Pages

Thursday, January 09, 2014

ആദർശ ധീരതയുടെ ഒന്നാം വാർഷികം...ആരുടെ ആദര്‍ശ ധീരത? എന്തിനു വേണ്ടിയുള്ള എന്ത് ആദര്‍ശം?

ന്യൂര്‍ക്കില്‍ പള്ളി വന്നതിനു തൊട്ടു പിന്നെ ചിക്കാഗോയിലെ പോലെ ജനങ്ങള്‍ കൂടോടെ സീറോ മലബാര്‍ റീത്ത് തേടി പോകുന്നത് ഒഴിവാക്കാന്‍ വേണ്ടി തുടങ്ങിയ ലത്തീന്‍ റീത്ത് പഠന കളരിയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് അയച്ച ഈമെയില്‍ സന്ദേശം ആണ് താഴെ കൊടുത്തിരിക്കുന്നത്. എന്തോ ആദര്‍ശ ധീരതയുടെ ഒന്നാം വാര്‍ഷികം എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അത് എന്ത് ആദര്‍ശം ആണ് എന്ന് മാത്രം മനസ്സിലായില്ല. ക്വീന്‍സ് കേന്ദ്രീകരിച്ച് ഒരു ക്നാനായ വിശ്വാസ സമൂഹം വളര്‍ന്നു വരികയും അത് ഇടവകയാകുകയും ചെയ്തതോടെ ഉറക്കം നഷ്ടപെട്ട ചില കുബുദ്ധികള്‍ ചേര്‍ന്ന് അത്രയും നാള്‍ ഇല്ലാതിരുന്ന ഒരു കിഡ്സ്‌ ക്ലബിന്റെ മറവില്‍ ലത്തീന്‍ കുര്‍ബ്ബാന ഇറക്കുമതിയാണ് പ്രസ്തുത ധെരതയായി ഈ മഹാന്മാര്‍ കാണുന്നത് എങ്കില്‍സഹതാപം തോന്നുന്നു. എങ്ങിനെയും ആളുകള്‍ സീറോ മലബാര്‍ രീത്തിലേക്ക് പോകുന്നത് തടയിടുക എന്നത് മാത്രമല്ലേ ഇവിടെയുള്ള ആദര്‍ശം? ഫലമോ? ക്വീന്‍സില്‍ ഇന്ന് സീറോ മലബാര്‍ ക്നാനായക്കാരും ലത്തീന്‍ ക്നാനായക്കാരും എന്നുള്ള വേര്‍ തിരിവ് കൃത്യമായി ഉണ്ടാക്കിയെടുത്തു. പള്ളിയാണ് ഈ തിരിവ് ഉണ്ടാക്കിയത് എന്ന് മാത്രം ഇനിയെങ്കിലും പറയരുതേ.










ക്നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും ക്നാനായ സമുദായപാരമ്പര്യങ്ങൾക്കെതിരായി പുറത്തുനിന്നും വിവാഹിതരായവരേയും ഉൾകൊണ്ടുള്ള സമൂഹമായി മാത്രമേ നമുക്ക് മുൻപോട്ടുപോകുവാൻ സാധിക്കുകയുള്ളൂ എന്നനിലപാട് നമ്മുടെ തന്നെ സഭാ നേതൃത്വം വടക്കേഅമേരിക്കയിൽ അടിച്ചേ ൽപിക്കാൻ തുനിഞ്ഞപ്പോൾ ന്യൂയോർകിലെ കുറച്ചു ക്നാനായക്കാർ അതിനെ എതിർക്കുകയുണ്ടായി. ക്നാനായപാരമ്പര്യങ്ങളും അടിസ്ഥാന തത്വങ്ങളും വിശ്വാസങ്ങളും നിലനിർത്തികൊണ്ട് ക്നാനായത്തിൽ വെള്ളം ചേർക്കാതെ തന്നെ താങ്ങളുടെയ് മൂല്യങ്ങളും തനിമയും കാത്തു സൂഷിക്കാൻ നിശ്ചയിച്ചവരുടെ (BQLi KidsClub) ആദർശധീരതയുടെ ഒന്നാം വാർഷികം Jan 5 ന് Creedmore Faith Chapel ൽ കൊണ്ടാടുകയുണ്ടായി.
എന്റെ സുഹൃത്തേ എന്തിനു ഏതിനും പിടിച്ചു നില്‍ക്കാന്‍ വേണ്ടി നിങ്ങള്‍ ഉണ്ടാക്കിയെടുത്ത ഈ തരികിട ദയലോഗ് കൊണ്ട് ആളുകളെ മണ്ടന്മാരാക്കാന്‍ നോക്കരുത്. ധൈര്യം ഉണ്ട് എങ്കില്‍ ഈ കൂട്ടായ്മയെ ഒരു ലത്തീന്‍ ക്നാനായ മിഷന്‍ ആയി അമ്ഗീകരിപ്പിക്കുക. ന്യൂയോര്‍ക്കിലെ രൂപതാധികാരികള്‍ എന്ടോഗമസ് ആയ ഒരു മിഷന്‍ നിങ്ങള്‍ക്ക് തരട്ടെ. വെല്ലു വിളിക്കുന്നു.


ക്നാനായ തനിമ ആരുടേയും മുൻപിൽ അടിയറ വക്കാനുള്ളതല്ലെന്നു ഉറച്ചുവിശ്വസിക്കുന്ന ഏകദേശം 100 ഓളം കുടുംബങ്ങള് മാസതിന്റെ ആദ്യ ഞായറാഴ്ചകളിൽ ഒന്നിച്ചു കൂടുകയും ലാറ്റിൻ റീത്തിൽ കുര്ബാനനടത്തുകയും തങ്ങളുടെ സുഖദുഖങ്ങൾ പങ്കുവയ്ക്കുകയും അതിലൂടെ കൂട്ടായ്മയും പാരമ്പര്യങ്ങളും പുതിയ തലമുറയ്ക്ക് കൈമാറാനുള്ള വേദിയായി ഇതിനെ മാറ്റുകയുംചെയ്യുന്നു.


എന്റെ ചക്കരേ. ഈ ലത്തീന്‍ കുര്‍ബ്ബാന കൊണ്ട് എന്ടോഗാമി കിട്ടുമോ? അതാണോ നിങ്ങള്‍ പറയുന്ന പാരമ്പര്യം?ലത്തീന്‍ കുര്‍ബ്ബാനയിലൂടെ പാരമ്പര്യങ്ങള്‍ കൈമാറുന്നു എന്നാ കാര്യമ്മാത്രം മനസ്സിലാകുന്നില്ല. ക്നാനായക്കാരുടെ പാരമ്പര്യം സീറോ മലബാര്‍ - യാക്കോബായ രീത്തിലുള്ള ആരാധാന പാരമ്പര്യം ഉള്‍പ്പെടെയുള്ളതാണ്. അല്ലാതെ ലത്തീന്‍ ക്നാനായ പാരമ്പര്യം എന്നുള്ള ഒരു സാധനം ഇല്ല.


ക്നാനായത്തെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരായ സഭാധികാരികളിൽ നിന്നു തന്നെ നിരവധി കഷ്ട്ടപ്പാടുകൾ നേരിട്ടിട്ടും അതിനെയെല്ലാം അതിജീവിച്ച് വരും തലമുറയുടെ ആവശ്യങ്ങൾപരിഗണിച്ചും അവരെ ഒരുമിച്ച് ചേർത്തും തുടങ്ങിയ ഈ സംരംഭം വിജയകരമായി തുടരുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരും അതിനു പ്രോത്സാഹനം നൽകിയവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
അഭിനന്ദനം അര്‍ഹിക്കുന്നു എന്നുള്ളത് ശരിതന്നെയാണ്. പക്ഷെ അത് ക്വീന്സിലെ ജനങ്ങളെ രണ്ടായി പകുത്തതിനാണ്. വര്‍ഷങ്ങളായി ക്വീന്സിലെ സമൂഹത്തിന്റെ കയ്യില്‍ നിന്നും പിരിവ് മേടിക്കുകയും IKCC എന്ന സമുദായ സംഘടനയില്‍ തുച്ചമായ പ്രാധനിത്യം കൊടുക്കുകയും ചെയ്തിട്ട്, അവര്‍ പള്ളിയുടെ തണലില്‍ സംഘടിക്കുന്നു എന്ന് വന്നാപോള്‍ ഒരു വര്ഷം മുന്‍പ് ഉദിച്ച ഈ ആശയം സമൂഹത്തിന് നേട്ടമായി കരുതുന്നുണ്ട് എങ്കില്‍ അത് നിങ്ങളുടെ ഭോക്ഷത്തരം.




വാർഷികത്തോടനുബന്ധിചു നടന്ന മീറ്റിങ്ങിൽ ക്നാനായ യാക്കോബായ മെത്രാപൊലീത്ത സില്വ്വാനോസ് അയുബ്‌ പ്രധാന അതിഥിയായിരുന്നു. ക്നാനായസമുദായത്തെ ആർക്കും ഇല്ലാതാക്കുവാനൊ,അങ്ങോട്ടും ഇങ്ങോട്ടും ചേർക്കുവാനൊ,വിലക്കു വാങ്ങുവാനൊ സാധിക്കില്ലായെന്ന് അദ്ദെഹം ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. ക്നാനായക്കാരുടെ ആദ്യമെത്രാനായ മാക്കീൽപിതാവ് വലിയ ഒരു രൂപതയുടെ സാരഥിസ്ഥാനവും, സമ്പത്തും, വലിയ അരമനയുംഉപേക്ഷിച്ചത് അരമനയോ, സമ്പത്തൊ, ഒന്നുംഇല്ലാതിരുന്ന ക്നാനായ സമുദായത്തിന് വേണ്ടിയായിരുന്നു എന്നത്‌ പ്രത്യേകം ഓർമ്മപ്പെടുത്തുകയുണ്ടായി. ആ മനോഭാവമാണ് നമ്മുടെ സഭാധകൃതർക്കും ഉണ്ടാകേണ്ടത് എന്ന് അദ്ദെഹം എടുത്തുപറയുകയുണ്ടായി.
കത്തോലിക്കാ സഭയെ പറ്റി ഒരു ചുക്കും അറിയാത്ത ഈ മേത്രോപ്പോലീത്താ നാക്കിനു എല്ലില്ലാതെ എന്തെങ്കിലും ഒക്കെ പറയും എന്ന് കരുതി അതിനു കുട പിടിക്കുന്നവരെ നിങ്ങള്‍ക്ക് സ്തുതി. ഒരു കാര്യം ഉറപ്പാണ്. കത്തോലിക്കാ സഭ എന്ന് പറഞ്ഞാല്‍ അങ്ങേരു അന്ത്യോക്ക്യായ്ക്ക് വണ്ടി കയറി ചെന്ന് ഒരു സുപ്രഭാതത്തില്‍ പാവം ബാവയെ പറഞ്ഞു പറ്റിച്ചു മെത്രാ പ്പോലീത്താ ആയതു പോലെ തരികിട പരിപാടികള്‍ നടക്കുന്ന സഭയല്ല. തന്നെ സഹായിക്കുവാന്‍ നിയമിതനായ സഹായ മെത്രാന്‍ ഇന്ന് തനിക്കെതിരെ പട നയിച്ചു അമേരിക്കയില്‍ കടിച്ചു തൂങ്ങി കിടക്കുന്ന അവസ്ഥ കണ്ടു നാട്ടില്‍ ക്നാനായ സഭയുടെ ഒരു വല്ല്യ പിതാവ് ഉണ്ട്. അങ്ങേരെ അനുസരിക്കുവാന്‍ കൂട്ടാക്കാത്ത ഈ മെത്രാനെ ചുമക്കുന്ന നിങ്ങള്‍ക്ക് വേണ്ടത് വെറുതെ പൊട്ടന്‍ കയ്യടിക്കുന്നത് പോലെ കയ്യടിക്കാന്‍ കുറെ ഡയലോഗുകള്‍ മാത്രം.





ക്നാനായക്കാരുടെ പ്രത്യേകമായ താൽപര്യങ്ങൾ സംരക്ഷിക്കുവാൻവേണ്ടിമാത്രമാണ് ക്നാനായകാർക്കു വേണ്ടി പ്രത്യേകമായി ഒരു രൂപത സ്ഥാപിച്ചതും, മെത്രാനെയും, മെത്രാപൊലീത്തയെയും വത്തിക്കാൻ വാഴിച്ചതും. ക്നാനായക്കാരുടെ അജപാലകൻ എന്ന സ്ഥാനം അലങ്കരിക്കുന്നവരുടെ പ്രാധമികമായ കടപ്പാട് ക്നാനായ പാരമ്പര്യങ്ങളും പൈത്രുകങ്ങളും കളങ്കം വരാതെ കാത്തുസൂക്ഷിക്കുക എന്ന ചുമതല ഭംഗിയായി നിർവഹിക്കുക എന്ന താണെന്ന് അദേഹം ഓർമ്മിപ്പിക്കുകയുണ്ടായി. AD345 മുതൽ 1911 വരെ ക്നാനായക്കരല്ലാത്ത ബിഷപ്പ്മാരുടെ കീഴിൽ സ്വന്തമായ രൂപത ഇല്ലാതെതന്നെ ക്നാനായ പാരമ്പര്യം അടിയറവയ്ക്കാതെ തുടർന്ന സ്ഥിതിക്ക് ക്നാനായക്കാരുടെ മാത്രമായ ക്നാനായക്കാരൻ ബിഷപ്പ് ക്നാനായ പാരമ്പര്യങ്ങൾ അടിയറ വയ്ക്കുന്നതിലെ ആപത്ത് അദ്ദേഹം ചൂണ്ടികാണിക്കുകയുണ്ടായി.
 മുകളില്‍ ഹാലൈറ്റ് ചെയ്തിരുന്ന കാലങ്ങളില്‍ ക്നാനായ സമൂഹം എങ്ങിനെയായിരുന്നോ അതിലും എത്രയോ നല്ല രീതിയിലാണ് ഇന്ന് അമേരിക്കയില്‍ നമ്മുടെ പള്ളികള്‍ പോകുന്നത്. അന്ന് സ്വന്തമായി പള്ളികള്‍ പോലും ഇല്ലാതിരുന്നിട്ടും കൈപ്പുഴയിലും കടുത്തുരുത്തിയിലും ഒക്കെ ഒരേ പള്ളിയില്‍ ക്നാനയക്കാരും അല്ലാത്തവരും ഒക്കെയായി മിക്സ് ചെയ്തു പോയിട്ടും നമ്മള്‍ പാരമ്പര്യങ്ങള്‍ കൈവിട്ടില്ല എങ്കില്‍ ഇന്ന് നമുക്ക് മാത്രമായി പള്ളികള്‍ ഉള്ളപ്പോള്‍ എങ്ങിനെയാണ് പാരമ്പര്യം കൈവിട്ടു പോകുന്നത്.അന്ന് നമ്മുടെ കാരണവന്മാര്‍ക്ക് പാരമ്പര്യം കൈവിടാതെ അവരുടെ കുടുംബങ്ങളെ കൊണ്ട് പോയി.വിശ്വാസം കൊണ്ട്പോയത് മറ്റുള്ളവരുടെ കൂടെ ഒരുമിച്ചു തന്നെയാണ്. 




ക്നാനായ പാരമ്പര്യങ്ങൾ സംരക്ഷിക്കുവാൻവേണ്ടി പോരാടുന്ന BQLi--Kids Club ഭാരവാഹികളേയും, കുട്ടികളേയും, ഈ സംരംഭത്തിന് പ്രോത്സാഹനംനല്കിയവരെയും അവർക്കൊപ്പം നിൽക്കുന്ന ഫാദർ തോമസ്‌ മുതുകാട്ടിൽനേയും അതിനുവേണ്ടി നിലകൊള്ളുന്നവരുടെ ആദർശ ധീരതയേയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ക്നാനായക്കാർ എവിടെ ആയാലും അവർക്ക്എന്ത് ആവശ്യങ്ങൾ ഉണ്ടായാലും എല്ലാവിധ സഹായങ്ങളും എന്നും ക്നാനായമെത്രാപോലിത്ത എന്ന നിലക്ക് അദ്ദേഹംവാഗ്ദാനം ചെയ്യുകയുണ്ടായി.

ആടുകള്‍ തമ്മില്‍ ഇടിക്കുമ്പോള്‍ ചോരകുടിക്കാനായി കുറുക്കന് നല്ല സൗകര്യം ആണല്ലോ.

യോഗത്തിൽ സന്നിഹിതനായിരുന്ന Mr. Robin Elakatt ഈ സംരംഭത്തിനെ അഭിനന്ദിക്കുകയും നമ്മുടെ കുട്ടികൾ അമേരിക്കൻ സംസ്ക്കാരവും കൂടി ഉൾകൊണ്ടുകൊണ്ട്മുഖ്യധാരയിലേയ്ക്ക് വരേണ്ടതിന്റെ ആവശ്യം എടുത്തു പറയുകയുണ്ടായി. KCYLNA യുടെ National Director ആയി സേവനം അനുഷ്ടിച്ചിട്ടുള്ള Robin ഇപ്പോൾ Missouri City, Houston, Texasൽ City Councilor ആയി പ്രവർത്തിക്കുന്നു. മീറ്റിംഗിൽ സന്നിഹിതനായിരുന്ന IKCC സെക്രടറി തോമസ്‌ തോട്ടം ഈ സംരംഭത്തിൻറെ വിജയത്തിന് IKCC യുടെ ഭാഗത്തുനിന്നുമുള്ളഎല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്യുകയുണ്ടായി. യോഗത്തിൽ സന്നിഹിതനായിരുന്ന ക്നാനായ യാക്കോബായ വൈദികൻ ഫാദർ ജോസ്, ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും ചേർന്നുള്ള പ്രവർത്തനങ്ങളുടെ ആവശ്യംഎടുത്തു പറയുകയുണ്ടായി. ഇരുകൂട്ടരുടെയും കുട്ടികളും യുവജനങ്ങളും പരസ്പരം ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ട സഹായസൌകര്യങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി. BQLi Kidsclub വേണ്ടി ജോസ് ഇല്ലിക്കൽ സ്വാഗതം പറയുകയുണ്ടായി. പ്രിൻസിപ്പൽ അബ്രഹാം പെരുമനശ്ശേരി ഏവർക്കും നന്ദിപറയുകയുണ്ടായി.




For the pictures please clik the following link:-



https://churchny.shutterfly.com/pictures

ഒരേയൊരു ചോദ്യം മാത്രം. ഈ കൂട്ടായ്മയെ ഔദ്യോഗികമായി സഭാധികാരികളില്‍ നിന്ന്അപ്പ്രൂവ് ചെയ്യ്തു എന്ടോഗമസ് മിഷന്‍ ആയി സ്ഥാപിക്കുകയും ഒരു സ്ഥിരം വൈദീകനെ തരപ്പെടുത്തി എടുക്കയും ചെയ്തുകൂടെ?. അല്ലെങ്കില്‍ ഈ കുട്ടികള്‍ വലുതാകുമ്പോള്‍ കുറി എഴുത്ത് എന്നൊക്കെ പറഞ്ഞു അവിടെ തന്നെയുള്ള സീറോ മലബാര്‍ റീത്തിലെ പള്ളിയുടെ വാതില്‍ മുട്ടുവാന്‍ ഇടയാകും. അപ്പോള്‍അത്സമയത്ത് കിട്ടിയില്ലഎന്നൊക്കെ പറഞ്ഞു വിഷമിക്കേണ്ടി വരില്ല.

10 comments:

  1. well said blogger chetta.

    ReplyDelete
  2. There are rebels in any community. But many times they don't know, who they are fighting, why they are fighting. They just want fight. The rebel leader in Chicago , Mr. Kottor didn't send his kids to kna Church. His argument, kna churches are not pure endogamous, to protect his and the family endogamy, he is raising them in Latin rite. But when they grew, he had no problem marrying them to Syro Malabar. Now he is raising the grand kids in Syro. So What was he fighting all his life. Same thing with many other leaders. Vacha, teacher, pallan. They are fighting their own political egos and more over them selves. Poor people..

    ReplyDelete
  3. Years ago, in a general body meeting, Fr. Tharackal and his handful of supporters lied to the Queens /Long Island Knanaya Community. They said " a Jacoblite Community will buy the Faith Chappel from the State of NY soon. Once they buy the church, we will not have a place to worship."

    Therefore, 25 member building committee was formed. Besides, Fr. Tharackal, only 6 building committe members were in favor of buying this church. Fr. Tharackal went ahead and bought the church anyway.

    When Fr. Tharackal and a minority went ahead with purchase of church, the majority requested Fr. Tharackal to continue the services in Faith Chappel church for them. They approached Bp. Moolakattu and Fr. Tharackal and requested the services of a Kna Priest, if Fr. Tharackal does not want to serve them.

    Bp. Moolakattu and Fr. Tharackal turned down both these requests.

    Now dear Blogger Chetta, tell me, who divided the community. Do you still want to congratulate this group to create a split in the community.

    ReplyDelete
    Replies
    1. Up to now 148 families in the BQLI area contributed $500 to $3000 to the building fund. BQLI area does not have more than 200 families. So, this splinter group really deserve our appreciation for "uniting" the community.

      Delete
  4. but the church is full

    ReplyDelete
    Replies
    1. Dont say church. That small room is full with mari kettiyavar. Pinne kure nattellillatha Pen konthanmar.

      Delete
    2. palliyil pokunnavar penn konthanmar anenkil, ninte oke thanthayum, thanthede thanthayum penn konthanmar ayirikku mallo? You start there and definetely will end there..

      Delete
    3. All the Maos hate Knanaya churches but when their parents die or their family members, they came to Knanaya churches.Why can't they go to the latin churches
      which they loves?

      Call Chicago and Tampa they will tell you!

      Delete
  5. serve food everyday in NY church. lot of moonchi mavos will join ..

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.