013

ശുദ്ധ മനസ്സുണ്ടാവേണ്ടേ .... ജോണ്‍ കരമ്യാലിൽ

 കാനാക്കാരന്റെ പ്രമേയത്തിന് ചിക്കാഗോയിലെ ജോണ്‍ കരമ്യാലില്‍ എഴുതിയ മറുപടി കഴിഞ്ഞ ദിവസം വായിക്കുവാന്‍ ഇടയായി. ഇത് പോലെ ഉള്ള മറുപടികള്‍ ഒന്നും നമ്മുടെ കണിയാന് പിടിക്കില്ലായിരിക്കും. കാരണം കാനാക്കാരഞ്ഞേ ഉച്ചിഷ്ടം ഭക്ഷിക്കുകയും അത് ക്നാനായക്കാരന്റെ മുതുകത്ത് വിസ്സര്‍ജ്ജിക്കുകയും ചെയ്യുക എന്നതാണല്ലോ അദ്ദേഹത്തിന്റെ കടമ. പിന്നെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കുറെ മാഫിയാ വരത്തന്മാര്‍ ഇടയ്ക്കിടെ കോഴി കൂവുന്നത് പോലെ എന്‍ഡോഗമി എന്ന് വിളിച്ചു പറയുന്നത് പ്രസിദ്ധീകരിക്കുകയും ചെയ്യുക. 

എന്തായാലും ജോണ്‍ സാറിന്റെ മറുപടി ഈയുള്ളവന് ഇഷ്ടപ്പെട്ടു. ഒത്തിരി നന്ദി. അദ്ദേഹത്തിന്റെ മറുപടിക്ക് പിന്നില്‍ യാതൊരു സ്വാര്‍ത്ഥ താല്പാര്യങ്ങളും അടങ്ങിയിട്ടില്ല എന്ന് തന്നെ വിശ്വസിച്ചുകൊണ്ടു ആ മറുപടി ഈയുള്ളവന്റെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.

                                                                              

Friday, October 04, 2013

ചിക്കാഗോയില്‍ ടൌണ്‍ ഹാള്‍ മീറ്റിംഗ് ഉജ്ജ്വല വിജയം . ഇനി അടുത്ത ആഴ്ച മക്കൊര്മിക് ടൂര്‍ !! ആലെകിട്ടാന്‍ വേണ്ടി പള്ളിയില്‍ നിന്നും ആളുപിടുത്തം നടത്തും . നാണം കെട്ട നരഭോജികളെ നിങ്ങള്‍ക്ക് സ്വസ്തി

പവനായി ശവമായി എന്നത് പോലെയായിരുന്നു കഴിഞ്ഞ ആഴ്ച കൊട്ടി ഘോഷിച്ചു നടത്തിയ ടൌണ്‍ ഹാള്‍ മീട്ടിന്ഗ്ന്റെ ഗതി. അതിനു മുന്‍പ് എന്തൊക്കെയായിരുന്നു കോലാഹലങ്ങള്‍? വാര്‍ത്തകളും ഈമെയിലുകളും ഒക്കെയായി കളം നിറഞ്ഞു നിന്ന പരിപാടിയെപറ്റി അതിനു ശേഷം ഒരു വിവരവുമില്ല. ഇവന്മാര്‍ എന്തെഴുതും എന്ന് നോക്കി ഇരുന്ന ഈയുള്ളവന്റെ കാത്തിരിപ്പ് വേരുതെയായത് മിച്ചം. വെറും നാല്‍പ്പതു ആളുകള്‍ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുള്ളൂ.